വാരഫലം 2018 ഏപ്രില്‍ 9 മുതല്‍ 15 വരെ

വാരഫലം 2018 ഏപ്രില്‍ 9 മുതല്‍ 15 വരെ

vf9.4.18

medam

 

അശ്വതി, ഭരണി,കാര്‍ത്തിക 1/4

 

തൊഴിലിലും ബിസിനസിലും മറ്റും പുരോഗതി ദൃശ്യമാകുന്ന കാലമാണ്. വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിനാല്‍ അധികാരികളുടെ പ്രീതിക്ക് പാത്രമാകും. സുഹൃത്ത് ജനങ്ങളോടൊപ്പം യാത്രകള്‍ക്ക് അവസരം ലഭിക്കും. സന്താനങ്ങളുടെ പെരുമാറ്റം മൂലം മനക്ലേശം ഉണ്ടാകാന്‍ ഇടയുണ്ട്. ദാമ്പത്യ കാര്യങ്ങളില്‍ സന്തോഷവും സമാധാന പ്രദവുമായ അന്തരീക്ഷം നിലനില്‍ക്കും. പ്രധാന ഉത്തര വാദിത്വങ്ങള്‍ നിറവേറ്റുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.  

ദോഷപരിഹാരം: ഗണപതിക്ക് ഭാഗ്യസൂക്തം, ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി.

 


edavam

 

കാര്‍ത്തിക3/4, രോഹിണി, മകയിരം1/2 

 

സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ വരാവുന്ന വാരമാണ്. വ്യ്പ്ര്ത്തില്‍ നിന്നും പ്ര്തീക്ഷിത് ലാഭം വര്‍ധിക്കാന്‍ ഇടയുള്ള വാരമാണ്. ദീര്‍ഘ കാല രോഗങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തേണ്ടതാണ്. ആഗ്രഹങ്ങള്‍ സാധിക്കാന്‍ കഴിയുമെങ്കിലും വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്. കുടുംബ ജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വരാതെ നോക്കണം. ദൂര ദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലെത്തി സ്വജനങ്ങളെ കാണുവാന്‍ അവസരം ലഭിക്കും.  

ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, വിഷ്ണുവിന് ഭാഗ്യ സൂക്ത പുഷ്പാഞ്ജലി.

 


midhunam

 

മകയിരം 1/2, തിരുവാതിര, പുണര്‍തം  3/4

 

പൊതുവില്‍ ഗുണകരമായ അനുഭവങ്ങള്‍ വരാവുന്ന വാരമാണ്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും. തര്‍ക്കങ്ങള്‍, വിവാദങ്ങള്‍ എന്നിവ പരിഹരിക്കപ്പെടും. പൊതു സ്ഥാപനങ്ങളുടെ നേതൃ നിരയില്‍ എത്തി ചേരുവാന്‍ കഴിയും. എന്നാല്‍ തൊഴില്‍ രംഗത്ത് അറിയ്യാത്ത കാര്യങ്ങള്‍ക്കു പോലും സമാധാനം പറയേണ്ട സാഹചര്യം ഉണ്ടായെന്നു വരാം. എല്ലാം ഒറ്റയ്ക്കു തന്നെ ചെയ്തു കളയാം എന്ന ചിന്ത ഗുണകരമാകില്ല. സഹ പ്രവര്‍ത്തകരെ കൂടെ വിശ്വാസത്തില്‍ എടുത്ത് പ്രവര്‍ത്തിച്ചാല്‍ വിജയാനുഭവങ്ങള്‍ ഉണ്ടാകും .

ദോഷപരിഹാരം: ശാസ്താവിന് എള്ള് പായസം, ശിവന് ധാരയും കൂവളമാലയും.


Click here to place your order..

 


karkidakam

 

 

പുണര്‍തം 1/4, പൂയം, ആയില്യം.

സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കിയവര്‍ക്ക് ആഗ്രഹ സാധ്യന്‍ ഉണ്ടാകും. തൊഴിലില്‍ വരാവുന്നതായ മാറ്റങ്ങള്‍ ഗുണകരമാക്കുവാന്‍ ശ്രമിക്കുക. ഗൃഹ സ്വസ്ഥത അല്പം കുറയാന്‍ സാധ്യതയുള്ള വാരമാണ്. പ്രണയ കാര്യങ്ങളില്‍ വിഷമാവസ്ഥ വരാവുന്നതാണ്. വിവാഹ ആലോചനകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തടസ്സാനുഭവ ങ്ങള്‍ ഉണ്ടായെന്നു വരാം. ചലന സംബന്ധമായ ആരോഗ്യ ക്ലേശങ്ങള്‍ ഉള്ളവര്‍ക്ക് ആയത് അധികരിക്കുവാന്‍ സാധ്യതയുണ്ട്.

