സര്‍പ്പദോഷവും പരിഹാരങ്ങളും

സര്‍പ്പദോഷവും പരിഹാരങ്ങളും

ഒരു ജാതകത്തില്‍ കാണപ്പെടുന്ന ദോഷങ്ങളില്‍ ഏറ്റവും ഗുരുതരമായ ദോഷം ഏതാണ് എന്ന് ചിന്തിച്ചാല്‍ ഉത്തരം സര്‍പ്പ ദോഷം എന്നായിരിക്കും.

ഗ്രഹനിലയില്‍  3, 6, 11 എന്നീ ഭാവങ്ങള്‍ ഒഴികെ ഏതു ഭാവത്തില്‍ രാഹുവോ കേതുവോ  നിന്നാലും സര്‍പ്പദോഷം ഉണ്ടെന്നു പറയാം. എല്ലായ്പോഴും ഗ്രഹനിലയില്‍ രാഹു നില്‍ക്കുന്ന രാശിയുടെ ഏഴാം ഭാവത്തില്‍ കേതു ഉണ്ടാകും. അതായത് അവര്‍ പരസ്പരം ദൃഷ്ടി ചെയ്തു കൊണ്ടിരിക്കും. ഏതൊരു ഭാവത്തിന്റെയും  നിവൃത്തി സ്ഥാനമാണ് അതിന്റെ എഴാം ഭാവം. ഏതു ഭാവത്തിലാണോ രാഹു നില്‍ക്കുന്നത്  അതിന്റെ നിവൃത്തി സ്ഥാനത്ത്  കേതു ഉണ്ടാകുമെന്ന് സാരം.

ആരൊക്കെ നാഗപ്രീതി വരുത്തണം?

