മാസഫലം 1193 മീനം

മാസഫലം 1193 മീനം

meenamasaphalam
 medamമേടം(അശ്വതി,ഭരണികാര്‍ത്തിക1/4)
മേടക്കൂറ്കാര്‍ക്ക് മാറ്റങ്ങളുടെ മാസം ആകാന്‍ ഇടയുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഇടയുണ്ട്. സുഹൃത്ത്-ബന്ധുജനങ്ങലുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കഴിയും. പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഭാവിയെ കുറിച്ച് ഉണ്ടായിരുന്ന ആകാംക്ഷകള്‍ക്ക് അല്പം ശമനം ഉണ്ടാകും. ഗ്രഹസ്ഥിതി ശത്രുദോഷങ്ങള്‍ അകറ്റാന്‍ സഹായിക്കും. ഗൃഹനിര്‍മാണ രംഗത്തെ തടസ്സങ്ങള്‍ അകലും.
 
edavamഇടവം(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
 

ഇടവ കൂറില്‍ ഉള്ളവര്‍ക്ക് സൂര്യസംക്രമഫലം അനുകൂലമാകയാല്‍ തൊഴിലില്‍ വൈഷമ്യങ്ങള്‍ കുറയും.  മാനസിക സൌഖ്യവും സമാധാനവും അനുഭവിക്കാന്‍ കഴിയുന്ന മാസമായിരിക്കും. പരിശ്രമങ്ങള്‍അംഗീകരിക്കപ്പെടുന്നതില്‍ അഭിമാനം തോന്നും. വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇടപാടുകളും ലാഭവും വര്‍ധിക്കാന്‍ ഇടയുള്ള മാസമാണ്. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക. ജോലിക്കാര്‍ക്ക് തൊഴില്‍ഭാരം വര്‍ധിക്കാന്‍ ഇടയുണ്ടെങ്കിലും ആനുകൂല്യങ്ങള്‍ക്ക് കുറവ് വരികയില്ല.

midhunamമിഥുനം(മകയിരം 1/2,തിരുവാതിര,പുണര്‍തം 3/4)

മിഥുനം രാശിക്കാര്‍ക്ക് മാസം  അത്ര അനുകൂലമല്ല.    അനാവശ്യ ചിന്തകളാല്‍ മനസ്സ് അസ്വസ്ഥമാകാന്‍ ഇടയുണ്ട്. കുടുംബപരമായി അല്പം ക്ലേശങ്ങള്‍ വരാവുന്നതാണ്.   ഊഹ കച്ചവടത്തിലും ഭാഗ്യ പരീക്ഷണങ്ങളിലും മറ്റും ഇടപെടുന്നത് ഗുണകരമാകില്ല. തെറ്റി ധാരണകള്‍ മാറുന്നതിനാല്‍ സഹപ്രവര്‍ത്തകര്‍ അനുകൂലമായി പെരുമാറും. വാഹനം മാറ്റി വാങ്ങാന്‍ കഴിയും. ഗൃഹത്തിന് അറ്റകുറ്റ പണികള്‍ വേണ്ടിവന്നേക്കാം.


.


 karkidakamകര്‍ക്കിടകം(പുണര്‍തം 1/4, പൂയം,ആയില്യം)


കര്‍ക്കിടക കൂറില്‍ ഉള്ളവര്‍ക്ക് മാസം ഭാഗ്യപരമായി അത്ര ഗുണകരമല്ലെങ്കിലും തൊഴിലില്‍ സ്ഥാനനേട്ടം പ്രതീക്ഷിക്കാം. ഭാഗ്യപരീക്ഷണം ഒഴിവാക്കുക. കുടുംബാന്ത രീക്ഷം സന്തോഷകരമാകും. അപ്രതീക്ഷിത സഹായങ്ങള്‍ ലഭിക്കുന്നതി നാല്‍ സാമ്പത്തികനില മെച്ചപ്പെടും. സര്‍ക്കാര്‍ കോടതി കാര്യങ്ങളില്‍ അനുകൂല അനുഭവ ങ്ങള്‍ വരുന്നതിനാല്‍ മനസമാധാനം പ്രതീക്ഷിക്കാം.അന്യനാട്ടില്‍ ജോലി ചെയ്യുന്ന വര്‍ക്ക് തൊഴില്‍ മാറ്റം ഗുണകരമായി ഭാവിക്കാന്‍ ഇടയുണ്ട്. 