ദോഷപരിഹാരം: ശിവന് കൂവള മാല, ശ്രീ കൃഷ്ണന് തൃക്കൈവെണ്ണ.


.


chingam

 

മകം, പൂരം, ഉത്രം 1/4   

 

ഭാഗ്യവും ദൈവാധീനവും അല്പം കുറയാന്‍ ഇടയുള്ള വാരമാകയാല്‍ ഗൌരവമേറിയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കഠിനമായ പരിശ്രമങ്ങള്‍ക്ക് ഫലപ്രാപ്തി വരാവുന്ന വാരമാണ്. മാതാപിതാക്കള്‍, ബന്ധുജനങ്ങള്‍ എന്നിവരുമായി ഉല്ലാസകരമായി സമയം ചിലവഴിക്കുവാന്‍ കഴിയുന്നതാണ്. ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ മുതലായവയില്‍ സംബന്ധിക്കുവാന്‍ കഴിയും. ബുദ്ധിമുട്ടുകള്‍ വന്നാലും വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹിച്ച വിഷയത്തില്‍ ഉപരി പഠനം സാധ്യമാകും. 

ദോഷപരിഹാരം: ഗണപതിക്ക് കറുകമാല, വിഷ്ണുവിന് നെയ്യ് വിളക്ക്, തുളസിമാല, 

 

kanni

 

ഉത്രം 3/4, അത്തം, ചിത്തിര 1/2

 

കാര്യ സാധ്യത്തിന് സുഹൃത്ത് സഹായം നിര്‍ണ്ണായകമായി ഭവിക്കും. വാഹന ഉപയോഗവും സാഹസിക കര്‍മങ്ങളും മറ്റും വളരെ കരുതലോടെ വേണം. സര്‍ക്കാര്‍ ഇടപാടുകള്‍ വിജയകരമാകും. തൊഴില്‍ അധ്വാനം വര്‍ദ്ധിക്കുമെങ്കിലും ആനുകൂല്യവും അംഗീകാരവും കു‌ടെ വര്‍ധിക്കും. വിഷമ ഘട്ടങ്ങളില്‍ ജീവിത പങ്കാളിയുടെ സാമീപ്യം ആശ്വാസകരമായി ഭവിക്കും. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. 

ദോഷപരിഹാരം: ശാസ്താവിന് നെയ്യഭിഷേകം, ഭഗവതിക്ക് കുങ്കുമാര്‍ചന.

thulaam

 

ചിത്തിര 1/2, ചോതി, വിശാഖം 3/4

 

തൊഴില്‍ മേഖലയിലെ അനിശ്ചിതത്വം മൂലം ആകാംക്ഷ വര്‍ധിക്കാന്‍ ഇടയുണ്ട്. എന്നാല്‍ തൊഴില്‍ ക്ലേശത്തിനു സാധ്യതയില്ല. സുഹൃത്ത് ജനങ്ങളുമായി ഉള്ള ബന്ധത്തില്‍ വിള്ളലുകള്‍ വരാന്‍ സാധ്യതയുണ്ട്. കോപത്തോടെയുള്ള സംസാരം മൂലം പിന്നീട് കുറ്റബോധം തോന്നാന്‍ ഇടയുണ്ട്. തൊഴില്‍ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ അവധി ലഭിക്കുന്നതില്‍ വൈഷമ്യം വരാന്‍ ഇടയുണ്ട്. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാരം അനുകൂലമാണ്. 

ദോഷപരിഹാരം: ശിവന്കൂവളമാല, ഭഗവതിക്ക് വിളക്കും മാലയും.


.

Click Here for your Dhara


vrishchikam

 

വിശാഖം1/4, അനിഴം, തൃക്കേട്ട 

 

ഗൃഹ നിര്‍മാണത്തില്‍ ഏര്‍പ്പിട്ടിരുന്നവര്‍ക്ക് പൂര്‍ത്തീകരണവും ഗൃഹ പ്രവേശവും സാധ്യമാകും. കുടുംബത്തില്‍ മംഗള കര്‍മങ്ങള്‍ക്ക് സാധ്യതയുണ്ട്. അടുത്ത കുടുംബാംഗങ്ങളുടെ ആരോഗ്യ വൈഷമ്യം മനക്ലേശത്തിനു കാരണമായേക്കാം. വിദ്യാര്‍ഥികള്‍ക്ക് പഠന സംബന്ധമായ ചില പ്രതിസന്ധികള്‍ വന്നു പെടാന്‍ ഇടയുണ്ട്. വാക്കുകള്‍ സൂക്ഷ്മതയോടെ മാത്രം ഉപയോഗിക്കുക. അവിവാഹിതര്‍ക്ക് ആഗ്രഹ സാഫല്യം വരാവുന്ന വാരമാണ്. ഭാവിയില്‍ ഗുനകരമാകാവുന്ന പുതിയ സൗഹൃദങ്ങള്‍ ലഭിക്കാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: ഗണപതിക്ക് കൂട്ടുഗണപതിഹോമം, ശാസ്താവിന് നീരാഞ്ജനം.

