രാഹുകേതുക്കളുടെ രാശിമാറ്റം എനിക്ക് ഗുണമോ ദോഷമോ?

രാഹുകേതുക്കളുടെ രാശിമാറ്റം എനിക്ക് ഗുണമോ ദോഷമോ?

rahu kethu transit 2017

രാഹുവും കേതുവും സാധാരണയായി ഒരു രാശിയില്‍ ഒന്നര വര്‍ഷം സ്ഥിതി ചെയ്യും. രാഹുകേതുക്കള്‍ അടുത്ത മാസം 18 ന് രാശി മാറുകയാണ്. രാഹു കര്‍ക്കിടക ത്തിലേക്കും കേതു മകരത്തിലേക്കും പരിവര്‍ത്തനം ചെയ്യുന്നു. 2019 മാര്‍ച്ച്‌ 7 വരെ അവര്‍ ഈ രാശികളില്‍ തുടരും. രാഹുവും കേതുവും 3,6,11 എന്നീ ഭാവങ്ങളില്‍ ഒഴികെ ചാരവശാല്‍ എവിടെ സ്ഥിതി ചെയ്യുന്നതും ദോഷകരമാണ്. വ്യാഴം, ശനി മുതലായ ഗ്രഹങ്ങള്‍ കൂടി അനിഷ്ടരായി സഞ്ചരിക്കുന്ന കാലമാണെങ്കില്‍ വൈഷമ്യങ്ങള്‍ ഇരട്ടിക്കും. വ്യാഴം അനുകൂലമെങ്കില്‍ ഈശ്വരകൃപയാല്‍ മിക്ക കാര്യങ്ങളും വല്ല വിധേനയും നടന്നു പോകും. ഇടവം, കന്നി, കുംഭം എന്നീ കൂറുകാര്‍ക്ക് ഈ രാശിമാറ്റം മൂലം വലിയ ദോഷാനുഭവങ്ങള്‍ക്ക് സാധ്യത ഇല്ല.

രാഹുകേതുക്കളുടെ വരാന്‍ പോകുന്ന ഈ മാറ്റം ഓരോ കൂറുകാരെയും എപ്രകാരം ബാധിക്കും എന്ന് പരിശോധിക്കാം. നിങ്ങളുടെ ഗ്രഹനിലയിലെ രാഹു കേതുക്കളുടെ സ്ഥിതിയും മറ്റു ഗ്രഹങ്ങളുടെ ബലാബലങ്ങളും അനുസരിച്ച് സൂക്ഷ്മ ഫലങ്ങളില്‍ വ്യതിയാനം വരാം. എങ്കിലും പൊതുവില്‍ വരാവുന്നതായ ഫലങ്ങള്‍ പറയുന്നു.

രാഹു കേതു മാറ്റം 2017

(അശ്വതിഭരണി,കാര്‍ത്തിക 1/4)
രാഹു നാലാം ഭാവത്തിലേക്ക്  മാറുന്നു. കുടുംബപരമായ  അസ്വസ്ഥതകള്‍ അടുത്ത ഒന്നര വര്‍ഷക്കാലം വര്‍ധിക്കുവാന്‍ സാധ്യത കാണുന്നു. കുടുംബ സ്വത്തുക്കള്‍ക്കോ വാഹനാദികള്‍ക്കോ അപചയം വരാന്‍ സാധ്യതയുണ്ട്. തൊഴില്‍ സ്ഥലത്ത്  അധ്വാന ഭാരം വര്‍ധിക്കും. മാതാവിനോ മാതൃ ബന്ധുക്കള്‍ക്കോ ആരോഗ്യ ഹാനി വരുവാനും സാധ്യതയുണ്ട്. അപവാദ ശ്രവണത്തിനു സാധ്യത കൂടുതല്‍ ആകയാല്‍ വിവാദങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക. കേതു കര്‍മ സ്ഥാനത്തേക്ക് വരികയാല്‍ തൊഴില്‍  രംഗത്ത് ചില പ്രക്ഷുബ്ദ്ധ  സാഹചര്യങ്ങള്‍ നേരിടേണ്ടി വരാം.  തൊഴില്‍  മാറാന്‍ ശ്രമിക്കുന്നത് ഗുണകരമാകാന്‍ ഇടയില്ല.
(കാര്‍ത്തിക 3/4,രോഹിണിമകയിരം1/2)
രാഹു മൂന്നിലേക്കും കേതു ഭാഗ്യത്തിലേക്കും മാറുന്നു. അധ്വാന ഭാരം വര്‍ദ്ധിക്കുമെങ്കിലും വരുമാനവും വര്‍ധിക്കും. നൂതനവും പ്രയോജനകരവുമായ ആശയങ്ങള്‍ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരും. തൊഴില്‍ രംഗത്ത്  അംഗീകാരങ്ങള്‍ ലഭിക്കും. കുടുംബ ജീവിതം സന്തോഷപ്രദമാകും. പക്ഷെ സഹോദര ബന്ധങ്ങളില്‍ ചെറിയ പ്രശ്നങ്ങള്‍ വരാം. പൊതുജന സമ്പര്‍ക്കം, മാധ്യമ പ്രവര്‍ത്തനം പോലെയുള്ള രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്  ആനുകൂല്യ ങ്ങളുടെ കാലമാണ്. മുറിവുകള്‍, ക്ഷതങ്ങള്‍ മുതലായവ വരാന്‍ സാധ്യതയുള്ള സമയമാകയാല്‍ വാഹന ഉപയോഗവും മറ്റും ശ്രദ്ധയോടെ ആകണം. അവിവാഹിതര്‍ക്ക് വിവാഹ നിശ്ചയത്തിന് യോഗമുണ്ടാകും. ഭാഗ്യം ഇടവിട്ട്‌ അനുഭവിക്കും.
(മകയിരം 1/2,തിരുവാതിരപുണര്‍തം3/4)

