ആരൊക്കെ വ്യാഴ പ്രീതി വരുത്തണം?

ആരൊക്കെ വ്യാഴ പ്രീതി വരുത്തണം?

jupiter_transit_in_virgo_2016

1193 ചിങ്ങമാസം 27 ന് (2017 സെപ്റ്റംബര്‍ 12 ന്) വ്യാഴം കന്നിയില്‍ നിന്നും തുലാത്തിലേക്ക് രാശി മാറുന്നു. നവ ഗ്രഹങ്ങളില്‍ വച്ച് മനുഷ്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഒരു ജാതകത്തിലെ അനുഭവഗുണം, ഭാഗ്യം, ദൈവാധീനം എന്നിവയെല്ലാം വ്യാഴത്തെ കൊണ്ടാണ് ചിന്തിക്കുന്നത്. 

ഈ മാറ്റം മൂലം ചില നാളുകാര്‍ക്ക് ഗുണമായും മറ്റു ചിലര്‍ക്ക് ദോഷമായും ഭവിക്കാവുന്നതാണ്. ഗ്രഹനിലയില്‍ വ്യാഴം ഇഷ്ടനായും യോഗപ്രദനായും ലഗ്നാധിപനായും മറ്റും ഉള്ളവര്‍ക്ക് വ്യാഴ മാറ്റം കൊണ്ടുള്ള ദോഷങ്ങള്‍ വലിയ അളവില്‍ ബാധിക്കുകയില്ല. 

ജനിച്ച കൂറിന്റെ 1,3,4,6,8,10,12 എന്നീ ഭാവങ്ങളില്‍ കൂടി വ്യാഴം സഞ്ചരിക്കുന്നത് ദോഷകരമായി കരുതപ്പെടുന്നു.

ആകയാല്‍ വ്യാഴം തുലാം രാശിയിലേക്ക് മാറുന്ന സെപ്റ്റംബര്‍ 12 മുതല്‍ തുലാക്കൂറുകാര്‍ക്ക് (ചിത്തിര 1/2,ചോതിവിശാഖം3/4) സ്ഥാനഭ്രംശം, ധനനാശം,കലഹസാധ്യത, അലസത മുതലായവയും; വൃശ്ചികക്കൂറുകാര്‍ക്ക് (വിശാഖം1/4, അനിഴം,തൃക്കേട്ട) അമിത വ്യയം, ധന നഷ്ടം, ദൂരസഞ്ചാരം, വ്യസനം  എന്നിവയും; മകരക്കൂറുകാര്‍ക്ക് (ഉത്രാടം 3/4,തിരുവോണം,അവിട്ടം 1/2) സ്ഥാന നഷ്ടവും ഭാഗ്യക്കുറവും തൊഴില്‍ വൈഷമ്യവും സാമ്പത്തികനഷ്ടവും വരാവുന്നതാണ്. മീനക്കൂറുകാര്‍ക്ക് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി) ഭയവും ബന്ധനാദി ദുരിതങ്ങളും രോഗ  ദുരിതങ്ങളും വരാന്‍ ഇടയുണ്ട്. ഇടവക്കൂറുകാര്‍ക്ക് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2) മനോമാന്ദ്യം,സുഖ ഹാനി, ധനനഷ്ടം തുടങ്ങിയവയും; കര്‍ക്കിടകക്കൂറുകാര്‍ക്ക്  (പുണര്‍തം 1/4, പൂയം,ആയില്യം) ബന്ധു ക്ലേശം, കുടുംബ സുഖഹാനി മുതലായവയും മറ്റുള്ള കാര്യങ്ങളില്‍ വിജയവും   ചിങ്ങക്കൂറുകാര്‍ക്ക് (മകംപൂരം,ഉത്രം 1/4) കാര്യ തടസ്സം, മനക്ലേശം, സ്ഥാന മാറ്റം, മത്സര വൈഷമ്യം എന്നിവയും വരാന്‍ ഇടയുണ്ട്.

ഇതില്‍ തന്നെ ജന്മവ്യാഴം വരുന്നതായ തുലാക്കൂറുകാര്‍ക്കും  അഷ്ടമ വ്യാഴം വരുന്നതായ മീനക്കൂറുകാര്‍ക്കും കര്‍മ വ്യാഴം വരുന്നതായ മകരക്കൂറുകാര്‍ക്കും ദോഷാനുഭവങ്ങള്‍  ഏറുമെന്നതിനാല്‍  നിശ്ചയമായും വ്യാഴ പ്രീതി വരുത്തണം.


 

 

.

Click Here for your Pooja

 


.