വാരഫലം 2018 ഏപ്രില്‍ 23 മുതല്‍ 29 വരെ

വാരഫലം 2018 ഏപ്രില്‍ 23 മുതല്‍ 29 വരെ

vf23.4.18

medam

 

അശ്വതി, ഭരണി,കാര്‍ത്തിക 1/4

 

തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ലാഭം വരാന്‍ സാധ്യതയുള്ള വാരമാണ്. തൊഴില്‍ ഉള്ളവര്‍ക്ക് പ്രവര്‍ത്തന രംഗത്ത് അമിത അധ്വാനവും അല്പം ക്ലേശാനുഭവങ്ങളും വരാവുന്ന സമയവുമാണ്. കൃഷിയിലും വ്യാപാരത്തിലും അഭിവൃദ്ധി പ്രകടമാകും. സര്‍ക്കാരില്‍ നിന്നും അധികാരികളില്‍ നിന്നും മറ്റും പ്രതീക്ഷിച്ച ഗുണങ്ങള്‍ ലഭ്യമാകാന്‍ പ്രയാസമാണ്. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ ആശയവിനിമയത്തില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തണം. വാസ സ്ഥലത്തിനു മാറ്റം ഉണ്ടാകാന്‍ ഇടയുണ്ട്.

ദോഷപരിഹാരം: ഗണപതിക്ക് ഭാഗ്യസൂക്തം, ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി.

 


edavam

 

കാര്‍ത്തിക3/4, രോഹിണി, മകയിരം1/2 

 

ഗുണദോഷസമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. വാഹനമോ ഗൃഹോപകരണങ്ങളോ മാറ്റി വാങ്ങാനുള്ള ശ്രമം വിജയിക്കും. അര്‍ഹമായ ആനുകൂല്യങ്ങള്‍ ചോദിച്ചു വാങ്ങാന്‍ കഴിയും. സുഹൃത്ത് ജനങ്ങളുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കഴിയും. പ്രാര്‍ഥനകളും വഴിപാടുകളും ഫലപ്രാപ്തിയില്‍ എത്തിചേരും. അപ്രതീക്ഷിത സമ്മാനലാഭത്തിനും ഇടയുള്ള വാരമാണ്. എന്നാല്‍ ഉദര സംബന്ധമായും നയന സംബന്ധമായും ഉള്ള വ്യാധികള്‍ മൂലം ആരോഗ്യ ക്ലേശങ്ങള്‍ ഉണ്ടായെന്നു വരാം. 

ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, വിഷ്ണുവിന് ഭാഗ്യ സൂക്ത പുഷ്പാഞ്ജലി.

 


midhunam

 

മകയിരം 1/2, തിരുവാതിര, പുണര്‍തം  3/4

 

അമിത പണച്ചിലവ് മൂലം പല കാര്യങ്ങളിലും മിതത്വം പാലിക്കുവാന്‍ നിര്‍ബന്ധിതനാകും. സുഹൃത്തുക്കള്‍, ബന്ധുജനങ്ങള്‍ എന്നിവരില്‍ നിന്നും തക്കതായ സഹായങ്ങള്‍ ലഭിക്കും. ഗവേഷണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രശംസയും ലഭിക്കും. സാമ്പത്തികമായ വിശ്വാസവഞ്ചനയില്‍ അകപ്പെടാന്‍ ഇടയുള്ളതിനാല്‍ ധനപരമായ കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ നിര്‍വഹിക്കണം. ഗൃഹം മോടിപിടിപ്പിക്കാനുള്ള ശ്രമം തുടങ്ങിവയ്ക്കും. വിദേശ ജോലിക്കാര്‍ക്ക് നാട്ടില്‍ വന്നു മടങ്ങാന്‍ കഴിയും.

ദോഷപരിഹാരം: ശാസ്താവിന് എള്ള് പായസം, ശിവന് ധാരയും കൂവളമാലയും.


Click here to place your order..

 


karkidakam

 

 

പുണര്‍തം 1/4, പൂയം, ആയില്യം.

തടസപ്പെട്ട ആനുകൂല്യങ്ങളും ധനവും തിരികെ ലഭിക്കാന്‍ ഇടയുള്ള വാരമാണ്. കുടുംബജീവിതത്തില്‍ നിലനിന്നിരുന്ന വൈഷമ്യങ്ങള്‍ പരിഹരിക്കപ്പെടും. സര്‍ക്കാര്‍ കോടതി കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും. നഷ്ടസാധ്യതയുള്ളതിനാല്‍ ഊഹക്കച്ചവടവും ഭാഗ്യപരീക്ഷണവും വേണ്ടെന്നു വയ്ക്കണം. ഭക്ഷ്യവിഷബാധ ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ആഹാര കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. സന്താനങ്ങളുടെ നേട്ടത്തില്‍ ആത്മവിശ്വാസം തോന്നും. ആഗ്രഹിച്ച ദേവാലയ ദര്‍ശനത്താല്‍ ആത്മസാഫല്യം തോന്നും.

