മംഗല്യ തടസ്സം മാറ്റുന്ന മഹത് ദേവസന്നിധികള്‍

മംഗല്യ തടസ്സം മാറ്റുന്ന മഹത് ദേവസന്നിധികള്‍

thirumandhamkunnu temple
ഓരോ കാര്യവും നടക്കാന്‍ ജാതകത്തില്‍ യോഗം വേണം. അതിനു യോഗ്യമായ സമയത്ത് മാത്രമേ ആ കാര്യം ജീവിതത്തില്‍ നടക്കുകയും ഉള്ളൂ. വിവാഹം സമയത്ത് നടക്കാത്തതിന് പല കാരണങ്ങളും ജ്യോതിഷപരമായി ഉണ്ട്.time to marry
 
അതില്‍ പ്രധാനമായും മംഗല്യ ഭാവമായ ഏഴില്‍ പാപ ഗ്രഹങ്ങളുടെ സാന്നിധ്യമാണ്. വിശേഷിച്ചും കുജന്‍, ശനി, രാഹു എന്നിവര്‍. പാപഗ്രഹം ഏഴില്‍ വന്നു എന്നതിനാല്‍ മാത്രം വിവാഹം വൈകുകയില്ല. ആ ഭാവം പാപന്മാര്‍ക്കും അനിഷ്ട കരമായിരിക്കുകയും വേണം. ഏഴാം ഭാവാധിപന് പാപ സംബന്ധം വന്നാലും വിവാഹം താമസിക്കാം. വിവാഹ കാരകനായ ശുക്രന് പാപ മധ്യ സ്ഥിതി ( ശുക്രന്റെ രണ്ടിലും പന്ത്രണ്ടിലും പാപന്മാര്‍) വന്നാലും വിവാഹം വൈകാം. ശുക്രനോടു കൂടി മറ്റു പാപഗ്രഹങ്ങള്‍ നിന്നാലും ഏതാണ്ട്  ഇതേ അവസ്ഥ ഉണ്ടാകാം.  ശുക്രന് മൌഡ്യം വന്നാലും ശുക്രന്‍ നീച രാശിയായ കന്നിയില്‍ നിന്നാലും ഫലം വ്യത്യസ്തമല്ല. ഒന്നിലധികം പാപന്മാര്‍ ഏഴില്‍ അനിഷ്ടന്മാരായി വന്നാല്‍ വിവാഹം താമസിക്കും എന്ന് മാത്രമല്ല, നടക്കുന്ന വിവാഹം അനുഗുണമായി വരാതിരിക്കാനും ഇടയുണ്ട്.
ഏഴാം ഭാവാധിപന്‍ ശുഭഗ്രഹമായി വരികയും ആ ശുഭന് പാപ സംബന്ധം വരികയും ലഗ്നാല്‍ ത്രികോണ ഭാവങ്ങളില്‍ നില്‍ക്കുകയും ചെയ്യുന്നതും വിവാഹ കാല താമസത്തിന് ഹേതുവായി ഭവിക്കും. എന്റെ അനുഭവത്തിലും ഭൂരിഭാഗം ജാതകങ്ങളിലും വിവാഹ കാലതാമസം വന്നതിന് ഇതായിരുന്നു കാരണം.  
 
ഇപ്രകാരമുള്ള ഗ്രഹസ്ഥിതികള്‍ ഒന്നും ഇല്ലെങ്കിലും വിവാഹ യോഗ്യമായ പ്രായത്തില്‍ വിവാഹത്തിനു യോജിക്കാത്ത ദശാപഹാരങ്ങള്‍ വന്നാലും വിവാഹം വൈകാം.
വിവാഹ തടസ്സത്തിന് പരിഹാര മാര്‍ഗങ്ങള്‍ 
വിവാഹ തടസ്സത്തിനും കാല താമസത്തിനും ജ്യോതിഷപരവും താന്ത്രികവുമായി ഒട്ടനവധി പരിഹാര നിര്‍ദേശങ്ങള്‍ പറയപ്പെട്ടിട്ടുണ്ട്. അതില്‍ പ്രാധാന്യമേറിയതാണ് വിവാഹ തടസ്സം മാറ്റാന്‍ പ്രത്യേക വഴിപാടുകള്‍ നടത്തുന്ന ക്ഷേത്രങ്ങള്‍. അത്തരത്തില്‍ ഉള്ള ചില ക്ഷേത്രങ്ങളെ പരിചയപ്പെടാം. 

