ഗണേശ വിഗ്രഹങ്ങള്‍ വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗണേശ വിഗ്രഹങ്ങള്‍ വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ganapathi vigrahangal - Copy

വീട്ടില്‍ ഗണേശ വിഗ്രഹം വയ്ക്കുന്നത് ഗൃഹൈശ്വര്യകരമാണ്. ഗണപതി വിഗ്രഹങ്ങളും ചിത്രങ്ങളും കാണുന്നവരുടെ മനസ്സില്‍ ഭക്തിയും ഊര്‍ജവും നിറയുന്നത് അനുഭവമാണല്ലോ. സാധാരണയായി വീടിന്‍റെ തെക്ക് ഭാഗം ഒഴിച്ചുള്ള സ്ഥലങ്ങളില്‍ വിഗ്രഹങ്ങള്‍ വയ്ക്കാവുന്നതാണ്. എന്നാല്‍ ഉത്തര ഭാരതത്തിലെ വിശ്വാസം അനുസരിച്ച്, ഗണേശ വിഗ്രഹം നിര്‍മ്മിക്കുന്ന ധാതുക്കളുടെ ഭേദം അനുസരിച്ച് അവ വയ്ക്കേണ്ട സ്ഥാനങ്ങള്‍ക്കും ദിക്കുകള്‍ക്കും ചില നിഷ്കര്‍ഷകള്‍ പറഞ്ഞു വരാറുണ്ട്. അതിന്റെ കാര്യ കാരണങ്ങള്‍ എന്ത് തന്നെ ആയാലും ഭാരതത്തിന്റെ മധ്യ- ഉത്തര  മേഖലകളില്‍ ഇത്തരം വിശ്വാസം ശക്തമായി നിലനില്‍ക്കുന്നു. അത് എന്താണെന്നു നോക്കാം.

ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം 

സന്തതിപരമ്പരകളുടെ ക്ഷേമൈശ്വര്യങ്ങള്‍  ആഗ്രഹിക്കുന്നവര്‍ക്ക്‌ വീട്ടില്‍ ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം സ്ഥാപിക്കുന്നത്‌ നല്ലതാണന്നാണ്‌ വിശ്വാസം. ചെമ്പ്‌ കൊണ്ടുള്ള  ഗണേശ വിഗ്രഹങ്ങള്‍ കിഴക്കോ തെക്കോ ദിശയില്‍ വയ്‌ക്കുക. തെക്ക്‌ പടിഞ്ഞാറോ വടക്ക്‌കിഴക്കോ ദിശയില്‍ വയ്‌ക്കരുത്‌.  

തടികൊണ്ടുള്ള ഗണേശ വിഗ്രഹം

ചന്ദനത്തടിയില്‍ ഉള്‍പ്പടെ വിവിധ മരങ്ങള്‍ കൊണ്ട്‌ നിര്‍മ്മിക്കുന്ന ഗണേശ വിഗ്രഹങ്ങള്‍ക്ക്‌ നിരവധി ഗുണങ്ങളുണ്ട്‌. ആരോഗ്യം, ദീര്‍ഘായുസ്സ്‌, വിജയം എന്നിവയ്‌ക്കായി ഇത്തരം വിഗ്രഹങ്ങളെ നമ്മള്‍ ആരാധിക്കാറുണ്ട്‌. അതിനാല്‍ തടികൊണ്ടുള്ള ഗണേശ വിഗ്രഹങ്ങള്‍ വടക്ക്‌, വടക്ക്‌ കിഴക്ക്‌ അല്ലെങ്കില്‍ കിഴക്ക്‌ ദിശകളില്‍ വയ്‌ക്കുക. തെക്ക്‌കിഴക്ക്‌ ദിശയില്‍ ഇവ ഒരിക്കലും വയ്‌ക്കാന്‍ പാടില്ല.

കളിമണ്ണുകൊണ്ടുള്ള ഗണേശ വിഗ്രഹം


കളിമണ്ണില്‍ തീര്‍ത്ത ഗണേശ വിഗ്രഹങ്ങള്‍ക്കും നിരവധി ഗുണങ്ങളുണ്ട്‌. ഇവയെ ആരാധിക്കുന്നതിലൂടെ ആരോഗ്യം, വിജയം എന്നിവ ലഭിക്കുന്നതിന്‌ പുറമെ തടസ്സങ്ങള്‍ മാറാന്‍ സഹായിക്കുകയും ചെയ്യും. എന്തു തന്നെയായാലും ഇത്തരം വിഗ്രഹങ്ങള്‍ പടിഞ്ഞാറ്‌ അല്ലെങ്കില്‍ വടക്ക്‌ ദിശകളില്‍ വയ്‌ക്കരുത്‌. തെക്ക്‌പടിഞ്ഞാറ്‌ ദിശയില്‍ വയ്‌ക്കാം.

