നാളത്തെ നാളെങ്ങനെ?  22.01.2017 (1192 മകരം 9 ഞായര്‍ )

നാളത്തെ നാളെങ്ങനെ?  22.01.2017 (1192 മകരം 9 ഞായര്‍ )

daily-astrologypredictions
 
medamമേടം(അശ്വതി,ഭരണികാര്‍ത്തിക1/4)
കാര്യ പരാജയം, അഭിമാന ക്ഷതം, അമിത അധ്വാനം, അസന്തുഷ്ടി എന്നിവ വരാവുന്ന ദിനമാണ്. സാഹസ കര്‍മങ്ങള്‍ ഒഴിവാക്കണം. 
edavamഇടവം(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
ആഗ്രഹങ്ങള്‍ സാധിക്കും. ധനപരമായി മെച്ചം. കുടുംബ പരമായ ഗുണാനുഭവങ്ങള്‍ സിദ്ധിക്കും.
midhunamമിഥുനം(മകയിരം 1/2,തിരുവാതിര,പുണര്‍തം 3/4)
ബന്ധങ്ങള്‍ ഊഷ്മളമാകും. ബന്ധുജനങ്ങള്‍ മൂലം ഗുണം ഉണ്ടാകും. സ്ത്രീകള്‍  മൂലം അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും.
karkidakamകര്‍ക്കിടകം(പുണര്‍തം 1/4, പൂയം,ആയില്യം)
നേട്ടങ്ങള്‍ക്ക് അമിത ക്ലേശം വേണ്ടി വരും.  ധനപരമായി ക്ലേശങ്ങള്‍ വരാം. മുറിവുകള്‍, അപകടങ്ങള്‍ മുതലായവയ്ക്ക് സാധ്യത ഉള്ളതിനാല്‍ കരുതല്‍ പുലര്‍ത്തണം . 

chingamചിങ്ങം(മകംപൂരം,ഉത്രം 1/4)
അര്‍ഹതയുള്ള അവസരങ്ങള്‍ക്ക് പോലും തടസ്സങ്ങള്‍ വരാം. സര്‍ക്കാര്‍- കോടതി മുതലായ വിഷയങ്ങള്‍ പ്രതികൂലമാകും. പുതിയ ബന്ധങ്ങള്‍ പ്രയോജനം ചെയ്യും .

kanniകന്നി(ഉത്രം 3/4),അത്തംചിത്തിര1/2)
നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. സമൂഹത്തില്‍ സ്ഥാനം ലഭിക്കും. പണ്ട് ചെയ്ത സല്‍ കര്‍മങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
thulaamതുലാം(ചിത്തിര 1/2,ചോതിവിശാഖം3/4)
അവിചാരിത മന ക്ലേശം വരാം. സുഹൃത്ത് ബന്ധങ്ങളില്‍ അകല്‍ച്ച വരാവുന്ന ദിനമാകയാല്‍ സംസാരം നിയന്ത്രിക്കണം. സായാഹ്നം പൊതുവില്‍ മെച്ചം.
vrishchikamവൃശ്ചികം(വിശാഖം1/4, അനിഴം,തൃക്കേട്ട)
മനസ്സിന് സമാധാനം ലഭിക്കുന്ന സാഹചര്യങ്ങള്‍ സംജാതമാകും. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ മിക്കതും വിജയത്തില്‍ എത്തും.ഭാഗ്യനുഭാവങ്ങള്‍ക്കും സാധ്യത.
dhanuധനു(മൂലംപൂരാടം,ഉത്രാടം 1/4)
അവിചാരിത മന ക്ലേശം വരാം. ധന പരമായ ക്ലേശങ്ങള്‍ക്കും ഇടയുണ്ട്. സഹായ ഭംഗം വരാന്‍ ഇടയുള്ളതിനാല്‍ കാര്യ നിവൃത്തിക്ക്  ഒന്നിലധികം പരിഹാരങ്ങള്‍ തേടി വയ്ക്കണം .
makaram-1മകരം(ഉത്രാടം 3/4,തിരുവോണം,അവിട്ടം 1/2)
സാഹചര്യങ്ങള്‍ അനുകൂലമാകും. കുടുംബ സുഖം, സന്താന ഗുണം എന്നിവ ലഭ്യമാകും. അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാന്‍ യോഗമുണ്ടാകും. 
kumbhamകുംഭം(അവിട്ടം 1/2,ചതയം,പൂരൂരുട്ടാതി 3/4)
കാര്യങ്ങള്‍ അനുകൂലമാകും. ധനപരമായ ഗുണം സിദ്ധിക്കും. കുടുംബ സമാധാനം വര്‍ധിക്കും.
meenamമീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
പല കാര്യങ്ങളിലും അനാവശ്യ പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വരും. വ്യാപാരത്തില്‍ ധന നഷ്ടം ഉണ്ടായി എന്ന് വരാം. സായഹ്നശേഷം അല്പം അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.