തടസ്സ നിവാരണത്തിന് മുക്കുറ്റി പുഷ്പാഞ്ജലി
തടസ്സങ്ങള്‍ ഒഴിവാകാനും ക്ഷിപ്ര കാര്യ സിദ്ധിക്കും ഏറ്റവും ഫലപ്രദമായ വഴിപാടാണ് ഗണപതിക്ക് മുക്കുറ്റി കൊണ്ട് പുഷ്പാഞ്ജലി നടത്തുക എന്നത്. സമൂലം പിഴുതെടുത്ത 108 മുക്കുറ്റികള്‍ “ഗം ക്ഷിപ്ര പ്രസാദനായ നമ:” എന്ന ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 തവണ ഗണപതി ഭഗവാന് അര്‍ച്ചന നടത്തുന്നതാണ് മുക്കുറ്റി പുഷ്പാഞ്ജലി. വിധി പ്രകാരം ചെയ്താല്‍ കാര്യ തടസ്സം,ധന തടസ്സം,വിദ്യാ തടസ്സം,വിവാഹ തടസ്സം,തൊഴില്‍ തടസ്സം എന്നിങ്ങനെ എത്ര വലിയ തടസ്സവും അതിവേഗം ഒഴിവാകുന്നതായി പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്കപ്പിറന്നാള്‍ തോറും മുക്കുറ്റി പുഷ്പാഞ്ജലി നടത്തുന്നതിലൂടെ സര്‍വ ഗ്രഹ ദോഷങ്ങള്‍ക്കും പരിഹാരം ഉണ്ടാകും.
പരീക്ഷകള്‍, അഭിമുഖങ്ങള്‍, നൂതന സംരംഭങ്ങളുടെ സമാരംഭങ്ങള്‍, ഗൃഹാരംഭം, ഗൃഹ പ്രവേശം ആദിയായ മംഗള കര്‍മങ്ങള്‍ എന്നിവയ്ക്ക് മുന്നോടിയായി ഈ വഴിപാടു ചെയ്യുന്നവര്‍ക്ക് ഗണേശ കാരുണ്യത്താല്‍ വിഘ്നങ്ങള്‍ ഒഴിഞ്ഞ് ആഗ്രഹ സാഫല്യം ഉണ്ടാകുന്നതാണ്.

വിധിപ്രകാരമുള്ള പൂജാകര്‍മ്മങ്ങളും ഭക്തന്റെ ആത്മാര്‍ഥമായ പ്രാര്‍ഥനയും ചേര്‍ന്നാല്‍ സര്‍വ പ്രതിബന്ധങ്ങളും വിനായക കൃപയാല്‍ ഒഴിവാകുക തന്നെ ചെയ്യും.