തിരുമാന്ധാംകുന്ന് ഭഗവതീ  ക്ഷേത്രം

thirumandhamkunnu temple

കേരള സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ പെട്ട പെരിന്തല്‍മണ്ണയ്ക്ക്  സമീപം അങ്ങാടിപ്പുറത്താണ് തിരുമാന്ധാം കുന്ന് ഭഗവതീ  ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഭഗവതീ ക്ഷേത്രം ആണെങ്കിലും ഗണപതിക്കും ഇവിടെ സവിശേഷ പ്രാധാന്യം കല്‍പ്പിച്ചു പോരുന്നു. പാർവതീ പരമേശ്വരൻമാരോടൊപ്പം നിൽക്കുന്ന ഉണ്ണിഗണപതിയാണ് ഇവിടുത്തെ പ്രതിഷ്ട. ഇഷ്ടമാംഗല്യത്തിന് ഭക്തർ ഉണ്ണിഗണപതിക്ക് മംഗല്യപൂജ എന്ന പ്രത്യേക വഴിപാട്  നടത്തുന്നു. ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് മംഗല്യപൂജ നടത്താറുള്ളത്. ചൊവ്വ, വെള്ളി, ഞായർ എന്നി ദിവസങ്ങളി‌ൽ നടക്കുന്ന മംഗല്യപൂജ സമയങ്ങളിൽ മാത്രമെ ഗണപതിയെ നേരിട്ട് ദർശിക്കാൻ ഭക്തർക്ക് സാധിക്കുകയുള്ളു. മറ്റു ദിവസങ്ങളിൽ ഗണപതിയുടെ വലതുവശത്തുള്ള ചെറിയ ഒരു കിളിവാതിലിലൂടെ മാത്രമെ ദർശനം നടത്താൻ കഴിയുകയുള്ളു എന്നതും ഇവിടത്തെ പ്രത്യേകതയാണ്.  മംഗല്യ പൂജ നടത്തി വിവാഹ തടസ്സം മാറിയ എത്രയോ ആളുകളുടെ സാക്ഷ്യം നമുക്ക് ലഭ്യമാണ്.

.


വിവാഹ തടസ്സം മാറ്റുന്ന തിരുച്ചെന്തൂര്‍ മുരുകന്‍ 

thiruchendur

തിരുചെന്തൂര്‍ മുരുകക്ഷേത്രത്തില്‍  രാവിലെ നിർമാല്യ ദർശനത്തിനു ശേഷം നടക്കുന്ന പൂജാവേളയില്‍ ഉദയ മാർത്താണ്ഡ  അഭിഷേകം  എന്ന് ഒരു പ്രത്യേക  അഭിഷേകമുണ്ട്. പാൽ, പഞ്ചാമൃതം, പനിനീർ,  ഭസ്മം,  എണ്ണ, തേൻ, പഴം തുടങ്ങിയ  ദ്രവ്യങ്ങൾ കൊണ്ട്  ഭക്തജനങ്ങള്‍ക്ക്  അഭിഷേകം നടത്താവു ന്നതാണ്. ഈ സമയം ദര്‍ശനം നടത്തി വിവാഹതടസ്സം മാറ്റിത്തരേണമേ എന്ന് ഭഗവാനോട് പ്രാര്‍ഥിക്കുക. അഭിഷേകം നടത്തുന്ന ഭക്തരുടെ കഴുത്തില്‍ ക്ഷേത്രത്തില്‍ നിന്നും പൂമാലകള്‍ അണിയിക്കും. അഭിഷേകം പൂര്‍ത്തി യാക്കി പ്രസാദം സ്വീകരിച്ച ശേഷം പഞ്ചഭൂതങ്ങളെ ലിംഗ രൂപത്തില്‍ പ്രതിഷ്ടിച്ചിട്ടുള്ളതായ പഞ്ച ലിംഗ ഗുഹയില്‍ സ്വയം പുഷ്പാര്‍ച്ചന നടത്തുക. ആയതിനു വേണ്ട സൗകര്യങ്ങള്‍ ക്ഷേത്രത്തില്‍ നിന്ന് തന്നെ ലഭിക്കുന്നതാണ്. ശേഷം വള്ളി, ദേവസേന എന്നീ ദേവിമാരെയും തൊഴുത് ദക്ഷിണാമൂര്‍ത്തിക്ക് അര്‍ച്ചന നടത്തുക. തുടര്‍ന്ന് ശനി ഭഗവാന് നീരാഞ്ജനം സമര്‍പ്പിക്കുക. ക്ഷേത്രത്തിനു പുറത്തെത്തിയ ശേഷം അഭിഷേക വേളയില്‍ അണിയിച്ച പൂമാലകള്‍ കടലില്‍ നിക്ഷേപിക്കുക. വരുണ ഭഗവാന് സമര്‍പ്പിക്കുന്നു എന്നതാണ് സങ്കല്പം ചെയ്യേണ്ടത്. ശേഷം അന്നേ ദിവസം കടലില്‍ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യരുത്. തിരുച്ചെന്തൂര്‍ മുരുകന്റെ അനുഗ്രഹത്താല്‍ വിവാഹ സാഫല്യം ലഭിച്ച നൂറിലധികം ആളുകളെ എനിക്ക് നേരിട്ടു പരിചയമുണ്ട്.

