പഞ്ചസിദ്ധികളും നല്‍കുന്ന പഞ്ചമുഖ ഹനുമാന്‍സ്വാമി

പഞ്ചസിദ്ധികളും നല്‍കുന്ന പഞ്ചമുഖ ഹനുമാന്‍സ്വാമി

രാവണ ബന്ധുവായ പാതാളരാജാവ് അഹിരാവണനെ വധിക്കാന്‍ വേണ്ടിയാണ് ഹനുമാന്‍ സ്വാമി പഞ്ചമുഖ രൂപം സ്വീകരിച്ചത് എന്ന് രാമായണം പറയുന്നു. വിഭീഷണന്റെ രൂപത്തില്‍ വന്ന് അഹിരാവണന്‍ രാമ ലക്ഷ്മണന്മാരെ പാതാളത്തിലേക്ക് കൊണ്ടുപോയി തടവിലാക്കി. അവരെ രക്ഷിക്കുവാന്‍ ഹനുമാന്‍ അവിടെയെത്തി. അഹിരാവണന്റെ രക്ഷയ്ക്കായി അഞ്ചു ദിക്കുകളില്‍ അഞ്ചു ദീപങ്ങള്‍ കത്തുന്നുണ്ട്. അവ അഞ്ചും ഒരേ സമയം ഊതിക്കെടുത്തിയാല്‍ മാത്രമേ അവനെ വധിക്കാന്‍ കഴിയൂ എന്ന് മനസ്സിലാക്കിയ ഭഗവാന്‍ ആഞ്ജനേയന്‍, തന്റെ മുഖം കൂടാതെ ഹയഗ്രീവന്‍, നരസിംഹം, ഗരുഡന്‍, വരാഹം എന്നീ മുഖങ്ങളും കൂടി സ്വീകരിച്ച് പഞ്ചമുഖ രൂപം പ്രാപിച്ചു. അഞ്ചു വിളക്കുകളും ഒരേസമയം കെടുത്തി അഹിരാവണനെ വധിച്ച് രാമലക്ഷ്മണന്‍മാരെ രക്ഷിച്ചു.

കിഴക്ക് ദിക്കില്‍ ആഞ്ജനേയ മുഖം ഇഷ്ടസിദ്ധിയും തെക്ക് കരാള ഉഗ്രവീര നരസിംഹ മുഖം അഭീഷ്ട സിദ്ധിയും പടിഞ്ഞാറ് ഗരുഡമുഖം സകല സൌഭാഗ്യവും വടക്ക് വരാഹമുഖം ധനപ്രാപ്തിയും ഊര്‍ധ്വമുഖമായ ഹയഗ്രീവന്‍ സര്‍വ വിദ്യാ വിജയവും പ്രദാനം ചെയ്യും എന്നാണ് ഭക്തജന വിശ്വാസം.  പഞ്ചമുഖ ഹനുമത് സ്തോത്രം ജപിക്കുന്നതും പഞ്ചമുഖ ഹനുമത് പുഷ്പാഞ്ജലി നടത്തുന്നതും തടസ്സ നിവാരണ ത്തിനും ആഗ്രഹ സാഫല്യത്തിനും അത്യുത്തമമാകുന്നു.


 

അത്യപൂര്‍വമായ പഞ്ചമുഖ ഹനുമത് പൂജ നിങ്ങളുടെ പേരില്‍ നടത്താവുന്നതാണ്. ജന്മ നക്ഷത്ര ദിവസം നടത്തുന്നത് അത്യുത്തമം. പൂജാ ദിവസത്തിനു 7 ദിവസം മുന്പ് ബുക്ക്‌ ചെയ്യേണ്ടതാണ്. പൂജാദിവസവും അതിന്റെ തലേന്നും നിര്‍ബന്ധമായും വ്രതവും ബ്രഹ്മചര്യവും അനുഷ്ടിക്കാന്‍ കഴിയുന്നവര്‍ മാത്രം ബുക്ക്‌ ചെയ്യുക.

 

Click here for your Pooja