ശനി ദോഷനിവാരണ കര്‍മങ്ങള്‍ക്ക് ഏറ്റവും യോജ്യമായ ദിനം ശനിജയന്തി- 25.05.2017

ശനി ദോഷനിവാരണ കര്‍മങ്ങള്‍ക്ക് ഏറ്റവും യോജ്യമായ ദിനം ശനിജയന്തി- 25.05.2017

ജ്യേഷ്ഠ മാസത്തിലെ അമാവാസി നാള്‍ ആണ് ശനിദേവന്‍റെ ജന്മ ദിനം ആയി കരുതപ്പെടുന്നത്. അതിനാല്‍ തന്നെ ശനി പൂജയ്ക്കും ശനിയുടെ അനിഷ്ടകരമായ ജാതക സ്ഥിതി മൂലവും ചാരവശാലുള്ള ശനി ദോഷ സമയങ്ങളായ കണ്ടകശനി. ഏഴര ശനി, അഷ്ടമശനി എന്നിവ മൂലവും ഉള്ളതായ ശനി ദോഷത്തിനു പരിഹാരമായ കര്‍മാനുഷ്ടാനങ്ങള്‍ക്കും ഏറ്റവും ഉചിതമായ ദിനമാണ് ശനി ജയന്തി. തന്റെ  ജന്മ ദിനത്തില്‍ അത്യന്തം പ്രസന്നനായിരിക്കുന്ന ശനി ദേവന് അന്നേദിവസം നല്‍കുന്നതായ ഹോമ പൂജാദികള്‍ എല്ലാം തന്നെ അത്യധികം ഫല പ്രാപ്തിയില്‍ എത്തും എന്നതില്‍ സംശയമില്ല.

ശനീശ്വര ജയന്തി ദിനമായ 25.05.2017 നു ശനിദോഷ ശാന്തി പൂജയും ഹോമവും നടത്തുന്നു. വൃശ്ചികം, ധനു, മകരം എന്നീ കൂറുകാര്‍ക്ക് ഏഴര ശനി ആകയാലും: മീനം, മിഥുനം, കന്നി എന്നീ കൂറുകാര്‍ക്ക് കണ്ടക ശനി ആകയാലും: ഇടവ കൂറുകാര്‍ക്ക് അഷ്ടമ ശനി ആകയാലും വരും നാളുകളില്‍ ദോഷാനുഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ കൂറുകളില്‍ പെട്ട എല്ലാവര്‍ക്കും ഒരേ പോലെ ദോഷാനുഭവങ്ങള്‍ വരണമെന്നില്ല. ശനി ജാതകത്തില്‍ ഇഷ്ട ഭാവ സ്ഥിതനും ബലവാനും ആയിട്ടുള്ളവര്‍ക്ക് ശനി ദോഷം അത്രമേല്‍ ബാധിക്കുകയില്ല. ആരോഗ്യ ക്ലേശം, തൊഴില്‍ വൈഷമ്യം മുതലായവ അനുഭവിക്കുന ആര്‍ക്കും ഈ പൂജയാല്‍ പ്രയോജനം ലഭിക്കുന്നതാണ്.

ഹരിദ്ര ഗണപതി പൂജ 

ഗണപതിയുടെ 32 മൂര്‍ത്തീ ഭാവങ്ങളില്‍ പ്രധാനമായതാണ് ഹരിദ്ര ഗണപതി. ഏതൊരു HARIDRA GANPATH SMALLകര്‍മത്തിന്റെയും ശുഭകരമായ തുടക്കം ഗണപതി പൂജയിലൂടെ ആകണം. ഹരിദ്ര ഗണപതിയെ പൂജിക്കുന്നതിലൂടെ ഋണ മോചനവും തടസ നിവാരണവും സാമ്പത്തിക അഭിവൃദ്ധിയും കരഗതമാകുന്നതാണ്. ശനി പൂജയോടൊപ്പം നടത്തേണ്ടകര്‍മങ്ങളില്‍ ഏറ്റവും അനുയോജ്യമായതാണ് ഹരിദ്രഗണപതി പൂജയും ണഹോമവും. ഇത്  ശനി പൂജയ്ക്ക് മുന്നോടിയായി നടത്തുന്നതാണ്. ഈ വിശേഷാല്‍ ഹോമത്തിലും നിങ്ങളുടെ പേരില്‍ ഹോമ ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നതാണ്.

 

 

സമൂഹ ശനിപൂജയും ഹോമവും 

ശനിജയന്തി ദിവസമായ 25.05.2017 ന് ശ്രേയസ് ജ്യോതിഷ കേന്ദ്രത്തിന്റെShani puja-500x500 ആഭിമുഖ്യത്തില്‍ സമൂഹ ശനി ദോഷശാന്തി പൂജ, ഹോമം എന്നിവ നടത്തുന്നു. നിങ്ങളുടെ പേരിലും പൂജ നടത്താവുന്നതാണ്. 

ആയുസ്സ്, രോഗം,ഉപജീവനമാര്‍ഗം എന്നിവയുടെ കാരകനായ ശനി സംപ്രീതനായാല്‍ കര്‍മ സംബന്ധമായ ക്ലേശങ്ങള്‍ അകലും, ദുരിത വ്യാധികള്‍ ഒഴിയും, വ്യാപാരത്തിലെയും കച്ചവടത്തിലെയും നഷ്ടങ്ങള്‍ അകലും, ആഗ്രഹങ്ങള്‍ സാധിക്കും എന്നുള്ളത് അനുഭവമായിട്ടുള്ള സത്യമാണ്.

ശനിപൂജയുടെ പ്രത്യക്ഷ ഫലങ്ങള്‍ 

  • രോഗവിമുക്തിയും ആരോഗ്യലബ്ധിയും 
  • നഷ്ട അനുഭവങ്ങള്‍ കുറയുകയും തൊഴില്‍/വ്യാപാര അഭിവൃദ്ധി ഉണ്ടാകുകയും ചെയ്യുന്നു.
  • ജാതകപ്രകാരവും ചാരവശാലും (കണ്ടകശനി,അഷ്ടമശനി,ഏഴര ശനി) ഉള്ള ശനി ദോഷങ്ങള്‍ക്ക് പരിഹാരം 
  • ജീവിത  അഭിവൃദ്ധിയും ശത്രുദോഷ പരിഹാരവും  
  • മനസമ്മര്‍ദ്ദക്കുറവും വ്യക്തി വിജയവും.

പൂജാ നിരക്ക് 699 രൂപ. പ്രസാദം ആവശ്യമുള്ളവര്‍ മേല്‍വിലാസം, ലോക്കല്‍ മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കാന്‍ മറക്കരുത്.