യോഗങ്ങള്‍

യോഗങ്ങള്‍

ജാതകത്തിലെ ഭാവങ്ങളില്‍ ചില ഗ്രഹങ്ങളുടെ പ്രത്യേക ബന്ധങ്ങളും, ഭാവ ബലങ്ങളോടും കൂടിയ സ്ഥിതിയെയാണ് യോഗമെന്ന് പറയുന്നത്. യോഗഫലങ്ങള്‍ ഒരുജാതകന്റെ ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒട്ടനവധി യോഗങ്ങളുണ്ടെങ്കിലും ചില പ്രധാനപ്പെട്ടയോഗങ്ങള്‍ താഴെ വിവരിക്കുന്നു.

പഞ്ചാ മഹാ പുരുഷ യോഗങ്ങള്‍ :കുജന്‍ , ബുധന്‍ , ഗുരു, ശുക്രന്‍ , ശനി എന്നീ ഗ്രഹങ്ങള്‍ ഉച്ചരാശിയിലോ, സ്വക്ഷേത്രത്തിലോ നില്‍ക്കുകയും, ആ ഭാവം ലഗ്ന കേന്ദ്രം ആയിരിക്കുകയും ചെയ്താല്‍ ( 1, 4, 7, 10 )

കുജനാലുളള യോഗം – “രുചക യോഗം”
ബുധനാലുളള യോഗം – “ഭദ്ര യോഗം”
വ്യാഴനാലുളള യോഗം – “ഹംസ യോഗം”
ശുക്രനാലുളള യോഗം – “മാളവ്യ യോഗം”
മന്ദനാലുളള യോഗം – “ശശ യോഗം”

