രുദ്രാക്ഷ മാഹാത്മ്യം

രുദ്രാക്ഷ മാഹാത്മ്യം

banner-rudraksha (1)

രുദ്രന്‍റെ കണ്ണുകളാണ് രുദ്രാക്ഷം. രുദ് -നെ  ദ്രവിപ്പിക്കുന്നവനാണ് രുദ്രന്‍. രുദ്  എന്ന ധാതുവിന്റെ അര്‍ഥം ദുഃഖം എന്നാകുന്നു. അങ്ങനെയുള്ളതായ രുദ്രന്റെ അക്ഷങ്ങളാണ് രുദ്രാക്ഷം.

രുദ്രാക്ഷോല്‍പ്പത്തി

ത്രിപുരാസുരനെ നിഗ്രഹിക്കുവാന്‍ ഭഗവാന്‍ പരമശിവന്‍ ആയിരം വര്‍ഷങ്ങള്‍ കണ്‍ ചിമ്മാതെ കാത്തിരുന്നു. ത്രിപുര വധാനന്തരം കണ്‍ ചിമ്മിയ ഭഗവാന്റെ കണ്ണുകളില്‍ നിന്നും തെറിച്ച കണ്ണുനീര്‍ തുള്ളികള്‍ ഭൂമിയില്‍ പതിച്ച്  രുദ്രാക്ഷ വൃക്ഷങ്ങളായി മുളച്ചു എന്ന് പുരാണം പറയുന്നു. ശിവ നേത്രങ്ങളിലെ സൂര്യ നേത്രത്തില്‍ നിന്നും 12 തരവും, ചന്ദ്ര നേത്രത്തില്‍ നിന്നും 16 – ഉം തൃക്കണ്ണില്‍ നിന്നും പത്തു തരവും ഉള്‍പ്പടെ 36 തരം രുദ്രാക്ഷങ്ങള്‍ ഉണ്ടായി.

ഒരു കായയില്‍ ഒരു വിത്ത് മാത്രം കാണപ്പെടുന്നത് ഏകമുഖ രുദ്രാക്ഷം. രണ്ടെണ്ണം കാണുന്നത് രണ്ടു മുഖ രുദ്രാക്ഷം. എന്നിങ്ങനെയാണ് രുദ്രാക്ഷ മുഖങ്ങളുടെ വിന്യാസം.

രുദ്രാക്ഷ ധാരണം യോഗികള്‍ക്കും സന്യാസിമാര്‍ക്കും ഉള്ളതല്ലേ?

രുദ്രാക്ഷ ധാരണം സംബന്ധിച്ച് നിലനില്‍ക്കുന്ന ഏറ്റവും വലിയ ഒരു അബദ്ധ ധാരണയാണിത്. രുദ്രാക്ഷ സ്പര്‍ശനം തന്നെ കോടി പുണ്യമാണ്. ധരിച്ചാല്‍ ശത കോടി പുണ്യമാകുന്നു. രുദ്രാക്ഷം ധരിച്ചു കൊണ്ട് ജപിച്ചാല്‍ അനന്ത പുണ്യമാകുന്നു.

രുദ്രാക്ഷ ധാരണത്തെക്കാള്‍  വലിയ വ്രതവും ജപവും ഇല്ല. ഒരു രുദ്രാക്ഷമെങ്കിലും ധരിച്ചവന് സര്‍വ പാപ മോചനം ഫലമാകുന്നു. മദ്യപാനം, മാംസ ഭോജനം, ദുര്‍ജന സഹവാസം മുതലായവ മൂലം ഉണ്ടാകുന്ന പാപങ്ങള്‍ പോലും രുദ്രാക്ഷ ധാരണത്താല്‍ തല്‍ക്ഷണം നശിക്കുന്നു. സര്‍വ കര്‍മങ്ങളുടെയും ഫലദാന ശക്തിയും വേഗതയും വര്‍ദ്ധിപ്പിക്കുവാന്‍ രുദ്രാക്ഷ ധാരണം മൂലം കഴിയുന്നതാണ്.

