രാഹുഗ്രസ്ത ചന്ദ്രഗ്രഹണം 31.01.2018 ന്

രാഹുഗ്രസ്ത ചന്ദ്രഗ്രഹണം 31.01.2018 ന്

ചന്ദ്രന്‍ രാഹു കേതുക്കളാല്‍ ഗ്രസിക്കപ്പെടുമ്പോള്‍ ആണ് ചന്ദ്ര ഗ്രഹണം സംഭവിക്കുന്നത്. 31.01.2018 ന് വരാന്‍ പോകുന്നത്  രാഹുഗ്രസ്ത ചന്ദ്ര ഗ്രഹണമാണ്.സൂര്യ ചന്ദ്രന്മാരുടെ മധ്യത്തില്‍ ഭൂമി വരുമ്പോള്‍ ഭൂനിഴല്‍ ചന്ദ്രനില്‍ പതിച്ച് ഗ്രഹണം സംഭവിക്കുന്നു. ചന്ദ്രഗ്രഹണം പൗര്‍ണമി തിഥിയില്‍ മാത്രമേ സംഭവിക്കയുള്ളൂ. പൗര്‍ണമിയുടെ അവസാനം രാത്രിയില്‍ വന്നാല്‍ മാത്രമേ ഗ്രഹണം ദൃശ്യമാകൂ. ഇത്തവണ ഗ്രഹണാരംഭം അസ്തമയത്തിനു മുന്‍പാണെങ്കിലും ഗ്രഹണ മധ്യവും അവസാനവും അസ്തമയശേഷം ആകുന്നു.  ഗ്രഹണം ഇന്ത്യയില്‍ ദൃശ്യവും   ആചരണീയവും ആകുന്നു. ഗ്രഹണാരംഭം വൈകിട്ട് 05.18 നും അവസാനം രാത്രി 8.30 നും ആകുന്നു.


കൊല്ലവര്‍ഷം 1193 മകരം 17 ബുധനാഴ്ചയും ആയില്യം നക്ഷത്രം പ്രഥമപാദവും പൗര്‍ണമി തിഥിയും സിംഹകരണവും ആയുഷ്മാന്‍ നിത്യയോഗവും ചേര്‍ന്ന ദിനത്തില്‍  ക്രിസ്തു വര്‍ഷം  31.01.2018 ന്  ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം  06.57 PM ന് സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം.

grahana


കേരളത്തിലും ഗ്രഹണം ദൃശ്യമാണ്; അതിനാല്‍ തന്നെആചരണീയവും ആണ്. ഗ്രഹണം മുതല്‍ മൂന്നു നാള്‍ യാതൊരു ശുഭ കര്‍മങ്ങള്‍ക്കും മുഹൂര്‍ത്തം വിധിക്കാന്‍ പാടില്ല.സൂര്യഗ്രഹണത്തില്‍ ഗ്രഹണാരംഭവും(ഗ്രഹണ സ്പര്‍ശം) ചന്ദ്ര ഗ്രഹണത്തില്‍ ഗ്രഹണത്തിന്റെ അവസാനവും (ഗ്രഹണ മോക്ഷം) പുണ്യ മുഹൂര്‍ത്തങ്ങള്‍ ആകുന്നു. തീര്‍ഥ സ്നാനാദി പുണ്യകര്‍മങ്ങള്‍ക്ക് ഇത് ഏറ്റവും യോജിച്ച സമയമാകുന്നു.

ചന്ദ്ര ഗ്രഹണം ആര്‍ക്കൊക്കെ പ്രതികൂലമാകും?

ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ആയില്യം നക്ഷത്രത്തില്‍ ആകയാല്‍ ആയില്യം നക്ഷത്രക്കാര്‍ക്കും അതിന്റെ അനുജന്മ നക്ഷത്രങ്ങളായ കേട്ട, രേവതി എന്നീ നക്ഷത്രക്കാര്‍ക്കും ഗ്രഹണം മൂലം പ്രതികൂല ഫലങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കൂടാതെ പുണര്‍തം, പൂയം, മകം, പൂരം, ഉത്രം, മൂലം,പൂരാടം, ഉത്രാടം, അവിട്ടം, ചതയം, പൂരൂരുട്ടാതി നക്ഷത്രക്കാര്‍ക്കും ഗ്രഹണം മൂലം അനിഷ്ട ഫലങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കര്‍ക്കിടകം, ചിങ്ങം, ധനു, കുംഭം എന്നീ ലഗ്നങ്ങളില്‍ ജനിച്ചവര്‍ക്കും ഗ്രഹണം പ്രതികൂലമാണ്. കൂടാതെ ഇപ്പോള്‍ ചന്ദ്ര ദശയോ അപഹാരമോ അനുഭവിച്ചു വരുന്നവര്‍ക്കും ദോഷഫലങ്ങള്‍ വരാം.


പുണര്‍തം, പൂയം, ആയില്യം നാളുകാര്‍ ആരോഗ്യകാര്യങ്ങളില്‍ വളരെ കരുതല്‍ പുലര്‍ത്തണം. മകം, പൂരം, ഉത്രം നക്ഷത്രക്കാര്‍ക്ക് അമിതവ്യയം, ധനനഷ്ടം എന്നിവ മൂലവും മൂലം, പൂരാടം, ഉത്രാടം നാളുകാര്‍ക്ക് വീഴ്ചകള്‍ മൂലവും വൈഷമ്യങ്ങള്‍ വരാം. അവിട്ടം, ചതയം, പൂരൂരുട്ടാതി നാളുകാര്‍ ആശയവിനിമയത്തിലും പ്രധാന ഉത്തര വാദിത്വങ്ങള്‍ നിറവേറ്റുമ്പോഴും അത്യധികം ജാഗ്രത പുലര്‍ത്തുക.


