സന്താന യോഗം

സന്താന യോഗം

ഒരാളുടെ ജാതകത്തിലെ അഞ്ചാം ഭാവമാണ് പുത്രനെ അഥവാ പുത്രിയെ സൂചിപ്പിക്കുന്ന സന്താന സ്ഥാനം .
സന്താന ലാഭ സൂചകങ്ങളായ ചില ഗ്രഹസ്ഥിതികള്‍ നോക്കാം.
1.ലഗ്നാലോ ചന്ദ്രാലോ അഞ്ചില്‍ ശുഭഗ്രഹങ്ങളുടെ സാന്നിധ്യം.
2.അഞ്ചാം ഭാവാധിപന്‍ ശുഭ ഗ്രഹമാകുകയോ ശുഭ ദൃഷ്ടി ഉണ്ടാകുകയോ ചെയ്യുക.
3.അഞ്ചാം ഭാവത്തിന് അഞ്ചാം ഭാവാധിപന്റെയോ ശുഭ ഗ്രഹങ്ങളുടെയോ യോഗ ദൃഷ്ടികള്‍ ഉണ്ടാകുക.
4.വ്യാഴത്തിന് അനുകൂല സ്ഥിതിയും ശുഭ ഗ്രഹങ്ങളുടെ യോഗ ദൃഷ്ടികളും ഉണ്ടാകുക.
5. ലഗ്നാധിപന്‍ അഞ്ചില്‍ നില്‍ക്കുക.

നവഗ്രഹങ്ങളില്‍ സന്താന കാരകത്വം ഉള്ള ഗ്രഹമാണ് വ്യാഴം.
ലഗ്‌നാധിപനും അഞ്ചാം ഭാവാധിപനും മിത്രങ്ങളായാല്‍ പുത്ര സുഖം നിശ്ചയമായും ലഭിക്കും. അഞ്ചാം ഭാവാധിപന്‍ 5ല്‍ തന്നെ നില്ക്കുകയും അതിനെ ശുഭഗ്രഹങ്ങള്‍ വീക്ഷിക്കുകയും ചെയ്താല്‍ മക്കളില്‍ നിന്നും സുഖം ലഭിക്കും. അഞ്ചാം ഭാവാധിപന്‍ 7ല്‍ നില്‍ ക്കുന്നത് സന്താനങ്ങളുടെ സല്‍സ്വഭാവത്തെ സൂചിപ്പി ക്കുന്നു.
ലഗ്‌നാധിപനും അഞ്ചാം ഭാവാധിപനും ചേര്‍ന്ന് നിന്നാല്‍ പിതൃ- പുത്രബന്ധം ദൃഠമായിരിക്കും . അഞ്ചാം ഭാവാധിപന്‍ നീചത്തില്‍ നില്‍ക്കുക , ലഗ്നാധിപനും അഞ്ചാം ഭാവാധിപനും പരസ്പരം ശത്രുക്കള്‍ ആകുക എന്നിവയും പുത്രസുഖം കുറയാന്‍ കാരണമായ സാഹചര്യങ്ങളാണ്. അഞ്ചാംഭാവാധിപന്‍ അനിഷ്ട സ്ഥാനങ്ങളാ യ 3,6,8,12 എന്നീ സ്ഥാനങ്ങളില്‍ നില്‍ക്കുക, അഞ്ചാം ഭാവാധിപന് പാപദൃഷ്ടി ഉണ്ടാകുക എന്നിവയും സന്താന സുഖക്കുറവിന് കാരണമാകും. അഞ്ചാം ഭാവത്തിനോ ഭാവാധിപനോ പാപ മധ്യസ്ഥിതി വരുന്നതും സന്താന കാരകനായ ഗുരുവിന് പാപബന്ധം വരുന്നതും പുത്രസുഖക്കുറവിന് കാരണമായേക്കാം .
അഞ്ചാം ഭാവം ശുഭഗ്രഹ മധ്യസ്ഥമായി വന്നാല്‍ ജാതകന് നല്ല ബുദ്ധിശക്തിയും വിവേകവും ഉണ്ടാകും. അഞ്ചാം ഭാവാധിപന്‍ പുരുഷ ഗ്രഹമാകുകയോ, അത് പുരുഷരാശിയില്‍ നില്‍ക്കുയോ, പുരുഷ നവാംശത്തില്‍ അംശിക്കുകയോ ചെയ്‌താല്‍ ആദ്യ സന്താനം പുത്രനാകാന്‍ സാധ്യത ഏറെയാണ്‌. അതുപോലെ സ്ത്രീ സംബന്ധിയായാല്‍ ആദ്യ സന്താനം മിക്കവാറും പുത്രി ആയിരിക്കും.
ലഗ്‌നാധിപനും അഞ്ചാം ഭാവാധിപനും പരസ്പ്പരം ഷഷ്ഠാഷ്ഠമ ങ്ങളിലോ ദ്വിദ്വാദശങ്ങളി ലോ നില്‍ക്കുന്നതും ശുഭകരമല്ല . 6,8,12 എന്നീ അനിഷ്ട ഭാവാധിപന്മാര്‍ അഞ്ചാം ഭാവത്തില്‍ വരുന്നതും അത്ര ഗുണകരമല്ല.

സന്താന ക്ലേശത്തിന് പരിഹാരം.

ഷഷ്ടി വ്രതം അനുഷ്ടിക്കുക.

തിരുവോണം നക്ഷത്രം തോറും സന്താനഗോപാല ഹോമം നടത്തുക.

സന്താനഗോപാല യന്ത്രം ധരിക്കുക.

സന്താന ദോഷ കാരകനായി ഗ്രഹനിലയില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെ ദേവതയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ അനുഷ്ടിക്കുക.

സന്താനഗോപാല മന്ത്രം ഭക്തിപൂര്‍വ്വം ജപിക്കുക.

 

Click here for Pooja

 
 വായിക്കാം….കഷ്ടങ്ങള്‍ അകലാന്‍ അഷ്ടഗോപാല മന്ത്രങ്ങള്‍