നാമാക്ഷര സംഖ്യാ ജ്യോതിഷം

നാമാക്ഷര സംഖ്യാ ജ്യോതിഷം

പാരമ്പര്യ  ജ്യോതിഷ പദ്ധതികളില്‍ ജന്മസമയത്തിനും നക്ഷത്രത്തിനും ഗ്രഹനിലയ്ക്കും മറ്റും പ്രാമുഖ്യം നല്‍കുമ്പോള്‍ സംഖ്യാ ശാസ്ത്ര പദ്ധതിയില്‍ ജനന തീയതിക്കാണ്  പ്രാധാന്യം നല്‍കുന്നത് .

ജന്മസംഖ്യ
ജനിച്ചത്  ഒന്‍പതാം തീയതി ആണെങ്കില്‍ ജന്മ സംഖ്യ  9 ആണ്. ജനിച്ച തീയതിക്ക്  പത്തിനും മുപ്പത്തി ഒന്നിനും മദ്ധ്യേ  ആണെങ്കില്‍ ജനന തീയതിക്ക്  രണ്ട്  അക്കങ്ങള്‍ ഉണ്ടാകുമല്ലോ . അപ്പോള്‍ ഈ രണ്ട്  അക്കങ്ങള്‍  കൂട്ടിക്കിട്ടുന്ന സംഖ്യയാണ്  ജന്മസംഖ്യ.
ഉദാഹരണം 25 – ആം തീയതി ജനിച്ച ആളുടെ ജന്മസംഖ്യ  2+5 = 7 ആകുന്നു.
വിധിസംഖ്യ.

ജനിച്ച വര്‍ഷം,മാസം,തീയതി എന്നിവയുടെ അക്കങ്ങള്‍ കൂട്ടിക്കിട്ടുന്ന തുകയാണ് വിധിസംഖ്യ.

ഉദാഹരണമായി ഒരാളുടെ ജനന തീയതി 05.05.1975  ആണെങ്കില്‍ അയാളുടെ വിധി സംഖ്യ  എന്നത്  0+5+0+5+1+9+7+5 = 32 = 3+2 =5 ആകുന്നു. അയാളുടെ വിധി സംഖ്യ  5 ആകുന്നു.
 
നാമ സംഖ്യ

ഒരാള്‍ ഏതു പേരില്‍  എല്ലാവരാലും വിളിക്കപ്പെടുന്നുവോ അതാണ്‌ അയാളുടെ നാമം. ചിലര്‍ വിളിപ്പേര്‍ വിളിക്കും. നിയമപരമായ  കാര്യങ്ങളില്‍ ഔദ്യോഗിക നാമം തന്നെ വേണം, ചെല്ലപ്പേരോ  വിളിപ്പേരോ അല്ല എന്ന്  അര്‍ഥം. എല്ലാവരാലും വിളിക്കപ്പെടണ മെങ്കില്‍ അത് അയാളുടെ ഇനിഷ്യല്‍, മറ്റെന്തിങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടെങ്കില്‍ അതും  സഹിതമുള്ള  പേര്  ആകണം.

ഓരോ  ഇംഗ്ലീഷ്  അക്ഷരത്തിനും  ഓരോ മൂല്യം  (പരല്‍ സംഖ്യ) കല്‍പ്പിച്ചിരിക്കുന്നു.
 
 

.

 
 
ഇതിന്‍ പ്രകാരം ഓരോ അക്ഷരത്തിനും നല്‍കിയ മൂല്യം കൂട്ടിക്കിട്ടുന്ന സംഖ്യയാണ്  ഒരാളുടെ നാമ സംഖ്യ.
ഉദാഹരണമായി  ഒരാളുടെ പേര്  V. RAMAN NAIR എന്നാണെങ്കില്‍ അയാളുടെ നാമസംഖ്യ എന്താണെന്ന്  നോക്കാം.
6+2+1+4+1+5+5+1+1+2 = 28
= 2+8= 10
1+0= 1
ഇപ്രകാരം അയാളുടെ നാമസംഖ്യ  1 ആണെന്ന്  മനസ്സിലാക്കാം.

