ശനി ദോഷം അകലാന്‍ ശാസ്താവിനു നീരാഞ്ജനം

ശനി ദോഷം അകലാന്‍ ശാസ്താവിനു നീരാഞ്ജനം

neeranjanam-copy

ശനി ദോഷ പരിഹാരത്തിനായി അനുഷ്ടിക്കേണ്ട വഴിപാടുകളില്‍ ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണ് നീരാഞ്ജനം. ശനിയാഴ്ചകള്‍ തോറുമോ ജന്മനക്ഷത്രം (പക്കപ്പിറന്നാള്‍) തോറുമോ നീരാഞ്ജനം വഴിപാടു നടത്തുന്നത് വളരെ ഗുണകരമാണ്. നാളികേരം രണ്ടായി ഉടച്ച് വെള്ളം കളഞ്ഞ് അതില്‍ എള്ള്കിഴി ഇട്ട് നല്ലെണ്ണ നിറച്ച് ശാസ്താവിനെ ആരതി ഉഴിയുകയും ആ ദേവതയ്ക്കു മുന്‍പില്‍ ഒരു മുഹൂര്‍ത്ത നേരമെങ്കിലും (രണ്ടു നാഴിക അല്ലെങ്കില്‍ 48 മിനിറ്റ്) ആ ദീപം കത്തിച്ചു വയ്ക്കുകയും ചെയ്യുന്നതാണ് നീരാഞ്ജനം വഴിപാട്. ക്ഷേത്ര ദര്‍ശനം നടത്താന്‍ പലവിധ കാരണങ്ങളാല്‍ അസൗകര്യം ഉള്ളവര്‍ക്ക് ശ്രേയസ് ജ്യോതിഷ കേന്ദ്രം മുഖേന നീരാഞ്ജനം നടത്തി കൊടുക്കുന്നതാണ്. വഴിപാടു നിരക്ക്  ഒരു നീരാഞ്ജനം വഴിപാടിന് 100 രൂപാ. ഒരു ദിവസത്തേക്കോ, മാസത്തേക്കോ, വര്‍ഷത്തേക്കോ ബുക്ക്‌ ചെയ്യാനുള്ള സൌകര്യമുണ്ട്. ശനിയാഴ്ചകളിലാണോ ജന്മ നാള്‍ തോറുമാണോ നടത്തേണ്ടത് എന്ന് രേഖപ്പെടുത്തുക.

നിങ്ങളുടെ പേരില്‍ നീരാഞ്ജനം നടത്തുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക