സമ്പൂര്‍ണ്ണ മാസഫലം ജൂണ്‍ -2018

സമ്പൂര്‍ണ്ണ മാസഫലം ജൂണ്‍ -2018

masaphalam june18

.

ഗ്രഹ പകര്‍ച്ചകള്‍ 

8.06.2018 51 നാഴിക 30 വിനാഴിക ശുക്രന്‍ കര്‍ക്കിടകത്തില്‍

10.06.2018- 3 നാഴിക  30 വിനാഴിക  ബുധന്‍ മിഥുനത്തില്‍ 

15.06.2018 13 നാഴിക 45 വിനാഴിക സൂര്യന്‍ മിഥുനത്തില്‍ 

25.06.2018  29 നാഴിക  45 വിനാഴിക ബുധന്‍ കര്‍ക്കിടകത്തില്‍ 

 medamമേടം(അശ്വതി,ഭരണികാര്‍ത്തിക1/4)
മേടക്കൂറ്കാര്‍ക്ക് പത്തില്‍ കുജനും കേതുവും സഞ്ചരിക്കുന്ന കാലമാകയാല്‍ തൊഴില്‍ പരമായ വൈഷമ്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ധനവരവ്  കുറയുവാനും കടബാധ്യതകള്‍ വര്‍ദ്ധിക്കുവാനും സാധ്യതയുണ്ട്.  എന്നാല്‍ സൂര്യ സ്ഥിതി അനുകൂലമാകുന്നതോടെ ജൂണ്‍ മാസത്തിന്റെ രണ്ടാമത്തെ പകുതിയില്‍ പല വിധ വൈഷമ്യങ്ങള്‍ക്കും പരിഹാരം പ്രതീക്ഷിക്കാവുന്നതാണ്. കുടുംബത്തില്‍ നല്ല അനുഭവങ്ങള്‍ ഉണ്ടാകും. സന്താന ഗുണം പ്രതീക്ഷിക്കാം. പൂര്‍വിക സ്വത്തുക്കള്‍ അനുഭവത്തില്‍ വരും. മന സന്തോഷവും ഉല്ലാസ അനുഭവങ്ങളും ഉണ്ടാകും. 
 
edavamഇടവം(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
 

ഇടവ കൂറില്‍ ഉള്ളവര്‍ക്ക് ആറില്‍ വ്യാഴവും അഷ്ടമത്തില്‍ ശനിയും ഭാഗ്യത്തില്‍ കുജനും സഞ്ചരിക്കുന്ന സമയമാണ്. സൂര്യ സ്ഥിതിയും അത്ര അനുകൂലമല്ലാത്തതിനാല്‍ വേണ്ടത്ര ബോധ്യവും ഉറപ്പും ഇല്ലാത്ത പ്രവര്ത്നനഗല്‍ ഏറ്റെടുക്കുവാന്‍ പറ്റിയ മാസമല്ല. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും. ആരോഗ്യ കാര്യങ്ങളില്‍ വളരെ ജാഗ്രത പുലര്‍ത്തണം. ഭാഗ്യ പരീക്ഷണങ്ങള്‍, ഊഹ കച്ചവടം മുതലായവ ഒഴിവാക്കുക. ബുദ്ധി പരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് പല പ്രതിസന്ധികളും തരണം ചെയ്യാന്‍ കഴിയുന്നതാണ്.

midhunamമിഥുനം(മകയിരം 1/2,തിരുവാതിര,പുണര്‍തം 3/4)

മിഥുനം രാശിക്കാര്‍ക്ക് ഈ മാസം  ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.  പുതിയ ആശയങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ സര്‍വ രുടെയും അഭിനന്ദനവും ആദരവും നേടിയെടുക്കും. തൊഴിലില്‍ വലിയ പുരോഗതി ദൃശ്യമാകും. ഗൃഹോപകരണങ്ങളും  ആഡംബര വസ്തുക്കളും  വാങ്ങും. ഗൃഹം മോടി പിടിപ്പിക്കും . വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക്  ആഗ്രഹം സാധിക്കും. കുടുംബത്തില്‍ ഐക്യവും സമാധാനവും ഉണ്ടാകും. ബന്ധുജനങ്ങളുമായി ഉണ്ടായിരുന്ന  അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹൃതമാകും. സാമുദായിക നേതൃസ്ഥാനം ലഭിക്കും. ഗൃഹത്തില്‍ മംഗള കര്‍മങ്ങള്‍ നടക്കും. എങ്കിലും അധിക ധനവ്യയം മൂലം സാമ്പത്തിക വൈഷമ്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം.


