ശനിയുടെ ഇപ്പോഴത്തെ സ്ഥിതി എന്നെ എപ്രകാരം ബാധിക്കും?

ശനിയുടെ ഇപ്പോഴത്തെ സ്ഥിതി എന്നെ എപ്രകാരം ബാധിക്കും?

shani charaphalangal

വക്രഗതി അവസാനിച്ച് ശനി വീണ്ടും 26.10.2017 മുതല്‍ ശനി ധനു രാശിയില്‍ സ്ഥിതി ചെയ്യുന്നു. ശനി സാധാരണയായി ഒരു രാശിയില്‍ രണ്ടര വര്‍ഷക്കാലം നില്‍ക്കുന്നു. ഏറ്റവും കൂടുതല്‍ സമയം ഒരു രാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹവും ശനിയാണ്. ശനിയുടെ മന്ദഗതിയില്‍ ഉള്ള ഈ സഞ്ചാരം മൂലമാണ് ശനിക്ക്‌ മന്ദന്‍ എന്ന പേരു വന്നത്. 2017 ജനുവരി 26 ന് ശനി വൃശ്ചികം രാശിയില്‍ നിന്നും ധനുവിലേക്ക് രാശി പരിവര്‍ത്തനം ചെയ്തതാണ്. എന്നാല്‍ പുറകോട്ടുള്ള സഞ്ചാരം അഥവാ വക്ര ഗതി മൂലം 21.06.2017 മുതല്‍ ശനി വീണ്ടും വൃശ്ചികത്തിലെക്ക് മടങ്ങുകയും 26.10.2017 ന് തിരികെ ധനുവിലേക്ക് തന്നെ രാശി പരിവര്‍ത്തനം ചെയ്യുകയും ചെയ്തു. ഇനി മാറ്റങ്ങള്‍ കൂടാതെ ശനി 24.01.2020 വരെ ധനു രാശിയില്‍ തുടരും. 

ശനിയുടെ ധനു രാശിയിലെ സ്ഥിതി  ഓരോ കൂറുകാരെയും എപ്രകാരം ബാധിക്കുന്നു എന്ന് നോക്കാം.

(അശ്വതിഭരണി,കാര്‍ത്തിക 1/4)
 സാമ്പത്തികമായി ശരാശരിയിലും ഉയര്‍ന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. കുടുംബപരമായ ക്ലേശ അനുഭവങ്ങള്‍ക്കും പരിഹാരമുണ്ടാകുന്നതാണ്. തൊഴില്‍ അന്വേഷികള്‍ക്ക് ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ അവസാനിക്കും. പ്രത്യേകിച്ചും വിദേശ ജോലിക്ക് ശ്രമിച്ചിരുന്നവര്‍ക്ക് തടസ്സങ്ങള്‍ ഒഴിയും. എങ്കിലും അടുത്ത സെപ്റ്റംബര്‍ വരെ വ്യാഴം അനുകൂലമല്ലാത്തതിനാല്‍ എല്ലാ കാര്യങ്ങള്‍ക്കും അധ്വാനഭാരം വര്‍ധിക്കും. വൈകാരിക പ്രതികരണങ്ങളെ പക്വതയാര്‍ന്ന തരത്തില്‍ ആക്കുവാന്‍ കഴിയും. വിദ്യാര്‍ഥികള്‍ക്കും കലാകാരന്മാര്‍ക്കും കാലം അനുകൂലമാണ്.