dhanu

 

മൂലം,പൂരാടം,ഉത്രാടം 1/4

 

പ്രാര്‍ഥനകള്‍ക്കും പൂജകള്‍ക്കും ഫലപ്രാപ്തി ഉണ്ടാകും. മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരം ലഭിക്കും. പിണക്കത്തിലായിരുന്ന ബന്ധുജനങ്ങള്‍ അഭിപ്രായ വ്യത്യാസം മറന്ന് അടുത്തുവരും.എന്നാല്‍ ആരോഗ്യ ക്ലേശങ്ങള്‍ക്ക് സാധ്യതയുള്ള വാരമാകയാല്‍ കരുതല്‍ പുലര്‍ത്തണം. യാത്രാ ദുരിതത്തിന്  സാധ്യത കാണുന്നു. അനാവശ്യ ചിന്തകള്‍ മൂലം ഭയാശങ്കകള്‍ വര്‍ധിക്കാന്‍ ഇടയുണ്ട്. ഈശ്വര ചിന്തയും ആത്മ വിശ്വാസവും കൈക്കൊണ്ട് ചെയ്യുന്ന കാര്യങ്ങള്‍ വിജയത്തില്‍ എത്തുന്നതാണ്. .

ദോഷപരിഹാരം: സുബ്രഹ്മണ്യന് കുമാരസൂക്തം, ശാസ്താവിന് നീരാഞ്ജനം.


.

 


makaram-1

 

ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2

 

അമിത ആത്മ വിശ്വാസം ഒഴിവാക്കിയാല്‍ പല കാര്യങ്ങളിലും വിജയം സാധ്യമാകും. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും. ധനക്ലേശം ഉണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ നിര്‍ബന്ധിതനാകും. യാത്രകള്‍ മൂലം ആരോഗ്യ ക്ലേശങ്ങള്‍ക്ക് സാധ്യതയുണ്ട്. സന്താനങ്ങളുടെ ആഗ്രഹ സാധ്യത്തിനായി പല വിട്ടുവീഴ്ചകളും ചെയ്യാന്‍ തയാറാകും. ആരോഗ്യത്തെ കരുതി പല ശീലങ്ങളും ഒഴിവാക്കാന്‍ തീരുമാനിക്കും.

ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം,മഹാവിഷ്ണുവിനു പാല്‍പ്പായസം.

 


kumbham

 

അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4

 

സര്‍ക്കാര്‍-കോടതി കാര്യങ്ങള്‍ വിജയകരമായി ഭവിക്കും. മനസ്സിന് ത്രുപ്തിയില്ലാത്ത ജോലികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതനാകും. കുടുംബ സമേതം യാത്രകള്‍ ഉണ്ടാകും. മാതാവിന്റെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുവാന്‍ സമയം കണ്ടെത്തും. ഇഷ്ട ദേവാലയ ദര്‍ശനം മൂലം മനശാന്തി ലഭിക്കും. ഉദ്യോഗത്തില്‍ സ്ഥാന കയറ്റം ലഭിക്കാന്‍ ഇടയുണ്ട്. തൊഴില്‍ മാറ്റത്തിനുള്ള ശ്രമങ്ങള്‍ വിജയത്തില്‍ എത്തും. സന്താനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കേണ്ടി വരും. 

ദോഷപരിഹാരം: നരസിംഹ മൂര്‍ത്തിക്ക് പാനകം, ശിവന് ധാര.

 


meenam

 

പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി

 

അപകടങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും അത്ഭുതകരമായി രക്ഷ നേടും. കുടുംബപരമായ ആവശ്യങ്ങള്‍ക്കായി ജോലിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ട സാഹചര്യം വന്നേക്കാം. പല കാര്യങ്ങളിലും അനാവശ്യ തടസ്സവും കാലതാമസവും നേരിടേണ്ടി വന്നേക്കാം. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. വായ്പകള്‍ ക്രമപ്പെടുത്താനുള്ള ശ്രമം വിജയിക്കും. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഗുണകരമായി ഭവിക്കും. ചിലവുകള്‍ നിയന്ത്രിക്കുക പ്രയാസമാകും. 

ദോഷപരിഹാരം: ഗണപതിക്ക് മോദകം, ശാസ്താവിന് നീരാഞ്ജനം.

 


തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
http://imojo.in/3edval

lemon mala

Click here for your Pooja


 

Online_services

Click Here