ദോഷപരിഹാരം: ശിവന് കൂവള മാല, ശ്രീ കൃഷ്ണന് തൃക്കൈവെണ്ണ.


Click here for your Pooja..


chingam

 

മകം, പൂരം, ഉത്രം 1/4   

 

വരുമാനവര്‍ധനവിനായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ തയാറാകും. കുടുംബത്തോടൊപ്പം താമസിക്കാന്‍ തക്കവിധത്തില്‍ സ്ഥലം മാറ്റം ലഭിക്കാന്‍ ഇടയുണ്ട്. അനാവശ്യ കാര്യങ്ങളെ ചൊല്ലി മനസ്സ് അസ്വസ്ഥമാകുന്നത് പ്രവര്‍ത്തന രംഗത്തെ പ്രതികൂലമായി ബാധിച്ചെന്നു വരാം. സന്താനങ്ങളുടെ ആരോഗ്യ ക്ലേശം മൂലം മനോവൈഷമ്യം ഉണ്ടായെന്നു വരാം. യുക്തിഭദ്രമായ ചിന്തകളാല്‍ പ്രതിസന്ധികളെ എളുപ്പത്തില്‍ മറികടക്കും. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് കാര്യ സാധ്യം ഉണ്ടാകും.

ദോഷപരിഹാരം: ഗണപതിക്ക് കറുകമാല, വിഷ്ണുവിന് നെയ്യ് വിളക്ക്, തുളസിമാല, 

 

kanni

 

ഉത്രം 3/4, അത്തം, ചിത്തിര 1/2

 

വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ പ്രധാന കാര്യങ്ങളില്‍ ഇടപെടുന്നത് ഗുണകരമാകില്ല. ജാഗ്രതയോടെ ഇടപ്പെട്ടാല്‍ പല കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാവുന്ന വാരമാണ്. അസൂയാലുക്കളായ സുഹൃത്തുക്കളില്‍ നിന്നും അനിഷ്ടകരമായ നീക്കങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഉന്നത അധികാരികളുമായി ഇടപെടുമ്പോള്‍ വാക്കുകള്‍ അതീവ ശ്രദ്ധയോടെ ഉപയോഗിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തില്‍ മെച്ചപ്പെട്ട നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. അവിവാഹിതര്‍ക്ക് അനുകൂല വിവാഹ ബന്ധങ്ങള്‍ക്ക് സാധ്യത.

ദോഷപരിഹാരം: ശാസ്താവിന് നെയ്യഭിഷേകം, ഭഗവതിക്ക് കുങ്കുമാര്‍ചന.

thulaam

 

ചിത്തിര 1/2, ചോതി, വിശാഖം 3/4

 

സാമ്പത്തിക പ്രശനങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കണ്ടെത്താന്‍ കഴിയും. വാഹനം, യന്ത്രങ്ങള്‍ മുതലായവ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. അധ്വാന ഭാരം വര്‍ദ്ധിക്കുമെങ്കിലും തൊഴിലില്‍ പ്രതീക്ഷിച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. ആരോഗ്യക്ലേശങ്ങള്‍ക്ക് ശമനം ഉണ്ടാകും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനിര്‍ത്തുവാന്‍ കഴിയും. വ്യാപാരരംഗത്ത് ലാഭം നിലനിര്‍ത്തും. ബന്ധുജനങ്ങളുടെ വിയോഗം മൂലം മനോവൈഷമ്യം ഉണ്ടായെന്നു വരാം. 

ദോഷപരിഹാരം: ശിവന്കൂവളമാല, ഭഗവതിക്ക് വിളക്കും മാലയും.


.

