ഈ വര്‍ഷം വിഷുക്കണി കാണേണ്ടതെപ്പോള്‍?

ഈ വര്‍ഷം വിഷുക്കണി കാണേണ്ടതെപ്പോള്‍?

vishukkani കാണേണ്ടതെപ്പോള്‍

ധനുശനി തുലാവ്യാഴക്കാലം കൊല്ലവര്‍ഷം 1193 മേടമാസം ഒന്നാം തീയതി ശനിയാഴ്ചയും ഉതൃട്ടാതി നക്ഷത്രവും കൃഷ്ണപക്ഷ ത്രയോദശി തിഥിയും സുരഭിക്കരണ വും മാഹേന്ദ്രനാമ നിത്യയോഗവും ചേര്‍ന്ന ദിവസം ഉദയാല്പരം 2 നാഴിക 50 വിനാഴികയ്ക്ക് മീനക്കൂറില്‍ മേടലഗ്നത്തില്‍ അഗ്നി ഭൂതോദയം കൊണ്ട് മേഷ സംക്രമം.


ഈ വര്‍ഷം വിഷുക്കണി ദര്‍ശനം 2018 ഏപ്രില്‍ മാസം പതിനഞ്ചാം തീയതി പുലര്‍ച്ചെയാണ്. തലേന്ന്  മേടമാസം ഒന്നാം തീയതി ഉദയശേഷം 2 നാഴിക 50 വിനാഴിക കഴിഞ്ഞാണ് സൂര്യന്‍ മേടം രാശിയിലേക്ക് സംക്രമിക്കുന്നത് എന്നതിനാലാണ് ഈ വര്‍ഷം വിഷു മേടം രണ്ടാം തീയതി ആയത്.

വിഷുക്കണി കാണേണ്ടത് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ആണ്. രാത്രിയുടെ പതിനാലാമത്തെ മുഹൂര്‍ത്തമാണ്‌ ബ്രാഹ്മ മുഹൂര്‍ത്തം. അതായത് സൂര്യോദയത്തിന് രണ്ടു നാഴിക മുന്‍പുള്ള രണ്ടു നാഴിക സമയം. അതായത് ഉദയ സമയത്തിന്റെ 48 മിനിറ്റ് മുന്‍പുള്ള 48 മിനിറ്റ് സമയം എന്നര്‍ഥം. 1193 മേടമാസം രണ്ടാം തീയതി (15.04.2018) തിരുവനതപുരത്ത്  സൂര്യോദയം രാവിലെ 6 മണി 17   മിനിട്ടിനാണ്. അതിനാല്‍ ബ്രാഹ്മ മുഹൂര്‍ത്ത സമയമായ വെളുപ്പിന് 4.41 മുതല്‍  5.28 വരെ വിഷുക്കണി കാണാന്‍ അത്യുത്തമാമാകുന്നു. ഉദയത്തിലെ വ്യത്യാസം കണക്കില്‍ എടുത്താലും കേരളത്തില്‍ എല്ലായിടത്തും സാമാന്യമായി വെളുപ്പിനെ 4.50 മുതല്‍  5.20 വരെയുള്ള സമയം ശുഭമായി കണക്കാക്കാവുന്നതാണ്.

ഗൃഹങ്ങളില്‍ കണി കാണാനുള്ള സമയമാണ് പരാമര്‍ശിച്ചത്. ക്ഷേത്രങ്ങളില്‍ കണി കാണുന്നവര്‍ അതാത് ക്ഷേത്രാചാരങ്ങള്‍ പ്രകാരമുള്ള സമയം തന്നെ പിന്‍ തുടരണം.


.