രാഹു ധനസ്ഥാനത്തു കൂടിയും കേതു ആയുര്‍ സ്ഥാനത്തു കൂടിയും  സഞ്ചരിക്കാന്‍ പോകുകയാണ്. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ക്ക് സാധ്യത കുറയും. ചിലവുകള്‍ അനിയന്ത്രിതമാകും. നീക്കിബാക്കി കുറയും. പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നത് അടുത്ത ഒന്നര വര്‍ഷത്തേക്ക് ഗുണകരമാകില്ല. കുടുംബ ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ക്ക് വഴി വയ്ക്കുന്നത് നിങ്ങളുടെ വീണ്ടുവിചാരമില്ലാത്ത സംസാരത്തിലൂടെയും പ്രവൃത്തികളിലൂടെയും ആയിരിക്കും. ദേഷ്യം നിയന്ത്രിക്കുന്നത്  മന:സമാധാനത്തിന്  വഴിയൊരുക്കും. കഴുത്ത്,പല്ല്, കണ്ണ് മുതലായവയുമായി ബന്ധപ്പെട്ട രോഗങ്ങളെ കരുതണം.

 

(പുണര്‍തം1/4, പൂയംആയില്യം)
രാഹു ജന്മത്തിലൂടെ സഞ്ചരിക്കുന്ന സമയമാണ് വരാന്‍ പോകുന്നത്. ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സ്വപ്രയത്നത്തിലൂടെ കാര്യലാഭം ഉണ്ടാക്കാനുള്ള ഉള്‍പ്രേരണ ഉണ്ടാകും. പക്ഷെ പ്രവൃത്തികള്‍ ശരിയായ ദിശയില്‍ നിന്നും വ്യതിചലിക്കുവാന്‍ സാധ്യതകള്‍ ഏറെയാണ്‌. സ്വാര്‍ഥ ചിന്തയും അമിത ആത്മവിശ്വാസവും ഉണ്ടാകാം. അമിത ചിന്തയും മന സമ്മര്‍ദ്ദവും വരാം. കുടുംബാന്തരീക്ഷവും അത്ര മെച്ചമാകുകയില്ല. സെപ്റ്റംബര്‍ മധ്യത്തോടെ വ്യാഴവും അനിഷ്ട സ്ഥാനത്തേക്ക് മാറുന്നതിനാല്‍ ഈശ്വര ഭജനം പതിവാക്കണം. തനിക്കോ ജീവിത പങ്കാളിക്കോ ആരോഗ്യ ക്ലേശങ്ങള്‍ക്കും സാധ്യത ഉണ്ട്.

Click Here for your Pooja


(മകംപൂരം,ഉത്രം 1/4)

രാഹു  പന്ത്രണ്ടാം ഭാവത്തിലേക്കും കേതു ആറിലേക്കും വരുന്നു. അര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടാന്‍ കാലതാമസം ഉണ്ടാകും. വരുമാനത്തിനോപ്പം ചിലവുകളും വര്‍ധിക്കും. അനാവശ്യ ചിന്തകളാല്‍ ഉറക്കക്കുറവ്  അനുഭവപ്പെടാം. സമൂഹത്തില്‍ നിന്നും ഉള്‍വലിഞ്ഞു നില്‍ക്കാനുള്ള പ്രേരണ അധികരിക്കും. ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക്  അനുകൂലമായ സമയമാണ്. ആഗ്രഹിച്ച ജോലിമാറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. ദൃഡ നിശ്ചയത്തോടെ നിര്‍ഭയമായി ചെയ്യുന്ന കാര്യങ്ങള്‍ വിജയത്തില്‍ എത്തും.

