അത്ഭുത സിദ്ധിയുള്ള കുബേര സംഖ്യായന്ത്രം

അത്ഭുത സിദ്ധിയുള്ള കുബേര സംഖ്യായന്ത്രം

ധനത്തിന്റെ അധിദേവതയാണ്  കുബേരന്‍. കുബേരനെ ഉപാസിക്കുന്നവര്‍ക്ക് ഒരിക്കലും ധനത്തിന് ബുദ്ധിമുട്ട് വരികയില്ല എന്നത് ഉറപ്പായ കാര്യമാണ്. കുബേര പ്രീതിക്കായി പണ്ടു കാലം മുതലേ പൂജാമുറികളില്‍ വെള്ളിയാഴ്ചകളില്‍ അരിപ്പൊടി കൊണ്ട് കുബേര കോലം വരച്ച് ആ കോലത്തിന്റെ കളങ്ങളില്‍ നാണയവും ചുവന്ന പൂവും സമര്‍പ്പിച്ച് ദീപാരാധന ചെയ്ത് ആരാധിക്കുന പതിവ് ഉണ്ടായിരുന്നു. അത് ഇപ്പോഴും തുടരുന്ന ഗൃഹങ്ങള്‍ ഉണ്ട്. അവിടങ്ങളില്‍ ഇന്നും ധനധാന്യ സമൃദ്ധിക്ക് ഒരു മുട്ടും ഇല്ല എന്നത് അനുഭവമാണ്.

കുബേരസംഖ്യാ യന്ത്രം  അഥവാ കുബേര മാന്ത്രിക ചതുരം 

kuberakolam

തലങ്ങും വിലങ്ങും കൂട്ടിയാലും 72 എന്ന സംഖ്യ ലഭിക്കുന്ന ഒരു മാന്ത്രിക സംഖ്യയാണ് കുബേര മാന്ത്രികചതുരം അല്ലെങ്കില്‍ കുബേര സംഖ്യാ യന്ത്രം. ഏഴും രണ്ടും വീണ്ടും കൂട്ടിയാല്‍ ദേവ സംഖ്യയായ 9 ലഭിക്കുന്നു. സംഖ്യായന്ത്രം നിര്‍മ്മിക്കുന്നതിനായി ആദ്യം നെടുകെയും കുറുകെയും മുമ്മൂന്നു രേഖകള്‍ വരയ്ക്കുകയും തുടര്‍ന്ന് 27,20,25,22,24,26,23,28,21,  എന്ന് ഇടത്ത് നിന്നും വലത്തേക്ക്    എന്ന ക്രമത്തില്‍ 9 കള്ളികളിലായി സംഖ്യകള്‍ എഴുതുകയും വേണം. ഓരോ കളത്തിലും ഓരോ നാണയം വച്ച് അതോടൊപ്പം ചുവന്ന നിറത്തില്‍ ഉള്ള പൂവും വച്ച് ദീപം വച്ച് കുബേര മന്ത്രത്താല്‍ ആരാധിക്കുക. എന്നാല്‍ ധന സമൃദ്ധി നിശ്ചയം. കേബെര പൂജാനാണയം വയ്ക്കുന്നത് അത്യുത്തമം. ഇല്ലെങ്കില്‍ സാധാരണ നാണയവും ആകാം.

ഓംശ്രീം ഓംഹ്രീം ശ്രീംഓം ഹ്രീംശ്രീം ക്ലീം വിത്തേശ്വരായ നമ: എന്നതാണ് കുബേര മന്ത്രം, വടക്ക് തിരിഞ്ഞിരുന്നു ജപിക്കുക. ജപസംഖ്യ 108 ഉത്തമം.


കുബേരകോലം വരച്ച് ആരാധിക്കാന്‍ കഴിയാത്തവര്‍ക്ക് കുബേര പൂജാനാണയം സൂക്ഷിക്കാം..

ഒരുവശം കുബേര സംഖ്യാ യന്ത്രവും മറുവശം ലക്ഷ്മീ കുബേര രൂപവും വിധിപ്രകാരം ആലേഖനം ചെയ്ത വെങ്കല പൂജാ നാണയങ്ങള്‍ പേഴ്സിലോ ധനം സൂക്ഷിക്കുന്ന സ്ഥലത്തോ പൂജാമുറിയിലോ സൂക്ഷിക്കുനത് സമ്പല്‍ സമൃദ്ധികരമാണ്.ഒരു കാര്യം പറയട്ടെ. ഈ നാണയം സൂക്ഷിക്കുന്നതു കൊണ്ട് നിങ്ങള്‍ക്ക് നിധിയോ ഭാഗ്യക്കുറിയോ ഒന്നും ലഭിക്കണം എന്നില്ല. എന്നാല്‍ നിങ്ങള്‍ക്ക് അര്‍ഹമായതും അതേസമയം കൈയില്‍ വന്നു ചേരാന്‍ തടസ്സം നേരിടുന്നതുമായ ധനം നിങ്ങള്‍ക്ക് ലഭ്യമാകും. ദുര്‍വ്യയം ഒഴിവായി ധനബാക്കി വരുത്തുവാന്‍ കുബേരന്‍ നിങ്ങളെ അനുഗ്രഹിക്കും. ഈ നാണയം വെങ്കലത്തില്‍ നിര്‍മിച്ചതും ലക്ഷ്മീ കുബേര മന്ത്രം തൊട്ടു ജപിച്ച് ചെയതന്യവത്താക്കിയതും ആകുന്നു. ഒരു നാണയത്തിന് 299 രൂ.(ഇന്ത്യയില്‍ പോസ്റ്റേജ് സഹിതം)

.Copy Right @ sreyasjyothishakendram 

Attn: ashtalakshmi, gouri etc…!