ശനിമാറ്റ ഫലം 2017

ശനിമാറ്റ ഫലം 2017

saturn-transit

2017 ജനുവരി 26 വ്യാഴാഴ്ച രാത്രി 7.30 ന് ശനി വൃശ്ചികം രാശിയില്‍ നിന്നും ധനു രാശിയിലേക്ക് രാശി മാറുന്നു. ഈ മാറ്റം ഓരോ കൂറുകാരെയും എപ്രകാരം ബാധിക്കുന്നു എന്ന് നോക്കാം.

(അശ്വതിഭരണി,കാര്‍ത്തിക 1/4)
കഴിഞ്ഞ രണ്ടര വര്‍ഷമായി അനുഭവിച്ചു വന്ന അഷ്ടമ ശനി ദോഷം നീങ്ങുന്നതിനാല്‍ മേടക്കൂറുകാര്‍ക്ക് ആശ്വസിക്കാം. സാമ്പത്തികമായി ശരാശരിയിലും ഉയര്‍ന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. കുടുംബപരമായ ക്ലേശ അനുഭവങ്ങള്‍ക്കും പരിഹാരമുണ്ടാകുന്നതാണ്. തൊഴില്‍ അന്വേഷികള്‍ക്ക് ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. പ്രത്യേകിച്ചും വിദേശ ജോലിക്ക് ശ്രമിച്ചിരുന്നവര്‍ക്ക് തടസ്സങ്ങള്‍ ഒഴിയും. എങ്കിലും അടുത്ത സെപ്റ്റംബര്‍ വരെ വ്യാഴം അനുകൂലമല്ലാത്തതിനാല്‍ എല്ലാ കാര്യങ്ങള്‍ക്കും അധ്വാനഭാരം വര്‍ധിക്കും. വൈകാരിക പ്രതികരണങ്ങളെ പക്വതയാര്‍ന്ന തരത്തില്‍ ആക്കുവാന്‍ കഴിയും. വിദ്യാര്‍ഥികള്‍ക്കും കലാകാരന്മാര്‍ക്കും കാലം അനുകൂലമാണ്.


(കാര്‍ത്തിക 3/4,രോഹിണിമകയിരം1/2)

ഇടവക്കൂറുകാര്‍ക്ക് അടുത്ത രണ്ടര വര്‍ഷം അഷ്ടമ ശനിക്കാലമാകുന്നു. അഷ്ടമശനിയില്‍ കഷ്ടാനുഭവങ്ങള്‍ ഉണ്ടാകും എന്നതില്‍ തര്‍ക്കമില്ല. യാത്രയും അലച്ചിലും കൂടും. വാഹനം, വൈദ്യുതി, യന്ത്രങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം. ഗൌരവമേറിയതും വലിയ മുതല്മുടക്കു ള്ളതുമായ സംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല. പക്ഷെ അവിവാ ഹിതര്‍ക്ക് അനുകൂല വിവാഹാലോചനകള്‍, വിവാഹ നിശ്ചയം മുതലായവ നടക്കാന്‍ സാധ്യത ഏറെയാണ്‌. സര്‍ക്കാര്‍-കോടതി കാര്യ ങ്ങള്‍ പ്രതികൂലമാകാന്‍ ഇടയുണ്ട്.തൊഴിലില്‍ ശിക്ഷാ നടപടികള്‍ക്ക് സാധ്യത ഉള്ളതിനാല്‍ ഇടപാടുകളില്‍ സൂക്ഷ്മത പുലര്‍ ത്തണം.വിദേശ ജോലിക്കാര്‍ക്കും അപ്രതീക്ഷിത തിരിച്ചടികള്‍ വരാം. വ്യക്തി ബന്ധങ്ങളില്‍ അകല്‍ച്ച വരാവുന്ന സമയമാകയാല്‍ സ്മസാരത്തില്‍ മിതത്വം പാലിക്കുക. ക്ഷമ, ഭക്തി, ആത്മ വിശ്വാസം, കഠിനാധ്വാനം എന്നിവയിലൂടെ പ്രതിസന്ധികളെ മറികടക്കുക.

