സര്‍വ ദുഃഖ ശമനത്തിനും ജീവിതാഭിവൃദ്ധിക്കും അച്യുതാഷ്ടകം

സര്‍വ ദുഃഖ ശമനത്തിനും ജീവിതാഭിവൃദ്ധിക്കും അച്യുതാഷ്ടകം

ശ്രീകൃഷ്ണ സ്മരണയോടെയും എന്‍റെ സകല ദുഖങ്ങളും ഭഗവാന്‍ ഗുരുവായൂരപ്പന്‍ മാറ്റിത്തരും എന്ന ഉത്തമ വിശ്വാസത്തോടെയും ഈ അച്യുതാഷ്ടകം ജപിക്കുക. ദുഃഖ ശമനം വരുമെന്നു മാത്രമല്ല, ജീവിതത്തിന് പുതിയ ദിശാബോധവും ഉല്‍ക്കര്‍ഷയും ഉണ്ടാകുകയും ചെയ്യും.

അച്യുതാച്യുത ഹരേ പരമാത്മൻ
രാമകൃഷ്ണ പുരുഷോത്തമ വിഷ്ണോ 
വാസുദേവ ഭഗവന്നനിരുദ്ധ
ശ്രീപതേ ശമയ ദുഃഖമശേഷം

വിശ്വമംഗള വിഭോ! ജഗദീശ! 
നന്ദനന്ദന നൃസിംഹ നരേന്ദ്ര !
മുകുന്ദ മുക്തിദായക മുരാരേ
ശ്രീപതേ ശമയ ദുഃഖമശേഷം

രാമചന്ദ്ര രഘുനായക ദേവ!
ദീനനാഥ ദുരിത ക്ഷയകാരിൻ
യാദവേന്ദ്ര യദുഭൂഷണ യജ്ഞ 
ശ്രീപതേ ശമയ ദുഃഖമശേഷം

ദേവകീ തനയ ദുഃഖദവാഗ്നേ
രാധികാരമണ രമ്യസുമൂർത്തേ
ദുഃഖമോചന ദയാർണ്ണവ നാഥ! 
ശ്രീപതേ ശമയ ദുഃഖമശേഷം

ഗോപികാവദനചന്ദ്രചകോര!
നിത്യനിർഗുണനിരഞ്ജനജിഷ്ണോ
പൂർണ്ണരൂപ ജയ ശങ്കര ശർവ്വ 
ശ്രീപതേ ശമയ ദുഃഖമശേഷം

ഗോകുലേശ ഗിരിധാരണധീരാ!
യമുനാച്ഛതടഖേലനവീര
നാരദാദിമുനിവന്ദിതപാദ!
ശ്രീപതേ ശമയ ദുഃഖമശേഷം

ദ്വാരകാധിപ ദുരന്തഗുണാബ്ധേ!
പ്രാണനാഥ പരിപൂർണ്ണ ഭവാരേ
ജ്ഞാനഗമ്യ ഗുണസാഗര ബ്രഹ്മൻ
ശ്രീപതേ ശമയ ദുഃഖമശേഷം

ദുഷ്ടനിർദ്ദലന ദേവദയാളോ
പദ്മനാഭ ധരണീധരധന്വിൻ
രാവണാന്തക! രമേശ മുരാരേ!
ശ്രീപതേ ശമയ ദുഃഖമശേഷം


Click here for your Pooja

 


 

തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
http://imojo.in/3edval

lemon mala

Click here for your Pooja


 

Online_services

Click Here