രുദ്രാക്ഷ ധാരണം ചെയ്തു കൊണ്ട് മരിക്കുന്നവന്‍ രുദ്രപദം പ്രാപിക്കും. രുദ്രാക്ഷ മാഹാത്മ്യം അറിയാതെ  ധരിക്കുന്ന പാപികള്‍ക്കോ മൃഗങ്ങള്‍ക്കോ പോലും മോക്ഷം ലഭിക്കും. പിന്നെ ഉത്തമ പുരുഷന്മാരുടെ കാര്യം പറയാനുണ്ടോ?  ഇക്കാര്യങ്ങള്‍ ദേവീ ഭാഗവതത്തില്‍ അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു.

ഇനി പറയൂ ,ആര്‍ക്കെങ്കിലും രുദ്രാക്ഷം ധരിക്കുന്നതിന് നിയന്ത്രണം ഉണ്ടോ?

ബ്രഹ്മചാരിക്കും. ഗൃഹസ്ഥാശ്രമിക്കും, വാനപ്രസ്ഥനും സന്യാസിക്കും ഒരുപോലെ രുദ്രാക്ഷ ധാരണത്തിന് അര്‍ഹതയുണ്ട്. രുദ്രാക്ഷ ധാരണത്തില്‍ ലജ്ജിക്കുന്നവന് കോടി ജന്മം കഴിഞ്ഞാലും മുക്തിയില്ല എന്നും അറിയുക.

രുദ്രാക്ഷ ജാബാലോപനിഷത്ത്

രുദ്രാക്ഷത്തിന്റെ മാഹാത്മ്യങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്ന ഉപനിഷത്താണ് രുദ്രാക്ഷ ജാബാലോപനിഷത്ത് . ഇതിൽ കാലാഗ്നി രുദ്രൻ രുദ്രാക്ഷത്തിന്റെ മാഹാത്മ്യത്തെ ക്കുറിച്ചു ഭൂസുണ്ഡൻ എന്ന മുനിയോട് പറയുന്നതാണ് സന്ദർഭം .പതിനാലു മുഖം വരെയുള്ള രുദ്രാക്ഷങ്ങളെക്കുറിച്ചു മാത്രമേ ഇതിൽ പ്രതിപാദിക്കുന്നുള്ളൂ . രുദ്രാക്ഷത്തിന്റെ ഉത്ഭവത്തെപ്പറ്റി കാലാഗ്നി രുദ്രൻ ഇപ്രകാരമാണ് പറയുന്നത് .  “ത്രിപുരാസുരന്മാരെ നിഹനിക്കുവാനായി ഞാൻ കണ്ണുകൾ അടച്ചു .ആ സമയത്തു എന്റെ കണ്ണുകളിൽ നിന്നും ജലബിന്ദുക്കൾ ഭൂതലത്തിൽ വീണു . അവ രുദ്രാക്ഷ ങ്ങളായി മാറുകയാണുണ്ടായത് .അവയുടെ നാമം ഉച്ചരിക്കുന്ന മാത്രയിൽ പത്തു ഗോക്കളെ ദാനം ചെയ്ത ഫലമുണ്ടാകുന്നു . അവയെ കാണുകയും സ്പർശിക്കുകയും ചെയ്യുന്നത് വഴി അതിന്റെ ഇരട്ടി ഫലവും ലഭിക്കുന്നു . ഇതിൽപ്പരം മറ്റൊന്നും ഇതിനെക്കുറിച്ച് എനിക്ക് പറയാനില്ല” . രുദ്രാക്ഷധാരണത്താൽ മനുഷ്യന്റെ സകല പാപങ്ങളും നശിക്കുന്നുവെന്നും രുദ്രാക്ഷം ധരിച്ചുകൊണ്ട് ജപം നടത്തിയാൽ മനുഷ്യന് കോടി പുണ്യം ലഭിക്കുമെന്നും കാലാഗ്നി രുദ്രൻ ഈ ഉപനിഷത്തിൽ തന്റെ വാക്യങ്ങളായി പറയുന്നു

രുദ്രാക്ഷ വിശേഷം.

രുദ്രാക്ഷം മാലയായോ ഒരെണ്ണം മാത്രമായോ ധരിക്കാവുന്നതാണ്.

