ജന്മ സംഖ്യയും അനുകൂല ദിനങ്ങളും നിറങ്ങളും

ജന്മ സംഖ്യയും അനുകൂല ദിനങ്ങളും നിറങ്ങളും

ജനിച്ച തീയതിയോ തീയതിക്ക് രണ്ടക്കം ഉണ്ടെങ്കില്‍ അവകള്‍ കൂട്ടിക്കിട്ടുന്ന സംഖ്യയോ ആണ് ഒരാളുടെ ജന്മ സംഖ്യ എന്ന് പറയുന്നത്. ഉദാഹരണമായി ഏതു മാസത്തിലെയും അഞ്ചാം തീയതി ജനിച്ച ആളുടെ ജന്മ സംഖ്യ അഞ്ചായിരിക്കും. ജനന തീയതി 16 ആണെങ്കില്‍  ജന്മ സംഖ്യ എന്ന് പറയുന്നത് 1+6= 7 ആയിരിക്കും. ഇരുപത്തി രണ്ടാം തീയതി ജനിച്ച ആളുടെ ജന്മ സംഖ്യ 2+2=4 ആകുന്നു. 

ജന്മ സംഖ്യയും അനുകൂല ദിവസവും നിറങ്ങളും 

എല്ലാ കാര്യങ്ങളും നമ്മുടെ ഇഷ്ടപ്രകാരം ചെയ്യാവുന്നവ അല്ല. ഉദാഹരണമായി നിങ്ങള്‍ ഒരു ഉദ്യോഗത്തിന് വേണ്ടി അപേക്ഷിക്കുന്നു. അധികാരികള്‍ ഒരു പ്രത്യേക ദിവസം അഭിമുഖത്തിനായി ഹാജരാകുവാന്‍ താങ്കളോട് ആവശ്യപ്പെടുന്നു. ആ ദിവസം താങ്കള്‍ക്ക് അനുകൂലമോ പ്രതികൂലമോ ആകാം. അവിടെ നമുക്ക് തിരഞ്ഞെടുക്കാനുള്ള (choice) അവസരമില്ല. പക്ഷെ അടുത്തമാസം പതിനഞ്ചാം തീയതിക്ക് മുന്പായി ഒരു ദിവസം അഭിമുഖത്തിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടാല്‍; നമുക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നു. അത്തരം സാഹചര്യങ്ങളില്‍ അനുകൂല ദിവസം തിരഞ്ഞെടുക്കാം. ഡ്രസ്സ്‌ കോഡ്, യൂണിഫോം മുതലായ പ്രശ്നങ്ങള്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ അനുകൂല നിറത്തിലുള്ള വസ്ത്രത്തെ കുറിച്ച് ചിന്തിക്കാം. അല്ലാത്തപ്പോള്‍ അനുകൂല നിറത്തിലുള്ള ഒരു തൂവാലയെങ്കിലും നമുക്ക് പോക്കറ്റില്‍ കരുതാമല്ലോ.

ജന്മസംഖ്യ 1

ഏതു മാസത്തിലെയും 1,10,19,2,11,20,29 എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതുപോലെ കാര്‍ത്തിക, ഉത്രം, ഉത്രാടം  രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രങ്ങളും ഞായറാഴ്ചയും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും.

ചന്ദന നിറം, പച്ച, മഞ്ഞ, കടും കാവി , വെള്ള, റോസ് നിറങ്ങള്‍ അനുകൂലം. മേല്‍ പറഞ്ഞ ഭാഗ്യ ദിനങ്ങളില്‍ ഭാഗ്യ നിറം ധരിക്കുന്നത് ഭാഗ്യം ഇരട്ടിപ്പിക്കും. കറുപ്പ്, ബ്രൌണ്‍, നീല നിറങ്ങള്‍ പ്രതികൂലമാണ്.

ജന്മസംഖ്യ 2

ഏതു മാസത്തിലെയും 2,11,20,29, എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതുപോലെ   രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രങ്ങളും തിങ്കളാഴ്ചയും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും.

ചന്ദന നിറം, വെള്ള , മഞ്ഞ, ഇളം നീല  , വെള്ള,  റോസ്  നിറങ്ങള്‍ അനുകൂലം.

 പച്ച, ബ്രൌണ്‍, കാവി, കറുപ്പ് നിറങ്ങള്‍ പ്രതികൂലമാണ്.

ജന്മസംഖ്യ 3

ഏതു മാസത്തിലെയും 3, 6, 9, 12, 15, 18, 30, 21, 24, 27 എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതു പോലെ   പുണര്‍തം. വിശാഖം, പൂരൂരുട്ടാതി എന്നീ നക്ഷത്രങ്ങളും ചൊവ്വാ, വെള്ളി ദിവസങ്ങളും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും.