തിരുവിടന്തൈ നിത്യകല്യാണ പെരുമാൾ ക്ഷേത്രം

thiruvidanthai-temple
തമിഴ് നാട്ടിൽ ചെന്നൈയ്ക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന  ഈ ക്ഷേത്രം  മഹാബലി  സന്ദർശിച്ചിട്ടുണ്ടെന്നാണ് ഐതീഹ്യം പറയുന്നത്. വിവാഹം തടസ്സമുള്ളവർ ഇവിടെ രണ്ട് പൂമാല സമർപ്പിക്കണം. ഇതിൽ ഒരു പൂമാല പൂജിച്ചതിന് ശേഷം പൂജാരി തിരികെ തരും.  ഈ പൂമാല ധരിച്ച് ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം ചെയ്താൽ വിവാഹ തടസ്സം മാറുമെന്നാണ് വിശ്വാസം.


.


ചെങ്ങന്നൂര്‍ ക്ഷേത്രം 

Chengannur_temple

നിരവധി ഐതിഹ്യ കഥകളാൽ സമ്പന്നമാണ് ചെങ്ങന്നൂർ ക്ഷേത്രം. ശിവപാർവ്വതീ വിവാഹവുമായി ബന്ധപ്പെട്ട ഒരു കഥയാണ് അവയിൽ ഏറ്റവും പ്രസിദ്ധം. 

പാർവ്വതീപരമേശ്വരന്മാരുടെ വിവാഹത്തിൽ  ബ്രഹ്മാവ്, വിഷ്ണു, ഇന്ദ്രൻ തുടങ്ങി ദേവന്മാരു ടെയും മഹർഷിമാരുടെയും ഒരു നീണ്ടനിര തന്നെ പങ്കെടുത്തിരുന്നു. ഇവരുടെയെല്ലാം ഭാരം കാരണം ഭൂമി ചരിഞ്ഞുപോകുമോ എന്നായിരു ന്നു എല്ലാവരുടെയും ഭയം. അപ്പോൾ ഭഗവാൻ ഇതിനൊരു പരിഹാരമായി അഗസ്ത്യമുനി യെ തെക്കുഭാഗത്തിരുത്തി. ഉയരം കുറഞ്ഞ ശരീരപ്രകൃതിയായിരുന്ന അഗസ്ത്യമുനിയ്ക്ക് എങ്ങനെ ഭൂമിയുടെ ചരിവ് പരിഹരിയ്ക്കാനാകുമോ എന്നായി ദേവന്മാരുടെ സംശയം. എന്നാൽ, തെക്കുഭാഗത്തെ ശോണാദ്രിയിൽ (ഇന്നത്തെ ചെങ്ങന്നൂർ) തപസ്സിരുന്നുകൊണ്ട് അഗസ്ത്യമുനി ഭൂമിയെ ചരിയാതെ നിലനിർത്തി. തന്റെ ദിവ്യദൃഷ്ടി കൊണ്ട് മുനി ശിവപാർവ്വതീ പരിണയം കണ്ടു. വിവാഹശേഷം ഭഗവാൻ പാർവ്വതീസമേതനായി അഗസ്ത്യമുനിയെ കാണാൻ ശോണാദ്രിയിലെത്തി. പിന്നീട് അവിടെ ഉമാമഹേശ്വര സങ്കൽപ്പത്തിൽ ക്ഷേത്രമുയർന്നുവന്നു. അതാണ് ഇന്ന് ചെങ്ങന്നൂർ നഗരത്തിന്റെ തിലകക്കുറിയായി, കൈലാസതുല്യമായി നിലനിൽക്കുന്ന ചെങ്ങന്നൂർ മഹാദേവക്ഷേത്രം.

ചെങ്ങന്നൂര്‍ ദേവിയുടെ തൃപ്പൂത്ത് ഏറെ പ്രശസ്തമാണല്ലോ. വിവാഹ തടസ്സം നേരിടുന്നവര്‍ ചെങ്ങന്നൂര്‍ ഭഗവതിയെ ദര്‍ശിച്ച് ഉമാമാഹേശ്വര പൂജ നടത്തുകയും ദേവിക്ക് താലി സമര്‍പ്പിക്കുകയും ചെയ്‌താല്‍ വിവാഹതടസ്സം മാറും എന്ന് വിശ്വസിക്കപ്പെടുന്നു.


