വിഷുഫലം 2017

വിഷുഫലം 2017

വിഷുഫലം  (2017 ഏപ്രില്‍ 14 മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക്)

ധനുശനി കന്നിവ്യാഴം കൊല്ലവര്‍ഷം 1192 മേടമാസം 1-ന് വെള്ളിയാഴ്ച ഉദയാല്‍ പൂര്‍വ്വം 10 നാഴിക 37 വിനാഴികയ്ക്ക് 2017 ഏപ്രില്‍ 14(2 മണി 5 മിനുട്ടിന് IST am) വിശാഖം നക്ഷത്രവും തുലാക്കൂറും കൃഷ്ണപക്ഷത്തില്‍ തൃതീയതിഥിയും സുരഭിക്കരണവും സിദ്ധിനാമനിത്യ യോഗവും കൂടിയസമയത്ത് മകരം രാശ്യുദയസമയേ വായുഭൂതോദയം കൊണ്ട് മേഷ വിഷുസംക്രമം.

 

അശ്വതി

ജീവിതത്തില്‍ പല പരിവര്‍ത്തനങ്ങളും പ്രതീക്ഷിക്കാം. വരുന്ന സെപ്റ്റംബര്‍ വരെ പല വിധങ്ങളായ തടസ്സങ്ങള്‍ക്കും സാധ്യതയുണ്ട്. ഗൃഹം,വാഹനം മുതലായവയുടെ അറ്റകുറ്റപ്പണികള്‍ മുതലായവ മൂലം ധന നഷ്ടത്തിന് സാധ്യതയുണ്ട്. സുപ്രധാന നിക്ഷേപങ്ങള്‍ ചിങ്ങമാസത്തിനു ശേഷം ആകുന്നതാണ് നല്ലത്. തൊഴില്‍ പരമായി അനിഷ്ടകരമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കാണുന്നു. വിദ്യാര്‍ഥികള്‍ക്കും കലാകാരന്മാര്‍ക്കും സമയം അനുകൂലം. കുടുംബ സ്വസ്ഥത നിലനിര്‍ത്താന്‍ കഴിയും.

ഭരണി

കച്ചവടക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. സ്ഥിര വരുമാനക്കാര്‍ക്ക് അല്പം vishu1തൊഴില്‍ വൈഷമ്യം വരാവുന്ന വര്‍ഷവും ആണ്.  ആരോഗ്യപരമായ ക്ലേശങ്ങള്‍ വര്ധിക്കാവുന്ന സമയമാണ്. ദീര്‍ഘകാല രോഗങ്ങള്‍ ഉള്ളവര്‍ പരിശോധനകള്‍ മുടക്കാതിരിക്കുക. പല കാര്യങ്ങളും സമയത്ത് നടക്കാത്തതില്‍ നിരാശ തോന്നും. സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വൈഷമ്യം വരും.പഴയ കട ബാധ്യതകള്‍ മനക്ലേശത്തിനു കാരണമായി ഭവിക്കാന്‍ ഇടയുണ്ട്. ഒക്ടോബര്‍ മുതല്‍ കര്‍മ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകും.

കാര്‍ത്തിക

പൊതുവില്‍ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വര്‍ഷമാണ്‌. മനസ്സിലെ പല ആഗ്രഹങ്ങളും സാധിപ്പിക്കുവാന്‍ കഴിയും. തൊഴിലില്‍ അനുകൂല മാറ്റങ്ങളും ആനുകൂല്യ വര്‍ധനവും മറ്റും പ്രതീക്ഷിക്കാം. അവിവാഹിതര്‍ക്ക് വിവാഹ സാഫല്യത്തിന്റെ വര്‍ഷമായിരിക്കും. പാരമ്പര്യ സ്വത്തുക്കളില്‍ നിന്നും ധനാഗമം പ്രതീക്ഷിക്കാം. മനസ്സിന് നവോന്മേഷം അനുഭവപ്പെടും. പുതിയ സംരംഭങ്ങള്‍ വിജയത്തിലെത്തും. വാഹന- ഗൃഹോപകരണ ലാഭം പ്രതീക്ഷിക്കാം.