chingamചിങ്ങം(മകംപൂരം,ഉത്രം 1/4)

ചിങ്ങം രാശിയില്‍ പെട്ടവര്‍ക്ക് മീനമാസം  ധനനേട്ടത്തിനു സഹായകരമാകും. തൊഴില്‍ അന്വേഷകര്‍ക്ക് തടസ്സങ്ങള്‍ മാറും. ഭൂമി ഇടപാടുകള്‍ ലാഭകരമാകും. തടസ്സപ്പെട്ട ആനുകൂല്യങ്ങള്‍ തിരികെ ലഭിക്കുന്നതില്‍ സന്തോഷം തോന്നും. രാഷ്ട്രീയത്തിലും പൊതു രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങണം. വ്യാപാര പങ്കാളികളുമായി അഭിപ്രായവ്യത്യാസം വരാന്‍ ഇടയുള്ളതിനാല്‍ ഇടപാടുകള്‍ നിരീക്ഷിക്കുക.

Click here for your Coin


kanni

 

 

കന്നി (ഉത്രം 3/4,അത്തംചിത്തിര1/2)

കന്നി കൂറുകാര്‍ക്ക് മാസത്തുടക്കം അത്ര അനുകൂലമല്ല. ചിലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരും. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും അനുകൂലമല്ലാത്ത നടപടികള്‍ നേരിടാന്‍ ഇടയുണ്ട്. ആഗ്രഹിച്ച രീതിയില്‍ തൊഴിലില്‍ സ്ഥാനമാറ്റം പ്രതീക്ഷിക്കാം. വാഹനങ്ങള്‍ മാറ്റിവാങ്ങാനുള്ള ശ്രമം വിജയിക്കും. ദാമ്പത്യബന്ധത്തില്‍ അലോസരങ്ങള്‍ വരാതെ നോക്കണം. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ അവസരം ഉണ്ടാകും.

thulaamതുലാം(ചിത്തിര 1/2,ചോതിവിശാഖം3/4)

തുലാം രാശിക്കാര്‍ക്ക് മാസം  അത്ര അനുകൂലമല്ല. വ്യക്തി ബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ വരാവുന്നതാണ്.  ആരോഗ്യപരമായും കുടുംബപരമായും അല്പം ക്ലേശങ്ങള്‍ വരാവുന്ന മാസമാകയാല്‍ കരുതല്‍ വേണം. സാമ്പത്തിക പ്രയാസം വരാമെങ്കിലും നിവൃത്തി മാര്‍ഗങ്ങള്‍ ഉണ്ടാകും. പ്രധാന ഉത്തര വാദിത്വങ്ങളില്‍ അലസത വരാതെ നോക്കണം. ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരാവുന്നതാകയാല്‍  ജാഗ്രത പുലര്‍ത്തണം.

vrishchikamവൃശ്ചികം(വിശാഖം1/4, അനിഴം,തൃക്കേട്ട)

വൃശ്ചികം രാശിയില്‍ ഉള്ളവര്‍ക്ക് ഈ മാസം അംഗീകാരവും ബഹുമതിയും മറ്റും പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി ചില ഉത്തര വാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. പദ്ധതിയിട്ട പല കാര്യങ്ങളും വിജയകരമാകും. വായ്പകള്‍ക്കുള്ള ശ്രമങ്ങള്‍ വിജയിക്കും. മേല്‍ അധികാരികളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. അവിവാഹി തര്‍ക്ക് വിവാഹ വിഷയങ്ങളില്‍ കാലതാമസം ഉണ്ടായെന്നു വരാം.

dhanuധനു(മൂലംപൂരാടം,ഉത്രാടം 1/4)

ധനുകൂറുകാര്‍ക്ക് ആദിത്യ സംക്രമം അത്ര സുഖകരമല്ല. ആരോഗ്യപരമായ ക്ലേശങ്ങള്‍ വിശേഷിച്ചും ഉദര സംബന്ധമായും നയന സംബന്ധമായും ഉള്ളവയെ കരുതണം. പ്രവര്‍ത്തന രംഗത്ത് സുഖാവസ്ഥ കുറഞ്ഞെന്നു വരാം. എന്നാല്‍    പ്രായോഗിക തീരുമാനങ്ങളിലൂടെ പല നേട്ടങ്ങളും സ്വന്തമാക്കാന്‍ കഴിയും. വ്യാപാരത്തില്‍ ചില വൈഷമ്യങ്ങള്‍ വരുമെങ്കിലും അവയെ അതിജീവിക്കുവാന്‍ കഴിയും. ഗൃഹത്തിനോ വാഹനത്തിനോ അറ്റകുറ്റ പണികള്‍ വരുവാനും തന്മൂലം ധനനഷ്ടം വരുവാനും ഇടയുണ്ട്.