രുചക യോഗഫലം (കോണ്‍ രാശിയിലില്ല)
രുചക യോഗത്തില്‍ ജനിച്ചാല്‍ ഐശ്വര്യം, ബലമുളള ശരീരം, സാഹസ പ്രവര്‍ത്തി, സ്വഭാവഗുണം, ദാനശീലം, ശത്രുജയം, പട്ടാളം – പോലീസ് വകുപ്പില്‍ ഉദ്യോഗംഎന്നിങ്ങനെയുളള ഫലം.
ഭദ്ര യോഗഫലം (കോണ്‍രാശിയില്‍ മാത്രം)
പ്രസംഗചാതുര്യം, വിദ്യ, ബുദ്ധി, യോഗ ശാസ്ത്ര ജ്ഞാനം, ശൗര്യമുളള മുഖം, വസ്തുതകള്‍ കണ്ടുപിടിക്കാനുളള കഴിവ്.
ഹംസ യോഗഫലം (സ്ഥിര രാശിയിലില്ല)
ഉയര്‍ന്ന മൂക്ക്, സുന്ദരന്‍ , അദ്ധ്യാപകന്‍ , ധനവിഭവങ്ങള്‍ , സല്‍ക്കര്‍മ്മി, ജ്ഞാനം സംഭരിക്കാനുളള കഴിവ്, വൃത്തമായ ശിരസ്സ് , രജോഗുണം.
മാളവ്യ യോഗഫലം (ഏതു ലഗ്നമായാലും ഉണ്ട്)
സമ്പത്ത്, സല്‍ഗുണം, വാഹനഭാഗ്യം, ആകര്‍ഷണീയമായ ശരീരം, സല്‍കളത്രം, സല്‍സന്താനം, സുഖഭോഗങ്ങള്‍ , കമനീയ ആകൃതി.
ശശ യോഗഫലം (കോണ്‍ രാശികള്‍ ലഗ്നമായാല്‍ ഇല്ല)
കൃഷി ഭൂമി, ഭൃത്യന്മാര്‍ , കീഴ് ജീവനക്കാര്‍ , മാതൃഭക്തി, ചപലസ്വഭാവം, അന്യ ധന ലബ്ധി, വിദേശ ബന്ധം, സേനാനായകത്വം.
പഞ്ചമഹാപുരുഷ യോഗങ്ങളില്‍ , കുജാദിഗ്രഹങ്ങള്‍ , രവിയോടോ, ചന്ദ്രനോടോ ചേര്‍ന്നു നിന്നാല്‍ യോഗ ഭംഗം സംഭവിക്കുന്നു. (യോഗങ്ങള്‍ അനുഭവയോഗ്യമല്ലാതാവും).
ഗജകേസരിയോഗം
ചന്ദ്ര കേന്ദ്രത്തില്‍ വ്യാഴം നിന്നാല്‍ ഗജ കേസരിയോഗം സംഭവിക്കുന്നു. ചന്ദ്രനും,വ്യാഴത്തിനും ബലമുണ്ടെങ്കില്‍ ഈ യോഗം പൂര്‍ണ്ണ ഫലപ്രദമായിരിക്കും.
ഫലം – സര്‍വ്വവിധ ഭാഗ്യം, സമ്പത്ത്, ദീര്‍ഘായുസ്സ്, ശത്രുവിജയം, ഐശ്വര്യം.
സുനഭായോഗം
ചന്ദ്രന്റെ രണ്ടില്‍ കുജന്‍ , ബുധന്‍ , ഗുരു, ശുക്രന്‍ , ശനി ഇവരില്‍ ആരെങ്കിലും നില്‍ക്കുക.
ഫലം – ഈ യോഗത്തില്‍ ജനിക്കുവര്‍ രാജത്വം, കീര്‍ത്തി, ബുദ്ധി, ധനം ഇവയുളളവര്‍ ആയിരിക്കും.
അനഭായോഗം
ചന്ദ്രന്റെ 12 -ആം ഭാവത്തില്‍ കുജന്‍ , ബുധന്‍ , ഗുരു, ശുക്രന്‍ , ശനി ഇവരില്‍ ആരെങ്കിലും നില്‍ക്കുക.
ഫലം – ആരോഗ്യവാന്‍ , സല്‍സ്വഭാവി, ഗുണവാന്‍ , നല്ല പുത്രന്മാരോടു കൂടിയവന്‍ , സൗഭാഗ്യവാന്‍
ധുരുധുരാ യോഗം
കുജന്‍ , ബുധന്‍ , ഗുരു, ശുക്രന്‍ ശനി ഇവരില്‍ ആരെങ്കിലും ചന്ദ്രന്റെ രണ്ടിലും, പന്ത്രണ്ടിലുമായി നിന്നാല്‍ ഈ യോഗം സംഭവിക്കുന്നു.
ഫലം – ധനവാന്‍ , കീര്‍ത്തിമാന്‍ , ദാനശീലന്‍ , വാഹന സുഖം.
കേമദ്രുമ യോഗം
ചന്ദ്രന്റെ രണ്ടിലും, പന്ത്രണ്ടിലും ഭാവഗതരായിഒരു ഗ്രഹവും ഇല്ലെങ്കില്‍ കേമദ്രുമ യോഗം സംഭവിക്കുന്നു.
ഫലം – ദാരിദ്ര്യം, ദുഃഖം, കുടുംബ സുഖമില്ലായ്മ തുടങ്ങിയവ.
