വരുന്ന വെള്ളി, ശനി ദിവസങ്ങളുടെ അനുഷ്ഠാനപരമായ പ്രാധാന്യം അറിയാമോ?

വരുന്ന വെള്ളി, ശനി ദിവസങ്ങളുടെ അനുഷ്ഠാനപരമായ പ്രാധാന്യം അറിയാമോ?

varunna velli,shani - Copy

വരുന്ന വെള്ളിയാഴ്ച (30.03.2018) പൈങ്കുനി ഉത്രമാണ്. ശനി ദോഷ നിവാരണത്തിന് ഏറ്റവും ഉത്തമമായ മാര്‍ഗം ശനിയുടെ അധിദേവതയായ ധര്‍മ ശാസ്താവിന്റെ പ്രീതി വരുത്തുക എന്നുള്ളതാണ്. അയ്യപ്പന്‍റെ ജന്മ ദിനമായ പൈങ്കുനി ഉത്രം ദിനത്തില്‍ നടത്തുന്ന ശാസ്തൃ പൂജയ്ക്ക് സവിശേഷ ഫലസിദ്ധിയുണ്ട്. 

എല്ലാ നക്ഷത്രക്കാര്‍ക്കും ഗുണകരമാണ് എങ്കിലും ചാരവശാല്‍ ഇപ്പോള്‍ ശനിയുടെ ദോഷ ഫലങ്ങള്‍ അനുഭവിച്ചു വരുന്നതായ താഴെ പറയുന്ന നക്ഷത്രക്കാര്‍ ഈ ദിനത്തില്‍ ശാസ്താ ക്ഷേത്ര ദര്‍ശനം നടത്തുന്നതും ശാസ്താ പ്രീതികരങ്ങളായ പൂജകള്‍, വഴിപാടുകള്‍ മുതലായവ നടത്തുന്നതും ഗുണകരമാണ്. 
1. ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്നു പാദങ്ങള്‍, രോഹിണി, മകയിരം ആദ്യ രണ്ട് പാദങ്ങള്‍) അഷ്ടമ ശനി

മിഥുനക്കൂറ് (മകയിരം-അവസാന രണ്ട് പാദങ്ങള്‍, തിരുവാതിര, പുണര്‍തം-ആദ്യ മൂന്നു പാദങ്ങള്‍) കണ്ടകശനി

കന്നിക്കൂറ് (ഉത്രം-അവസാന മൂന്നു പാദങ്ങള്‍, അത്തം, ചിത്തിര-ആദ്യ രണ്ട് പാദങ്ങള്‍) കണ്ടകശനി

വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, തൃക്കേട്ട) – ഏഴരശനി

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം) – ഏഴരശനിയിലെ ജന്മശനി

മകരക്കൂറ് (ഉത്രാടം-അവസാന മൂന്നു പാദങ്ങള്‍, തിരുവോണം, അവിട്ടം-ആദ്യ രണ്ടുപാദം) – ഏഴരശനി

മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉതൃട്ടാതി, രേവതി) കണ്ടകശനി


പൈങ്കുനി ഉത്രം ദിനത്തില്‍ ശ്രേയസ് ജ്യോതിഷ കേന്ദ്രത്തിന്റെ ആഭി മുഖ്യത്തില്‍ നടക്കുന്ന മഹാ ശാസ്തൃ പൂജയില്‍ നിങ്ങള്‍ക്കും പങ്കാളികളാകാവുന്നതാണ്. ഈ പൂജയില്‍ നിങ്ങളുടെ പേരില്‍ ശാസ്തൃ സൂക്ത പുഷ്പാഞ്ജലി, എള്ള് പായസ നിവേദ്യം, നീരാഞ്ജനം എന്നീ വഴിപാടുകള്‍ നടത്തി ആവശ്യപ്പെടുന്നവര്‍ക്ക് പ്രസാദം കൊറിയര്‍/തപാല്‍ വഴി അയച്ചു നല്‍കുന്നതാണ്. പൂജാ നിരക്ക് 400 രൂപ. നെയ്‌ അഭിഷേകം കൂടി നടത്തേണ്ടവര്‍ 200 രൂ അധികം അയയ്ക്കുക.

Click here for your Pooja


വരുന്ന ശനിയാഴ്ച (31.03.2018) ഹനുമത് ജയന്തിയാണ്. സര്‍വ തടസ്സ നിവാരണത്തിനും സര്‍വാഗ്രഹ സാധ്യത്തിനും അനുയോജ്യമാണ്  ഹനുമത് ജയന്തി വ്രതം. ശനിദോഷം അകലാനും വിശിഷ്യാ തൊഴില്‍പരമായ കര്‍മ തടസ്സങ്ങള്‍ അകലാനും ഈ വ്രതവും അന്നേ ദിവസത്തെ ഹനുമത് പൂജകളും വളരെ ഗുണം ചെയ്യും.