വിവാഹ തടസ്സം മാറാന്‍ സ്വയംവര യന്ത്രം

ശ്രീ പാര്‍വതീ ദേവി അധിദേവതയായ സ്വയംവര യന്ത്രം ശരീരത്തില്‍ ധരിക്കുന്നത് വിവാഹ തടസ്സവും കാല താമസവും ഒഴിവാകുന്നതിനും ആഗ്രഹിക്കുന്ന തരത്തിലുള്ള ശുഭകരമായ ദാമ്പത്യ ജീവിതം പ്രദാനം ചെയ്യുന്നതിനും സഹായിക്കും.
സാധാരണയായി വെള്ളി തകിടില്‍ വിധിപ്രകാരം മന്ത്രങ്ങള്‍ ആലേഖനം ചെയ്താണ്‌ യന്ത്രങ്ങള്‍ തയ്യാറാക്കുന്നത്‌ . ധരിക്കുന്ന ആളിന്റെ പേരും നക്ഷത്രവും അതാതു യന്ത്രങ്ങളില്‍ രേഖപ്പെടു ത്തും.

ഇപ്രകാരം വെള്ളി തകിടില്‍ എഴുതിയ യന്ത്രം വെള്ളി കൂടിലോ അല്ലെങ്കിൽ സ്വർണ്ണ കൂടിലോ അടച്ചാണ് ധരിക്കേണ്ടത്. 
യന്ത്രം എഴുതി തയ്യാർ ചെയ്ത ശേഷം കുറഞ്ഞത് 21 ദിവസം പൂജ ചെയ്ത് ചൈതന്യ പ്പെടുത്തണം. 
ഇപ്രകാരം യന്ത്രം എഴുതി എലസ്സില്‍ അടച്ച് വേണ്ടതായ പൂജാദി കർമ്മങ്ങൾക്ക് ശേഷമായിരിക്കും അയച്ചുതരിക. ധരിച്ചു തുടങ്ങേണ്ട ദിവസവും വിധവും മറ്റും അതാത് യന്ത്രത്തിനോടൊപ്പം അയച്ചു തരുന്നതായിരിക്കും.
വെള്ളി എലസ്സില്‍ തയാര്‍ ചെയ്യുന്നതിന് 3900 രൂപയും സ്വര്‍ണത്തില്‍ 12000 രൂപയും ആകുന്നതാണ്. നീളം ഉദ്ദേശം മൂന്നര സെന്റി മീറ്റര്‍ ആയിരിക്കും.

 

Silver Thayathu - Copy

Click to place your Order


വിവാഹ തടസ്സം മാറാന്‍ ഉമാമഹേശ്വര പൂജയും സ്വയംവരാര്‍ച്ചനയും

ജാതക കാരണങ്ങള്‍ കൊണ്ടും അല്ലാതെയും ഉള്ള വിവാഹ തടസ്സങ്ങള്‍ക്ക് കണ്‍കണ്ട പ്രതിവിധിയാണ് ഉമാമഹേശ്വര പൂജ. അതോടൊപ്പം സ്വയംവര മന്ത്രാര്‍ച്ചനയും കൂടി നടത്തിയാല്‍ വളരെ വേഗം പരിഹാരം ഉണ്ടാകുംന്നതായാണ് അനുഭവം. വിവാഹ തടസ്സം നേരിടുന്ന വ്യക്തി തിങ്കളാഴ്ച വ്രതം കൂടി അനുഷ്ടിച്ചാല്‍ ഫലസിദ്ധി ഏറും. 9 ജന്മ നക്ഷത്രങ്ങളില്‍ തുടര്‍ച്ചയായി നടത്തുവാന്‍ തീരുമാനിച്ചാല്‍ വഴിപാടുകള്‍ പൂര്‍ത്തിയാവും മുന്പ് വിവാഹം നടക്കുന്നതായാണ് ഇതുവരെയുള്ള അനുഭവം.

ഒരു പൂജയ്ക്ക് നിരക്ക് 501 രൂപാ. ഒരു പൂജയ്ക്ക് മാത്രമായോ 9 പൂജകള്‍ക്ക് മൊത്തമായോ നിങ്ങളുടെ ആവശ്യം അനുസരിച്ചുള്ള മാസങ്ങള്‍ക്കായോ തുക അടയ്ക്കാവുന്നതാണ്.
ആവശ്യമുള്ളവര്‍ക്ക് പ്രസാദം ഇന്ത്യയില്‍ എവിടെയും അയച്ചു നല്‍കുന്നതാണ്.

swayamvaraarchana (2)

Click Here for your Pooja