(കാര്‍ത്തിക 3/4,രോഹിണിമകയിരം1/2)

ഇടവക്കൂറുകാര്‍ക്ക് 24.01.2020 വരെ അഷ്ടമ ശനിക്കാലമാകുന്നു. അഷ്ടമശനിയില്‍ കഷ്ടാനുഭവങ്ങള്‍ ഉണ്ടാകും എന്നതില്‍ തര്‍ക്കമില്ല. യാത്രയും അലച്ചിലും കൂടും. വാഹനം, വൈദ്യുതി, യന്ത്രങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം. ഗൌരവമേറിയതും വലിയ മുതല്മുടക്കു ള്ളതുമായ സംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല. പക്ഷെ അവിവാ ഹിതര്‍ക്ക് അനുകൂല വിവാഹാലോചനകള്‍, വിവാഹ നിശ്ചയം മുതലായവ നടക്കാന്‍ സാധ്യത ഏറെയാണ്‌. സര്‍ക്കാര്‍-കോടതി കാര്യ ങ്ങള്‍ പ്രതികൂലമാകാന്‍ ഇടയുണ്ട്.തൊഴിലില്‍ ശിക്ഷാ നടപടികള്‍ക്ക് സാധ്യത ഉള്ളതിനാല്‍ ഇടപാടുകളില്‍ സൂക്ഷ്മത പുലര്‍ ത്തണം.വിദേശ ജോലിക്കാര്‍ക്കും അപ്രതീക്ഷിത തിരിച്ചടികള്‍ വരാം. വ്യക്തി ബന്ധങ്ങളില്‍ അകല്‍ച്ച വരാവുന്ന സമയമാകയാല്‍ സ്മസാരത്തില്‍ മിതത്വം പാലിക്കുക. ക്ഷമ, ഭക്തി, ആത്മ വിശ്വാസം, കഠിനാധ്വാനം എന്നിവയിലൂടെ പ്രതിസന്ധികളെ മറികടക്കുക.

(മകയിരം 1/2,തിരുവാതിരപുണര്‍തം3/4)

ശനി ഏഴാം ഭാവത്തില്‍ തുടരുന്നതിനാല്‍ കണ്ടക ശനിയാണ്. തൊഴിലിലും ബന്ധങ്ങളിലും ബുദ്ധിമുട്ടുകള്‍ വരാം. അവിവാഹിതര്‍ക്ക് വിവാഹ നിശ്ചയം നീണ്ടുപോകും. വിവാഹിതര്‍ക്ക് ജീവിത പങ്കാളിയുമായുള്ള ബന്ധം അത്ര സുഖകരമാകാന്‍ ഇടയില്ല.പങ്കു കച്ചവടം മുതലായ സംരംഭങ്ങള്‍ ഗുണകരമാകാന്‍ ഇടയില്ല.തൊഴിലില്‍ അനിഷ്ടകരമായ സ്ഥലം മാറ്റം, സ്ഥാന മാറ്റം മുതലായവ വന്നാല്‍ അത്ഭുതപ്പെടാനില്ല. ഹൃദയ സംബന്ധ മായും ഉദര സംബന്ധിയായും ഉള്ള വ്യാധികള്‍ ഉള്ളവര്‍ വൈദ്യോ പദേശവും പഥ്യവും കര്‍ശനമായി പാലിക്കണം. സ്വന്തം രഹസ്യങ്ങള്‍ മട്ടുല്ലവടുമായി പങ്കിടുന്നത് ഗുണകരമാകില്ല.അനാവശ്യ വിവാദ ങ്ങളില്‍ നിന്നും അനുയോജ്യമല്ലാത്ത സാഹചര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിലൂടെ പ്രശ്നങ്ങള്‍ നിയന്ത്രിക്കാം. 