(മകയിരം 1/2,തിരുവാതിരപുണര്‍തം3/4)

മിഥുന കൂറുകാര്‍ക്ക് ജനുവരി 26 മുതല്‍ ശനി ഏഴാം ഭാവത്തിലേക്ക് വരുന്നതിനാല്‍ കണ്ടക ശനി ആരംഭിക്കുന്നു. വ്യാഴവും ഇപ്പോള്‍ പ്രതികൂലമാകയാല്‍ അനിഷ്ടകരമായ അനുഭവങ്ങള്‍ അടുത്ത സെപ്റ്റംബര്‍ വരെ പ്രതീക്ഷിക്കേണ്ടതാണ്. തൊഴിലിലും ബന്ധങ്ങളിലും ബുദ്ധിമുട്ടുകള്‍ വരാം. അവിവാഹിതര്‍ക്ക് വിവാഹ നിശ്ചയം നീണ്ടുപോകും.വിവാഹിതര്‍ക്ക് ജീവിത പങ്കാളിയുമായുള്ള ബന്ധം അത്ര സുഖകരമാകാന്‍ ഇടയില്ല.പങ്കു കച്ചവടം മുതലായ സംരംഭങ്ങള്‍ ഗുണകരമാകാന്‍ ഇടയില്ല.തൊഴിലില്‍ അനിഷ്ടകരമായ സ്ഥലം മാറ്റം, സ്ഥാന മാറ്റം മുതലായവ വന്നാല്‍ അത്ഭുതപ്പെടാനില്ല.സാമ്പത്തികമായും ചില ബുദ്ധിമുട്ടുകള്‍ അടുത്ത സെപ്റ്റംബര്‍ വരെ വരാവുന്നതാണ്. ഹൃദയ സംബന്ധ മായും ഉദര സംബന്ധിയായും ഉള്ള വ്യാധികള്‍ ഉള്ളവര്‍ വൈദ്യോ പദേശവും പഥ്യവും കര്‍ശനമായി പാലിക്കണം. സ്വന്തം രഹസ്യങ്ങള്‍ മട്ടുല്ലവടുമായി പങ്കിടുന്നത് ഗുണകരമാകില്ല.അനാവശ്യ വിവാദ ങ്ങളില്‍ നിന്നും അനുയോജ്യമല്ലാത്ത സാഹചര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിലൂടെ പ്രശ്നങ്ങള്‍ നിയന്ത്രിക്കാം. 

(പുണര്‍തം1/4, പൂയംആയില്യം) 
ശനി ആറിലേക്ക് മാറുന്നു. സര്‍വാഭീഷ്ടങ്ങളും സാധിക്കുന്ന സമയ മാണ്. വിശിഷ്യ വ്യാഴം കൂടെ ഇപ്പോള്‍ അനുകൂലമാകയാല്‍. സാമ്പത്തികമായും തൊഴിലപരമായും ഉയര്‍ച്ച ഉണ്ടാകും. സ്ഥാന കയറ്റം, ആനുകൂല്യ വര്‍ധനവ് എന്നിവ നിശ്ചയമായും പ്രതീക്ഷി ക്കാം. ആഗ്രഹസാധ്യം മൂലം മന സംതൃപ്തി കൈവരും. കുടുംബ ബന്ധങ്ങള്‍ ഊഷ്മളവും സന്തോഷപ്രദവും ആകും. അകന്നിരുന്നവര്‍ അടുത്ത് വരും. ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സെപ്റ്റംബര്‍ മുതല്‍ വ്യാഴം അനിഷ്ട സ്ഥാനത്തേക്ക് മാറുന്നതിനാല്‍ ഗുണാനു ഭവങ്ങള്‍ കുറയാന്‍ ഇടയുണ്ട്.പുതിയ സംരംഭങ്ങള്‍ തുടങ്ങുവാനും നിക്ഷേപങ്ങള്‍ നടത്തുവാനും സെപ്റ്റംബര്‍ വരെയുള്ള സമയം അനുകൂലമാണ്. അധ്വാനഭാരം കുറയുകയും ആരോഗ്യം മെച്ചമാകു കയും ചെയ്യും.