പിച്ചളകൊണ്ടുള്ള ഗണേശ വിഗ്രഹം 

പിച്ചളയില്‍ തീര്‍ത്ത ഗണേശ വിഗ്രങ്ങള്‍ വീടുകളില്‍ ഐശ്വര്യവും സമൃദ്ധിയും നിറയ്‌ക്കും. പിച്ചളയില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ കിഴക്ക്‌, തെക്ക്‌, പടിഞ്ഞാറ്‌ ദിശകളില്‍ വയ്‌ക്കാം. അതേസമയം ഇവ വടക്ക്‌ കിഴക്ക്‌, വടക്ക്‌ പടിഞ്ഞാറ്‌ ദിശകളില്‍ വയ്‌ക്കരുത്‌.

 

വലത്തേക്ക് തുമ്പിക്കൈ വരുന്ന വിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാതെ ഇരിക്കുന്നതാണ് നല്ലത്. അത് അശുഭകരമായതു കൊണ്ടല്ല, മറിച്ച് അത്തരം വിഗ്രഹങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെയും ആചാരത്തോടെയും താന്ത്രിക രീതികളോടെയും സൂക്ഷിക്ക പ്പെടെണ്ടതാണ്. ക്ഷേത്രങ്ങളില്‍ അത്തരം വിഗ്രഹങ്ങള്‍ ധാരാളമായി കാണാന്‍ കഴിയും. വിഗ്രഹങ്ങളും ചിത്രങ്ങളും ശുദ്ധമായ സ്ഥലങ്ങളില്‍ സൂക്ഷിക്കുക. ഷോ കേയ്സുകളിലും മറ്റും വയ്ക്കുമ്പോള്‍ തുകല്‍ വസ്തുക്കള്‍ മുതലായ അശുഭ സാധനങ്ങള്‍ അതോടൊപ്പം വയ്ക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. നവധാന്യ ഗണപതി വിഗ്രഹം പൂജാമുറിയില്‍ സൂക്ഷിക്കുന്നത് ഗണേശ പ്രീതിക്കും നവഗ്രഹ പ്രീതിക്കും ഒരുപോലെ സഹായിക്കും. ധന ധാന്യ സമൃദ്ധിക്കും കാരണമാകും.


.


ദൃഷ്ടിദോഷം മാറാന്‍ ദൃഷ്ടി ഗണപതി

വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും മറ്റും അസൂയയോടെയും ശത്രുതയോടെയും ഒരാള്‍ നോക്കിയാല്‍ അയാളുടെ ദൃഷ്ടിയിലെ നെഗറ്റീവ് എനര്‍ജി മൂലം ദൃഷ്ടിദോഷം സംഭവിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ദൃഷ്ടി ദോഷത്തില്‍ നിന്നും രക്ഷ നേടാനായി അഗസ്ത്യമുനി തന്റെ തപശക്തിയാല്‍ ശുഭ ദൃഷ്ടി ഗണപതിയെ സൃഷ്ടിച്ചു. വിഷ്ണുവിന്റെ ശംഖ ചക്രങ്ങളും ശിവന്റെ ത്രിക്കണ്ണുകളും പരാശക്തിയുടെ ത്രിശൂലവും സര്‍വ ദേവതകളുടെയും ആയുധജാലങ്ങളും ധരിച്ച്  സിംഹം, മൂഷികന്‍‌ എന്നീ വാഹനങ്ങളോടു കൂടി ലക്ഷ്മീ പ്രതീകമായ താമരപ്പൂവില്‍ നില്‍ക്കുന്ന ഗണപതി രൂപമാണ് ദൃഷ്ടി ഗണപതി. ഈ ഗണപതി ചിത്രം വീടുകള്‍, വ്യാപാര-വാണിജ്യ കേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍ മുതലായവകളില്‍ വടക്കോട്ട്‌  ദര്‍ശനമായി സ്ഥാപിച്ചു വണങ്ങുന്നത് സര്‍വ ദൃഷ്ടി ദോഷങ്ങളും ഇല്ലാതാക്കും. ബുധനാഴ്ചകളില്‍ ദൃഷ്ടി ഗണപതി  ചിത്രത്തിന് ദീപം ആരാധിക്കുന്നത് അതി വിശേഷമാണ്.

drishtiganapathi ad

.


തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
http://imojo.in/3edval


Click Here for your Pooja

Online_services

Click Here