നിങ്ങളുടെ ജന്മസംഖ്യ, വിധിസംഖ്യ, നാമസംഖ്യ എന്നിവ തമ്മില്‍ ഒരു സംഖ്യാശാസ്ത്രപരമായ സംബന്ധം ഉണ്ടാകുന്നത്  ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്നതിനു വളരെ  അനുകൂലമാണ്. നാമ സംഖ്യയും വിധി സംഖ്യയും ഒരേ സംഖ്യ ആകുന്നത് അത്യുത്തമമാണ്. ഉദാഹരണമായി നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനന തീയതി 17.09.1950 ആണ്. ഒരുമിച്ചു കൂട്ടുമ്പോള്‍ 32 ലഭിക്കും. 3+2=5. അതിനാല്‍ വിധി സംഖ്യ -5. അദ്ദേഹത്തിന്‍റെ നാമം NARENDRA MODI എന്നതിന്റെ നാമസംഖ്യയും 5 ആണ്.  (5+1+2+5+5+4+2+1+4+7+4+1 =  41 = 5)

നാമസംഖ്യയും വിധിസംഖ്യയും തമ്മില്‍ പൊരുത്തം വേണം. ജനിച്ച തീയതി നമുക്ക് തിരുത്താന്‍ കഴിയില്ല. എന്നാല്‍ പേരില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. അത്തരത്തില്‍ ജീവിത വിജയം നേടിയ ഒട്ടനവധി വ്യക്തിത്വങ്ങള്‍ ഉണ്ട്.

ഓരോ നാമ സംഖ്യയുടെയും സ്വഭാവ സവിശേഷതകള്‍

നാമസംഖ്യ  1 
ഈ സംഖ്യ സ്വാതന്ത്ര്യം , നേതൃ ഗുണം എന്നിവയുമായി ബന്ധപ്പെട്ടതാണ്.ഈ നാമ സംഖ്യ ഉള്ളവര്‍ പൊതുവേ ഉന്നതമായ ആത്മ ഗുണവും സാമ്പത്തിക നേട്ടങ്ങളും ആഗ്രഹ സാഫല്യ ത്തിനായി അശ്രാന്ത പരിശ്രമം ചെയ്യാന്‍ മനസ്സുള്ളവരാണ്.അലസത എന്തെന്ന് ഇവര്‍ക്കറിയില്ല. സ്വന്തം കഴിവുകളും നേത്രുഗുണവും ഉപയോഗിച്ച് മറ്റുള്ളവരെ സ്വാധീനിക്കുവാനും നയിക്കുവാനും ഇവര്‍ക്ക് പ്രത്യേക കഴിവ് തന്നെ ഉണ്ട്.

നാമസംഖ്യ  2
അനിതര സാധാരണമായ സഹകരണ മനോഭാവത്തിന്റെയും ഏതു സാഹചര്യങ്ങളുമായും പൊരുത്തപ്പെടാനുള്ള കഴിവിന്റെയും പ്രതീകമാണ് നാമ സംഖ്യ 2 ഉള്ളവര്‍. ടീം വര്‍ക്കിനും പരോപകാര പ്രവര്‍ത്തനങ്ങള്‍ക്കും മധ്യസ്ഥ ജോലിക്കും ഇവര്‍ക്ക് അസാധാരണമായ വൈദഗ്ധ്യം ഉണ്ടായിരിക്കും.ഇവര്‍ നല്ല സുഹൃത്തുക്കളായിരിക്കും.സുഹൃത്ത് ബന്ധം ഊഷ്മളമായി നിലനിര്‍ത്തുവാനും മറ്റുള്ളവരെ സഹായിക്കുവാനും ഇവര്‍ക്ക് പ്രത്യേക കഴിവ് തന്നെ ഉണ്ട്.

നാമസംഖ്യ  3
പ്രത്യക ജന്മ വാസനകള്‍ ഉള്ളവരായിരിക്കും.ഇവര്‍ നല്ല സംഭാഷണ വൈദഗ്ധ്യം ഉള്ളവരോ സാഹിത്യ വാസന ഉള്ളവരോ ആയിരിക്കും. അസാധാരണ ഭാവനാ ശേഷി കൊണ്ട് അനുഗ്രഹീത രാണിവര്‍.ജീവിതം അതിന്റെ എല്ലാ അര്‍ഥത്തിലും ആസ്വദിക്കപ്പെടെണ്ടാതാണെന്ന് ഇവര്‍ വിശ്വസിക്കുന്നു.

നാമസംഖ്യ  4
കഠിനാധ്വാനം,അച്ചടക്കം,പ്രായോഗിക ബുദ്ധി,ആത്മാര്‍ഥത എന്നിവയാണ് ഇവരുടെ മുഖമുദ്ര.എല്ലാ കാര്യങ്ങളെയും ആത്മാര്‍ഥമായും അച്ചടക്കത്തോടെയും ഇവര്‍ സമീപിക്കും.കുഴഞ്ഞു മറിഞ്ഞ  പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ഇവര്‍ക്ക് പ്രത്യേക വിരുതുണ്ട്‌. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വിജയത്തിലെത്തുവാന്‍ കഴിവുള്ളവരാണിവര്‍.