(മകംപൂരം,ഉത്രം 1/4)
ചിങ്ങ കൂറുകാര്‍ക്ക് കണ്ടക ശനി അവസാനിക്കുന്നതിനാല്‍ ആശ്വാ സത്തിന് വകയുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷമായി അനുഭവിച്ചു വന്ന തൊഴില്‍ ക്ലേശത്തിനും മാനസിക സമ്മര്‍ദത്തിനും പരിഹാരം ഉണ്ടാ കും. സാമ്പത്തിക ഗാര്‍ഹിക പ്രശ്നങ്ങള്‍ക്ക് നിവൃത്തി മാര്‍ഗങ്ങള്‍ തെളിഞ്ഞു വരും. തൊഴിലില്‍ മാറ്റം ഉണ്ടായാലും അത് പ്രയോജന കരമായിരിക്കും. അമിത ആത്മവിശ്വാസം ഗുണകരമാകില്ല. വിദ്യാര്‍ഥികള്‍ക്ക് വിജയകരമായ ഉപരി പഠനത്തിന് അവസരം ഉണ്ടാകും. കലാകാരന്മാര്‍ക്ക് അംഗീകാരവും അനസരവും വര്‍ധിക്കും. കടബാധ്യതകള്‍ വലിയ അളവില്‍ കുറയ്ക്കാന്‍ കഴിയുന്നതിനാല്‍ മന സമാധാനം ഉണ്ടാകും.
(ഉത്രം 3/4),അത്തംചിത്തിര 1/2)

ശനി നാലിലേക്ക് മാറുന്നതിനാല്‍ കന്നി കൂറുകാര്‍ക്ക് കണ്ടകശനി ആരംഭിക്കുകയാണ്. നല്ലതിനായി ചെയ്യുന്ന കാര്യങ്ങള്‍ പോലും തെറ്റിദ്ധരിക്കപ്പെടാം. കുടുംബത്തില്‍ നിന്നും അകന്നു കഴിയേണ്ട സാഹചര്യം സംജാതമാകാന്‍ ഇടയുണ്ട്. കുടുംബാംഗങ്ങളുമായി ഉള്ള ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ ശ്രദ്ധിക്കണം. അടുത്ത ബന്ധുജനങ്ങളുടെ വിയോഗം മുതലായ വിഷമാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. സര്‍ക്കാര്‍-കോടതി കാര്യങ്ങള്‍ പ്രതികൂലമാകും. വ്യാപാര രംഗത്ത് മത്സരങ്ങളും ശത്രുതാപരമായ നീക്കങ്ങളും നേരിടേണ്ടി വന്നേക്കാം. ശത്രുക്കള്‍ പ്രബലന്മാരാകും. മാതാവിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്നു വരാം. ഗൃഹം, വാഹനം എന്നിവകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ധാരാളം പണം ചിലവാകും. കടബാധ്യതകളുടെ തിരിച്ചടവ് സംബന്ധമായി പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കരുതല്‍ പുലര്‍ത്തുക


(ചിത്തിര 1/2,ചോതിവിശാഖം 3/4)

ഏഴരശനിയില്‍ നിന്നും മോചനം ലഭിച്ചതിനാല്‍ സമാധാനമുണ്ടാകും.താളം നഷ്ടപ്പെട്ട ജീവിത ചര്യകളും തൊഴില്‍ സ്വഭാവങ്ങളും തിരികെ ശരിയായ ഗതിയിലാകും. വിദ്യാര്‍ഥിള്‍ക്ക് വളരെ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പ്രത്യേകിച്ച് മത്സര പരീക്ഷകളും മറ്റും എഴുതുന്നവര്‍ക്ക് നല്ല വിജയം പ്രതീക്ഷിക്കാം. തൊഴില്‍ അന്വേഷകര്‍ക്ക് ആഗ്രഹസാധ്യം  ഉണ്ടാകുന്നതാണ്. സെപ്റ്റംബര്‍ മാസത്തില്‍ വ്യാഴവും അനുകൂലമാകുന്നതോടെ സര്‍വ കാര്യ വിജയം പ്രതീക്ഷിക്കാം. സമുദായത്തിന്റെയോ സംഘടനകളുടെയോ നേതൃപദവി തേടിയെത്തും. അവിവാഹിത ര്‍ക്ക്  വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കാം.