(ഉത്രം 3/4),അത്തംചിത്തിര 1/2)

രാഹു ലാഭ സ്ഥാനത്തേക്കും കേതു സന്താന ഭാവത്തിലേക്കും കടന്നു വരുന്നു. സാമ്പത്തികമായി ചില നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. നിക്ഷേപങ്ങളില്‍ ലാഭകരമായി പണം മുടക്കുവാന്‍ കഴിയും.പക്ഷെ ഊഹ കച്ചവടം പ്രയോജന കരമാകണം എന്നില്ല. സെപ്റ്റംബര്‍ മധ്യത്തോടെ വ്യാഴം കൂടെ അനുകൂല മാകുന്നതോടെ പല കാര്യങ്ങളും അനുകൂലമാക്കുവാന്‍ കഴിയും. എന്തായാലും അടുത്ത ഒന്നര വര്‍ഷക്കാലം നിങ്ങള്‍ക്ക്  വരുമാനത്തില്‍ ഗണ്യമായ വര്‍ധന പ്രതീക്ഷിക്കാം. വ്യാപാരത്തില്‍ അപ്രതീക്ഷിത ലാഭ അനുഭവങ്ങള്‍ക്കും ഇടയുണ്ട്. എന്നാല്‍  സന്താനപരമായി അല്പം ക്ലേശ അനുഭവങ്ങള്‍ വരാവുന്നതാണ്.

(ചിത്തിര 1/2,ചോതിവിശാഖം 3/4)
 രാഹു കര്‍മ സ്ഥാനത്തേക്കും കേതു നാലിലേക്കും  വരുന്നത്  ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ കൊണ്ടുവരും. തൊഴിലില്‍ അധ്വാന ഭാരം വര്‍ധിക്കും.സഹപ്രവര്‍ത്തകരില്‍ നിന്നും പ്രതീക്ഷിച്ച സഹകരണം ലഭിക്കാന്‍ സാധ്യത കുറവാണ്. ശത്രുശല്യവും വന്നേക്കാം. എന്നാല്‍ നിങ്ങളുടെ അധ്വാനത്തിന് വൈകിയാലും  ഫലം കിട്ടുകതന്നെ ചെയ്യും. വ്യവഹാര കാര്യങ്ങളില്‍ പ്രതികൂലമായ തീരുമാനങ്ങള്‍ ഉണ്ടായെന്നു വരാം. മാതാവിന്റെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടി വന്നേക്കാം. ജോലിയില്‍ അനുകൂലമല്ലാത്ത സ്ഥാലം മാറ്റം, ശിക്ഷാ നടപടികള്‍ എന്നിവയും കരുതണം. ഗൗരവമുള്ള ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ ഓരോ ചുവടും അതീവ ജാഗ്രതയോടെ ആകണം. പരിഹാര കര്‍മങ്ങള്‍ ഉപേക്ഷ കൂടാതെ നടത്തുക.

click Here


(വിശാഖം1/4, അനിഴംതൃക്കേട്ട)

രാഹു ഭാഗ്യ സ്ഥാനത്തേക്കും കേതു മൂന്നാം ഭാവത്തിലേക്കും  കടന്നുവരുന്നു. ഊഹ കച്ചവടം, ലോട്ടറി മുതലായവയില്‍ നിന്നും നഷ്ട സാധ്യതയുണ്ട്.ധാര്‍മിക ജീവിത ത്തില്‍ അപഭ്രംശങ്ങള്‍ വരാവുന്ന സമയമാണ്. സ്വന്തം കഴിവിലും ഈശ്വരനിലും ഒരുപോലെ വിശ്വസിക്കുക. നല്ല ഫലങ്ങള്‍ ഉണ്ടാകും. പിതാവിന്റെ ആരോഗ്യ കാര്യങ്ങളില്‍ ചെറിയ വിഷമതകള്‍ വരാവുന്ന സമയമാണ്. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടുക. സര്‍ക്കാര്‍- കോടതി കാര്യങ്ങളില്‍ പ്രതികൂലമായ തീരുമാനങ്ങള്‍ കരുതണം. ഭാഗ്യത്തില്‍ ലോപം വരുന്ന സമയമാകയാല്‍ അടുത്ത ഒന്നര വര്‍ഷക്കാല ത്തേക്ക് ഊഹക്കച്ചവടം, ഓഹരി വിപണിയില്‍ പണം മുടക്കല്‍ മുതലായവ സൂക്ഷിച്ചു വേണം.