ചിത്ര മാസത്തിലെ പൌര്‍ണമി ദിവസമാണ് ഹനുമത് ജയന്തി. അഞ്ജന എന്ന വാനരയുടെ പുത്രനായി ത്രേതായുഗത്തിലാണ് ഹനുമാൻ ജനിച്ചത്. അഞ്ജനയാകട്ടെ ഒരു ശാപത്താൽ വാനരയാവേണ്ടി വന്ന ഒരു അപ്സരസ് ആയിരുന്നു. ശിവന്റെ ഒരു അവതാരത്തേ പ്രസവിക്കുമ്പോൾ പഴയ രൂപം തിരിച്ച് കിട്ടും എന്നതായിരുന്നു ശാപമോക്ഷം. അഞ്ജനയുടെ ഭർത്താവ് കേസരി എന്ന ശക്തനായ ഒരു വാനരനായിരുന്നു. മുനിമാരെ ഉപദ്രവിച്ചിരുന്ന ഒരു ഭീകരനായ ആനയെ കൊന്നതിനാലാണ് ഇദ്ദേഹത്തിന് ഈ പേര് ലഭിച്ചത്
വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനാണ് ഹനുമാന്‍. അതുകൊണ്ടുതന്നെ ഹനുമാന്റെ പ്രീതിക്കുവേണ്ടി ശ്രീരാമചന്ദ്രനെ ഈ ദിവസം ഭജിക്കുന്നത് ഏറ്റവും ഉത്തമമാണ്. 
വീരതയുടെയും, നിസ്വാർത്ഥ സേവനത്തിൻറെയും, നിഷ്കാമ ഭക്തിയുടെയും, ധൈര്യത്തിന്റെയും എക്കാലത്തെയും ഉജ്വലമായ പ്രതീകമാണ് വീര ഹനുമാൻ.

.


 
ജാതകത്തില്‍ ശനി അനിഷ്ട സ്ഥാനത്ത് ഉള്ളവരും കണ്ടക ശനി, ഏഴര ശനി മുതലായ ദോഷ കാലങ്ങള്‍  അനുഭവിച്ചു വരുന്നവരും ഹനുമത് ജയന്തി ദിവസം പൂര്‍ണ ഉപവാസമോ ഒരുനേരം മാത്രം ധാന്യം ഭക്ഷിച്ചു കൊണ്ടോ ഉള്ള വ്രതം അനുഷ്ടിക്കുകയും ഹനുമത്ക്ഷേത്ര ദര്‍ശനം നടത്തി പ്രാര്‍ഥിക്കുകയും ചെയ്‌താല്‍ വളരെയധികം ഗുണാനുഭവങ്ങള്‍ ഉണ്ടാകുന്നതാണ്. വ്രത ദിനത്തിലും തലേന്നും  ബ്രഹ്മചര്യം വളരെ നിര്‍ബന്ധമാണ്‌.
ഒരു പാത്രത്തില്‍ എള്ള് എണ്ണ നിറച്ച്  സര്‍വ ദുരിതങ്ങളും മാറ്റിത്തരാന്‍ ഹനുമാന്‍ സ്വാമിയോട് പ്രാര്‍ഥിച്ചു കൊണ്ട് സ്വന്തം മുഖത്തിന്റെ പ്രതിബിംബം ആ എണ്ണയില്‍ ദര്‍ശിക്കുകയും അത് ഹനുമത് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നത് ശനി ദോഷ നിവാരണത്തിന് വളരെ പ്രയോജനകരമാണ്.
വെറ്റില മാല, വടമാല, സിന്ദൂരം, വെണ്ണ ,കദളിപ്പഴം, അവില്‍ മുതലായവ ആഞ്ജനേയ സ്വാമിക്ക് സമര്‍പ്പിക്കുന്നതും വളരെ നല്ലതാണ്. ഹനുമത് ജയന്തി ദിവസം ഹനുമത് അഷ്ടോത്തരം, ഹനുമാന്‍ ചാലീസ, രാമായണത്തിലെ സുന്ദര കാണ്ഡം മുതലായവ പാരായണം ചെയ്യുന്നവര്‍ക്ക് വര്‍ഷം മുഴുവന്‍ ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം ലഭിക്കും എന്നതില്‍ സംശയമില്ല.

തൊഴില്‍ സംബന്ധമായ ക്ലേശങ്ങളുടെ പരിഹാരത്തിന് ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് ഹനുമത് പ്രീതി വരുത്തുക എന്നുള്ളത്. തടസ്സ നിവാരണത്തിനും ആഗ്രഹ സാഫല്യത്തിനും ഉതകുന്ന 3 വിശേഷാല്‍ പൂജകള്‍ ഹനുമത് ജയന്തി ദിനമായ 31.03.2018 ന് നിങ്ങളുടെ പേരില്‍ നടത്താവുന്നതാണ്. കാര്യസിദ്ധി ആഞ്ജനേയ പുഷ്പാഞ്ജലി, വെറ്റിലമാല, വെണ്ണ പാദം എന്നീ വഴിപാടുകള്‍ ന്നിങ്ങളുടെ പേരും നാളും ചൊല്ലി നടത്തുന്നതാണ്. ആവശ്യപ്പെടുന്നവര്‍ക്ക് പ്രത്യേകം കൊറിയര്‍ നിരക്ക് ഈടാക്കാതെ തന്നെ പ്രസാദം ഇന്ത്യയില്‍ എവിടെയും എത്തിച്ചു നല്‍കുന്നതാണ്. വഴിപാടു നിരക്ക് 399 രൂപ.

"; if (window.CKEDITOR) { CKEDITOR.instances["content"].insertHtml(shortcode + "\r\n"); } else { window.send_to_editor(shortcode + "\r\n"); } jQuery("[data-popup=ux_open_popup_media_button]").fadeOut(350); } function fbl_validate_fields() { var likebox_type = jQuery("#ux_ddl_layout_likebox").val(); var likebox = jQuery("#ux_ddl_layout_title").val(); if (likebox_type === "") { var shortCutFunction = jQuery("#toastTypeGroup_error input:checked").val(); toastr[shortCutFunction]("Please Choose a Like Box Type"); return; } else { like_box_type(); } if (likebox === "") { var shortCutFunction = jQuery("#toastTypeGroup_error input:checked").val(); toastr[shortCutFunction]("Please Choose a Like Box"); return; } insert_like_box(); } jQuery(document).ready(function () { show_pop_up_facebook_likebox(); });

 

തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
http://imojo.in/3edval


Click Here for your Pooja

Online_services

Click Here