മഹാഭാഗ്യ യോഗം

മഹാഭാഗ്യ യോഗം

അത്യപൂര്‍വമായി കാണുന്ന ഒരു അസാധാരണ ജാതക യോഗമാണ് മഹാ ഭാഗ്യയോഗം.പേരു സൂചിപ്പിക്കുന്നതുപോലെ മഹാഭാഗ്യം പ്രദാനം ചെയ്യുന്ന ജാതക യോഗമാണിത്. അഞ്ചു കാര്യങ്ങള്‍ ഒരേപോലെ ശരിയായി വന്നാല്‍ മാത്രമേ ഈ യോഗം ലഭിക്കുകയുള്ളൂ. 

പുരുഷ ജാതകം 

1.  പുരുഷ ജാതകത്തില്‍ ആണെങ്കില്‍ സൂര്യന്‍  പുരുഷ രാശിയില്‍ നില്‍ക്കണം. മേടം, മിഥുനം, ചിങ്ങം, തുലാം, ധനു , കുംഭം എന്നിവയാണ് പുരുഷരാശികള്‍. ജാതകത്തില്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയാണ് അയാളുടെ ജന്മ മാസം. ആകയാല്‍ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു , കുംഭം എന്നീ മാസങ്ങളില്‍ ജനിച്ച പുരുഷന്മാര്‍ക്ക് മാത്രമേ ഈ യോഗം ഉണ്ടാകൂ എന്ന് സാമാന്യ ഭാഷയില്‍ പറയാം.

2. ചന്ദ്രനും ഇപ്രകാരം പുരുഷ രാശിയില്‍ തന്നെ നില്‍ക്കണം. ജാതകത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയാണ് അയാളുടെ കൂറ് എന്ന് പറയുന്നത്. അതായത് മേടം, മിഥുനം, ചിങ്ങം, തുലാം, ധനു , കുംഭം എന്നീ കൂറുകളില്‍ ജനിച്ച  പുരുഷന്മാര്‍ക്ക് മാത്രമേ ഈ യോഗത്തിനു സാധ്യതയുള്ളൂ.

3.  ലഗ്നവും പുരുഷ രാശി ആകണം. അതായത് മേടം, മിഥുനം, ചിങ്ങം, തുലാം, ധനു , കുംഭം എന്നീ ലഗ്നങ്ങളില്‍ ജനിച്ച പുരുഷന്മാര്‍ക്ക് മാത്രമേ ഈ യോഗത്തിനു സാധ്യതയുള്ളൂ എന്നര്‍ഥം. ജാതകത്തില്‍ ‘ല’ എന്ന അക്ഷരം കൊണ്ട് ലഗ്നത്തെ സൂചിപ്പിക്കുന്നു. ജാതകത്തില്‍ ല എന്ന് ഏതു രാശിയില്‍ എഴുതിയിരിക്കുന്നുവോ ആ രാശിയാണ് ലഗ്നം.

 

rashikal

 

4. പകല്‍ സമയം ജനിക്കണം. രാത്രിയില്‍ ജനിച്ച പുരുഷന്മാര്‍ക്ക് മഹാഭാഗ്യയോഗം ഉണ്ടാകുകയില്ല എന്നു സാരം.

5. ജന്മ നക്ഷത്രം പുരുഷ നക്ഷത്രം ആയിരിക്കണം.  അശ്വതി, ഭരണി, പൂയം, ആയില്യം, മകം, ഉത്രം, ചോതി, വിശാഖം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, പൂരൂരുട്ടാതി എന്നീ പതിനാലു നക്ഷത്രങ്ങള്‍ പുരുഷ നക്ഷത്രങ്ങള്‍ ആകുന്നു.  സ്ത്രീ ജാതകം 

1.  സ്ത്രീ ജാതകത്തില്‍ ആണെങ്കില്‍ സൂര്യന്‍  സ്ത്രീ  രാശിയില്‍ നില്‍ക്കണം. ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം , മീനം  എന്നിവയാണ് സ്ത്രീ രാശികള്‍. ജാതകത്തില്‍ സൂര്യന്‍ നില്‍ക്കുന്ന രാശിയാണ് അയാളുടെ ജന്മ മാസം. ആകയാല്‍ ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം , മീനംഎന്നീ മാസങ്ങളില്‍ ജനിച്ച സ്ത്രീകള്‍ക്ക് മാത്രമേ ഈ യോഗം ഉണ്ടാകൂ എന്ന് മനസ്സിലാക്കണം.

2. ചന്ദ്രനും ഇപ്രകാരം സ്ത്രീ രാശിയില്‍ തന്നെ നില്‍ക്കണം. ജാതകത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയാണ് അയാളുടെ കൂറ് എന്ന് പറയുന്നത്. ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം , മീനം എന്നീ കൂറുകളില്‍ ജനിച്ച സ്ത്രീകള്‍ക്ക് മാത്രമേ ഈ യോഗത്തിനു സാധ്യതയുള്ളൂ.

3.  ലഗ്നവും സ്ത്രീ രാശി ആകണം. അതായത് ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം , മീനം എന്നീ ലഗ്നങ്ങളില്‍ ജനിച്ച സ്ത്രീകള്‍ക്ക് മാത്രമേ ഈ യോഗത്തിനു സാധ്യതയുള്ളൂ എന്നര്‍ഥം. ജാതകത്തില്‍ ‘ല’ എന്ന അക്ഷരം കൊണ്ട് ലഗ്നത്തെ സൂചിപ്പിക്കുന്നു. ജാതകത്തില്‍ ല എന്ന് ഏതു രാശിയില്‍ എഴുതിയിരിക്കുന്നുവോ ആ രാശിയാണ് ലഗ്നം.

4. രാത്രി സമയം ജനിക്കണം. പകല്‍ ജനിച്ച സ്ത്രീകള്‍ക്ക് മഹാഭാഗ്യയോഗം ഉണ്ടാകുകയില്ല എന്നു സാരം.

5. ജന്മ നക്ഷത്രം സ്ത്രീ നക്ഷത്രം ആയിരിക്കണം.  കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂരം, അത്തം, ചിത്തിര, അനിഴം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ 13 നക്ഷത്രങ്ങള്‍  സ്ത്രീ നക്ഷത്രങ്ങള്‍ ആകുന്നു.  

ഇത്രയും കാര്യങ്ങള്‍ ഒരുമിച്ച് ഒത്തു വന്നാല്‍ മാത്രമേ ഒരാള്‍ക്ക് മഹാഭാഗ്യയോഗം ഉണ്ടാകുകയുള്ളൂ. ഇത് ഭാഗ്യ യോഗങ്ങളില്‍ ഒരു യോഗം മാത്രമാണ്. ഇതേപോലെ ഭാഗ്യദായകങ്ങളായ ഒട്ടനവധി യോഗങ്ങളെ കുറിച്ച് ഭാരതീയ ജ്യോതിഷത്തില്‍ വിവരിക്കുന്നുണ്ട്. ഒരു യോഗവും ഇല്ലാതെ ആരും ജനിക്കുന്നുമില്ല.


shani jayanthi pooja

നിങ്ങളുടെ പൂജയ്ക്കായി ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക