സര്‍വകാര്യ സാധ്യത്തിന് ഗണപതി പ്രീതി

സര്‍വകാര്യ സാധ്യത്തിന് ഗണപതി പ്രീതി

ജാതകപ്രകാരവും ചാരവശാലും ഏറ്റവും അനുകൂലവും ഭാഗ്യപ്രദവും ആയ സമയമാണെങ്കിലും ഗണപതി പ്രീതിയില്ലെങ്കില്‍ ഒന്നും ശുഭകരമായി അവസാനിക്കില്ല എന്നതാണ് അനുഭവം. സര്‍വ യജ്ഞങ്ങളുടെയും യാഗങ്ങളുടെയും അഗ്രപൂജയ്ക്ക് അധികാരിയായ ഭഗവാന്‍ വിനായകന്റെ അനുഗ്രഹം കൂടാതെ ഒരു സംരംഭവും വിജയത്തില്‍ എത്തില്ല.

വരുമാനം എത്ര വര്‍ദ്ധിച്ചാലും മാസാവസാനം കൈയില്‍ ഒന്നും ബാക്കിയില്ലാത്ത സ്ഥിതി ഉണ്ടോ? 

എല്ലാം അനുകൂലമായാലും കപ്പിനും ചുണ്ടിനും ഇടയില്‍ എന്നപോലെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥ വരാറുണ്ടോ?

സഹായികളായി നിന്നവര്‍ പോലും അത്യാവശ്യ ഘട്ടങ്ങളില്‍ ഉപേക്ഷിച്ചു പോകുന്ന സ്ഥിതിയുണ്ടോ?

തുടങ്ങിവച്ച സംരംഭങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റും അനന്തമായി നീണ്ടു പോകുന്ന സാഹചര്യം വരുന്നുണ്ടോ?

എല്ലാ നേട്ടങ്ങളും ഉണ്ടായിട്ടും ഗൃഹത്തില്‍ സമാധാനക്കുറവ്  അനുഭവപ്പെടുന്നുണ്ടോ?

വേണ്ടവിധം പ്രവര്‍ത്തിച്ചിട്ടും ജോലിയില്‍ അധികാരികളുടെ നിരന്തരമായ അപ്രീതിക്ക് പാത്രമാകാറുണ്ടോ?

ഇത്തരം ചോദ്യങ്ങളുടെ ഉത്തരം അതെ എന്നാണെങ്കില്‍ നിങ്ങള്‍ ഗണപതിപ്രീതി വരുത്തുക. അത്ഭുതകരമായ പരിവര്‍ത്തനങ്ങള്‍ അനുഭവിക്കുക.

ഗ്രഹനിലയില്‍ കേതു, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ അനിഷ്ടന്മാരായാല്‍ ഗണപതി പ്രീതിയിലൂടെ കാര്യസാധ്യം എളുപ്പമാകും.

ഗണേശ പ്രീതി വരുത്താന്‍ എന്തൊക്കെ ചെയ്യാം.

വെള്ളിയാഴ്ചകളിലും ചതുര്‍ഥി ദിനങ്ങളിലും ഗണപതിയെ മുടങ്ങാതെ ഉപാസിക്കുക എന്നുള്ളതാണ് ഗണപതിപ്രീതി വരുത്താന്‍ പ്രാഥമികമായി ചെയ്യേണ്ടത്.

വിനായക ചതുര്‍ഥി 

ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ഥിയാണ് വിനായക ചതുര്‍ഥി. അന്നേ ദിവസം ഗണപതി പ്രീതി വരുത്തുന്നവരുടെ സര്‍വ തടസ്സങ്ങളും ഭഗവാന്‍ അകറ്റും. ഉദ്ദിഷ്ട കാര്യങ്ങള്‍ ഗണനായകന്‍ സാധിപ്പിച്ചു നല്‍കും. വിനായക ചതുര്‍ഥി ദിനത്തില്‍ വ്രതം അനുഷ്ടിക്കുകയും ചതുര്‍ഥി പൂജ, മോദക നിവേദ്യം, കൂട്ടു ഗണപതിഹോമം, കറുകമാല എന്നീ വഴിപാടുകള്‍ ചെയ്യുന്നവര്‍ക്ക് സര്‍വ തടസ്സങ്ങളും വഴിമാറി പോകുന്നതാണ് അനുഭവം.


 ഗണേശ പ്രീതി വരുത്താന്‍ മന്ത്രജപം 

ഒരു ബുധനാഴ്ച ആരംഭിച്ച് അടുത്ത പതിനൊന്നു ദിനങ്ങളിലും തുടര്‍ച്ചയായി

“ഓം നമോ വിഘ്ന ഹരായ ഗം ഗണപതയേ നമ:”

എന്ന മന്ത്രം രുദ്രാക്ഷ ജപമാലയാല്‍ എണ്ണം പിടിച്ച് 108 ഉരു വീതം കിഴക്ക് ദര്‍ശനമായി തിരിഞ്ഞിരുന്ന് അതിപ്രഭാതത്തില്‍ ജപിക്കുക. സര്‍വ പ്രശ്നങ്ങള്‍ക്കും പരിഹാരം ലഭിക്കുകയും ജീവിതത്തില്‍ അത്ഭുതകരമായ അനുകൂല പരിവര്‍ത്തനങ്ങള്‍ സംഭവിക്കുകയും ചെയ്യും എന്ന് നിശ്ചയമാണ്.

ജന്മ നക്ഷത്രം തോറും ഗണപതിഹോമം നടത്തുന്നതും പതിവായി ക്ലേശഹര സ്തോത്രം (വിഘ്നഹര ഗണപതി സ്തോത്രം) ജപിക്കുന്നതും വീടിന്റെ കന്നിമൂലയില്‍ കറുകപ്പുല്ല് വളര്‍ത്തുന്നതും ഒക്കെ ഗണപതി പ്രീതി വരുത്തുവാന്‍ ഉത്തമമാണ്. 


രണ്ടു നെയ്‌വിളക്കും മാതളവും വഴിപാട്

മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ക്ക് അവനോളം തന്നെ പഴക്കമുണ്ട്. വേണ്ടതും വേണ്ടാത്തതും അര്‍ഹവും അനര്‍ഹവും ഒക്കെ ആഗ്രഹിക്കുക മനുഷ്യന്റെ സഹജമായ വാസനയാണ്. പക്ഷെ എല്ലാ ആഗ്രഹങ്ങള്‍ക്കും ദൈവത്തെ കൂട്ട് പിടിക്കാം എന്ന് കരുതുന്നത് മണ്ടത്തരമാണ്. 

വളരെ പരിശ്രമം ചെയ്തിട്ടും നമുക്ക് അര്‍ഹമായ കാര്യങ്ങള്‍ അനുഭവത്തില്‍ വരുന്നില്ല എന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നവഗ്രഹങ്ങളില്‍ ആരോ നമുക്ക് അനുകൂലമല്ല എന്നാണ് ജ്യോതിഷ പ്രമാണം. അനുഭവക്കുറവ്  വരാനുള്ള ശരിയായ കാരണം കണ്ടെത്താന്‍ ഉത്തമനായ ഒരു ജ്യോതിഷിക്ക് കഴിയും. പലപ്പോഴും പഞ്ചഗ്രഹങ്ങളും സൂര്യ ചന്ദ്രന്മാരും ഒക്കെ അനുകൂലരായാലും രാഹു കേതുക്കള്‍ വില്ലന്മാരായി രംഗപ്രവേശം ചെയ്യുക പതിവാണ്. ഇത്തരത്തില്‍ ഉള്ളതായ അനുഭവ തടസ്സങ്ങളെയും ഭാഗ്യലോപത്തെയും തകര്‍ത്തു മുന്നേറാന്‍ വിഘ്നേശ്വരനല്ലാതെ മറ്റാരെയും ശരണം പ്രാപിക്കാന്‍ കഴിയില്ല.

കേരളത്തില്‍ അത്ര പരിചിതമല്ലെങ്കിലും, തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളില്‍ രാഹു കേതു ദോഷ പരിഹാരത്തിനായും പൊതുവില്‍ തടസ്സ നിവാരണത്തിനായും ആചരിക്കുന്ന ഒരു വഴിപാടാണ് രണ്ടു നെയ്‌വിളക്കും മാതളവും സമര്‍പ്പണം എന്നുള്ളത്. മാതളം എത്ര വേണമെങ്കിലും സമര്‍പ്പിക്കാം.  സാധാരണയായി  ചൊവ്വാഴ്ചകളില്‍ ചെയ്തു വരുന്നു. 7 വഴിപാടുകള്‍ പൂര്‍ത്തിയാക്കിയാല്‍ തടസ്സങ്ങള്‍ ഒഴിയും എന്ന് ദൃഡമായി വിശ്വസിക്കുന്നു.  ഈ  വഴിപാടിനോപ്പം ഗണേശ കുസുമം (ചുവന്ന അരളി) കൊണ്ട് ക്ലേശ ഹര സ്തോത്രം ചൊല്ലി പുഷ്പാഞ്ജലിയും നടത്തണം. ചുവന്ന അരളി ഗണപതിക്ക് ഏറ്റവും പ്രിയങ്കരമായ പുഷ്പമാകുന്നു.  മാതളം ഗണപതിക്ക് ഏറ്റവും പ്രിയങ്കരമായ ഫലങ്ങളില്‍ ഒന്നാണ്. അത് ഗണേശന് സമര്‍പ്പിക്കുന്നതോടെ അദ്ദേഹത്തിന്‍റെ പ്രീതി ഭക്തനില്‍ വേണ്ടുവോളം വര്‍ഷിക്കപ്പെടുന്നു. രണ്ടു നെയ്‌ വിളക്ക് സമര്‍പ്പിക്കുന്നതിലൂടെ രാഹു- കേതു പ്രീതിയും തടസ്സ നിവാരണവും സാധ്യമാകുന്നു. നേരില്‍ ദര്‍ശനം നടത്തുന്ന ഭക്തന്‍ ഇതോടൊപ്പം നടയ്ക്കല്‍ നിന്ന് ഗണേശന്റെ ഏകവിംശതി സ്തോത്രം (ഗണേശന്  പ്രിയങ്കരമായ 21 നാമങ്ങള്‍) ജപിക്കുകയും ചെയ്യുക. വഴിപാടുകാരന്‍ സ്ഥലത്തില്ലെങ്കില്‍ ആ ദിവസം പ്രഭാതത്തില്‍ ഉദയ ശേഷം ഒരു മണിക്കൂറിനകം അയാള്‍ സ്വന്തം ഗൃഹത്തില്‍ ജപിച്ചാലും മതി.

.

.


തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.

http://imojo.in/3edval

 

Click Here


സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്യ്വര്യത്തിനും നവധാന്യ ഗണപതി

നവധാന്യങ്ങളാല്‍ നിര്‍മിച്ച  ഗണപതി വിഗ്രഹം നിങ്ങളുടെ വീട്ടിലെ പൂജാമുറിയിലോ മറ്റു ശുദ്ധ സ്ഥലത്തോ കിഴക്കോ വടക്കോ അഭിമുഖമായി വച്ച് ആരാധിക്കുന്നത് സര്‍വ ഐശ്വര്യ കരവും ഗൃഹൈശ്വര്യപ്രദവും ആകുന്നു. ഓരോ ഗ്രഹങ്ങൾക്കും പ്രത്യേകമായ ധാന്യങ്ങൾ വിധിച്ചിട്ടുണ്ട്‌ഃ- സൂര്യൻ (ഗോതമ്പ്‌), ചന്ദ്രൻ (അരി), ചൊവ്വ (തുവര), ബുധൻ (ചെറുപയറ്‌), വ്യാഴം (കടല), ശുക്രൻ (മൊച്ച – ഒരു തരം അവര), ശനി (എളള്‌), രാഹു (ഉഴുന്ന്‌), കേതു (മുതിര). അതിനാല്‍ തന്നെ നവഗ്രഹ പ്രീതിയും ഗണേശ പ്രീതിയും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. അങ്ങനെയുള്ള ഗൃഹങ്ങളില്‍ ഒരിക്കലും ധന ധാന്യാദികള്‍ക്ക് മുട്ടു വരികയില്ല.

