ചന്ദ്രപ്രീതി നേടാന്‍ ചന്ദ്രകാന്ത രത്നം

ചന്ദ്രപ്രീതി നേടാന്‍ ചന്ദ്രകാന്ത രത്നം

moonstone3

ഭാരതീയ ജ്യോതിഷ ശാസ്ത്ര പ്രകാരം മനസ്സിന്റെ കാരകനാണ്‌ ചന്ദ്രന്‍. നവഗ്രഹങ്ങളില്‍ മനുഷ്യനെ ഇത്രയേറെ സ്വാധീനിക്കുന്ന മറ്റൊരു ഗ്രഹമില്ല.  മനുഷ്യനിലെ നവഗ്രഹ സ്വാധീനം സംബന്ധിച്ച് സംശയാലുക്കലായവര്‍ക്ക് പ്രത്യക്ഷമായ ഉത്തരമാണ് ചന്ദ്രന്‍. വേലിയേറ്റവും വേലിയിറക്കവും മുതല്‍ വാവ് നാളുകളില്‍ അധികരിക്കുന്ന ആസ്ത്മയും ഉന്മാദവും വരെ ഉദാഹരണങ്ങളായി നിരത്താന്‍ കഴിയും.


വിവാഹ കാലതാമസത്തിന് ഉത്തമ പരിഹാരം നല്‍കുന്ന ചന്ദ്രകാന്തം 

വിവാഹ കാലതാമസം മൂലം വൈഷമ്യം അനുഭവിക്കുന്നവര്‍ക്ക് (പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്) ചന്ദ്രകാന്ത രത്നം ധരിക്കുന്നത് അത്ഭുതകരമായ കാര്യസാധ്യം നല്‍കുന്നതായി ഒട്ടനവധി അനുഭവങ്ങള്‍ ഉണ്ട്. ചന്ദ്രന്‍ അത്ര അനുകൂലനല്ലാത്തവര്‍ പോലും ചന്ദ്രകാന്തം ധരിച്ച് അനുകൂല വിവാഹ സാഫല്യം നേടിയിട്ടുണ്ട്. ചന്ദ്രന്‍ ഗ്രഹനില പ്രകാരം അനുകൂലനല്ലാത്തവര്‍ വിവാഹ ശേഷം ചന്ദ്രകാന്തം ധരിക്കരുത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചന്ദ്രന്‍റെ ലോഹമായി പറയപ്പെട്ടിരിക്കുന്നത് വെള്ളി ആകയാല്‍ ചന്ദ്രകാന്തം വെള്ളിയില്‍ ധരിക്കുന്നതാണ് ഏറ്റവും അനുയോജ്യം.ചൂണ്ടു വിരലിലോ മോതിരവിരലിലോ ചന്ദ്രകാന്തം ധരിക്കാവുന്നതാണ്.


ജാതകത്തില്‍ ചന്ദ്രനു ബലമില്ലെങ്കില്‍ അനുഭവങ്ങള്‍ കഷ്ടമാകും. പല ഭാവങ്ങളെ കുറിച്ചും   ലഗ്നാലും ചന്ദ്രാലും ചിന്തിക്കണമെന്ന് പ്രാമാണിക ഗ്രന്ഥങ്ങള്‍  പറയുന്നു. ഒരാളുടെ മനോ ബലം അയാളുടെ ഗ്രഹനിലയിലെ ചന്ദ്ര സ്ഥിതി കൊണ്ട് ഏറെക്കുറെ മനസിലാക്കാം. ചന്ദ്രന് പക്ഷബലം ഇല്ലാതെ വരികയോ ചന്ദ്രന്‍ നീചത്തില്‍ നില്‍ക്കുകയോ അനിഷ്ട സ്ഥാനങ്ങളില്‍ നില്‍ക്കുകയോ ചെയ്‌താല്‍ മനോബലം കുറയുകയും മന സംഘര്‍ഷം വര്‍ധിക്കുകയോ ചെയ്യും. ഒരേ പ്രശ്നത്തെ തന്നെ ചന്ദ്രന് ബലമുള്ള ജാതകനും ബലമില്ലാത്ത ജാതകനും സമീപിക്കുന്നത് വളരെ വ്യത്യസ്തമായ രീതികളില്‍ ആയിരിക്കും. പലപ്പോഴും മല പോലെ വന്ന കാര്യങ്ങള്‍ എലി പോലെ പോകും. നമ്മള്‍ അനുഭവിച്ച മന സമ്മര്‍ദം മാത്രം മിച്ചമാകും.

മന സമ്മര്‍ദം കുറയ്ക്കാന്‍ ആത്മീയമായും ആരോഗ്യശാസ്ത്ര പരമായും ഒട്ടനവധി മാര്‍ഗങ്ങള്‍ ഉണ്ട്. ഞാന്‍ അതിലൊന്നും വിദഗ്ദ്ധനല്ലാത്തതിനാല്‍ അതിലേക്കൊന്നും കടക്കുന്നില്ല. ചന്ദ്രനെ അനുകൂലനാകിയാല്‍ മന സമ്മര്‍ദം കുറയ്ക്കാം. അതിന് ജ്യോതിഷപരമായി എന്തൊക്കെ ചെയ്യാം എന്ന് ചിന്തിക്കാം. ചന്ദ്രന്റെ ദേവത ദുര്‍ഗാ ഭഗവതിയാണ്. ദുര്‍ഗയെ പ്രീതിപ്പെടുത്തുക. ചന്ദ്ര ഗായത്രി ദിവസവും ജപിക്കുക മുതലായവ ഗുണം ചെയ്യും. എങ്കിലും എന്റെ അനുഭവത്തില്‍ ഏറ്റവും ഗുണകരമായി കണ്ടിരിക്കുന്നത് ചന്ദ്രകാന്ത രത്നം (Moon Stone) ധരിക്കുന്നതാണ്. അനാവശ്യ ആകാംക്ഷകള്‍ക്കും, അകാരണ ഭയാശങ്കകള്‍ക്കും ശമനം ഉണ്ടാകും. stress എന്നത് ആധുനിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണല്ലോ. തൊഴില്‍ സമ്മര്‍ദത്തെ അതിജീവിക്കാന്‍  ചന്ദ്രകാന്തം  അത്ഭുതകരമായ പ്രയോജനം ചെയ്യും.