രോഹിണി

സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാവുന്ന വര്‍ഷമാണ്‌. കൂടുതല്‍ വേതനം ലഭിക്കുന്ന തൊഴിലിലേക്ക് പരിവര്‍ത്തനം ഉണ്ടാകും. വിദേശ യാത്രയ്ക്കുള്ള തടസ്സങ്ങള്‍ മാറും. പല പ്രതിസന്ധികളെയും സമയോചിതവും പ്രായോഗികവുമായ സമീപനത്തിലൂടെ അതിജീവിക്കുവാന്‍ കഴിയും. പൊതുവില്‍ ഭാഗ്യാനുഭവങ്ങളും ഈശ്വരാധീനവും വര്‍ധിക്കും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസം വരുവാന്‍ ഇടയുണ്ട്.

7-mukhi-rudraksha-5-0026-510x600 - Copy

Click Here for your Rudraksha

മകയിരം

തൊഴില്‍പരമായ ക്ലേശം വരുമാനത്തെ ബാധിക്കും. അധ്വാന ഭാരത്തിനനുസരിച്ച് വേതനം ലഭിക്കണം എന്നില്ല. മനസറിയാത്ത കാര്യങ്ങള്‍ക്ക് സമാധാനം ബോധിപ്പിക്കേണ്ടി വരും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ അലസത ബാധിക്കാന്‍ ഇടയുണ്ട്. ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ലഭിക്കും. കുടുംബത്തില്‍ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

തിരുവാതിര

അകാരണ ധന നഷ്ടത്തിന് സാധ്യതയുള്ളതിനാല്‍ സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം. കുടുംബത്തില്‍ അസ്വസ്ഥകരമായ സാഹചര്യങ്ങള്‍ വരാന്‍ ഇടയുണ്ട്. സ്വന്തം നാവുപിഴ മൂലം മനക്ലേശം ഉണ്ടായെന്നു വരാം. ഉപാസനകളിലും ചര്യകളിലും മാറ്റം വരുത്തുനത് അപകടകരമാകും. തൊഴില്‍ മാറ്റത്തിന് മുതിരുന്നത് ഗുണകരമാകില്ല. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ പല കാര്യങ്ങളിലും വിജയം നേടുവാന്‍ കഴിയും.

പുണര്‍തം

തൊഴില്‍ രംഗത്ത് ഗുണപരമായ മാറ്റം പ്രതീക്ഷിക്കാം. കുടുംബ ബന്ധങ്ങള്‍ സന്തോഷകരമാകും. വര്‍ഷമധ്യം പൊതുവില്‍ നന്നായിരിക്കും. ഗൃഹ നിര്‍മാണ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. ഊഹ കച്ചവടത്തില്‍ നഷ്ട സാധ്യതയുണ്ട്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയും. ശ്രദ്ധയോടെയുള്ള നീക്കങ്ങള്‍ നല്ല ഫലങ്ങള്‍ ഉണ്ടാക്കും. വിദ്യാര്‍ഥികള്‍ക്ക് മികച്ച പരീക്ഷാ വിജയം ഉണ്ടാകും. വരുമാനവും ചിലവും ഒരുപോലെ വര്‍ധിക്കും.

പൂയം

Happy-Vishu-Kani-2015പൊതുവില്‍ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍ രംഗത്ത് നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് അല്പം പരിഹാരം ഉണ്ടാകും. പ്രതിസന്ധികള്‍ വന്നാലും യുക്തമായ നിവൃത്തി മാര്‍ഗങ്ങളും തെളിഞ്ഞു വരും. ദാമ്പത്യ സുഖവും സന്താന ഗുണവും പ്രതീക്ഷിക്കാം. ചിലവുകള്‍ അനിയന്ത്രിതമാകും. കര്‍മരംഗത്ത് അനുകൂല മാറ്റങ്ങള്‍ ദൃശ്യമാകും. കുടുംബ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുവാന്‍ കഴിയും.