രുദ്രാക്ഷങ്ങളില്‍ ഏറ്റവും സാമാന്യമായി ലഭ്യമാകുന്നത് പഞ്ചമുഖ രുദ്രാക്ഷമാണ്. താരതമ്യേന വിലയും കുറവാണ്. ഇത് മാലയാക്കി ധരിക്കുന്നതിലൂടെ  ഐശ്വര്യവും, ദൈവാധീനവും, സ്ഥാന ലബ്ധിയും ഉണ്ടാകുന്നു.

മൂന്നു മുഖമുള്ള രുദ്രാക്ഷം സുമംഗലിമാര്‍ താലിയോടൊപ്പം ധരിച്ചാല്‍ ദീര്‍ഘ മംഗല്യം ഫലമാകുന്നു. ദാമ്പത്യ വിജയവും കുടുംബ സുഖവും ലഭിക്കും. കുജദോഷ കാഠിന്യം കുറയും.

നാലു മുഖ രുദ്രാക്ഷം, വിദ്യാവിജയത്തിന് അത്യുത്തമം

നാലു മുഖമുള്ള രുദ്രാക്ഷം വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും അനുയോജ്യമാണ്. വിദ്യാ വിജയം, വിശേഷിച്ച് മത്സര സ്വഭാവമുള്ള പരീക്ഷകള്‍ക്കും മറ്റും തയാറെടുക്കുന്ന വര്‍ക്ക് ഇത് അത്ഭുതകരമായ പ്രയോജനം നല്‍കും. ബൗദ്ധിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും ഈ രുദ്രാക്ഷം ധരിക്കുന്നതിലൂടെ ഉന്നത വിജയം കരഗതമാകും. 

ഒന്നും പഠിക്കാത്തവനും ഒട്ടും പരിശ്രമിക്കാത്തവനും ഒരിക്കലും വിജയം ഉണ്ടാകുകയില്ല.  എന്നാല്‍ പഠിച്ചത് ഓര്‍മയില്‍ വയ്ക്കാനും ആത്മ വിശ്വാസത്തോടെ പരീക്ഷകള്‍ നേരിടുവാനും സര്‍വോപരി ദൈവാധീനം നേടുവാനും ചതുര്‍ മുഖ രുദ്രാക്ഷം ഫലപ്രദമാണ് എന്നതിന് ഒട്ടനവധി   അനുഭവങ്ങള്‍ ഉണ്ട്.

 

4mukhi rudraksha nepal

Click Here for your Rudraksha

 

സാമ്പത്തിക ലാഭത്തിന് മഹാലക്ഷ്മി അധിദേവതയായ സപ്തമുഖ രുദ്രാക്ഷം

ധനം ഉണ്ടാക്കാന്‍ കുറുക്കു വഴികള്‍ ഒന്നുമില്ല. നേരായ വഴിയില്‍ സമ്പാദിക്കുന്ന ധനം ജീവിതത്തില്‍ ഉപകാരപ്രദമാകും. അല്ലാത്ത ധനം മൂലം ദോഷം മാത്രമേ ഉണ്ടാകൂ. എന്നാല്‍ കഷ്ടപ്പെട്ട് അധ്വാനിച്ചിട്ടും ധനം ഉണ്ടാകുന്നില്ല, ഉണ്ടാക്കിയ ധനം കൈയില്‍ നില്‍ക്കുന്നില്ല, അദ്ധ്വാനിച്ചിട്ടും അര്‍ഹമായ ധനം പോലും കൈയില്‍ വരുന്നില്ല, ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകുന്നില്ല തുടങ്ങിയ അനുഭവം ഉള്ളവര്‍ക്ക് സപ്ത മുഖ രുദ്രാക്ഷം മൂലം തീര്‍ച്ചയായും പ്രയോജനം ഉണ്ടാകും.