(വിശാഖം1/4, അനിഴംതൃക്കേട്ട)

ജന്മശനിക്കാലം അവസാനിക്കുകയും ഏഴരശനിയുടെ അവസാന രണ്ടര വര്‍ഷക്കാലം ആരംഭിക്കുകയും ചെയ്യുന്നു.കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്കും ജീവിത പ്രശ്നങ്ങള്‍ക്കും സമാധാനമുണ്ടാകുമെങ്കിലും ചില തടസ്സാനുഭവങ്ങള്‍ നിലനില്‍ക്കും. നിസാരമായ രോഗങ്ങളെ കൊണ്ട് നിരന്തരം ആരോഗ്യ വിഷയങ്ങള്‍ ഉണ്ടാകാനിടയുണ്ട്. നീര്‍ദോഷ സംബന്ധിയായ വ്യാധികള്‍ ഉള്ളവര്‍ കൂടുതല്‍ കരുതല്‍ പുലര്‍ത്തണം.സാമ്പത്തിക വിഷമതകള്‍ കുറയുമെങ്കിലും നഷ്ടാനുഭവങ്ങള്‍ക്ക് സാധ്യത ഉള്ളതിനാല്‍ പുതിയ സംരംഭങ്ങളില്‍ മുതല്‍ മുടക്കുന്നത് ഗുണകരമാകില്ല.കുടുംബ ചുമതലകള്‍ വര്‍ദ്ധിക്കുന്നതാണ്. അനാവശ്യ ബാധ്യതകള്‍ ഏറ്റെടുക്കാനുള്ള മാനസിക പ്രവണത നിയന്ത്രിക്കണം.

(മൂലംപൂരാടം,ഉത്രാടം 1/4)

ഏഴര ശനിയിലെ ഏറ്റവും വിഷമകരമായ ഭാഗമായ ജന്മ ശനിയിലേക്ക് ധനുക്കൂറുകാര്‍ കടക്കുകയാണ്. ഉപജീവന മാര്‍ഗങ്ങളിലും തൊഴിലിലും അപ്രതീക്ഷിത തടസ്സങ്ങള്‍ വരാം. നിസാര കാര്യങ്ങള്‍ക്ക് സഹ പ്രവര്‍ത്തകരുമായി കലഹിക്കാന്‍ ഇടവരും. വൈകാരിക നിയന്ത്രണം ശീലമാക്കി യില്ലെങ്കില്‍ തൊഴില്‍വൈഷമ്യം രൂക്ഷമായി എന്നു വരാം. എടുത്തുചാട്ടം നിയന്ത്രിക്കണം. കുടുംബ ബന്ധങ്ങളിലും ചില ശൈഥില്യങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. സാമ്പത്തികമായി ശരാശരി അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

(ഉത്രാടം 3/4,തിരുവോണംഅവിട്ടം1/2)

മകര കൂറുകാര്‍ക്ക് ശനി പന്ത്രണ്ടാം ഭാവത്തിലേക്ക് മാറുന്നു. ഏഴര ശനി ആരംഭിക്കുന്നു എന്ന് സാരം. അമിത അധ്വാനം, വിശ്രമക്കുറവ് മുതലായ അനുഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. സെപ്റ്റംബര്‍ വരെ വ്യാഴം അനുകൂലമാകയാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയില്ല. അനാവശ്യ ചിന്തകളാല്‍ മനസ്സ് കലുഷിതമായെന്നു വരാം. ആത്മീയ കാര്യങ്ങള്‍, യോഗ, ധ്യാനം മുതലായവയില്‍ വ്യാപരിക്കുന്നതിലൂടെ മന സമാധാനം നിലനിര്‍ത്താന്‍ കഴിയും. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ വരുന്നതില്‍ നിരാശ തോന്നും.മനസ്സറിയാത്ത കാര്യങ്ങള്‍ക്ക് ചീത്തപ്പേരു കേള്‍ക്കേണ്ടി വരും.വിവാഹം, ഗൃഹനിര്മാനം മുതലായ കാര്യങ്ങളില്‍ അനുകൂലാനുഭവങ്ങള്‍ ഉണ്ടാകും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അവസരം അനുകൂലമാകും.