 

 

 

ആയില്യം

തൊഴിലില്‍ ആനുകൂല്യം വര്ധിക്കുമെങ്കിലും അര്‍ഹമായ സ്ഥാന കയറ്റത്തിന് കാല താമസം വരും. സഹപ്രവര്‍ത്തകര്‍, മേലധികാരികള്‍ എന്നിവര്‍ അനിഷ്ടകരമായി പെരുമാറാന്‍ ഇടയുണ്ട്. വിദ്യാര്‍ഥികള്‍ വിജയത്തിനായി അത്യധ്വാനം ചെയ്യേണ്ടി വരും. കുടുംബത്തില്‍ നിന്നും അകന്നു കഴിയേണ്ട സാഹചര്യം വരാന്‍ ഇടയുണ്ട്. ഒന്നിലധികം വരുമാന മാര്‍ഗങ്ങള്‍ തെളിഞ്ഞു വരും. കോടതി കാര്യങ്ങള്‍ പ്രതികൂലമാകാന്‍ ഇടയുണ്ട്.

മകം

കര്‍മപരമായി ഉയര്‍ച്ച ഉണ്ടാകാവുന്ന കാലമാണ്. സ്ഥാനലാഭം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. വിദ്യാര്‍ഥികള്‍ പരീക്ഷകളിലും അഭിമുഖങ്ങളിലും നല്ല രീതിയില്‍ വിജയിക്കും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കലാ കാരന്മാര്‍ക്കും അംഗീകാരവും പ്രശസ്തിയും വര്‍ധിക്കും. യാത്രകള്‍ മൂലം നേട്ടം ഉണ്ടാകും. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകും.

പൂരം

കച്ചവടത്തില്‍ ലാഭാനുഭവങ്ങള്‍ വര്‍ധിക്കും. ഉദ്യോഗത്തില്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്നും വരുമാനം ഉണ്ടാകും. ജീവിത പങ്കാളി മൂലം കാര്യ നേട്ടം ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ അലസത ബാധിക്കാന്‍ ഇടയുണ്ട്. ആരോഗ്യപരമായി ക്ലേശങ്ങള്‍ ഉണ്ടായെന്നു വരാം. കുടുംബാംഗങ്ങളുടെ ചികിത്സയ്ക്കായി പണം ചിലവാക്കേണ്ടി വരും.

ഉത്രം 

ഗുണ ദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തികമായി നഷ്ട സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഊഹ കച്ചവടത്തില്‍ നിന്നും  ഭാഗ്യ Vishu - Copyപരീക്ഷണങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക. വിദ്യാര്‍ഥികള്‍ക്ക് പരിശ്രമത്തിനു തക്കതായ വിജയം ലഭിക്കും. മന സ്വസ്ഥത കുറയും. അനാവശ്യ ചിന്തകള്‍ മൂലം മനസ്സ് വ്യാകുലമാകാതെ നോക്കണം. അവിവാഹിതര്‍ക്ക് വിവാഹ സാഫല്യം പ്രതീക്ഷിക്കാം.

അത്തം 

ബന്ധുജനങ്ങളുമായി കലഹ സാധ്യത ഉള്ളതിനാല്‍ അനാവശ്യ കാര്യങ്ങളിലെ ഇടപെടലുകള്‍ കുറയ്ക്കുക. അസമയത്തും അനാവശ്യവുമായ വാഹന യാത്രകള്‍ നിയന്ത്രിക്കണം. തൊഴിലില്‍ പ്രതീക്ഷിച്ച ഗുണം ലഭിച്ചില്ലെങ്കിലും ആനുകൂല്യങ്ങളില്‍ കുറവ് ഉണ്ടാകുകയില്ല. വിദ്യാര്‍ഥി കള്‍ക്ക് മികച്ച വിജയം നേടാന്‍ കൂടുതല്‍ അധ്വാനിക്കെണ്ടാതായി വരും. രക്ത സമ്മര്‍ദ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തണം.

ചിത്തിര

തൊഴിലില്‍ അധ്വാനഭാരം വര്‍ദ്ധിക്കുമെകിലും അര്‍ഹമായ അംഗീകാരം ലഭിക്കും. സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും  അപ്രതീക്ഷിത ധന നഷ്ടത്തിനും സാധ്യതയുണ്ട്. വാഹനം മൂലം ചിലവുകള്‍ വര്‍ധിക്കും. കുടുംബത്തില്‍ സുഖാന്തരീക്ഷം നിലനില്‍ക്കും. സന്താനങ്ങളെ കൊണ്ട് മനോസുഖം ഉണ്ടാകും. ജോലിയിലെ അനിശ്ചിതത്വം നീങ്ങുന്നതില്‍ ആശ്വാസം ഉണ്ടാകും. മാതാപിതാക്കള്‍  അനുകൂലമായി പെരുമാറും.

