വാരഫലം

വാരഫലം

varaphalam
         2017  ജനുവരി 23  മുതല്‍ 29 വരെ 
മേടക്കൂര്‍ (അശ്വതിഭരണികാര്‍ത്തിക 1/4)
തൊഴില്‍ രംഗത്ത് അനാരോഗ്യകരമായ മത്സരങ്ങള്‍ നേരിടേണ്ടി വരും. അപ്രതീക്ഷിതമായി ശത്രുതാപരമായ നീക്കങ്ങള്‍ ഉണ്ടായെന്നു വരാം. വിദ്യാര്‍ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വാരാന്ത്യത്തില്‍ സാമ്പത്തിക നേട്ടത്തിനും ഭാഗ്യാനുഭാവങ്ങള്‍ക്കും സാധ്യതയുണ്ട്. സ്ത്ര്ര്കളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. 
ദോഷപരിഹാരം: ശാസ്താവിനു നീരാഞ്ജനം. വിഷ്ണുവിന് പാല്‍പായസം, തുളസിമാല .
ഇടവക്കൂര്‍ (കാര്‍ത്തിക 3/4, രോഹിണിമകയിരം1/2)
സാമ്പത്തികമായി ഉന്നമനം പ്രതീക്ഷിക്കാവുന്ന വാരമാണ്. ക്ഷോഭം നിയന്ത്രിക്കണം. അല്ലെങ്കില്‍ സുഹൃത്തുക്കള്‍ പോലും ശത്രുക്കളായിത്തീരും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ സന്തോഷിക്കാന്‍ അവസരം ലഭിക്കും. രോഗാദി ദുരിതങ്ങള്‍ക്ക് ശമനം പ്രതീക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് അലസത മൂലം നേട്ടങ്ങള്‍ കുറയാന്‍ ഇടയുള്ളതിനാല്‍ കരുതല്‍ പുലര്‍ത്തണം. കമിതാക്കള്‍ക്ക് പ്രണയ സാഫല്യം പ്രതീക്ഷിക്കാം.
ദോഷ പരിഹാരം : ശിവന് ജലധാര, പുറകു വിളക്ക്, ശാസ്താവിനു  നീരാഞ്ജനം.
മിഥുനക്കൂര്‍ (മകയിരം 1/2, തിരുവാതിരപുണര്‍തം3/4)
കുടുംബത്തില്‍ നല്ല അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ പൊതുവില്‍ മന സന്തോഷം ഉണ്ടാകും. പുതിയ വാഹനമോ ഗൃഹോപകരണമോ വാങ്ങാന്‍ ഇടയുണ്ട്. തൊഴിലില്‍ ഉയര്‍ച്ചയും നേട്ടങ്ങളും പ്രതീക്ഷിക്കാം. ശ്വാസ സംബന്ധിയായ അസുഖങ്ങള്‍ ഉള്ളവര്‍ കരുതണം. സാമ്പത്തികമായും വാരം നന്ന്.
ദോഷ പരിഹാരം : സുബ്രഹ്മണ്യന്  പനിനീര്‍ അഭിഷേകം, , ശിവന് ജലധാര.
കര്‍ക്കിടകക്കൂര്‍ (പുണര്‍തം1/4, പൂയംആയില്യം)
അല്പം ക്ലേശാനുഭവങ്ങള്‍ വര്‍ധിക്കാന്‍ ഇടയുള്ള വാരമാണ്. അമിത അധ്വാനം മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാതെ നോക്കണം. ദാമ്പത്യ ബന്ധങ്ങളില്‍ അല്പം പ്രയാസങ്ങള്‍ വരാനിടയുണ്ട് . തന്റേതല്ലാത്ത കാര്യങ്ങള്‍ക്ക് സമാധാനം പറയേണ്ടി വരും. ധാരാളം യാത്രകള്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. സന്താനങ്ങള്‍ക്ക് ആരോഗ്യ ക്ലേശത്തിന് ഇടയുണ്ട്. വാരാന്ത്യം താരതമ്യേന മെച്ചമായിരിക്കും.
ദോഷപരിഹാരം: വിഷ്ണുവിനു ഭാഗ്യസൂക്തം, ശിവന് കൂവളമാല . 