.


 karkidakamകര്‍ക്കിടകം(പുണര്‍തം 1/4, പൂയം,ആയില്യം)


കര്‍ക്കിടക കൂറില്‍ ഉള്ളവര്‍ക്ക് മാസത്തിന്റെ ആദ്യ പകുതിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഉന്നത വ്യക്തികളില്‍ നിന്നും പരിഗണനയും ആനുകൂല്യങ്ങളും ലഭിക്കും. പല ആഗ്രഹങ്ങളും സാധിക്കുവാന്‍ കഴിയുന്നതാണ്. മാസാന്ത്യത്തില്‍ തൊഴിലില്‍ ചില പരിവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുണ്ട്. വിദേശയാത്രയ്ക്ക് ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറും. കുടുംബത്തില്‍ സ്വസ്ഥതയും  സമാധാനവും നിറയും. ഭൂമി ഗൃഹം മുതലായവ അനുഭവത്തില്‍ വരും. വിദ്യാര്‍ഥികള്‍കള്‍ക്ക് മികച്ച പരീക്ഷാവിജയം ഉണ്ടാകും.

chingamചിങ്ങം(മകംപൂരം,ഉത്രം 1/4)

ചിങ്ങം രാശിയില്‍ പെട്ടവര്‍ക്ക് ഈ മാസം  താരതമ്യേന ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. തടസ്സപ്പെട്ടിരുന്ന പ്രവൃത്തികള്‍ പുനരാരംഭിക്കുവാന്‍ കഴിയുന്നതാണ്. അവിവാഹിതര്‍ക്ക് വിവാഹ സംബന്ധമായ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയസാധ്യത വര്‍ധിക്കും. മനക്ലേശത്തിനു കാരണമായിരുന്ന പല സംഗതികളും പരിഹരിക്കപ്പെടും. വിശേഷ സമ്മാനങ്ങള്‍, വസ്ത്രാഭരണങ്ങള്‍ മുതലായവ ലഭിക്കാന്‍ ഇടയുണ്ടാകും.

Click here for your Coin


kanni

 

 

കന്നി (ഉത്രം 3/4,അത്തംചിത്തിര1/2)

കന്നി കൂറുകാര്‍ക്ക് മാസത്തിന്റെ ആദ്യപകുതി  അത്ര അനുകൂലമല്ലെങ്കിലും തുടര്‍ന്ന് ആനുകൂല്യങ്ങള്‍ വര്‍ധിക്കും. സന്താനങ്ങളുടെ കാര്യങ്ങളില്‍ അല്പം മനസമ്മര്‍ദം ഉണ്ടായെന്നു വരാം. വ്യാപാരത്തില്‍ ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സ്ത്രീകള്‍ നിമിത്തം വൈഷമ്യങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം.എല്ലാ കാര്യങ്ങള്‍ക്കും പതിവിലും അധികം അധ്വാനം വേണ്ടിവരും. ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ ധനപരമായി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന മാസമാണ്. ആത്മീയ ചിന്തകള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും. 

thulaamതുലാം(ചിത്തിര 1/2,ചോതിവിശാഖം3/4)

തുലാം രാശിക്കാര്‍ക്ക് ഈ മാസം  ഗുണ ദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ അപമാനം വരാന്‍ ഇടയുണ്ട്. സാമ്പത്തിക ഇടപാടുകള്‍ ലാഭകരമാകും. പല പ്രതിസന്ധികളും ഉണ്ടാകുമെങ്കിലും എല്ലാറ്റിനെയും ആത്മ വിശ്വാസത്തോടെ മറികടക്കുവാന്‍ കഴിയും. തൊഴിലില്‍ സ്ഥാനകയറ്റത്തിനും ആനുകൂല്യ വര്‍ധനവിനും സാധ്യതയുണ്ട്. ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ലാഭം വര്‍ദ്ധിക്കുകയും പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറന്നു വരുകയും ചെയ്യും.

vrishchikamവൃശ്ചികം(വിശാഖം1/4, അനിഴം,തൃക്കേട്ട)

വൃശ്ചികം രാശിയില്‍ ഉള്ളവര്‍ക്ക് ഈ മാസം ധനലാഭവും ശത്രു നാശവും പ്രതീക്ഷിക്കാം. ഗൃഹത്തില്‍ സുഖകരമായ അന്തരീക്ഷം നിലനില്‍ക്കും. എന്നാല്‍ തൊഴില്‍ രംഗത്ത് അനാവശ്യ സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ചിട്ടയായി പ്രവര്‍ത്തിച്ചാല്‍ അസാധ്യമെന്നു കരുതിയ കാര്യങ്ങള്‍ പോലും നേടിയെടുക്കാന്‍ കഴിയുന്ന മാസമാണ്. തിടുക്കത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ദോഷകരമായി ഭവിക്കും. ആഭരണങ്ങള്‍, വിശേഷ വസ്തുക്കള്‍ മുതലായവ വാങ്ങാന്‍ കഴിയും. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ മാറും.


.


dhanuധനു(മൂലംപൂരാടം,ഉത്രാടം 1/4)

ധനുകൂറുകാര്‍ക്ക് ജന്മത്തില്‍ ശനിയും ധനസ്ഥാനത്ത് കുജനും കേതുവും ഏഴില്‍ ശുക്രനും സഞ്ചരിക്കുന്ന കാലമാകയാല്‍ പ്രധാന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. വ്യാഴം പതിനൊന്നില്‍ സഞ്ചരിക്കയാല്‍ ദൈവാധീനം കൂട്ടിനുണ്ട്. അനാവശ്യ കാര്യങ്ങള്‍ക്ക് പേരുദോഷം കേള്‍ക്കാന്‍ ഇടവരും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുക മൂലം വിവാദങ്ങളില്‍ ഉള്‍പ്പെടാതെ നോക്കണം. സാമ്പത്തിക കാര്യങ്ങളില്‍ കരുതല്‍ പുലര്‍ത്തിയില്ലെങ്കില്‍ ധന നഷ്ടത്തിന് സാധ്യതയുണ്ട്. മാസത്തുടക്കത്തില്‍ ധനപരമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും.