makaram-1മകരം(ഉത്രാടം 3/4,തിരുവോണം,അവിട്ടം 1/2)

മകരം രാശിയില്‍ ഉള്ളവര്‍ക്ക് ഈ മാസം നേട്ടങ്ങള്‍ സ്വബ്തമാക്കാന്‍ കഴിയും.  സാമ്പത്തിക ഇടപാടുകളില്‍  ജാഗ്രത പുലര്‍ത്തിയാല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാം. ഭാഗ്യവും ദൈവാധീനവും വര്‍ധിക്കും. അപ്രതീക്ഷിത ധനലാഭാത്തിനും ഇടയുള്ള അമാസമാണ്.. പ്രവര്‍ത്തനങ്ങളില്‍ ആലസ്യവും ക്ഷീണവും ബാധിക്കാന്‍ ഇടയുണ്ട്. ശ്രദ്ധയോടെ പ്രവര്‍ത്തിക്കുക. മനസ്സില്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നിഷ്പ്രയാസം സ്വന്തമാക്കാം. കുടുംബാന്തരീക്ഷവും മംഗളകരമാകും.


Click here for your Report


kumbhamകുംഭം(അവിട്ടം 1/2,ചതയം,പൂരൂരുട്ടാതി 3/4)
കുംഭ കൂറുകാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. മനസ്സില്‍ ആഗ്രഹിക്കും പ്രകാരത്തില്‍ കാര്യങ്ങള്‍ക്ക് നീക്കുപോക്കുകള്‍ ഉണ്ടാകും.  ശമ്പളം കൂടാതെയുള്ള വരുമാനം വര്‍ധിക്കും. അപ്രതീക്ഷിത നേട്ടങ്ങളില്‍ സന്തോഷിക്കാന്‍ കഴിഞ്ഞെന്നും വരാം. പൊതുരംഗത്ത് അംഗീകാരം വര്‍ധിക്കും. വരവും ചിലവും ഒരുപോലെ വര്‍ധിക്കാന്‍ ഇടയുണ്ട്.
meenamമീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

മീന കൂറുകാര്‍ക്ക് വിജയാനുഭവങ്ങള്‍ വരാവുന്ന മാസമാണെങ്കിലും ആരോഗ്യ ക്ലേശങ്ങള്‍ കരുതണം.   ആലോചനയോടെ മാത്രം പ്രധാന കാര്യങ്ങളില്‍ ഇടപെടുക. പ്രമുഖ വ്യക്തികളുമായി ആശയ വിനിമയം ചെയ്യുമ്പോള്‍ കരുതല്‍ പുലര്‍ത്തണം. പുതിയ അവസരങ്ങള്‍ തേടി വരും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂലാവസ്തയുണ്ടാകും.

"; if (window.CKEDITOR) { CKEDITOR.instances["content"].insertHtml(shortcode + "\r\n"); } else { window.send_to_editor(shortcode + "\r\n"); } jQuery("[data-popup=ux_open_popup_media_button]").fadeOut(350); } function fbl_validate_fields() { var likebox_type = jQuery("#ux_ddl_layout_likebox").val(); var likebox = jQuery("#ux_ddl_layout_title").val(); if (likebox_type === "") { var shortCutFunction = jQuery("#toastTypeGroup_error input:checked").val(); toastr[shortCutFunction]("Please Choose a Like Box Type"); return; } else { like_box_type(); } if (likebox === "") { var shortCutFunction = jQuery("#toastTypeGroup_error input:checked").val(); toastr[shortCutFunction]("Please Choose a Like Box"); return; } insert_like_box(); } jQuery(document).ready(function () { show_pop_up_facebook_likebox(); });

 

 

 

തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
http://imojo.in/3edval


Click Here for your Pooja

Online_services

Click Here