ചിങ്ങക്കൂര്‍ (മകംപൂരംഉത്രം 1/4)
ഭൂമി സംബന്ധമായ കാര്യങ്ങളില്‍ അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. കര്‍മ രംഗത്ത് നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. മനസ്സിന് ഇഷ്ടപ്പെട്ട വസ്തുക്കള്‍ വാങ്ങുവാന്‍ കഴിയും. കുടുംബജീവിതം അത്ര സുഖകരമായെന്നു വരില്ല. തസ്കര ഭയം ഉള്ളതിനാല്‍ വിലപ്പെട്ട വസ്തുക്കള്‍ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. 
ദോഷപരിഹാരം:  ശാസ്താവിനു നീരാഞ്ജനം, ഭഗവതിക്ക് വിളക്കും മാലയും.
കന്നിക്കൂര്‍ (ഉത്രം 3/4, അത്തംചിത്തിര 1/2)
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും അഭിനന്ദനവും ലഭിക്കും. ഉന്നത അധികാരികളുടെ പ്രീതി ലഭിക്കും. പുതിയ സംരംഭങ്ങള്‍ക്കുള്ള ശ്രമം വിജയിക്കും. വായ്പകള്‍ വേഗത്തില്‍ ലഭ്യമാകും. മുന്പ് ഉപേക്ഷിച്ച പല സംരംഭങ്ങളും പുനരാരംഭിക്കാന്‍ കഴിയും. ജീവിതത്തില്‍ ഗുണപരമായ പരിവര്‍ത്തനങ്ങള്‍ കൊണ്ട് വരും. ആത്മ വിശ്വാസം വര്‍ധിക്കും. സ്ത്രീകള്‍ മൂല വൈഷമ്യങ്ങള്‍ക്കും സാധ്യതയുണ്ട്.
ദോഷപരിഹാരം: ശിവന് ജലധാര, കൂവളമാല.

 

തുലാക്കൂര്‍ (ചിത്തിര 1/2, ചോതിവിശാഖം 3/4)
മാതാപിതാക്കളുടെ ആഗ്രഹത്തിന് പ്രാധാന്യം നല്‍കും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ തടസ്സാനുഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. അപ്രതീക്ഷിത തടസ്സങ്ങള്‍ വാരാന്ത്യത്തോടെ പരിഹരിക്കപ്പെടും. സുഹൃത്ത്- ബന്ധു സഹായം ഉപകാരപ്രദമാകും. ഇഷ്ട ദേവാലയ ദര്‍ശനത്താല്‍ മനസമാധാനം ലഭിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ കഴിയും. ധന തടസ്സത്തിനു സാധ്യതയുള്ളതിനാല്‍ ഒന്നിലധികം സാമ്പത്തിക ഉപായങ്ങള്‍ കണ്ടുവയ്ക്കണം.

ദോഷപരിഹാരം: മഹാവിഷ്ണുവിന് പാല്‍പായസം, ഗണപതിക്ക് കറുകമാല.

