രാമസേതു രാമന്‍ നിര്‍മ്മിച്ചതു തന്നെ.

രാമസേതു രാമന്‍ നിര്‍മ്മിച്ചതു തന്നെ.

ramsetu1

രാമസേതുവില്‍  കാണപ്പെടുന്ന പാറക്കഷണങ്ങള്‍ അതില്‍ കാണുന്ന മണലിനേക്കാള്‍ പഴയതാണെന്നും സേതുവിലെ പാറകള്‍ക്കിടയില്‍ പിന്നീട് മണല്‍ അടിഞ്ഞുകൂടിയ താണെന്നും ഗവേഷണങ്ങള്‍ തെളിയിക്കുന്നു. അതിനര്‍ഥം രാമസേതു രാമ നിര്‍ദേശത്താല്‍ നിര്‍മിതമായത് തന്നെ എന്നാണ്. അമാനുഷികമായ മനുഷ്യ സൃഷ്ടിക്ക് ദൈവ നിയോഗം തന്നെ വേണമല്ലോ. NASA യുടെ ഉപഗ്രഹ ചിത്ര വിശകലനത്തിലൂടെ ലഭ്യമായ വിവരങ്ങള്‍ അത്ഭുതകരം.

വീഡിയോ കാണുക.

രാമേശ്വരത്തിനും ശ്രീലങ്കക്കും ഇടയില്‍ കടലിനടിയിലുള്ള രാമസേതുവുമായി ബന്ധപ്പെട്ട് പുതിയ പഠനവുമായി യു.എസ് സയന്‍സ് ചാനല്‍. രാമസേതു മനുഷ്യനിര്‍മ്മിതി തന്നെയെന്ന് കണ്ടെത്തിയിരിക്കുകയാണ് ചാനല്‍. 5,000 വര്‍ഷത്തെ പഴക്കമുള്ള രാമസേതു അത്ഭുതകരമായ ഒരു മനുഷ്യനിര്‍മ്മിതിയാണെന്നാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. സയന്‍സ് ചാനല്‍ പുറത്തുവിട്ട രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് വസ്തുതകള്‍ പുറത്തുവിട്ടിരിക്കുന്നത്.

രാമസേതുവില്‍ കാണുന്ന പാറക്കഷണങ്ങള്‍ക്ക് 7,000 വര്‍ഷത്തിന്റെ പഴക്കമാണ് കണക്കാക്കുന്നത്. മണലിന് 4,000 വര്‍ഷത്തിന്റെയും. എന്നാല്‍ മണല്‍ത്തരികള്‍ പാലം നിര്‍മ്മിതിക്കുശേഷം വന്നടിഞ്ഞതാകാമെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നു. 5000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്തരത്തില്‍ മനുഷ്യ നിര്‍മ്മിതി നടന്നിട്ടുണ്ടെങ്കില്‍ അത് അമാനുഷികം എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂവെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു.

30 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് രാമേശ്വരത്തു നിന്നും ശ്രീലങ്കയിലേക്കുള്ള രാമസേതുവിനുള്ളത്. രാമേശ്വരത്തിനടുത്തുള്ള പാമ്പന്‍ ദ്വീപിനും ശ്രീലങ്കക്കടുത്തുള്ള മാന്നാര്‍ ദ്വീപിനും ഇടയ്ക്കുള്ള 50 കിലോമീറ്റര്‍ ഭാഗവും മനുഷ്യ നിര്‍മ്മിതമാണെന്ന് പുരാവസ്തു വിദഗ്ധര്‍ പറയുന്നു.
നാസ പുറത്തവിട്ട സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ രാമസേതു മനുഷ്യനിര്‍മ്മിതിയാണെന്നാണ് മനസിലാകുന്നതെന്ന് വീഡിയോയില്‍ പറയുന്നു.

രാവണന്‍ അപഹരിച്ച സീതാ ദേവിയെ മടക്കിക്കൊണ്ടുവരാന്‍ രാമനെയും ലക്ഷ്മണനെയും വാനരപ്പടയേയും ലങ്കയിലേക്ക് കടത്താന്‍ നിര്‍മ്മിച്ചതാണ് രാമസേതുവെന്നാണ് ഹിന്ദുവിശ്വാസം.

വിശ്വാസികള്‍ക്ക് ഇതു നേരത്തേ അറിയാം. അവിശ്വാസികള്‍ക്കും അര്‍ദ്ധ വിശ്വാസികള്‍ക്കും മാത്രമല്ലേ തെളിവുകളുടെ ആവശ്യമുള്ളൂ.


Click here for your Pooja

 


.