ഏഴു മുഖമുള്ള രുദ്രാക്ഷത്തിന്റെ ദേവത മഹാലക്ഷ്മിയും അധിപഗ്രഹം ശനിയും ആകുന്നു, ഈ വിശിഷ്ട രുദ്രാക്ഷം ധരിക്കുവാനും ഗൃഹത്തിലോ സ്ഥാപനത്തിലോ വയ്ക്കുവാനും ഉത്തമമാണ്. സാമ്പത്തിക അഭിവൃദ്ധിക്കും ലാഭ വര്‍ധനവിനും ഋണമോചന ത്തിനും ഈ രുദ്രാക്ഷം അത്ഭുതകരമായ പ്രയോജനം ചെയ്യും. ശനിദോഷം മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുവാനും ഇത് ഉപകരിക്കും. ശത്രു ദോഷം അകലുവാനും ആഗ്രഹ സാഫല്യത്തിന് നേരിടുന്ന കാല താമസം ഒഴിവാക്കുവാനും ഇത് മൂലം സാധിക്കുന്നതാണ്. മാലയില്‍ കോര്‍ത്തു ധരിക്കാവുന്നതാണ് . വീടുകളിലും കച്ചവട സ്ഥാപനങ്ങളികും ധനം സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ ഈ രുദ്രാക്ഷം സൂക്ഷിക്കുന്നത് വളരെ ഗുണം ചെയ്യും . നിരന്തരമായ നഷ്ടാനുഭവങ്ങള്‍ അകലുവാനും രോഗങ്ങള്‍ ശമിക്കുവാനും നിരാശാബോധം അകറ്റി ആത്മവിശ്വാസവും നേര്‍ ചിന്തയും വരുത്തുവാനും ഏഴു മുഖ രുദ്രാക്ഷത്തിന് അസാമാന്യ സിദ്ധിയുണ്ട്.
സപ്തമുഖ രുദ്രാക്ഷം മൂലം സത്ഫലങ്ങള്‍ ലഭിച്ച അനേകം ആളുകളുടെ കൂട്ടത്തില്‍ നിങ്ങളും ഉണ്ടാകട്ടെ.

7-mukhi-rudraksha-ad

Click Here

ഭവന – വാഹന രക്ഷയ്ക്ക് ദശമുഖ രുദ്രാക്ഷം

പത്തു മുഖമുള്ള രുദ്രാക്ഷത്തിന്റെ അധിപന്‍ ഭഗവാന്‍ മഹാ വിഷ്ണു തന്നെയാണ്. സ്ഥിതി സംരക്ഷണ കാരകനായ ഭഗവാന്‍ അധിപനായ ഈ രുദ്രാക്ഷം ധരിക്കുവാനും ഗൃഹത്തിലോ വാഹനത്തിലോ രക്ഷാ കവചമായി സൂക്ഷിക്കുവാനോ ഉത്തമമാണ്. ഈ രുദ്രാക്ഷത്തിന് പ്രത്യേകമായി ഗ്രഹ ദേവതയില്ല. ആയതിനാല്‍ സര്‍വ ഗ്രഹ ദോഷത്തിനും പത്തു മുഖമുള്ള രുദ്രാക്ഷം അനുയോജ്യമാണ്. ദുര്‍ലഭമാകയാല്‍ വില അല്പം ഏറും. വാസ്തു ദോഷത്തിനു പരിഹാരമായി ഇത് ഗൃഹത്തില്‍ സൂക്ഷിക്കുന്നത് പലര്‍ക്കും പ്രത്യക്ഷത്തില്‍ അനുഭവഗുണം ചെയ്തിട്ടുള്ളതാണ്. ദൃഷ്ടി ദോഷത്തിനും സര്‍വ ഗ്രഹ ദോഷത്തിനും പരിഹാരമാകയാല്‍ വാഹനങ്ങളില്‍ സൂക്ഷിക്കുന്നത് വാഹന രക്ഷയും നല്‍കും. ദശ മുഖ രുദ്രാക്ഷം ശത്രു ദോഷത്തെയും ആഭിചാര ദോഷത്തെയും ഇല്ലാതാക്കും. നിങ്ങളുടെ പേരില്‍ വിഷ്ണുപൂജ നടത്തിയ ശേഷമാണ് നല്‍കുന്നത്.

 

10Mukhi

Click Here


.