Click here for your pooja


(പുണര്‍തം1/4, പൂയംആയില്യം) 
ശനി ആറില്‍ സഞ്ചരിക്കുന്നു. സര്‍വാഭീഷ്ടങ്ങളും സാധിക്കുന്ന സമയ മാണ്. വിശിഷ്യ വ്യാഴം കൂടെ ഇപ്പോള്‍ അനുകൂലമാകയാല്‍. സാമ്പത്തികമായും തൊഴിലപരമായും ഉയര്‍ച്ച ഉണ്ടാകും. സ്ഥാന കയറ്റം, ആനുകൂല്യ വര്‍ധനവ് എന്നിവ നിശ്ചയമായും പ്രതീക്ഷി ക്കാം. ആഗ്രഹസാധ്യം മൂലം മന സംതൃപ്തി കൈവരും. കുടുംബ ബന്ധങ്ങള്‍ ഊഷ്മളവും സന്തോഷപ്രദവും ആകും. അകന്നിരുന്നവര്‍ അടുത്ത് വരും. ഭാഗ്യാനുഭവങ്ങള്‍ പ്രതീക്ഷിക്കാം.  അധ്വാനഭാരം കുറയുകയും ആരോഗ്യം മെച്ചമാകു കയും ചെയ്യും.

(മകംപൂരം,ഉത്രം 1/4)
 
ശനി അഞ്ചാം ഭാവത്തില്‍ സഞ്ചരിക്കുന്നു.  അനുഭവിച്ചു വന്ന തൊഴില്‍ ക്ലേശത്തിനും മാനസിക സമ്മര്‍ദത്തിനും പരിഹാരം ഉണ്ടാകും. സാമ്പത്തിക ഗാര്‍ഹിക പ്രശ്നങ്ങള്‍ക്ക് നിവൃത്തി മാര്‍ഗങ്ങള്‍ തെളിഞ്ഞു വരും. തൊഴിലില്‍ മാറ്റം ഉണ്ടായാലും അത് പ്രയോജന കരമായിരിക്കും. എങ്കിലും അമിത ആത്മവിശ്വാസം ഗുണകരമാകില്ല. വിദ്യാര്‍ഥികള്‍ക്ക് വിജയകരമായ ഉപരി പഠനത്തിന് അവസരം ഉണ്ടാകും. കലാകാരന്മാര്‍ക്ക് അംഗീകാരവും അനസരവും വര്‍ധിക്കും. കടബാധ്യതകള്‍ വലിയ അളവില്‍ കുറയ്ക്കാന്‍ കഴിയുന്നതിനാല്‍ മന സമാധാനം ഉണ്ടാകും.
 
(ഉത്രം 3/4),അത്തംചിത്തിര 1/2)

ശനി നാലില്‍ നില്‍ക്കയാല്‍ കണ്ടകശനി തുടരുന്നു.    നല്ലതിനായി ചെയ്യുന്ന കാര്യങ്ങള്‍ പോലും തെറ്റിദ്ധരിക്കപ്പെടാം. കുടുംബ ത്തില്‍ നിന്നും അകന്നു കഴിയേണ്ട സാഹചര്യം സംജാതമാകാന്‍ ഇടയുണ്ട്. കുടുംബാംഗങ്ങളുമായി ഉള്ള ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ ശ്രദ്ധിക്കണം. അടുത്ത ബന്ധുജനങ്ങളുടെ വിയോഗം മുതലായ വിഷമാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. സര്‍ക്കാര്‍-കോടതി കാര്യങ്ങള്‍ പ്രതികൂലമാകും. വ്യാപാര രംഗത്ത് മത്സരങ്ങളും ശത്രുതാപരമായ നീക്കങ്ങളും നേരിടേണ്ടി വന്നേക്കാം. ശത്രുക്കള്‍ പ്രബലന്മാരാകും. മാതാവിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്നു വരാം. ഗൃഹം, വാഹനം എന്നിവകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ധാരാളം പണം ചിലവാകും. കടബാധ്യതകളുടെ തിരിച്ചടവ് സംബന്ധമായി പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കരുതല്‍ പുലര്‍ത്തുക


.(ചിത്തിര 1/2,ചോതിവിശാഖം 3/4)