പൊതുവില്‍ ഇപ്രകാരം ആണെങ്കിലും ഗ്രഹനിലയില്‍ ചന്ദ്രന്‍ അനുകൂലരായവര്‍ക്കും ഇപ്പോള്‍ നക്ഷത്ര ദാശാപഹാരം അനുകൂലമായവര്‍ക്കും വലിയ ദോഷാനുഭവങ്ങള്‍ക്ക് സാധ്യത കുറയും.

 

ദോഷ പരിഹാരങ്ങള്‍ 

ഗ്രഹണം തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ ദുര്‍ഗാ ഭഗവതിയെ ഉപാസിക്കുക. ദേവീ സ്തുതികളും കീര്‍ത്തനങ്ങളും മന്ത്രങ്ങളും ജപിക്കുക. ഗ്രഹണ സമയം ക്ഷേത്രങ്ങള്‍ അടയ്ക്കുന്നതിനാല്‍ ആസമയം ക്ഷേത്ര ദര്‍ശനം സാധ്യമാകില്ല. രാവിലെ ദുര്‍ഗാ ക്ഷേത്ര ദര്‍ശനവും നാഗക്ഷേത്ര ദര്‍ശനവും നടത്തി യഥാശക്തി വഴിപാടുകള്‍ നടത്തി പ്രാര്‍ഥിക്കുക.

സമ്പൂര്‍ണ ചന്ദ്രഗ്രഹണം കണക്കിലെടുത്ത് 31.01.2018 ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും വൈകിട്ട് 5.18 മുതല്‍ രാത്രി 8.43 വരെ അടച്ചിടണമെന്ന് ദേവസ്വം കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

.


ഗ്രഹണ ദോഷ പരിഹാരത്തിനായി ശ്രേയസ് ജ്യോതിഷ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രഹണ ദോഷപരിഹാരപൂജ നടത്തുന്നുണ്ട്. ചന്ദ്രന്റെ ദേവതയായ ദുര്‍ഗാ ഭഗവതിക്ക് വിശേഷാല്‍ പൂജയും നൈവേദ്യവും, കൂടാതെ രാഹുവിന് പാല്‍, മഞ്ഞള്‍ എന്നീ ദ്രവ്യങ്ങളാല്‍ അഭിഷേകം എന്നിവ ഓരോ വഴിപാടു കാരുടെയും പേരും നാളും ചൊല്ലി വിധിപ്രകാരം സമര്‍പ്പിക്കുന്നതാണ്. വിലാസം നല്‍കുന്നവര്‍ക്ക് പ്രസാദം അയച്ചു നല്‍കും. പൂജാ നിരക്ക് 399 രൂ.

Click here for your Pooja..


കനകധാരാ മഹാലക്ഷ്മീ ശ്രീചക്ര പൂജാനാണയം

സമ്പല്‍സമൃദ്ധികരമായ മഹാലക്ഷ്മീ പൂജാ നാണയം നിങ്ങളുടെ പേഴ്സിലോ പണപ്പെട്ടിയിലോ സൂക്ഷിക്കുന്നത് ധനാഭിവൃധിക്കും ഭാഗ്യ വര്‍ധനവിനും കുടുംബൈശ്വര്യത്തിനും വളരെ ഉത്തമമാണ്. നാണയത്തിന്റെ മറു വശത്ത് ശ്രീ ചക്രം വിധിയാം വണ്ണം ആലേഖനം ചെയ്തിരിക്കുന്നു. ആകയാല്‍ ലക്ഷ്മീകടാക്ഷവും ശ്രീചക്ര സംരക്ഷണവും നിങ്ങള്‍ക്ക് ഒരുപോലെ ലഭ്യമാകുന്നതാണ്. നിങ്ങളുടെ പേരും നാളും ചൊല്ലി പ്രത്യേകം ലക്ഷ്മീ കുബേര മന്ത്രത്താലും ശങ്കരാചാര്യ വിരചിതമായ കനകധാരാ സ്തോത്രത്താലും പുഷ്പാഞ്ജലി നടത്തി ചൈതന്യപ്പെടുത്തിയാണ് നാണയം അയച്ചു നല്‍കുന്നത്. ശുദ്ധമായ വെങ്കലത്തില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ നാണയത്തിന് നിറം മങ്ങുകയില്ല. ജന്മദിനത്തിലും വിശേഷ അവസരങ്ങളിലും മറ്റും സമ്മാനമായി നല്‍കുവാനും അനുയോജ്യം. നാണയ വില പൂജാചിലവ് ഉള്‍പ്പടെ 299 രൂപാ മാത്രം. postage/courier ചാര്‍ജ് സൌജന്യം.* ഇന്ത്യയില്‍ മാത്രം.

Bronze Pooja Coin embossed with Mahalakshmi Idol on one side and Sreechakra on the other side. The coin is energised by Chanting Lakshmi Kubera Mantra and Kanakadhara Stotra. Keeping this Coin in your Money Purse, Wallet, Locker, Business Establishment, Office or Pooja Room will bring Wealth, Health and Fortune. Rs.299 for one Coin. Postage Free anywhere in India.

coin-sreechakra

Click here for your Coin