എന്താണ് ചന്ദ്രകാന്തം?

moonstone-engagement-ring-on-silver

 

നവഗ്രഹങ്ങളില്‍ ഏഴെണ്ണം ഖനിജങ്ങളും രണ്ടെണ്ണം ജൈവികവും ആണ്. മുത്തും പവിഴവും ആണ് കടലില്‍ നിന്നും ലഭിക്കുന്നതായ ആ ജൈവിക രത്നങ്ങള്‍. ഇതില്‍ ചന്ദ്രന്റെ രത്നമാണ്       മുത്ത്.     ജൈവികമായതിനാല്‍ തന്നെ ഇവയ്ക്ക് തേയ്മാനവും, രാസ പ്രതികരണവുംകൂടുതലാണ്. സോപ്പ് , ഡിറ്റര്‍ജന്റ്, രാസവസ്തുക്കള്‍ മുതലായവുമായുള്ള സമ്പര്‍ക്കം ഇവയുടെ നിറവും തിളക്കവും നഷ്ടമാക്കും.

ആകയാല്‍ മുത്തിനു പകരം ഖനിജമായ ചന്ദ്രകാന്തം കൂടുതലായി ഉപയോഗിച്ചു വരുന്നു. മുത്തിനോളമോ അതില്‍ ഏറെയോ ആണ് ചന്ദ്രകാന്തത്തിന്റെ ഫല ദാന ശക്തി. താരതമ്യേന വില കുറവുള്ള രത്നമാണ് ചന്ദ്രകാന്തം.

ചന്ദ്രകാന്തം ധരിക്കാന്‍ ഏറ്റവും അനുയോജ്യ രത്നം വെള്ളിയാണ്.


Click Here for your Pooja


എല്ലാവര്‍ക്കും ചന്ദ്രകാന്തം ധരിക്കാമോ?

ഗ്രഹനിലയില്‍  ചന്ദ്രന്‍ അനുകൂലനല്ലാത്തവര്‍ ചന്ദ്രകാന്തം ധരിക്കാന്‍ പാടില്ല. അവര്‍ അവര്‍ക്കനുയോജ്യമായ മറ്റൊരു രത്നം തിരഞ്ഞെടുക്കണം. ഗ്രഹനില പരിശോധിക്കാതെയുള്ള രത്നധാരണം ഗുണം ചെയ്യുകയില്ലെന്നു മാത്രമല്ല, ദോഷങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഗ്രഹനിലയുടെ വിശകലനത്തിനു ശേഷം ആവശ്യമെങ്കില്‍ ഗുണ നിലവാരമുള്ള ചന്ദ്രകാന്തം നിങ്ങളുടെ അളവില്‍ തയാറാക്കി നല്കുന്നതാണ്.

ചന്ദ്രകാന്തം ധരിക്കുന്നതോര്‍ത്ത് മന സമ്മര്‍ദം വേണ്ട. വെള്ളിയില്‍ നല്ല ഗുണ നിലവാരമുള്ള ചന്ദ്രകാന്തം മൂന്നു കാരറ്റില്‍ കുറയാതെ മോതിരമാക്കി ധരിക്കാന്‍ 3000 മുതല്‍ 5000 രൂപ മാത്രമേ ചിലവാകുകയുള്ളൂ. എന്താ ടെന്‍ഷന്‍ മാറിയില്ലേ?

വിവാഹ കാലതാമസത്തിന് ഉത്തമ പരിഹാരം നല്‍കുന്ന ചന്ദ്രകാന്തം 

വിവാഹ കാലതാമസം മൂലം വൈഷമ്യം അനുഭവിക്കുന്നവര്‍ക്ക് (പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്) ചന്ദ്രകാന്ത രത്നം ധരിക്കുന്നത് അത്ഭുതകരമായ കാര്യസാധ്യം നല്‍കുന്നതായി ഒട്ടനവധി അനുഭവങ്ങള്‍ ഉണ്ട്. ചന്ദ്രന്‍ അത്ര അനുകൂലനല്ലാത്തവര്‍ പോലും ചന്ദ്രകാന്തം ധരിച്ച് അനുകൂല വിവാഹ സാഫല്യം നേടിയിട്ടുണ്ട്. ചന്ദ്രന്‍ ഗ്രഹനില പ്രകാരം അനുകൂലനല്ലാത്തവര്‍ വിവാഹ ശേഷം ചന്ദ്രകാന്തം ധരിക്കരുത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചന്ദ്രന്‍റെ ലോഹമായി പറയപ്പെട്ടിരിക്കുന്നത് വെള്ളി ആകയാല്‍ ചന്ദ്രകാന്തം വെള്ളിയില്‍ ധരിക്കുന്നതാണ് ഏറ്റവും അനുയോജ്യം.ചൂണ്ടു വിരലിലോ മോതിരവിരലിലോ ചന്ദ്രകാന്തം ധരിക്കാവുന്നതാണ്.


.

 


 

gems-click here

Click Here for your Gem