ശനി മൂന്നില്‍ സഞ്ചരിക്കുന്നു.താളം നഷ്ടപ്പെട്ട ജീവിത ചര്യകളും തൊഴില്‍ സ്വഭാവങ്ങളും തിരികെ ശരിയായ ഗതിയിലാകും. വിദ്യാര്‍ഥിള്‍ക്ക് വളരെ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പ്രത്യേകിച്ച് മത്സര പരീക്ഷകളും മറ്റും എഴുതുന്നവര്‍ക്ക് നല്ല വിജയം പ്രതീക്ഷിക്കാം. തൊഴില്‍ അന്വേഷകര്‍ക്ക് ആഗ്രഹസാധ്യം  ഉണ്ടാകുന്നതാണ്. സെപ്റ്റംബര്‍ മാസത്തില്‍ വ്യാഴവും അനുകൂലമാകുന്നതോടെ സര്‍വ കാര്യ വിജയം പ്രതീക്ഷിക്കാം. സമുദായത്തിന്റെയോ സംഘടനകളുടെയോ നേതൃപദവി തേടിയെത്തും. അവിവാഹിത ര്‍ക്ക്  വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കാം.

Click Here for your Report


(വിശാഖം1/4, അനിഴംതൃക്കേട്ട)

 ഏഴരശനിയുടെ അവസാന രണ്ടര വര്‍ഷക്കാലം നടക്കുകയാണ്  കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്കും ജീവിത പ്രശ്നങ്ങള്‍ക്കും സമാധാനമുണ്ടാകുമെങ്കിലും ചില തടസ്സാനുഭവങ്ങള്‍ നിലനില്‍ക്കും. നിസാരമായ രോഗങ്ങളെ കൊണ്ട് നിരന്തരം ആരോഗ്യ വിഷയങ്ങള്‍ ഉണ്ടാകാനിടയുണ്ട്. നീര്‍ദോഷ സംബന്ധിയായ വ്യാധികള്‍ ഉള്ളവര്‍ കൂടുതല്‍ കരുതല്‍ പുലര്‍ത്തണം.സാമ്പത്തിക വിഷമതകള്‍ കുറയുമെങ്കിലും നഷ്ടാനുഭവങ്ങള്‍ക്ക് സാധ്യത ഉള്ളതിനാല്‍ പുതിയ സംരംഭങ്ങളില്‍ മുതല്‍ മുടക്കുന്നത് ഗുണകരമാകില്ല.കുടുംബ ചുമതലകള്‍ വര്‍ദ്ധിക്കുന്നതാണ്. അനാവശ്യ ബാധ്യതകള്‍ ഏറ്റെടുക്കാനുള്ള മാനസിക പ്രവണത നിയന്ത്രിക്കണം.

(മൂലംപൂരാടം,ഉത്രാടം 1/4)

ഏഴര ശനിയിലെ ഏറ്റവും വിഷമകരമായ ഭാഗമായ ജന്മ ശനിയില്‍ ആണ് ധനുക്കൂറുകാര്‍ . ഉപജീവന മാര്‍ഗങ്ങളിലും തൊഴിലിലും അപ്രതീക്ഷിത തടസ്സങ്ങള്‍ വരാം. നിസാര കാര്യങ്ങള്‍ക്ക് സഹ പ്രവര്‍ത്തകരുമായി കലഹിക്കാന്‍ ഇടവരും. വൈകാരിക നിയന്ത്രണം ശീലമാക്കി യില്ലെങ്കില്‍ തൊഴില്‍വൈഷമ്യം രൂക്ഷമായി എന്നു വരാം. എടുത്തുചാട്ടം നിയന്ത്രിക്കണം. കുടുംബ ബന്ധങ്ങളിലും ചില ശൈഥില്യങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. സാമ്പത്തികമായി ശരാശരി അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വ്യാഴം അനുകൂലമാകയാല്‍ വരുന്ന ഒക്ടോബര്‍ വരെ ദൈവാധീനം കുറയില്ല.

