സമ്പല്‍ സമൃദ്ധിക്ക് സര്‍വാര്‍ത്ഥ സാധക ലക്ഷ്മീ സ്തോത്രം

സമ്പല്‍ സമൃദ്ധിക്ക് സര്‍വാര്‍ത്ഥ സാധക ലക്ഷ്മീ സ്തോത്രം

mahalakshmi222

ധനധാന്യ സമൃദ്ധിക്കും കുടുംബൈശ്വര്യത്തിനും ഉദ്ദിഷ്ട കാര്യ സിദ്ധിക്കും ഇത്രയും അനുയോജ്യമായ മറ്റൊരു സ്തോത്രമില്ല. ദിവസേന കുറഞ്ഞത് 36 തവണയെങ്കിലും വടക്കോട്ട്‌ തിരിഞ്ഞിരുന്ന് ഈ സ്തോത്രം ജപിക്കുന്നവര്‍ക്ക് അത്ഭുതാവഹമായ ദേവീ കടാക്ഷം ഉണ്ടാകുമെന്നത്  അനുഭവസിദ്ധമാണ്. മഹാലക്ഷ്മിയുടെ ചിത്രത്തിന് മുന്‍പില്‍ നെയ്‌ വിളക്ക് കത്തിച്ചു വച്ച് ജപിക്കുന്നത് അത്യുത്തമമാകുന്നു. കട ബാധ്യതകള്‍ അകലുവാനും ശുഭകരമായ കുടുംബ ജീവിതം ലഭിക്കുവാനും സമസ്ത ഐശ്വര്യങ്ങളും സിദ്ധിക്കുവാനും ഈ സ്തോത്ര ജപതിലൂടെ സാധിക്കും എന്നത് നിസ്തര്‍ക്കമാണ്.

സര്‍വാര്‍ത്ഥ സാധക ലക്ഷ്മീ സ്തോത്രം


ശാന്ത്യൈ നമോഽസ്തു ശരണാഗത രക്ഷണായൈ
കാന്ത്യൈ നമോഽസ്തു കമനീയ ഗുണാശ്രയായൈ
ക്ഷാന്ത്യൈ നമോഽസ്തു ദുരിതക്ഷയകാരണായൈ
ധാത്ര്യൈ നമോഽസ്തു ധന-ധാന്യസമൃദ്ധിദായൈ
ശക്ത്യൈ നമോഽസ്തു ശശിശേഖരസംസ്ഥിതായൈ
രത്യൈ നമോഽസ്തു രജനീകരസോദരായൈ
ഭക്ത്യൈ നമോഽസ്തു ഭവസാഗരതാരകായൈ
മത്യൈ നമോഽസ്തു മധുസൂദനവല്ലഭായൈ
ലക്ഷ്മൈ നമോഽസ്തു ശുഭലക്ഷണലക്ഷിതായൈ
സിദ്ധ്യൈ നമോഽസ്തു ശിവസിദ്ധസുപൂജിതായൈ
ധൃത്യൈ നമോഽസ്തു മമ ദുര്‍ഗതി ഭഞ്ജനായൈ
ഗത്യൈ നമോഽസ്തു വരസദ്ഗതി ദായകായൈ
ദേവ്യൈ നമോഽസ്തു ദിവി ദേവഗണാര്‍ചിതായൈ
ഭൂത്യൈ നമോഽസ്തു ഭുവനാര്‍ത്തിവിനാശനായൈ
ശാന്ത്യൈ നമോഽസ്തു ധരണീധരവല്ലഭായൈ
പുഷ്ട്യൈ നമോഽസ്തു പുരുഷോത്തമവല്ലഭായൈ
ദാരിദ്ര്യ ദുഖാര്‍ണ്ണവ താരകായൈ
നമോസ്തുതേ സര്‍വഭയാപഹന്ത്ര്യൈ
ശ്രീവിഷ്ണുവക്ഷഃസ്ഥലസംസ്ഥിതായൈ
നമോ നമഃ സര്‍വ വിഭൂതിദായൈ


 കനകധാരാ മഹാലക്ഷ്മീ ശ്രീചക്ര പൂജാനാണയം

സമ്പല്‍സമൃദ്ധികരമായ മഹാലക്ഷ്മീ പൂജാ നാണയം നിങ്ങളുടെ പേഴ്സിലോ പണപ്പെട്ടിയിലോ സൂക്ഷിക്കുന്നത് ധനാഭിവൃധിക്കും ഭാഗ്യവര്‍ധനവിനും കുടുംബൈശ്വര്യത്തിനും വളരെ ഉത്തമമാണ്.  നാണയത്തിന്റെ മറു വശത്ത് ശ്രീ ചക്രം വിധിയാം വണ്ണം ആലേഖനം ചെയ്തിരിക്കുന്നു. ആകയാല്‍ ലക്ഷ്മീകടാക്ഷവും ശ്രീചക്ര സംരക്ഷണവും നിങ്ങള്‍ക്ക് ഒരുപോലെ ലഭ്യമാകുന്നതാണ്. നിങ്ങളുടെ പേരും നാളും ചൊല്ലി പ്രത്യേകം ലക്ഷ്മീകുബേര മന്ത്രത്താലും ശങ്കരാചാര്യ വിരചിതമായ കനകധാരാ സ്തോത്രത്താലും പുഷ്പാഞ്ജലി നടത്തി ചൈതന്യപ്പെടുത്തിയാണ് നാണയം അയച്ചു നല്‍കുന്നത്.
ശുദ്ധമായ വെങ്കലത്തില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ നാണയത്തിന് നിറം മങ്ങുകയില്ല.
ജന്മദിനത്തിലും വിശേഷ അവസരങ്ങളിലും മറ്റും സമ്മാനമായി നല്‍കുവാനും അനുയോജ്യം. നാണയ വില പൂജാചിലവ് ഉള്‍പ്പടെ 299 രൂപാ മാത്രം.

postage/courier ചാര്‍ജ് സൌജന്യം.* ഇന്ത്യയില്‍ മാത്രം.

.