(മൂലംപൂരാടം,ഉത്രാടം 1/4)

രാഹു ആയുര്‍ സ്ഥാനത്തേക്കും കേതു ധന സ്ഥാനത്തേക്കും  മാറുന്നു. സാമ്പത്തികമായി നല്ല അനുഭവങ്ങളും ആരോഗ്യപരമായി മോശം അനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന സമയമാണ് വരുന്നത്. യന്ത്രങ്ങള്‍, ആയുധങ്ങള്‍,വാഹനങ്ങള്‍ മുതലായവ കൈകാര്യം  ചെയ്യുന്നവര്‍ അല്പം കൂടി ജാഗ്രത പുലര്‍ത്തണം. അനാവശ്യ കാര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നത് സല്‍പ്പേര്  കളങ്കപ്പെടുത്താ തിരിക്കും. പഴയ നിക്ഷേപങ്ങളില്‍ നിന്നും അധിക ലാഭം ലഭിക്കും.  2017 സെപ്റ്റംബര്‍ പകുതി വരെ സമയം വളരെ മോശമാണ് എന്ന തിരിച്ചറിവ് നല്ലതാണ്.

(ഉത്രാടം 3/4,തിരുവോണംഅവിട്ടം1/2)

രാഹു ഏഴാം ഭാവത്തിലേക്ക്   വരുന്നു. കുടുംബപരമായി ചില ക്ലേശ അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. ദാമ്പത്യ കാര്യങ്ങളില്‍ ദോഷ അനുഭവങ്ങളും ഉണ്ടായെന്നു വരാം. പ്രശ്നങ്ങള്‍ മറച്ചു വയ്ക്കുന്നത് കൂടുതല്‍ ദുരനുഭവങ്ങള്‍ വരുത്തും. സാമ്പത്തികമായും പ്രതീക്ഷിച്ച നേട്ടങ്ങള്‍ ഉണ്ടായെന് വരില്ല. കൂട്ട്  സംരംഭങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കാന്‍ സാധ്യതയുണ്ട്. ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, കലഹം മുതലായവയും പ്രതീക്ഷിക്കണം. മാസം തോറും ആയില്യ പൂജയില്‍ പങ്കെടുത്ത് പ്രാര്‍ഥിക്കുക.

 

(അവിട്ടം 1/2,ചതയംപൂരൂരുട്ടാതി3/4)

രാഹു ആറാം ഭാവത്തിലേക്ക് വരുന്നു. ശത്രുക്കളുടെ നീക്കങ്ങളെ മുന്‍കൂട്ടി അറിഞ്ഞ് പ്രതിരോധിക്കുവാന്‍ കഴിയും. ആപത്തുകളും അപകടങ്ങളും ഉണ്ടാകുമെങ്കിലും അവയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. വ്യവഹാരങ്ങളിലും സര്‍ക്കാര്‍ കാര്യങ്ങളിലും വിജയിക്കും. സഹപ്രവര്‍ത്തകരുടെയും അധികാരികളുടെയും സഹകരണം വേണ്ടുവോളം ലഭിക്കും.  സെപ്റ്റംബര്‍  പകുതി കഴിഞ്ഞാല്‍  കുറെ നാളുകളായി  അനുഭവിച്ചു വന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം ലഭിക്കും.

 

(പൂരൂരുട്ടാതി1/4, ഉത്രട്ടാതിരേവതി)

രാഹു അഞ്ചാം ഭാവത്തിലേക്ക്  മാറുന്നു. വിദ്യ, പ്രതിഭ , മാനസിക നില , സന്താനങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട ഭാവമാണ് അഞ്ചാം ഭാവം. ആയതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബുദ്ധിമുട്ടുകള്‍ വരം. തൊഴില്‍ ക്ലേശങ്ങള്‍ ഏറും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കുറയും. ധാര്‍മിക കാര്യങ്ങളില്‍ നിന്നും വ്യതിചലിക്കാനുള്ള ഉള്‍പ്രേരണ വരാം. വിദ്യാര്‍ഥികള്‍ക്ക്   ചീത്ത കൂട്ടുകെട്ടുകള്‍ മൂലം ദോഷങ്ങള്‍ വരാം. മാനസിക സമ്മര്‍ദ്ദം പൊതുവില്‍ വര്‍ദ്ധിക്കുവാനും സാധ്യതയുണ്ട്. എങ്കിലും വേണ്ട അവസരങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സവിശേഷമായ വ്യക്തിത്വം നില നിര്‍ത്തുവാനും കഴിയും. കുടുംബസ്ഥര്‍ക്ക് സന്താനപരമായ ക്ലേശാനുഭവങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.


തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും കേതു ദോഷ ശാന്തിക്കും  ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
http://imojo.in/3edval

lemon mala

Click here for your Pooja


 

Online_services

Click Here