(അവിട്ടം 1/2,ചതയംപൂരൂരുട്ടാതി3/4)

ശനി പതിനൊന്നാം ഭാവത്തിലേക്കു മാറുകയാണ്. ചരവശാല്‍ ശനി പതിനൊന്നാം ഭാവത്തില്‍ വരുന്നത് അനുകൂലമാണ്. തൊഴില്‍ സമ്മര്‍ദവും സാമ്പത്തിക ക്ലേശവും കുറയും. പുതിയ ആശയങ്ങളും ചര്യകളും പ്രവൃത്തി പഥത്തില്‍ കൊണ്ടുവരും. വ്യവഹാരങ്ങളിലും തര്‍ക്കങ്ങളിലും വിജയം പ്രതീക്ഷിക്കാം.വ്യാഴം പ്രതികൂല സ്ഥാനത്തു നില്‍ക്കയാല്‍ അല്പം ദൈവാധീനക്കുറവ് അനുഭവപ്പെടാന്‍ ഇടയുണ്ട്. വിഷ്ണുപ്രീതി വരുത്തുന്നതിലൂടെ ഇത് മറികടക്കാനാകും. ഒന്നിലധികം ധനാഗമ മാര്‍ഗങ്ങള്‍ തുറന്നു വരും. വ്യാപാരം അഭിവൃദ്ധമാകും. മനസ്സിന് നവോന്മേഷം അനുഭവപ്പെടും. വാഹനം ഗൃഹോപകരണങ്ങള്‍ മുതലായവ വാങ്ങാന്‍ സാധിക്കും. കുടുംബാന്തരീക്ഷം സന്തോഷ പ്രദമാകും. 

(പൂരൂരുട്ടാതി1/4, ഉത്രട്ടാതിരേവതി)

മീനക്കൂറുകാര്‍ക്ക് ശനി പത്താം ഭാവത്തിലേക്ക് വരുന്നതിനാല്‍ കണ്ടക ശനി ആരംഭിക്കുന്നു. പത്തിലെ കണ്ടകശനി തൊഴില്‍ സംബന്ധമായി വൈഷമ്യങ്ങള്‍ വരുത്തുന്നതാണ്. എങ്കിലും വ്യാഴം ഇപ്പോള്‍ അനുകൂലമായി നില്‍ക്കുന്നതിനാല്‍ സെപ്റ്റംബര്‍ വരെ വലിയ ബുദ്ധിമുട്ടുകള്‍ക്ക് സാധ്യതയില്ല. അതിനു ശേഷം ക്ലേശ അനുഭവങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത ഏറെയാണ്. ജോലിയില്‍ അലസത പുലര്‍ത്തിയാല്‍ ശിക്ഷാ നടപടികള്‍ക്ക് പോലും ഇടയുണ്ടാകാവുന്നതാണ്. വലിയ മുതല്‍മുടക്കുള്ള സംരംഭങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ദീര്‍ഘ കാല രോഗങ്ങള്‍ ഉള്ളവര്‍ വൈദ്യോപദേശം കര്‍ശനമായി പാലിക്കണം.