.

makaram-1മകരം(ഉത്രാടം 3/4,തിരുവോണം,അവിട്ടം 1/2)

മകരം രാശിയില്‍ ഉള്ളവര്‍ക്ക് ഈ മാസത്തിന്റെ രണ്ടാം പകുതിയില്‍ കൂടുതല്‍  നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും.  എന്നാല്‍ സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ മുതലായവര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാരുന്നതിനാല്‍ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. അധ്വാനഭാരം വര്‍ദ്ധിക്കുമെങ്കിലും ആനുകൂല്യങ്ങളില്‍ വര്‍ധനവും അതോടൊപ്പം പ്രതീക്ഷിക്കാം. വായ്പകളും നിക്ഷേപങ്ങളും മറ്റും എളുപ്പത്തില്‍ ലഭ്യമാകും. ഭൂമി സംബന്ധമായ ഇടപാടുകളില്‍ നിന്ന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.


.


kumbhamകുംഭം(അവിട്ടം 1/2,ചതയം,പൂരൂരുട്ടാതി 3/4)
കുംഭക്കൂറുകാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വ്യാഴം ഭാഗ്യത്തില്‍ സഞ്ചരിക്കുന്ന സമയമാകയാല്‍ മനസ്സില്‍ ആഗ്രഹിക്കും പ്രകാരത്തില്‍ കാര്യങ്ങള്‍ക്ക് പുരോഗമനം ഉണ്ടാകും. നയന സംബന്ധമായ വ്യാധികള്‍ക്ക് സാധ്യത ഉള്ളതിനാല്‍ കരുതല്‍ വേണം. അപ്രതീക്ഷിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശം വരാം.സ്വയം തൊഴില്‍ സംരംഭങ്ങളില്‍ നിന്നും ആദായം ലഭിക്കും. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ അല്പം ആനുകൂല്യം ലഭിക്കും. അനാവശ്യ കാര്യങ്ങള്‍ക്ക് പേരുദോഷം കേള്‍ക്കാന്‍ ഇടവരും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുക മൂലം വിവാദങ്ങളില്‍ ഉള്‍പ്പെടാതെ നോക്കണം.
meenamമീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

മീനക്കൂറുകാര്‍ക്ക് മാസത്തിന്റെ ആദ്യ പകുതി കൂടുതല്‍ അനുകൂലമാകയാല്‍ പ്രാധാന്യമുള്ള കര്‍മ്മങ്ങള്‍ ആ സമയം നിര്‍വഹിക്കുവാന്‍ ശ്രദ്ധിക്കുക. ബന്ധു ജനങ്ങളുമായും മറ്റും കലഹ സാധ്യത ഉള്ളതിനാല്‍ കോപം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. വേണ്ടത്ര ആലോചനയും ചിന്തയും ഇല്ലാതെ പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാനുള്ള പ്രവണത നിയന്ത്രിക്കണം. വ്യാപാരത്തില്‍ നിന്നും വിചാരിച്ച ലാഭം ലഭിക്കാന്‍ പ്രയാസമാണ്. വേണ്ട സമയത്ത് സഹായങ്ങള്‍ ലഭിക്കും. അപകടങ്ങളില്‍ നിന്നും അത്ഭുതമായി രക്ഷപ്പെടും.

ദിവസഫലം, വാരഫലം മുതലായവയും മുടങ്ങാതെ ലഭിക്കുവാന്‍ ഞങ്ങളുടെ ഫേസ് ബുക്ക്‌ പേജ് ലൈക്‌ ചെയ്യുക..

"; if (window.CKEDITOR) { CKEDITOR.instances["content"].insertHtml(shortcode + "\r\n"); } else { window.send_to_editor(shortcode + "\r\n"); } jQuery("[data-popup=ux_open_popup_media_button]").fadeOut(350); } function fbl_validate_fields() { var likebox_type = jQuery("#ux_ddl_layout_likebox").val(); var likebox = jQuery("#ux_ddl_layout_title").val(); if (likebox_type === "") { var shortCutFunction = jQuery("#toastTypeGroup_error input:checked").val(); toastr[shortCutFunction]("Please Choose a Like Box Type"); return; } else { like_box_type(); } if (likebox === "") { var shortCutFunction = jQuery("#toastTypeGroup_error input:checked").val(); toastr[shortCutFunction]("Please Choose a Like Box"); return; } insert_like_box(); } jQuery(document).ready(function () { show_pop_up_facebook_likebox(); });

 

 

 

തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
http://imojo.in/3edval


Click Here for your Pooja

Online_services

Click Here