Click Here for your Dhara


vrishchikam

 

വിശാഖം1/4, അനിഴം, തൃക്കേട്ട 

 

തൊഴില്‍രംഗത്ത് മെച്ചപ്പെട്ട അനുഭവങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന വാരമാണ്. മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ചില സംഗതികള്‍ക്ക് ഈ വാരത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിയും. വിവാഹം മുതലായ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. തൊഴില്‍ അന്വേഷകര്‍ക്ക് അര്‍ഹമായ ഉദ്യോഗലാഭം പ്രതീക്ഷിക്കാവുന്ന വാരമാണ്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടേണ്ടി വരുവാനും തന്മൂലം അഭിമാന ക്ഷതത്തിനും സാധ്യതയുള്ളതിനാല്‍ വേണ്ടത്ര കരുതല്‍ ഈ വാരത്തില്‍ പുലര്‍ത്തണം. 
ദോഷപരിഹാരം: ഗണപതിക്ക് കൂട്ടുഗണപതിഹോമം, ശാസ്താവിന് നീരാഞ്ജനം.

dhanu

 

മൂലം,പൂരാടം,ഉത്രാടം 1/4

 

ദൂരസ്ഥലത്ത് നിന്നും സന്തോഷജനകമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയുന്ന വാരമാണ്. ഈശ്വര കാരുണ്യത്താല്‍ അപകടങ്ങളില്‍ നിന്നും രക്ഷ നേടും. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടത്തില്‍ ആശ്വാസം തോന്നും. നീര്‍ദോഷ സംബന്ധമായ അസുഖങ്ങള്‍ മൂലം അല്പം ക്ലേശങ്ങള്‍ ഉണ്ടായെന്നു വരാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ അലസത ബാധിക്കാന്‍ ഇടയുള്ള വാരമാണ്. ധനപരമായി തെറ്റില്ലാത്ത അനുഭവങ്ങള്‍ ഈ ആഴ്ചയില്‍ പ്രതീക്ഷിക്കാവുന്നതാണ്.  

ദോഷപരിഹാരം: സുബ്രഹ്മണ്യന് കുമാരസൂക്തം, ശാസ്താവിന് നീരാഞ്ജനം.


.

 


makaram-1

 

ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2

 

പ്രവര്‍ത്തനങ്ങളില്‍ ഉത്സാഹക്കുറവും അലസതയും മറ്റും വരാവുന്ന വാരമാണ്. തൊഴില്‍ മാറുവാന്‍ മനസ്സിന് ആഗ്രഹം തോന്നുമെങ്കിലും ഇപ്പോള്‍ അതിനുപറ്റിയ സമയമല്ല. ദീര്‍ഘകാല രോഗങ്ങള്‍ ഉള്ളവര്‍ വൈദ്യ നിര്‍ദേശങ്ങളില്‍ അല്പം പോലും വിട്ടുവീഴ്ച ചെയ്യരുത്. സന്താനങ്ങളുടെ പഠനത്തിനും മറ്റുമായി പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം ചിലവാക്കേണ്ടി വരും. വ്യാപാര രംഗം വിപുലീകരിക്കുവാന്‍ ശ്രമം ആരംഭിക്കും. കുടുംബനന്മയെ കരുതി പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുവാന്‍ തയാറാകും.

ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം,മഹാവിഷ്ണുവിനു പാല്‍പ്പായസം.

 


kumbham

 

അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4

 


തൊഴിലിലും വ്യാപാരത്തിലും ഒരേപോലെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. കുടുംബത്തിലെ സുഖകരമായ അന്തരീക്ഷം തൊഴിലില്‍ ഗുണകരമായി പ്രതിഫലിക്കും. നേര്‍ന്ന വഴിപാടുകള്‍ ചെയ്തു പൂര്‍ത്തിയാക്കാന്‍ കഴിയുന്നതില്‍ മനസമാധാനം ഉണ്ടാകും. വിരോധത്തില്‍ ആയിരുന്നവര്‍ പോലും പിണക്കം മറന്നു അടുത്തുവരാന്‍ സാധ്യതയുള്ള വാരമാണ്. ആത്മാര്‍ഥപരിശ്രമാത്തോടെ ചെയുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും അപ്രതീക്ഷിത നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. ഭൂമി ഇടപാടുകള്‍ ലാഭകരമാകും.

ദോഷപരിഹാരം: നരസിംഹ മൂര്‍ത്തിക്ക് പാനകം, ശിവന് ധാര.

 


meenam

 

പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി

 

ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പൂര്‍ത്തീകരണം സാധ്യമാകും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. ജീവിത പങ്കാളിയുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ രമ്യമായി പരിഹരിക്കും. കുടുംബ സമേതം ഉല്ലാസയാത്രയും മറ്റും നടത്തുവാന്‍ കഴിയും. കലാകാരന്മാര്‍ക്കും സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അംഗീകാരം ലഭിക്കാന്‍ സാധ്യതയുള്ള വാരമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ കഴിയും.

ദോഷപരിഹാരം: ഗണപതിക്ക് മോദകം, ശാസ്താവിന് നീരാഞ്ജനം.



തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
http://imojo.in/3edval

lemon mala

Click here for your Pooja


 

Online_services

Click Here