ചോതി 

വേണ്ടത്ര ആലോചനയില്ലാത്ത തീരുമാനങ്ങള്‍ മൂലം പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കര്‍മരംഗത്ത് വലിയ പ്രതിസന്ധികള്‍ ഉണ്ടാകാന്‍ ഇടയില്ല. ബന്ധുജനങ്ങള്‍ പല കാര്യങ്ങളിലും അവിസ്വസിക്കും. ചികിത്സാ കാര്യങ്ങള്‍ക്ക് പണം ചിലവാക്കേണ്ടി വരും. അപ്രതീക്ഷിത കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. വ്യാപാരത്തില്‍ സ്ഥിരമായ ലാഭം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. പണം മുടക്കുന്നത് കരുതലോടെ വേണം.

വിശാഖം 

ചില അപ്രതീക്ഷിത പ്രതികൂല ഫലങ്ങളെ നേരിടേണ്ടി വരുന്ന വര്‍ഷമായിരിക്കും. വേണ്ടത്ര ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ പല കാര്യങ്ങളും അനുകൂലമാക്കാന്‍ കഴിയും. കുടുംബത്തില്‍ ചില അസ്വാരസ്യങ്ങള്‍ വന്നാല്‍ അത് തക്ക സമയത്ത് തന്നെ പരിഹരിക്കാന്‍ ശ്രമിക്കണം. സ്വത്തുക്കള്‍ അധീനതയില്‍ വന്നു ചേരും. ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.

അനിഴം 

ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ അനുഭവപ്പെടുമെങ്കിലും ദോഷാധിക്യം ഉണ്ടാകും. മന സമ്മര്‍ദം വര്‍ധിക്കും. പല കാര്യങ്ങളിലും ചതി പറ്റാന്‍ ഇടയുള്ളതിനാല്‍ ആലോചനയോടെ കാര്യങ്ങള്‍ നിര്‍വഹിക്കണം. സാമ്പത്തികമായി ശരാശരി അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ശത്ര്‍ഷല്യം വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ ഈശ്വര ഭജനം ശീലമാക്കണം. തൊഴിലില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടാകണമെന്നില്ല.

തൃക്കേട്ട 

ആലോചനയോടെ പ്രവര്‍ത്തിച്ചാല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാവുന്ന വര്‍ഷമാണ്‌. ചിലവുകള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ സാമ്പത്തിക വൈഷമ്യങ്ങള്‍ വലിയ പരിധി വരെ കുറയ്ക്കാന്‍ കഴിയും. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകും. യാത്രയും അലച്ചിലും വര്‍ധിക്കും. കുടുംബ സഹായം ലഭ്യമാകും. പ്രതിസന്ധികളില്‍ ജീവിത പങ്കാളിയുടെ കൈത്താങ്ങ്  സഹായമാകും. അഭിമാനവും പ്രതാപവും വര്‍ധിക്കും.

മൂലം 

പൊതു പ്രവര്‍ത്തകര്‍ക്ക് ജന സമ്മിതി വര്‍ധിക്കും. ഈശ്വര കടാക്ഷത്താല്‍ പല ആഗ്രഹങ്ങളും സാധിക്കപ്പെടും. തൊഴിലില്‍ മാറ്റങ്ങള്‍ അനുകൂലമായി ഭവിക്കും. ആരോഗ്യം വര്‍ധിക്കും. വിദ്യാര്‍ഥികള്‍ മികച്ച വിജയത്തിന് അര്‍ഹരാകും. സുഹൃത്തുക്കള്‍, ബന്ധുജനങ്ങള്‍ എന്നിവരുമായി കലഹ സാധ്യത ഉള്ളതിനാല്‍ സമയമന സ്വഭാവം ശീലിക്കണം. ഭൂമി, കൃഷി എന്നിവയില്‍ നിന്നും ലാഭം വര്‍ധിക്കും.

