ആരൊക്കെ ശനിപ്രീതി വരുത്തണം?

ആരൊക്കെ ശനിപ്രീതി വരുത്തണം?

saturn-transit.jpg.image.784.410

2017 ഒക്ടോബര്‍ 26 മുതല്‍  ശനി ധനു രാശിയില്‍ സ്ഥിതി ചെയ്യുന്നു. ശനിയുടെ ധനുവിലെ സ്ഥിതി  വൃശ്ചികം, ധനു, മകരം എന്നീ കൂറുകാര്‍ക്ക് ഏഴര ശനി ദോഷം വരുത്തുന്നു. മീനം, മിഥുനം, കന്നി എന്നീ കൂറുകാര്‍ക്ക് കണ്ടക ശനി ദോഷമാകുന്നു. ഇടവ കൂറുകാര്‍ക്ക് അഷ്ടമ ശനി ആകുന്നു . ഈ കൂറുകളില്‍ ഉള്‍പ്പെട്ട നക്ഷത്രക്കാര്‍ക്ക് ദോഷാനുഭവങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഈ കൂറുകളില്‍ പെട്ട എല്ലാവര്‍ക്കും ഒരേപോലെ ദോഷാനുഭവങ്ങള്‍ വരണമെന്നില്ല. ശനി ജാതകത്തില്‍ ഇഷ്ടഭാവ സ്ഥിതനും ബലവാനും ആയിട്ടുള്ളവര്‍ക്ക് ശനി ദോഷം അത്രമേല്‍ ബാധിക്കുകയില്ല.

ചാരവശാലുള്ള ശനിസ്ഥിതി  ദോഷപ്രദമാകുന്ന നക്ഷത്രങ്ങള്‍ 

1.  ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്നു പാദങ്ങള്‍, രോഹിണി, മകയിരം ആദ്യ രണ്ട് പാദങ്ങള്‍)   അഷ്ടമ ശനി

2. മിഥുനക്കൂറ് (മകയിരം-അവസാന രണ്ട് പാദങ്ങള്‍, തിരുവാതിര, പുണര്‍തം-ആദ്യ മൂന്നു പാദങ്ങള്‍) കണ്ടകശനി

3. കന്നിക്കൂറ് (ഉത്രം-അവസാന മൂന്നു പാദങ്ങള്‍, അത്തം, ചിത്തിര-ആദ്യ രണ്ട് പാദങ്ങള്‍) കണ്ടകശനി

4. വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, തൃക്കേട്ട) –  ഏഴരശനി

5. ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം) –   ഏഴരശനിയിലെ ജന്മശനി

6. മകരക്കൂറ് (ഉത്രാടം-അവസാന മൂന്നു പാദങ്ങള്‍, തിരുവോണം, അവിട്ടം-ആദ്യ രണ്ടുപാദം) –  ഏഴരശനി

7. മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉതൃട്ടാതി, രേവതി) കണ്ടകശനി

ശനിയുടെ ഇപ്പോഴത്തെ  ഗുണകരമാകുന്ന നക്ഷത്രങ്ങള്‍ 

1. കര്‍ക്കടകക്കൂറ് (പുണര്‍തം – അവസാന പാദം, പൂയം, ആയില്യം)

2. തുലാക്കൂറ് (ചിത്തിര – അവസാന രണ്ടു പാദങ്ങള്‍, ചോതി, വിശാഖം-ആദ്യ മൂന്നു പാദങ്ങള്‍)

3. കുംഭക്കൂറ് (അവിട്ടം-അവസാന രണ്ട് പാദങ്ങള്‍, ചതയം, പൂരുരുട്ടാതി-ആദ്യ മൂന്നു പാദങ്ങള്‍).

മറ്റുള്ള കൂറുകാര്‍ക്ക് ശനി സ്ഥിതി  സമ്മിശ്ര അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്.

കൂടാതെ ഗ്രഹനിലയില്‍ ശനി അനിഷ്ട സ്ഥാനങ്ങളില്‍ നില്‍ക്കുന്നവരും, ശനി ശത്രു  ക്ഷേത്രങ്ങളിലോ നീചം ഭവിച്ചോ നില്‍ക്കുന്നവരും ശനി പ്രീതി വരുത്തണം.


 

ശനി ദോഷ നിവാരണത്തിന് ഏറ്റവും ഉത്തമമായ മാര്‍ഗം ശനിയുടെ അധിദേവതയായ ധര്‍മ ശാസ്താവിന്റെ പ്രീതി വരുത്തുക എന്നുള്ളതാണ്. ശനിയാഴ്ചകള്‍ തോറുമോ ജന്മ നക്ഷത്രം തോറുമോ ശനിപൂജ നടത്തുവാന്‍ ഈ ലിങ്ക് ഉപയോഗിക്കുക..    


shanipooja1

Click Here for Your Pooja


.