കേമദ്രുമയോഗഭംഗം
ചന്ദ്രന്റെ കേന്ദ്രത്തില്‍ ( 2, 4, 7, 10 -ല്‍) കുജന്‍ , ഗുരു, ബുധന്‍ , ശുക്രന്‍ , ശനി ഇവയില്‍ ആരെങ്കിലും നില്‍ക്കുകയാണെങ്കില്‍ കേമദ്രുമയോഗഭംഗം സംഭവിക്കുന്നു.
ഫലം – കേമദ്രുമ യോഗത്തിന് പറഞ്ഞിട്ടുളള ദുഷ്ഫലങ്ങള്‍ ഉണ്ടാവുകയില്ല.
ശശിമംഗളയോഗം
ചന്ദ്രനും, കുജനും ഒന്നിച്ചു നിന്നാല്‍ ശശി മംഗളയോഗം സംഭവിക്കുന്നു.
ഫലം – മാതാവിനെ ദ്വേഷിക്കുക, ദാരിദ്യവാന്‍ , ചീത്തവഴിയില്‍ കൂടിയുളള സമ്പാദ്യം, ചന്ദ്രന്‍ ബലവാനാണങ്കില്‍ നല്ല ഫലം. സ്ത്രീകള്‍ക്ക് ഇത് നല്ല യോഗമാണ്.
വേസീയോഗം
ചന്ദ്രന്‍ ഒഴിച്ചുളള (കുജന്‍ , ഗുരു, ബുധന്‍ , ശുക്രന്‍ , ശനി) ഏതെങ്കിലും ഗ്രഹം സൂര്യന്റെ രണ്ടില്‍ നിന്നാല്‍ വേസീയോഗം
ഫലം – വാക്കുകള്‍ക്ക് സ്ഥിരത, സുഖിമാന്‍ , പ്രസിദ്ധന്‍ , കണക്കില്‍ വിദഗ്ദ്ധന്‍ .
വാസീയോഗം
സൂര്യന്റെ പന്ത്രണ്ടില്‍ ചന്ദ്രന്‍ ഒഴികെയുളള ഏതെങ്കിലും (കുജന്‍ , ഗുരു, ബുധന്‍ , ശുക്രന്‍ , ശനി ) ഒരു ഗ്രഹം നില്‍ക്കുക.
ഫലം – സര്‍ക്കാര്‍ പ്രീതി, മാന്യത, പൊതുജന അംഗീകാരം.
ഉഭയചരിയോഗം
സൂര്യന്റെ രണ്ടിലും, പന്ത്രണ്ടിലും ചന്ദ്രന്‍ ഒഴിച്ചുളള ( കുജന്‍ , ഗുരു, ബുധന്‍ , ശക്രന്‍ ,ശനി) ഏതെങ്കിലും ഒരു ഗ്രഹം നില്‍ക്കുക.
ഫലം – സുന്ദരന്‍ , കായബലമുളളവന്‍ , അവയവഭംഗി, ഉത്സാഹശീലം, പ്രസംഗ സാമര്‍ത്ഥ്യം.
നിപുണയോഗം
സൂര്യനും, ബുധനും ഒരേ രാശിയില്‍ മൗഢൃമില്ലാതെ നിാല്‍ നിപുണയോഗം.
ഫലം – വിദ്യ, നിപുണത, വാക്‌സാമര്‍ത്ഥ്യം, കൂര്‍മ്മ ബുദ്ധി, കാര്യങ്ങളെ പെട്ടെന്ന് ഗ്രഹിക്കാനുളള കഴിവ്.
നീചഭംഗരാജയോഗം
ഏതെങ്കിലും ഒരു ഗ്രഹം നീചത്തില്‍ നിന്നാല്‍ ,
1. ആ നീചരാശിയുടെ അധിപനോ, അല്ലെങ്കില്‍ ആ നീചരാശി ഉച്ചക്ഷേത്രമായിട്ടുളള ഗ്രഹമോ, ചന്ദ്രകേന്ദ്രത്തില്‍ വരിക.
2. അല്ലെങ്കില്‍ ആ നീചരാശി ഉച്ചക്ഷേത്രമായുളള ഗ്രഹം ലഗ്നകേന്ദ്രത്തില്‍ വരിക.
ഫലം – ചക്രവര്‍ത്തി തുല്യനാകും, ഉന്നത പദവി
ഒരു ജാതകത്തില്‍ ആദ്യമായി നോക്കേണ്ടത് ഈ യോഗം ഉണ്ടോ എന്നാണ്. കാരണം മറ്റെല്ലാ യോഗങ്ങളെക്കാളും ഫലം ലഭിക്കുന്നത് നീചഭംഗരാജയോഗത്തിനാണ്.
പരിവര്‍ത്തനയോഗം
ഗ്രഹങ്ങള്‍ പരസ്പരം രാശിമാറി നിന്നാല്‍ പരിവര്‍ത്തനയോഗം സംഭവിക്കുന്നു.
ഫലം – അധികാരം, ഐശ്വര്യം, ശ്രേയസ്സ്.
കാളസര്‍പ്പയോഗം
ഗ്രഹങ്ങളെല്ലാം രാഹുവിന്റെയും, കേതുവിന്റെയും ഒരു ഭാഗത്തു മാത്രം നില്‍ക്കുക.
ഫലം – അല്‍പ്പായുസ്സ്, കഷ്ടത, ദാരിദ്യം