തുലാഭാര ഫലങ്ങള്‍

തുലാഭാര ഫലങ്ങള്‍

തുലാഭാര ഫലങ്ങള്‍

ഒരാളുടെ തൂക്കത്തിനു തുല്യമായോ അതില്‍ അധികമായോ, ഏതെങ്കിലും ദ്രവ്യം, ക്ഷേത്രത്തിലെ തുലാസില്‍THULABHARA 1 വച്ച് ദേവതയ്ക്ക്    സമർപ്പിക്കുന്നതിനെയാണ് തുലാഭാരമെന്നു പറയുന്നത്. സാധരണയായി, പഞ്ചസാര, പഴം, ശർക്കര, അരി, നെല്ല് തുടങ്ങിയ  ദ്രവ്യങ്ങളാണു സമർപ്പിക്കുക. എന്നിരുന്നാലും, ഭക്തരുടെ മനോധർമ്മത്തിനനുസരിച്ച് മറ്റ് ദ്രവ്യങ്ങളും സമർപ്പിക്കാവുന്നതാണ്. വളരെ അപൂർവ്വമായി, വെള്ളി, സ്വർണ്ണം തുടങ്ങിയവ കൊണ്ടുള്ള തുലാഭാരങ്ങളും നടത്താറുണ്ട്.ത്രാസിന്റെ ഒരു തട്ടിൽ തുലാഭാരം നടത്തുന്ന ആളും മറുതട്ടിൽ ദ്രവ്യവും വെച്ച്, ത്രാസിന്റെ തട്ടുകൾ ഒരേ നിരപ്പിൽ ആകുന്നതാണു സാധാരണ രീതി. ആളിന്റെ തൂക്കം നോക്കി തത്തുല്യമായ ഭാരം തട്ടില്‍ വച്ച് തുലാഭാരം നടത്തുന്ന രീതിയും ഉണ്ട്.

പല ക്ഷേത്രങ്ങളിലും തുലാഭാര വഴിപാടുകള്‍ നടത്താറുണ്ട്‌. ഓരോരുത്തരുടേയും പ്രാര്‍ത്ഥനകളും ആഗ്രഹങ്ങളും വ്യത്യസ്തമാണ്. അതനുസരിച്ചുള്ള വസ്തുക്കള്‍ കൊണ്ടാണ് തുലാഭാരം നടത്തേണ്ടത്. വിവിധ ആവശ്യങ്ങള്‍ സാധിക്കാനും, ദുരിത നിവാരണത്തിനും, രോഗ ശാന്തിക്കുമായി സാധാരണ നടത്തുന്ന തുലാഭാരങ്ങള്‍ ഇവയൊക്കെയാണ്. 

 • ദാരിദ്ര്യ ശമനത്തിന് :- അവല്‍, നെല്ല് 
 • ദീര്‍ഘയുസ്സിന്  :- മഞ്ചാടിക്കുരു
 • മാനസിക സമ്മര്‍ദം കുറക്കാന്‍  :- മഞ്ചാടിക്കുരു
 • കര്‍മ്മ ലാഭത്തിന് :- താമരപ്പൂവ് 
 • ആയുസ്സ്, ആത്മബലം :- താമരപ്പൂവ് 
 • പ്രമേഹ രോഗ ശമനത്തിന്  :- പഞ്ചസാര 
 • രോഗ ശാന്തിക്ക്  :- കദളിപ്പഴം
 • പല്ലുവേദന :- നാളികേരം
 • മുഖത്തെ പാടുകള്‍ :- നാളികേരം
 • വൃക്ക/ മൂത്രാശയ രോഗ ശമനം :-  ഇളനീര്‍, വെള്ളം
 • ഉദര രോഗ ശമനം :- ശര്‍ക്കര, തേന്‍ 
 • വാത രോഗ ശമനം :- പൂവന്‍ പഴം 
 • വസൂരി രോഗം/ ചിക്കന്‍ പോക്സ്  ശമനം :- കുരുമുളക് 
 • ത്വക്ക് രോഗ ശമനം :- ചേന 
 • ബിസിനസ്‌ ഉയര്‍ച്ച:- ലോഹനാണയങ്ങള്‍ 
 • ദൃഷ്ടി ദോഷ പരിഹാരം / ഐശ്വര്യം :- ഉപ്പ് 
 • ബുദ്ധി വികാസത്തിന് / മാനസിക രോഗ മുക്തി :- നെല്ലിക്ക , വാളന്‍പുളി 
 • സര്‍വാഭിവൃദ്ധി – വെണ്ണ

ഇപ്രകാരം പ്രാദേശിക ഭേദവും ക്ഷേത്ര വിശ്വാസവും ഐതീഹ്യങ്ങളും അനുസരിച്ച് നിരവധിയായ മറ്റു പല ദ്രവ്യങ്ങളും ഉപയോഗിക്കാറുണ്ട്.


. 


lemon mala

CLICK HERE FOR YOUR POOJA