വൃശ്ചികക്കൂര്‍ (വിശാഖം1/4, അനിഴംതൃക്കേട്ട)
തിടുക്കത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ദോഷകരമായി വരാന്‍ ഇടയുണ്ട്. സുപ്രധാന കാര്യങ്ങളില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഉണ്ടാകണം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തടസ്സപ്പെട്ട ആനുകൂല്യങ്ങള്‍ തിരികെ ലഭിക്കും. സഹോദരന്മാര്‍ ബന്ധു മിത്രാദികള്‍ എന്നിവരുമായി കലഹ സാധ്യതയുണ്ട്. ഉദര വ്യാധികളെ കരുതണം. പ്രായമായവര്‍ക്ക് സന്ധി സംബന്ധമായ അസുഖങ്ങള്‍  വര്‍ധിക്കാന്‍ ഇടയുണ്ട്..
ദോഷ പരിഹാരം :  ശാസ്താവിനു  നീരാഞ്ജനം, ശിവന് കൂവളമാല.
ധനുക്കൂര്‍ (മൂലംപൂരാടംഉത്രാടം 1/4)
അപ്രതീക്ഷിത ധനാഗമം ഉണ്ടാകും. പൊതു രംഗത്ത് ശോഭിക്കാന്‍ കഴിയും. തൊഴില്‍പരമായി നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബാന്തരീക്ഷം പ്രതീക്ഷിച്ചത് പോലെ ഗുണകരമായെന്നു വരില്ല. പഴയ സുഹൃത്തുക്കളെ കാണുന്നതിനാല്‍ മന സന്തോഷം ഉണ്ടാകും. ചിലവുകള്‍ നിയന്ത്രിക്കാന്‍ വിഷമിക്കും. കുടുംബത്തില്‍ നിന്ന് അകന്നു കഴിയേണ്ട സാഹചര്യം വന്നേക്കാം.
ദോഷ പരിഹാരം: ശ്രീകൃഷ്ണന് ത്രിമധുരം, ശിവന് ജലധാര.
മകരക്കൂര്‍ (ഉത്രാടം 3/4, തിരുവോണംഅവിട്ടം1/2)
പല പ്രതിസന്ധികളെയും സമര്‍ഥമായി നേരിടും. ഭാഗ്യവും ഈശ്വരാധീനവും അനുഭവത്തില്‍ വരും. പണ്ട് ചെയ്ത സല്‍ കാര്യങ്ങള്‍ക്ക് പ്രതിഫലം ലഭിക്കും. സഹപ്രവര്‍ത്തകര്‍ അവഗണിക്കുന്നതില്‍ മനോ വൈഷമ്യം തോന്നും. വ്യാപാരം അഭിവൃധിപ്പെടും. കലാകാരന്മാര്‍ക്ക് വാരം അനുകൂലമാണ്. വാരാന്ത്യത്തില്‍ മനസ്സിന് അലോസരം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയുണ്ട്. 
ദോഷപരിഹാരം: സുബ്രഹ്മണ്യന് കുമാരസൂക്തം, ശിവന്  കൂവളമാല.

കുംഭക്കൂര്‍ (അവിട്ടം 1/2, ചതയംപൂരൂരുട്ടാതി3/4)
സാമ്പത്തികമായി അല്പം തടസ്സ അനുഭവങ്ങള്‍ വരാവുന്ന സമയമാണ്. എങ്കിലും കുടുംബത്തില്‍ നിന്നും സന്തോഷവും സഹകരണവും ലഭിക്കും. മംഗള കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. ബന്ധുജന സമാഗമം ഉണ്ടാകും. തൊഴിലില്‍ ഉയര്‍ച്ചയും അനുകൂല മാറ്റങ്ങളും പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ ഇടവരും.
ദോഷപരിഹാരം: വിഷ്ണുവിന് ആയുര്‍സൂക്തം, ശാസ്താവിന് നീരാന്ജനം.
മീനക്കൂര്‍ (പൂരൂരുട്ടാതി1/4, ഉത്രട്ടാതിരേവതി)
പൊതുജന മധ്യത്തില്‍ അംഗീകാരം വര്‍ധിക്കും. അപ്രതീക്ഷിതമായി പല നല്ല അവസരങ്ങളും തേടി വരും. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകും. ജീവിത പങ്കാളിയുടെ അഭിപ്രായം മാനിക്കും. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. വിദേശത്തു നിന്നും സഹായങ്ങള്‍ സമ്മാനങ്ങള്‍ മുതലായവ ലഭിക്കാന്‍ ഇടയുണ്ട്. നീര്‍ദോഷ സംബന്ധമായ രോഗങ്ങള്‍ വന്നേക്കാം.
ദോഷപരിഹാരം:ശാസ്താവിനു നീരാഞ്ജനം, ഗണപതിക്ക് മോദകം.