(ഉത്രാടം 3/4,തിരുവോണംഅവിട്ടം1/2)

മകര കൂറുകാര്‍ക്ക് ശനി പന്ത്രണ്ടാം ഭാവത്തിലാണ്. ഏഴര ശനിക്കാലമാണ്  എന്ന് സാരം. അമിത അധ്വാനം, വിശ്രമക്കുറവ് മുതലായ അനുഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. അനാവശ്യ ചിന്തകളാല്‍ മനസ്സ് കലുഷിതമായെന്നു വരാം. ആത്മീയ കാര്യങ്ങള്‍, യോഗ, ധ്യാനം മുതലായവയില്‍ വ്യാപരിക്കുന്നതിലൂടെ മന സമാധാനം നിലനിര്‍ത്താന്‍ കഴിയും. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ വരുന്നതില്‍ നിരാശ തോന്നും. മനസ്സറിയാത്ത കാര്യങ്ങള്‍ക്ക് ചീത്തപ്പേരു കേള്‍ക്കേണ്ടി വരും. വിവാഹം, ഗൃഹനിര്‍മ്മാണം  മുതലായ കാര്യങ്ങളില്‍ അനുകൂലാനുഭവങ്ങള്‍ ഉണ്ടാകും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അവസരം അനുകൂലമാകും.

(അവിട്ടം 1/2,ചതയംപൂരൂരുട്ടാതി3/4)

ശനി പതിനൊന്നാം ഭാവത്തിലേക്കു തിരികെ വരുന്നു. ചരവശാല്‍ ശനി പതിനൊന്നാം ഭാവത്തില്‍ വരുന്നത് അനുകൂലമാണ്. തൊഴില്‍ സമ്മര്‍ദവും സാമ്പത്തിക ക്ലേശവും കുറയും. പുതിയ ആശയങ്ങളും ചര്യകളും പ്രവൃത്തി പഥത്തില്‍ കൊണ്ടുവരും. വ്യവഹാരങ്ങളിലും തര്‍ക്കങ്ങളിലും വിജയം പ്രതീക്ഷിക്കാം.ഒന്നിലധികം ധനാഗമ മാര്‍ഗങ്ങള്‍ തുറന്നു വരും. വ്യാപാരം അഭിവൃദ്ധമാകും. മനസ്സിന് നവോന്മേഷം അനുഭവപ്പെടും. വാഹനം ഗൃഹോപകരണങ്ങള്‍ മുതലായവ വാങ്ങാന്‍ സാധിക്കും. കുടുംബാന്തരീക്ഷം സന്തോഷ പ്രദമാകും. 

(പൂരൂരുട്ടാതി1/4, ഉത്രട്ടാതിരേവതി)

മീനക്കൂറുകാര്‍ക്ക് ശനി പത്താം ഭാവത്തില്‍ നില്‍ക്കയാല്‍  കണ്ടക ശനിക്കാലമാണ്. പത്തിലെ കണ്ടകശനി തൊഴില്‍ സംബന്ധമായി വൈഷമ്യങ്ങള്‍ വരുത്തുന്നതാണ്.  ജോലിയില്‍ അലസത പുലര്‍ത്തിയാല്‍ ശിക്ഷാ നടപടികള്‍ക്ക് പോലും ഇടയുണ്ടാകാ വുന്നതാണ്. വലിയ മുതല്‍മുടക്കുള്ള സംരംഭങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ദീര്‍ഘ കാല രോഗങ്ങള്‍ ഉള്ളവര്‍ വൈദ്യോപദേശം കര്‍ശനമായി പാലിക്കണം. സ്വന്തം ഉത്തരവാദിത്തങ്ങള്‍ മറ്റുള്ളവരെ ഏല്പിക്കുന്നത് ഗുണകരമാകില്ല. 

