അമെത്തിസ്റ്റ് – അക്ഷയ ഗുണങ്ങളുടെ അത്ഭുത രത്നം.

അമെത്തിസ്റ്റ് – അക്ഷയ ഗുണങ്ങളുടെ അത്ഭുത രത്നം.


മദ്യ വിമുക്തിക്ക് സഹായകരമായ രത്നമാണ് ഇത് എന്ന വിവരം പുരാതന കാലം മുതല്‍ക്കേ പ്രസിദ്ധമാണ്. ലഹരി വിമുക്തിക്ക് സഹായിക്കുന്ന അത്ഭുത രത്നമാണ് amethyst എന്ന് നിസംശയം പറയാം. മദ്യ വിമുക്തി ആഗ്രഹിക്കുന്നവര്‍ക്ക് ഇത് കണ്‍ കണ്ട പ്രതിവിധിയാണ്


ശനിയുടെ രത്നമായ ഇന്ദ്രനീലത്തിനു പകരം വയ്ക്കാവുന്ന ഏറ്റവും ഉത്തമവും ഉപകാരപ്രദവും ആയ രത്നം എന്ന നിലയ്ക്കാണ് അമെത്തിസ്റ്റ് അറിയപ്പെടുന്നത്. ഇന്ദ്രനീലത്തോളം വില ഇല്ലാത്തതിനാല്‍ആര്‍ക്കും  പ്രാപ്യവുമാണ്. എന്നാല്‍  മറ്റുള്ള രതനങ്ങള്‍ക്ക് ഇല്ലാത്ത പല പ്രത്യേകതകളും ഉള്ള രത്നമാണ് അമെത്തിസ്റ്റ്.

മദ്യപിക്കാത്തത് (Not drunk) എന്ന് അര്‍ഥം ഉള്ളതായ “അമെസ്തിയോസ്” എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് അമെത്തിസ്റ്റ് എന്ന വാക്ക് ഉണ്ടായത്. മദ്യ വിമുക്തിക്ക് സഹായകരമായ രത്നമാണ് ഇത് എന്ന വിവരം പുരാതന കാലം മുതല്‍ക്കേ പ്രസിദ്ധമാണ്. ലഹരി വിമുക്തിക്ക് സഹായിക്കുന്ന അത്ഭുത രത്നമാണ് amethyst എന്ന് നിസംശയം പറയാം. മദ്യ വിമുക്തി ആഗ്രഹിക്കുന്നവര്‍ക്ക് ഇത് കണ്‍ കണ്ട പ്രതിവിധിയാണ് എന്നത്തിനു  നിരവധിയായ അനുഭവങ്ങളും പഠനങ്ങളും ഉപോദ്ബലകമായി ഉണ്ട്. ലഹരിയുടെ ഉന്മാദത്തില്‍ നിന്നും യാഥാര്‍ഥ്യത്തിന്റെ യുക്തി ഭദ്രതയിലേക്ക് ഒരുവനെ തിരിച്ചു കൊണ്ടുവരാന്‍ അമെത്തിസ്റ്റിനാകും.

മനസ്സിന്റെ ഏകാഗ്രതയും ധ്യാന ശക്തിയും ഉണര്‍ത്തുവാനും ഇതിനു അപാരമായ ശക്തിയുണ്ട്. AMETHYST 3

വയറു വേദന, നടുവേദന മുതലായവയ്ക്ക് പ്രതിവിധിയായി ചൈനയില്‍ ഈ  രത്നം വളരെ പണ്ടു കാലം മുതല്‍ക്കേ ഉപയോഗിച്ചു വരുന്നു. അപകര്‍ഷതാ ബോധം (Inferioritycomplex) ഇല്ലാതാക്കുവാനും ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുവാനും അമെത്തിസ്റ്റിനു കഴിവുണ്ട്. മാനസിക ധൈര്യം വര്‍ദ്ധിപ്പിക്കുവാനും പേടിസ്വപ്നങ്ങള്‍ ഒഴിവാക്കുവാനും ഇത്    പ്രയോജനകരമാണ്.

രാസ ഘടന 

രാജകീയമായ വയലറ്റ് നിറം, അല്പം നീലിമ കലര്‍ന്ന വയലറ്റ് നിറം എന്നിങ്ങനെയുള്ള വര്‍ണങ്ങളില്‍ അമെത്തിസ്റ്റ്   കാണപ്പെടുന്നു.  പ്രാഥമികമായും ഇത്  സിലിക്കോണ്‍ ഡയോക്സൈഡ് ആകുന്നു. 1.54 മുതല്‍  1.55 വരെയുള്ള  വിസരണാങ്കവും വിളറിയ നീല നിറത്തിലെ പ്രഭയും പരിശോധനയില്‍ അറിയാവുന്നതാണ്.

amethyst2

ഏവര്‍ക്കും അമെത്തിസ്റ്റ് ധരിക്കാമോ?

പാശ്ചാത്യ രത്ന ശാസ്ത്രത്തില്‍ ഫെബ്രുവരി മാസത്തില്‍ ജനിച്ചവര്‍ക്കുള്ള രത്നമായി അമെത്തിസ്റ്റ് പറയപ്പെടുന്നു. എന്തുതന്നെ ആയാലും  ഗ്രഹനില പരിശോധിച്ച ശേഷം മാത്രം രത്നം  ധരിക്കുന്നതാണ് അഭികാമ്യം. എന്നാല്‍ ഗുരുതരമായ മദ്യാസക്തി പ്രകടിപ്പിക്കുന്ന ഏതൊരാള്‍ക്കും  രോഗവിമുക്തി വരെ താല്‍ക്കാലികമായി അമെത്തിസ്റ്റ് ധരിക്കാവുന്നതാണ്. എന്നാല്‍ അമെത്തിസ്റ്റ് മദ്യ പ്രതിരോധത്തിനു വേണ്ടി മാത്രമുല്‍ രത്നമാണെന്നു തെറ്റിദ്ധരിക്കേണ്ട. ഇന്ദ്രനീലം ചെയ്യുന്ന ഗുണങ്ങള്‍ എല്ലാം തന്നെ ഈ രത്നത്തില്‍ നിന്നും പ്രതീക്ഷിക്കാം.

എങ്ങിനെ ധരിക്കണം?

മറ്റേതു രത്നവും ധരിക്കുന്നതുപോലെ മോതിരമാക്കി ധരിക്കുന്നതാണ് ഉത്തമം. വലതു കൈയിലെ നടുവിരല്‍ ഏറെ ഉത്തമമാണ്.

 

gems

CLICK HERE


Click for your Pooja