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട. അനുകൂല ജാതകവും നല്ല ഫലങ്ങളെ പ്രദാനം ചെയ്യുന്ന അപഹാര കാലവുമാണെങ്കില്‍ ശനിദോഷം നാമമാത്രമായിരിക്കും. ഇഷ്ടസ്‌ഥാനത്ത്‌ ഉച്ചസ്‌ഥനായി നിന്നാല്‍ ശനി തൃപ്‌തികരമായ ആരോഗ്യം, അധികാരികളുടെ പ്രീതി, അംഗീകാരം, അധികാരലാഭം, ധനാഗമം തുടങ്ങിയ ഫലങ്ങള്‍ നല്‍കും. അതുപോലെ യോഗകാരകനായ ശനിയുടെ ദോഷകാലവും ബുദ്ധി മുട്ടുകള്‍ കൂടാതെ മുന്നോട്ടുപോകും. ശശയോഗ ജാതകര്‍ക്കും ശനിദോഷം കുറഞ്ഞിരിക്കും. 
ശനി രാശി മാറുന്ന ദിവസമായ 2017 ജനുവരി 26 ന് ശനീശ്വര ശാന്തി പൂജ, ഹോമം എന്നിവ നടത്തുകയോ അതില്‍ ഭാഗഭാക്കാ കുകയോ ചെയ്യുന്നവര്‍ക്ക് ശനി പ്രീതി ഉണ്ടാകും. പ്രാര്‍ത്ഥനയാല്‍ കാരുണ്യം ചൊരിയുന്ന ദേവനാണ് ശനീശ്വരന്‍. നിങ്ങളുടെ പേരില്‍   ശനീശ്വര പൂജ നടത്തുവാന്‍ താഴത്തെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

 

 

ശനി ദോഷ പരിഹാരത്തിനായി അനുഷ്ടിക്കേണ്ട വഴിപാടുകളില്‍ ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണ് നീരാഞ്ജനം. ശനിയാഴ്ചകള്‍ തോറുമോ ജന്മനക്ഷത്രം (പക്കപ്പിറന്നാള്‍) തോറുമോ നീരാഞ്ജനം വഴിപാടു നടത്തുന്നത് വളരെ ഗുണകരമാണ്. നാളികേരം രണ്ടായി ഉടച്ച് വെള്ളം കളഞ്ഞ് അതില്‍ എള്ള്കിഴി ഇട്ട് നല്ലെണ്ണ നിറച്ച് ശാസ്താവിനെ ആരതി ഉഴിയുകയും ആ ദേവതയ്ക്കു മുന്‍പില്‍ ഒരു മുഹൂര്‍ത്ത നേരമെങ്കിലും (രണ്ടു നാഴിക അല്ലെങ്കില്‍ 48 മിനിറ്റ്) ആ ദീപം കത്തിച്ചു വയ്ക്കുകയും ചെയ്യുന്നതാണ് നീരാഞ്ജനം വഴിപാട്. ക്ഷേത്ര ദര്‍ശനം നടത്താന്‍ പലവിധ കാരണങ്ങളാല്‍ അസൗകര്യം ഉള്ളവര്‍ക്ക് ശ്രേയസ് ജ്യോതിഷ കേന്ദ്രം മുഖേന നീരാഞ്ജനം നടത്തി കൊടുക്കുന്നതാണ്. വഴിപാടു നിരക്ക്  ഒരു നീരാഞ്ജനം വഴിപാടിന് 100 രൂപാ. ഒരു ദിവസത്തേക്കോ, മാസത്തേക്കോ, വര്‍ഷത്തേക്കോ ബുക്ക്‌ ചെയ്യാനുള്ള സൌകര്യമുണ്ട്. ശനിയാഴ്ചകളിലാണോ ജന്മനാള്‍ തോറുമാണോ നടത്തേണ്ടത് എന്ന് രേഖപ്പെടുത്തുക.

നിങ്ങളുടെ പേരില്‍ നീരാഞ്ജനം നടത്തുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മകര വിളക്കു ദിനമായ മകരം ഒന്നാം തീയതി മകരസംക്രമ മുഹൂര്‍ത്തത്തില്‍ നിങ്ങളുടെ പേരില്‍ നീരാഞ്ജനം നടത്താം. ശാസ്താ പ്രീതിക്ക് ഏറ്റവും ഉത്തമമായ ഈ സമയത്ത് (14.01.2017 7am-8am) നീരാഞ്ജനം നടത്തുവാന്‍ ഈ ലിങ്ക് ഉപയോഗിക്കുക.