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട. അനുകൂല ജാതകവും നല്ല ഫലങ്ങളെ പ്രദാനം ചെയ്യുന്ന അപഹാര കാലവുമാണെങ്കില്‍ ശനിദോഷം നാമമാത്രമായിരിക്കും. ഇഷ്ടസ്‌ഥാനത്ത്‌ ഉച്ചസ്‌ഥനായി നിന്നാല്‍ ശനി തൃപ്‌തികരമായ ആരോഗ്യം, അധികാരികളുടെ പ്രീതി, അംഗീകാരം, അധികാരലാഭം, ധനാഗമം തുടങ്ങിയ ഫലങ്ങള്‍ നല്‍കും. അതുപോലെ യോഗകാരകനായ ശനിയുടെ ദോഷകാലവും ബുദ്ധി മുട്ടുകള്‍ കൂടാതെ മുന്നോട്ടുപോകും. ശശയോഗ ജാതകര്‍ക്കും ശനിദോഷം കുറഞ്ഞിരിക്കും. 
മകരവിളക്ക്‌ ദിനമായ 14.01.2018 ഞായറാഴ്ച മഹാശാസ്ത്രുപൂജ നടത്തുന്നു. പൂജയില്‍ നിങ്ങളുടെ പേരില്‍ എള്ള് പായസം, ശാസ്തൃ സൂക്ത പുഷ്പാഞ്ജലി എന്നിവ നടത്താവുന്നതാണ്. ഏവര്‍ക്കും പൂജയില്‍ പങ്കെടുക്കാവുന്നതാണ്. കണ്ടകശനി ദോഷം ഇപ്പോള്‍ ഉള്ളതായ മിഥുനം (,മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) , മീനം ( പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) എന്നീ കൂറുകാരും ഏഴര ശനി അനുഭവിച്ചു വരുന്നതായ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട ), 
ധനു (മൂലം,പൂരാടം,ഉത്രാടം 1/4), 
മകരം (ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2) എന്നീ കൂറുകാരും അഷ്ടമശനി ദോഷം ഉള്ളതായ ഇടവകൂറുകാരും (കാര്‍ത്തിക3/4, രോഹിണി, മകയിരം1/2) പൂജയില്‍ പങ്കെടുക്കുന്നത് ശനിദോഷ ശാന്തിക്ക് വളരെ ഉപയുക്തമാണ്. നേരിട്ടു ക്ഷേത്ര ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടെങ്കിലും പലവിധ കാരണങ്ങളാല്‍ അത് സാധിക്കാത്തവര്‍ക്ക് ഞങ്ങളുടെ സേവനം ഉപകാരപ്രദമാകും എന്ന് കരുതുന്നു.
മേല്‍വിലാസം നല്‍കുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും പ്രസാദം അയച്ചു നല്‍കുന്നതാണ്. പ്രാര്‍ത്ഥനയാല്‍ കാരുണ്യം ചൊരിയുന്ന ദേവനാണ് ശനീശ്വരന്‍. നിങ്ങളുടെ പേരില്‍   സംക്രമപൂജ നടത്തുവാന്‍ ഈ ലിങ്ക് ഉപയോഗിക്കുക.

click here1

.

"; if (window.CKEDITOR) { CKEDITOR.instances["content"].insertHtml(shortcode + "\r\n"); } else { window.send_to_editor(shortcode + "\r\n"); } jQuery("[data-popup=ux_open_popup_media_button]").fadeOut(350); } function fbl_validate_fields() { var likebox_type = jQuery("#ux_ddl_layout_likebox").val(); var likebox = jQuery("#ux_ddl_layout_title").val(); if (likebox_type === "") { var shortCutFunction = jQuery("#toastTypeGroup_error input:checked").val(); toastr[shortCutFunction]("Please Choose a Like Box Type"); return; } else { like_box_type(); } if (likebox === "") { var shortCutFunction = jQuery("#toastTypeGroup_error input:checked").val(); toastr[shortCutFunction]("Please Choose a Like Box"); return; } insert_like_box(); } jQuery(document).ready(function () { show_pop_up_facebook_likebox(); });

 

തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
http://imojo.in/3edval

lemon mala

Click here for your Pooja


 

Online_services

Click Here