ചന്ദന നിറം,  മഞ്ഞ,  ഇളംപച്ച  , കാവി,  ചാര  നിറങ്ങള്‍ അനുകൂലം.

 നീല. വെള്ള, കറുപ്പ് നിറങ്ങള്‍ പ്രതികൂലമാണ്.


.


ജന്മസംഖ്യ 4

ഏതു മാസത്തിലെയും 4, 13, 22, 9,18,27 എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതു പോലെ തിരുവാതിര, ചോതി, ചതയം, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രങ്ങളും ഞായര്‍, തിങ്കള്‍ വാരങ്ങളും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും.

ബ്രൌണ്‍,   ഇളംചുവപ്പ് , ചാരനിറം, നീല, മങ്ങിയ വെളുപ്പ് (ഓഫ് വൈറ്റ്)   നിറങ്ങള്‍ അനുകൂലം.

മഞ്ഞ, കാവി , കറുപ്പ് നിറങ്ങള്‍ പ്രതികൂലമാണ്.

ജന്മസംഖ്യ 5

ഏതു മാസത്തിലെയും 5, 14, 23, 9, 18, 27 എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതു പോലെ ആയില്യം ,കേട്ട, രേവതി, മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളും ബുധന്‍,വെള്ളി എന്നീ വാരങ്ങളും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും.

പച്ച, ബ്രൌണ്‍, ഇളം നീല   മഞ്ഞ, ചന്ദന   നിറങ്ങള്‍ അനുകൂലം.

വെളുപ്പ്,  കറുപ്പ് നിറങ്ങള്‍ പ്രതികൂലമാണ്.

ജന്മസംഖ്യ 6

ഏതു മാസത്തിലെയും 6, 15, 24, 9, 18 ,27 എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതു പോലെ ഭരണി, പൂരം, പൂരാടം, മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളും വ്യാഴം, വെള്ളി എന്നീ വാരങ്ങളും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും.

വെള്ള,  കറുപ്പ്,  ഇളം ചാര നിറം, ചന്ദന   നിറങ്ങള്‍ അനുകൂലം.

ചുവപ്പ്. നീല,കാവി നിറങ്ങള്‍ പ്രതികൂലമാണ്

ജന്മസംഖ്യ 7

ഏതു മാസത്തിലെയും 7, 16 ,25, 2 ,11, 20, 29  എന്നീ തീയതികള്‍ ഇവര്‍ക്ക് ശുഭകരമാകും. അതു പോലെ ഭരണി, പൂരം, പൂരാടം, മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളും വ്യാഴം, വെള്ളി എന്നീ വാരങ്ങളും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും.

 വെള്ള. ചുമപ്പ്, റോസ്,  നീല, ഓറഞ്ച്.  നിറങ്ങള്‍ അനുകൂലം.

കറുപ്പ്, പച്ച,  തവിട്ടു   നിറങ്ങള്‍ പ്രതികൂലമാണ്

ജന്മസംഖ്യ 8

ഏതു മാസത്തിലെയും 8,17,26,4,13,22,31  എന്നീ തീയതികള്‍ ഇവര്‍ക്ക് ഗുണം ചെയ്യും. അതു പോലെ പൂയം, അനിഴം, ഉതൃട്ടാതി, തിരുവാതിര, ചോതി, ചതയം  നക്ഷത്രങ്ങളും ശനി, ഞായര്‍ എന്നീ വാരങ്ങളും ശുഭകാര്യങ്ങള്‍ക്ക് യോജിക്കും.

 നീല, ഇളം നീല, തവിട്ട് , ചുവപ്പ്   നിറങ്ങള്‍ അനുകൂലം.

കറുപ്പ്, വെള്ള, മഞ്ഞ    നിറങ്ങള്‍ പ്രതികൂലമാണ്.

ജന്മസംഖ്യ 9

ഏതു മാസത്തിലെയും 9,18,27,5,14,23  എന്നീ തീയതികള്‍ ഇവര്‍ക്ക് ആനുകൂല്യ പ്രദമാണ്. അതു പോലെ മകയിരം, ചിത്തിര, അവിട്ടം, ആയില്യം, കേട്ട, രേവതി  നക്ഷത്രങ്ങളും ചൊവ്വ,വ്യാഴം, വെള്ളി  എന്നീ വാരങ്ങളും നല്ല കാര്യങ്ങള്‍ക്ക് യോജിക്കും.

 ചുവപ്പ്, റോസ്, നീല, കാവി  നിറങ്ങള്‍ അനുകൂലം.

കറുപ്പ്, പച്ച  നിറങ്ങള്‍ പ്രതികൂലമാണ്.