എന്റെ ഭാഗ്യാധിപന്‍ ആരാണ് ?

എന്റെ ഭാഗ്യാധിപന്‍ ആരാണ് ?

fortune success

ജ്യോതിഷവശാല്‍ ലഗ്നം മുതല്‍ ഒന്‍പതാമത്തെ ഭാവത്തെ കൊണ്ട് ഭാഗ്യത്തെ ചിന്തിക്കാവുന്നതാണ്. സാമാന്യ ജ്യോതിഷ വിശ്വാസികള്‍ക്കും കൂടെ അടിസ്ഥാന ജ്യോതിഷ കാര്യങ്ങള്‍ മനസ്സിലാകട്ടെ എന്ന നല്ല ഉദ്ദേശത്തോടെയാണ് ഈ ലേഖനം തയാറാക്കുന്നത്. ജ്യോതിഷ ജ്ഞാനികള്‍ക്ക്  ഇത് ഉപകാരപ്പെടണം എന്നില്ല. അങ്ങിനെയൊരു ഉദ്ദേശ്യവും ഇല്ല.

ഭാഗ്യസ്ഥാനവും ഭാഗ്യാധിപനെയും  മനസ്സിലാക്കുവാന്‍ വലിയ ബുദ്ധിമുട്ടില്ല. അവനവന്‍റെ ജാതകം എടുക്കുക. അതിലെ ഗ്രഹനിലയില്‍ ‘ല’എന്ന അക്ഷരം കൊണ്ട് നിങ്ങളുടെ ലഗ്നം രേഖപ്പെടുത്തിയിട്ടുണ്ടാകും. ‘ല’ എന്ന്  രേഖപ്പെടുത്തിയ സ്ഥാനം ഒന്ന്  എന്നെണ്ണിക്കൊണ്ട് ഘടികാര ദിശയില്‍ ഒന്‍പതാമത്തെ സ്ഥാനം (രാശി) നിര്‍ണ്ണയിക്കുക. ആ രാശിയാണ് നിങ്ങളുടെ ഭാഗ്യസ്ഥാനം.  ഉദാഹരണമായി തന്നിരിക്കുന്ന ഈ  ഗ്രഹനിലയില്‍ ലഗ്നം ഇടവവും ഭാഗ്യസ്ഥാനം മകരവും ഭാഗ്യാധിപന്‍ ശനിയും ആകുന്നു.

grahanila

.

.

ഇപ്രകാരം മറ്റു ലഗ്നങ്ങള്‍ക്കുള്ള ഭാഗ്യാധിപന്മാരെയും എളുപ്പത്തില്‍ കണ്ടെത്താം.

lagna and bhagyadhipa

ഭാഗ്യാധിപനെ അറിഞ്ഞാല്‍ എന്തു ഗുണം?

ഒരാളുടെ ജാതകത്തിലെ ഭാഗ്യാനുഭാവങ്ങളെ പരിഗണിക്കുന്നതില്‍ ഭാഗ്യാധിപന്  വലിയ പ്രാധാന്യമുണ്ട്. ഭാഗ്യാധിപന്‍  ഉച്ച-സ്വക്ഷേത്ര സ്ഥിതികളോടെയും ഇഷ്ട ഭാവസ്ഥിതനും മറ്റുമായി  ഇരിയ്ക്കുന്നത് ഭാഗ്യദായകമാണ്. ഭാഗ്യാധിപന്  നീചം, ശത്രുക്ഷേത്ര സ്ഥിതി, മറഞ്ഞ ഭാവങ്ങളില്‍ സ്ഥിതി മുതലായവ വരുന്നത് പൊതുവില്‍ ഭാഗ്യനുഭവങ്ങള്‍ കുറയാന്‍ ഇടയാകും.  അത്തരം സാഹചര്യങ്ങളില്‍ ഭാഗ്യാധിപ പ്രീതിക്കായി പക്കപ്പിറന്നാളുകളില്‍ ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നത് നല്ലതാണ്. കൂടാതെ ഭാഗ്യാധിപന്‍ സൂര്യന്‍ ആണെങ്കില്‍ ശിവനും ചന്ദ്രന്‍ ആണെങ്കില്‍ ദുര്‍ഗാഭഗവതി, കുജന്‍ എങ്കില്‍ സുബ്രഹ്മണ്യന്‍-ഭദ്രകാളി എന്നിവര്‍, ബുധനെങ്കില്‍ അവതാര വിഷ്ണു. വ്യാഴമെങ്കില്‍ മഹാവിഷ്ണു, ശുക്രന്‍ എങ്കില്‍ മഹാലക്ഷ്മി, ശനിയെങ്കില്‍ ശാസ്താവ് എന്ന ക്രമത്തില്‍ ദേവതാഭജനവും വഴിപാടുകളും നടത്തി ഭാഗ്യം വര്‍ധിപ്പിക്കുക.

ഭാഗ്യാധിപന്റെ രത്നം മോതിരമാക്കി ധരിക്കുന്നത് ഭാഗ്യപുഷ്ടിക്ക് ഏറ്റവും വേഗത്തില്‍ സഹായിക്കുന്ന കാര്യമാകുന്നു.

ഭാഗ്യാധിപന് ജാതകത്തില്‍ ബലം ഇല്ലാത്തവര്‍ ഭാഗ്യ പരീക്ഷണം, ഊഹ കച്ചവടം, പന്തയങ്ങള്‍ മുതലായവയില്‍ പങ്കെടുക്കുന്നത് ആശാസ്യമല്ല.


ഭാഗ്യ പുഷ്ടിക്ക് ഭാഗ്യസൂക്ത പുഷ്പാഞ്ജലി Click Here!!

 

ധന സമൃദ്ധിക്ക് കുബേര സംഖ്യായന്ത്ര നാണയം Click Here!!


navadhanya-ganesha.jpg.image.784.410

.

 


readmore vyazhasthithi

readmore bhagya nirbhagya