ക്ഷിപ്ര ഗണപതി മന്ത്രം 108 തവണ ഉരുക്കഴിച്ച് ചൈതന്യവത്താക്കിയ നവധാന്യ ഗണപതി വിഗ്രഹം ആവശ്യമുള്ളവര്‍ ഈ ലിങ്ക് ഉപയോഗിക്കുക. നിങ്ങളുടെ ഗൃഹത്തിലോ സ്ഥാപനത്തിലോ സ്ഥാപിക്കുവാന്‍ അനുയോജ്യം.

http://imojo.in/bp91gq

 

Click Here


മുക്കുറ്റി പുഷ്പാഞ്ജലി

തടസ്സങ്ങള്‍ ഒഴിവാകാനും ക്ഷിപ്ര കാര്യ സിദ്ധിക്കും വിശിഷ്യാ മംഗല്യ തടസ്സ പരിഹാരത്തിന്  ഏറ്റവും ഫലപ്രദമായ വഴിപാടാണ് ഗണപതിക്ക് മുക്കുറ്റി കൊണ്ട് പുഷ്പാഞ്ജലി നടത്തുക എന്നത്. സമൂലം പിഴുതെടുത്ത 108 മുക്കുറ്റികള്‍ ക്ഷിപ്ര ഗണപതി മന്ത്രം കൊണ്ട് 108 തവണ ഗണപതി ഭഗവാന് അര്‍ച്ചന നടത്തുന്നതാണ് മുക്കുറ്റി പുഷ്പാഞ്ജലി. വിധി പ്രകാരം ചെയ്‌താല്‍ കാര്യ തടസ്സം,ധന തടസ്സം,വിദ്യാ തടസ്സം,വിവാഹ തടസ്സം,തൊഴില്‍ തടസ്സം എന്നിങ്ങനെ എത്ര വലിയ തടസ്സവും അതിവേഗം ഒഴിവാകുന്നതായി പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
വിധിപ്രകാരമുള്ള പൂജാകര്‍മ്മങ്ങളും ഭക്തന്റെ ആത്മാര്‍ഥമായ പ്രാര്‍ഥനയും ചേര്‍ന്നാല്‍ സര്‍വ പ്രതിബന്ധങ്ങളും വിനായക കൃപയാല്‍ ഒഴിവാകുക തന്നെ ചെയ്യും.
ഗൃഹാരംഭം, ഗൃഹ പ്രവേശം മുതലായവ നടത്തുന്ന ദിവസങ്ങളിലും പുതിയ സംരംഭങ്ങള്‍, പ്രധാന കാര്യങ്ങള്‍ മുതലായവ നടത്തുന്ന ദിവസങ്ങളിലും പക്കപിറന്നാളുകളിലും മുക്കുറ്റി പുഷ്പാഞ്ജലി നടത്തുന്നത് ശ്രേയസ്കരമാണ്.

നിങ്ങളുടെ പേരില്‍ മുക്കുറ്റി പുഷ്പാഞ്ജലി നടത്താന്‍ ഈ ലിങ്ക് ഉപയോഗിക്കുക.

http://imojo.in/87gfhq

 

Click Here


മാസം മുഴുവന്‍ വിഘ്നങ്ങള്‍ ഒഴിയാന്‍ മാസാരംഭ  തീയതിയില്‍ സമൂഹ ഗണപതി ഹോമം

എല്ലാ മലയാള മാസം ഒന്നാം തീയതിയും ശ്രേയസ് ജ്യോതിഷ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സമൂഹ ഗണപതി ഹോമം നടത്തി വരുന്നു. നിങ്ങളുടെ പേരും നാളും ചൊല്ലി ഹോമ ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നതിലൂടെ മാസം മുഴുവന്‍ വിഘ്നേശ്വര കാരുണ്യത്താല്‍ തടസ്സങ്ങള്‍ ഒഴിഞ്ഞ ആഗ്രഹ സാഫല്യം വരുന്നതാണ്. പൂജാ നിരക്ക് 299 രൂ. മാത്രം. ഇന്ത്യയില്‍ എവിടെയും പ്രസാദം അയച്ചു നല്‍കുന്നതാണ്.

ഈ ലിങ്ക് ഉപയോഗിക്കുക 

http://imojo.in/bmutuz

Click Here             


.