പൂരാടം 

പല വിധ പ്രതിസന്ധികളെയും തരണം ചെയ്യുവാന്‍ ലഴിയും. സാമ്പത്തികമായി Vishu - Copyതെറ്റില്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം, പൊതു പ്രവര്‍ത്തകര്‍ക്ക് അനുകൂല കാലമാണ്. കലാകാരന്മാര്‍ ആദരിക്കപ്പെടും. വിദേശ ജോലിക്കാര്‍ക്ക് അപ്രതീക്ഷിത ലാഭം സിദ്ധിക്കും. കുടുംബാന്തരീക്ഷം തൃപ്തികരമാകും. ഗൃഹ നിര്‍മാണം നടത്തുന്നവര്‍ക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയും.

ഉത്രാടം 

തൊഴില്‍ രംഗത്ത് നേരിട്ടുകൊണ്ടിരുന്നതായ അനിഷ്ട അനുഭവങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. ശത്രുക്കളെ നിഷ്പ്രഭരാക്കുവാന്‍ കഴിയും. അല്പം വിശേഷ ബുദ്ധിയോടെ നീങ്ങിയാല്‍ പല കാര്യങ്ങളും അനുകൂലമാക്കുവാന്‍ കഴിയും. സാമ്പത്തികമായും മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ ഇടവരും.

 

hanumathjayanthi

Click Here for Your Pooja

തിരുവോണം 

അലസമായ പ്രവര്‍ത്തനത്താല്‍ കുറ്റപ്പെടുത്തലുകള്‍ നേരിടേണ്ടി വരും. ഈശ്വരാധീനം ഉള്ളതിനാല്‍ വലിയ പ്രതിസന്ധികള്‍ ഒഴിവാകും. വാക്ക് പാലിക്കാന്‍ പറ്റാത്തതിനാല്‍ മനോ വൈഷമ്യം ഉണ്ടാകാന്‍ ഇടയുണ്ട്. തടസ്സങ്ങള്‍ ഉണ്ടാകുമെങ്കിലും ആത്മാര്‍ഥ പരിശ്രമത്താല്‍ കാര്യ സാധ്യം ഉണ്ടാകും. കുടുംബ ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകാം. കലാപരമായ കഴിവുകള്‍ മൂലം നേട്ടങ്ങള്‍ ഉണ്ടാകും.

അവിട്ടം 

യാത്രയും അധ്വാന ഭാരവും വര്‍ധിക്കാന്‍ ഇടയുണ്ട്. ഗുരൂപദേശം ഗുണകരമായി ഭവിക്കും. കുടുംബ സാഹചര്യങ്ങള്‍ അനുഗുണമാകും. തൊഴിലില്‍ അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ജോലി സ്വഭാവത്തിലോ സ്ഥാനത്തിലോ മാറ്റം ഉണ്ടാകും. വളരെ വര്‍ഷങ്ങളായി അനുഭവിച്ചു വരുന്ന ആരോഗ്യ ക്ലേശങ്ങള്‍ക്ക് ശമനം ഉണ്ടാകും.

ചതയം 

അനാവശ്യമായ ആകാംക്ഷ മൂലം മന സമ്മര്‍ദം വര്‍ധിക്കും. സന്താനങ്ങളെ ചൊല്ലി ആകുലപ്പെടും. സാമ്പത്തികമായി അപ്രതീക്ഷിതമായ നേട്ടങ്ങള്‍ സിദ്ധിക്കും. സഹോദരാദി ബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ വരും. ആരോഗ്യം തൃപ്തികരമാകും. കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

പൂരൂരുട്ടാതി 

പൊതുവില്‍ ആത്മ വിശ്വാസവും ലാഭ അനുഭവങ്ങളും വര്‍ധിക്കും. സാമ്പത്തികVishu - Copy ക്ലേശം കുറയും. വായ്പകളും മറ്റും സഹായകരമാകും. മാതാപിതാക്കന്മാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കും. അധികാരികള്‍ അനുകൂലരായി പെരുമാറും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം വര്‍ധിക്കും. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും.

ഉതൃട്ടാതി 

ജോലിയിലെ ജാഗ്രത ക്കുറവ് മൂലം അനിഷ്ട കരമായ അനുഭവങ്ങള്‍ വരുവാന്‍ ഇടയുണ്ട്. അപകട സാധ്യത ഉള്ളതിനാല്‍ വാഹന യാത്രകളില്‍ ജാഗ്രത പുലര്‍ത്തണം. യാത്രയും അലച്ചിലും വര്‍ധിക്കും. സാമ്പത്തിക ക്ലേശം പരിഹരിക്കാന്‍ സ്ഥായിയായ മാര്‍ഗങ്ങള്‍ തേടും . വിദ്യാര്‍ഥികള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും.