രാഹു അനിഷ്ട സ്ഥാനത്തു നില്‍ക്കുന്നവര്‍ പരിഹാര കര്‍മങ്ങള്‍ അനുഷ്ടിക്കണം. ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രക്കാര്‍ വിശേഷിച്ചും രാഹുപ്രീതി വരുത്തണം. ആയില്യം, ചതയം എന്നീ നാളുകാര്‍ നാഗ പ്രീതി വരുത്തുന്നത് ജീവിത അഭിവൃദ്ധിക്ക് വളരെ ഗുണകരമായി കണ്ടു വരുന്നു.
ജാതകത്തില്‍ ശുക്രനോ ഏഴാം ഭാവാധിപനോ രാഹു സംബന്ധം വരുന്നത് വിവാഹ കാലതാമസത്തിനും ദാമ്പത്യ  വൈഷമ്യങ്ങള്‍ക്കും കാരണമായെന്ന് വരാം, അങ്ങിനെയുള്ള ഗ്രഹനിലയില്‍ ജനിച്ചവര്‍ നാഗ ദേവതകളെ പ്രീതിപ്പെടുത്തുന്നത് വിവാഹ സംബന്ധമായ തടസ്സങ്ങള്‍ അകലാന്‍ സഹായിക്കും.
രാഹുര്‍ ദശയും അപഹാരവും അനുഭവിക്കുന്നവരും നിര്‍ബന്ധമായും നാഗപ്രീതി വരുത്തണം.
അറിഞ്ഞോ അറിയാതെയോ നാഗങ്ങളെ ഉപദ്രവിക്കുക, കാവിലെ മരങ്ങള്‍ നശിപ്പിക്കുക മുതലായ ദോഷങ്ങള്‍ ചെയ്തു പോയവരും നാഗ പ്രായശ്ചിത്തം ചെയ്യണം.
ജാതകത്തില്‍ കാള സര്‍പ്പ ദോഷം ഉള്ളവര്‍ ജന്മ നക്ഷത്രങ്ങളിലും ആയില്യം നാളുകളിലും നാഗ ക്ഷേത്ര ദര്‍ശനം നടത്തി പ്രാര്‍ഥിക്കുന്നത് അഭിവൃദ്ധികരമാണ്. രാഹുവിന്റെയും കേതുവിന്റെയും ഇടയില്‍ ആയി മറ്റു സപ്തഗ്രഹങ്ങള്‍ എല്ലാവരും സ്ഥിതി ചെയ്യുന്ന ഗ്രഹസ്ഥിതി ആണ് കാള സര്‍പ്പ ദോഷം.
അവരവരുടെ ജന്മനക്ഷത്രത്തില്‍  നാഗ ദേവതകള്‍ക്ക് നിത്യ പൂജയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ദോഷ പരിഹാരാര്‍ത്ഥം ഉള്ള വഴിപാടുകള്‍  നടത്തുക. രാഹുദോഷം ഏതു വഴിക്കാണ് വന്നതെന്ന്  ഒരു ഉത്തമ ജ്യോതിഷിയില്‍ നിന്നും മനസ്സിലാക്കി ആയതിനു വേണ്ട പരിഹാരങ്ങള്‍ നടത്തുന്നതാണ് അഭികാമ്യം.    കൂടാതെ എല്ലാ ആയില്യത്തിനും വ്രതം അനുഷ്ടിക്കുക. തുടര്‍ച്ചയായി 9 ആയില്യങ്ങള്‍  തുടര്‍ച്ചയായി വ്രതം അനുഷ്ടിക്കുന്നത്   നാഗ ദോഷങ്ങള്‍ അകലാന്‍ വളരെ ഗുണകരമാണ്. നാഗ പഞ്ചമി വ്രതം അനുഷ്ടിക്കുന്നതും വളരെ നല്ലതാണ്. ഈ വ്രതം അനുഷ്ടിക്കുന്നവര്‍ക്ക് ഒരു വര്ഷം ആയില്യ വ്രതം നോറ്റ ഫലം ലഭിക്കും എന്നാണു വിശ്വാസം. ശ്രാവണ മാസത്തിലെ ശുക്ല പക്ഷ പഞ്ചമിയാണ്  നാഗ പഞ്ചമി. കന്നി, തുലാം എന്നീ മാസങ്ങളിലെ ആയില്യത്തിനും സവിശേഷ പ്രാധാന്യമുണ്ട്. കന്നി മാസ ആയില്യം വെട്ടിക്കോട്ട്  ആയില്യമെന്നും തുലാമാസ ആയില്യം മണ്ണാറശാല ആയില്യമെന്നും അറിയപ്പെടുന്നു.

ആയതിനാല്‍ തന്നെ രാഹു അനിഷ്ട സ്ഥാനത്തു നില്‍ക്കുന്നവര്‍ പരിഹാര കര്‍മങ്ങള്‍ അനുഷ്ടിക്കണം. ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രക്കാര്‍  വിശേഷിച്ചും രാഹുപ്രീതി വരുത്തണം. ആയില്യം, ചതയം എന്നീ നാളുകാര്‍ നാഗ പ്രീതി വരുത്തുന്നത് ജീവിത അഭിവൃദ്ധിക്ക് വളരെ ഗുണകരമായി കണ്ടു വരുന്നു.

സര്‍പ്പക്കാവ് നശിപ്പിക്കുക, കാവിനു അശുദ്ധിയുണ്ടാക്കുക, കാവിലെ മരങ്ങള്‍ നശിപ്പിക്കുക, പുറ്റ്  മുട്ടകള്‍ തുടങ്ങിയവ  ഉടയ്ക്കുക, മുതലായവയാണ് പ്രധാനമായ സര്‍പ്പകോപകാരണങ്ങള്‍ . ഇവയിലേത് ദോഷമാണ് എന്ന്പ്രശ്ന ചിന്തയോലൂടെ മനസ്സിലാക്കാം.