.

നാമസംഖ്യ 5
ബുദ്ധി വൈഭവം, ഉത്സാഹം,ഊര്‍ജസ്വലത എന്നിവയുടെ സംഖ്യയാണിത്.സ്വാതന്ത്രവും സാഹസികതയും ഇവര്‍ ഇഷ്ടപ്പെടും. ഒരേ തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ദിനചര്യയും  ഇവര്‍ക്ക്  മടുപ്പുളവാക്കും. ഇവര്‍ മാറ്റങ്ങള്‍ ഇഷ്ടപ്പെടുന്നു.ഏതു ലക്ഷ്യവും സാഹസികമായി എത്തിപ്പിടിക്കുവാന്‍ ഇവര്‍ക്ക് കഴിവുണ്ടാകും.എപ്പോഴും പ്രവര്‍ത്തന നിരതരായിരിക്കാനാണ് ഇവര്‍ക്കിഷ്ടം.

നാമസംഖ്യ 6

സംരക്ഷണവും സഹാനുഭൂതിയും ഉത്തരവാദിത്വബോധവും സാമൂഹ്യ ചിന്തയും ഉള്ളവരാണ്  6 നാമ സംഖ്യയായി ഉള്ളവര്‍.ഇവര്‍ കുടുംബത്തിലും സമൂഹത്തിലും പ്രത്യേക പരിഗണന ലഭിക്കപ്പെടുന്നവരാന്. എല്ലാ കാര്യങ്ങളും ചുമതലാ ബോധത്തോടെ ഏറ്റെടുത്തു ചെയ്യുവാന്‍ ഇവര്‍ക്കാകും.

നാമസംഖ്യ 7

ശാസ്ത്ര ബോധവും ,ജിജ്ഞാസയും, അപഗ്രഥന ബോധവും ഉള്ളവരാണിവര്‍. അധ്യാപന ഗവേഷണ രംഗത്ത് കഴിവ് തെളിയിക്കാന്‍ ഇവര്‍ക്കാകും.എല്ലാ കാര്യങ്ങളും അവരുടെതായ രീതിയില്‍ ചെയ്യുവാന്‍ ഇവര്‍ക്ക് പ്രത്യേക സാമര്‍ധ്യമുണ്ട്.ഇവര്‍ സ്വയം പര്യാപ്തരും അല്പം അന്തര്‍മുഖരും ആയി കാണപ്പെടുന്നു.

നാമസംഖ്യ 8
ഉല്‍ക്കര്‍ഷേച്ഛയും ആത്മവിശ്വാസവും പ്രായോഗിക ബുദ്ധിയും ആസൂത്രണ വൈദഗ്ധ്യവും ഉള്ളവരാണ് നാമ സംഖ്യ 8 ഉള്ളവര്‍.
കഠിന പരിശ്രമികള്‍ ആയിരിക്കും.ഏതു മേഖലയിലായാലും അവിടെ മുന്‍പന്തിയില്‍ എത്തുവാന്‍ ഇവര്‍ ആഗ്രഹിക്കും.

നാമസംഖ്യ 9
ആദര്‍ശവും അനുതാപവും സഹന ശേഷിയും ഉള്ളവരാണ് ഒന്‍പതാം നാമ സംഖ്യക്കാര്‍. ഇവര്‍ ഒരിക്കലും സ്വാര്‍ഥതയോടെ പെരുമാരുകയില്ല. ത്യാഗ സന്നദ്ധത ഉള്ളവരാണ്. സ്വന്തം കാര്യത്തെ ക്കാള്‍ മറ്റുള്ളവരുടെ ക്ഷേമം ഇവര്‍ കാംക്ഷിക്കുന്നു. പലപ്പോഴും സ്വന്തം കാര്യങ്ങള്‍ നേടുന്നതില്‍ ഈ സ്വഭാവം  ഇവര്‍ക്ക് വിനയായി തീരാറുണ്ട്. എങ്കിലും സല്‍പ്രവൃത്തികള്‍ കൊണ്ടുള്ള ഫലങ്ങള്‍ ഇവര്‍ക്ക് ഭാഗ്യം നേടികൊടുക്കും.

 

.


തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും കേതു ദോഷ ശാന്തിക്കും  ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
http://imojo.in/3edval

lemon mala

Click here for your Pooja


 

Online_services

Click Here