രേവതി 

ഗുണാധിക്യമുള്ള അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അര്‍ഹമായ ആനുകൂല്യങ്ങള്‍ക്ക് ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറും. അധികാരികള്‍ അനുകൂലരാകും. കുടുംബത്തിലും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തിക ക്ലേശങ്ങള്‍ക്ക് വലിയ തോതില്‍ പരിഹാരം ഉണ്ടാകും. കാര്‍ഷിക ആദായം വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂല മായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബാന്തരീക്ഷം തൃപ്തികരമാകും.

 

vishucard22

Click Here for your Pooja


 

ശനിദോഷ നിവാരണ മഹാ ശാസ്തൃ പൂജ (പൈങ്കുനി ഉത്രം ദിനത്തില്‍ 9.4.2017)

ശനി ദോഷ നിവാരണത്തിന് ഏറ്റവും ഉത്തമമായ മാര്‍ഗം ശനിയുടെ അധിദേവതയായ ധര്‍മ ശാസ്താവിന്റെ പ്രീതി വരുത്തുക എന്നുള്ളതാണ്. അയ്യപ്പന്‍റെ ജന്മ ദിനമായ പൈങ്കുനി ഉത്രം ദിനത്തില്‍ നടത്തുന്ന ശാസ്തൃ പൂജയ്ക്ക് സവിശേഷ ഫലസിദ്ധിയുണ്ട്. അന്നേ ദിവസം ശ്രേയസ് ജ്യോതിഷ കേന്ദ്രത്തിന്റെ ആഭി മുഖ്യത്തില്‍ നടക്കുന്ന മഹാ ശാസ്തൃ പൂജയില്‍ നിങ്ങള്‍ക്കും പങ്കാളികളാകാവുന്നതാണ്. എല്ലാ നക്ഷത്രക്കാര്‍ക്കും ഗുണകരമാണ് എങ്കിലും ചാരവശാല്‍ ഇപ്പോള്‍ ശനിയുടെ ദോഷ ഫലങ്ങള്‍ അനുഭവിച്ചു വരുന്നതായ താഴെ പറയുന്ന നക്ഷത്രക്കാര്‍ ഈ പൂജയില്‍ പങ്കെടുക്കുന്നത് വളരെ ഗുണകരമാണ്.


1. ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്നു പാദങ്ങള്‍, രോഹിണി, മകയിരം ആദ്യ രണ്ട് പാദങ്ങള്‍) അഷ്ടമ ശനി
മിഥുനക്കൂറ് (മകയിരം-അവസാന രണ്ട് പാദങ്ങള്‍, തിരുവാതിര, പുണര്‍തം-ആദ്യ മൂന്നു പാദങ്ങള്‍) കണ്ടകശനി
കന്നിക്കൂറ് (ഉത്രം-അവസാന മൂന്നു പാദങ്ങള്‍, അത്തം, ചിത്തിര-ആദ്യ രണ്ട് പാദങ്ങള്‍) കണ്ടകശനി
വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, തൃക്കേട്ട) – ഏഴരശനി
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം) – ഏഴരശനിയിലെ ജന്മശനി
മകരക്കൂറ് (ഉത്രാടം-അവസാന മൂന്നു പാദങ്ങള്‍, തിരുവോണം, അവിട്ടം-ആദ്യ രണ്ടുപാദം) – ഏഴരശനി
മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉതൃട്ടാതി, രേവതി) കണ്ടകശനി
ഈ പൂജയില്‍ നിങ്ങളുടെ പേരില്‍ ശാസ്തൃ സൂക്ത പുഷ്പാഞ്ജലി, എള്ള് പായസ നിവേദ്യം, നീരാഞ്ജനം എന്നീ വഴിപാടുകള്‍ നടത്തി ആവശ്യപ്പെടുന്നവര്‍ക്ക് പ്രസാദം കൊറിയര്‍/തപാല്‍ വഴി അയച്ചു നല്‍കുന്നതാണ്.
ഈ ലിങ്ക് ഉപയോഗിക്കുക.
http://imojo.in/ah524c

 

painkuni banner

Pooja on 09.04.2017