നാഗവഴിപാടുകളും ഫലസിദ്ധികളും

1. വെള്ളരി, ആയില്യപൂജ, നൂറും പാലും :- സമ്പല്‍സമൃദ്ധിക്ക്

2. പുള്ളുവന്‍ പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍ :- വിദ്യക്കും സല്‍കീര്‍ത്തിക്കും

3. ഉപ്പ് :- ആരോഗ്യം വീണ്ടുകിട്ടാന്‍

4. മഞ്ഞള്‍ :- വിഷനാശത്തിന്

5. ചേന :- ത്വക്ക് രോഗശമനത്തിന്

6. കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ :- രോഗശമനത്തിന്

7. നെയ്‌  :- ദീര്‍ഘായുസ്സിന്

8.  സര്‍പ്പരൂപം, പുറ്റും മുട്ടയും തുടങ്ങിയവ  :- സര്‍പ്പദോഷ പരിഹാരത്തിന്

9. പാല്, കദളിപ്പഴം, നെയ്പായസം  :- ഇഷ്ടകാര്യസിദ്ധി

10. നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി കമഴ്ത്തല്‍  :- സന്താനലാഭത്തിന്

11. പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവ :- സര്‍പ്പ ഹിംസാദി ദോഷപരിഹാരത്തിന്.

ബ്രഹ്മാവ്‌ ഓരോ ദിവസത്തിനും അതിന്റെ അധിപതികളായി നാഗങ്ങളെ നിശ്ചയിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് ആ ദിവസം ആരംഭിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.

ഞായര്‍– അനന്തന്‍
തിങ്കള്‍ — വാസുകി
ചൊവ്വ — തക്ഷകന്‍
ബുധന്‍ — കാര്‍കോടകന്‍
വ്യാഴം — പത്മന്‍
വെള്ളി — മഹാപത്മന്‍
ശനി — കാളിയന്‍ ,ശംഖപാലന്‍ 


 

.


🔯കാല ഭൈരവാഷ്ടമിയില്‍ ഭൈരവപൂജ. 10.11.2017🔯

ഭഗവാൻ ശിവന്‍ ഭൈരവമൂര്‍ത്തിയായി അവതാരമെടുത്ത ദിവസമാണ്‌ കാല ഭൈരവ ജയന്തി, (കാല അഷ്ടമി) ആയി ആചരിക്കുന്നത്. എല്ലാ കൃഷ്ണ പക്ഷ അഷ്ടമികളിളിലും ഭൈരവപൂജ നടത്തപ്പെടുന്നുവെങ്കിലും ഭൈരവ ജയന്തി ദിവസം നടക്കുന്ന ഭൈരവ പൂജയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഇത്തവണ ഭൈരവാഷ്ടമി 10.11.2017 നാണ്. ധന പുഷ്ടിക്കും, ശത്രുശല്യം അകലാനും, രോഗ ദുരിതങ്ങള്‍ അകലാനും, സര്‍വ തടസ്സ നിവാരണത്തിനും കട ബാധ്യതകള്‍ അകലാനും ഭൈരവ പൂജ വളരെ ഗുണകരമാണ്. ഭൈരവാഷ്ടമിയില്‍ നിങ്ങളുടെ പേരില്‍ പൂജ നടത്താവുന്നതാണ്.
ആവശ്യപ്പെടുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും പ്രസാദം അയച്ചു നല്‍കുന്നതാണ്.
****ധന വൃദ്ധികരമായ, യഥാര്‍ഥ വെങ്കലത്തില്‍ തീര്‍ത്ത ഒരു വശം ലക്ഷ്മീഭഗവതി രൂപവും മറുവശം മഹാ സുദര്‍ശനവും ആലേഖനം ചെയ്ത 199 രൂ. വിലവരുന്ന പൂജാ നാണയം സൗജന്യമായി പ്രസാദത്തോടൊപ്പം അയച്ചു നല്‍കുന്നതാണ്. ഇത് നിങ്ങളുടെ പേഴ്സിലോ പണപ്പെട്ടിയിലോ സൂക്ഷിക്കുന്നത് ധന ധാന്യ വൃദ്ധികരമാണ്.
http://imojo.in/dp5quj

.