നക്ഷത്രവിശേഷം

നക്ഷത്രവിശേഷം

jupiter5
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെയും സാമാന്യ പൊതു സ്വഭാവങ്ങളും 
ഉപാസനാ മൂര്‍തികളും മന്ത്രാക്ഷരങ്ങളും മനസ്സിലാക്കുക….

അശ്വതി

ഈ നക്ഷത്രത്തില്‍ ജനിച്ചാല്‍ ബുദ്ധിശക്തി, ധൈര്യം,സാമര്‍ത്ഥ്യം എന്നിവയുണ്ടായിരിക്കും. ഓര്‍മശക്തി, അറിവുസമ്പാദിക്കുന്നതില്‍ താല്‍പര്യം, വിശാലനയനങ്ങള്‍, വിസ്തൃതമായ നെറ്റിത്തടം, ശാന്തത, വിനയം, ചിലപ്പോള്‍ നിര്‍ബന്ധബുദ്ധി, ബലപ്രയോഗത്തിനു വഴങ്ങാത്ത സ്വഭാവം നിശ്ചയദാര്‍ഢ്യം, ചിലപ്പോള്‍ മദ്യപാനാസക്തി, സേവനസന്നദ്ധത, പരിശ്രമശീലം തുടങ്ങിയവ ഇവരുടെ ലക്ഷണങ്ങളാണ്‌. സ്ത്രീകള്‍ ഈ നക്ഷത്രത്തില്‍ ജനിക്കുന്നത്‌ ഐശ്വര്യപ്രദമാണ്‌. അശ്വതിജാതരില്‍നിന്ന്‌ ഔഷധങ്ങള്‍ സ്വീകരിക്കുന്നതും അവര്‍ ഔഷധങ്ങള്‍ നല്‍കുന്നതും ഫലപ്രദമാണെന്നു വിശ്വസിക്കപ്പെടുന്നു.
പ്രതികൂല നക്ഷത്രങ്ങള്‍: കാര്‍ത്തിക, മകയിരം, പുണര്‍തം, വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍: സൂര്യന്‍, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങള്‍ ഇവര്‍ക്ക്പൊതുവെ അശുഭമായേക്കാം. അതിനാല്‍ ഇക്കാലത്ത്‌ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌.അശ്വതി, മകം, മൂലം നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനം തുടങ്ങിയവയ്ക്ക്‌ ഉത്തമം. ഈ നക്ഷത്രക്കാര്‍ ഗണപതിയെ ഭജിക്കുന്നത്‌ ഉത്തമമാണ്‌. ജന്മനക്ഷത്രം തോറും ഗണപതിഹോമം നടത്തുന്നത്‌ ഐശ്വര്യപ്രദമായിരിക്കും. വിനായകചതുര്‍ത്ഥിനാളില്‍ വ്രതമനുഷ്ഠിക്കുന്നതും ഉത്തമം.കേതുപ്രീതികരമായ മന്ത്രങ്ങളഉം സ്തോത്രങ്ങളും ഇവര്‍ ജപിക്കുന്നതു നന്നായിരിക്കും. രാശ്യാധിപനായ കുജനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതാണ്‌. ചൊവ്വാഴ്ചയും അശ്വതി നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം സുബ്രഹ്മണ്യഭജനം, ഭദ്രകാളീഭജനം (ചൊവ്വ ജാതകത്തില്‍ യുഗ്മരാശിയിലെങ്കില്‍) ഇവ നടത്തുന്നത്‌ ഫലപ്രദമാണ്‌. ഇവര്‍ ചുവന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത്‌ നന്നായിരിക്കും.
മന്ത്രങ്ങള്‍
നക്ഷത്രദേവത അശ്വിനീദേവകളാണ്‌. ഈ ദേവതയുടെ മന്ത്രങ്ങള്‍ താഴെ കൊടുക്കുന്നു.1. ഓം അശ്വിനാ തേജസാ ചക്ഷുഃ പ്രാണേന സരസ്വതീവീര്യം വാചേന്ദ്രോ ബലേന്ദ്രായ ദധുരിന്ദ്രിയം2. ഓം അശ്വിനീ കുമാരാഭ്യാം നമഃനക്ഷത്രമൃഗം: കുതിര, വൃക്ഷം-കാഞ്ഞിരം, ഗണം-ദേവം, യോനി-പുരുഷം, പക്ഷി-പുള്ള്‌, ഭൂതം-ഭൂമി.

ഭരണി.

 
ഈ നക്ഷത്രക്കാരുടെ മറ്റുള്ളവരോടുള്ള പെരുമാറ്റം പലപ്പോഴും ആകര്‍ഷകമായിരിക്കും. ഇവര്‍ പലപ്പോഴും അപവാദങ്ങള്‍ക്കു പാത്രമാവുകയും ചെയ്യുന്നു. ഒരു ലക്ഷ്യത്തിനുവേണ്ടി സ്ഥിരപരിശ്രമം ചെയ്യാറുള്ള ഇവര്‍ മനസ്സിനു കാഠിന്യമുള്ളവരായിരിക്കും. കലാപരമായ കാര്യങ്ങളില്‍ ചിലര്‍ക്കു താല്‍പര്യം കാണാം. പരിശ്രമത്തിനൊത്ത്‌ ഇവര്‍ക്ക്‌ ഫലം ലഭിക്കാറില്ല. ഏതു കാര്യത്തിന്റെയും നെഗേറ്റെവ്‌ വശമാണ്‌ ആദ്യം ഇവര്‍ ചിന്തിക്കുന്നത്‌. പൊതുവെ ഇവര്‍ക്ക്‌ ആരോഗ്യവും ദേഹപുഷ്ടിയും കാണും. സ്ത്രീവിഷയങ്ങളില്‍ ഇവര്‍ക്ക്‌ പലപ്പോഴും നിയന്ത്രണം പാലിക്കാന്‍ കഴിയാറില്ല. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ പൊതുവെ ദാമ്പത്യസുഖം കുറവായിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍: രോഹിണി, തിരുവാതിര, പൂയം, വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍: ചന്ദ്രന്‍, രാഹു, ശനി എന്നീ ദശാകാലങ്ങളില്‍ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കണം. ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനം, വ്രതാനുഷ്ഠാനങ്ങള്‍ തുടങ്ങിയവയ്ക്ക്‌ നന്ന്‌. മഹാലക്ഷ്മീഭജനം, അന്നപൂര്‍ണേശ്വരീ ഭജനം തുടങ്ങിയവ ഭരണിനക്ഷത്രക്കാര്‍ അനുഷ്ഠിക്കുന്നതു ഫലപ്രദമായിരിക്കും. ജന്മനക്ഷത്രം തോറും ലക്ഷ്മീപൂജ നടത്തുന്നതും ഉത്തമമാണ്‌. ക്ഷേത്രങ്ങളില്‍ യക്ഷിക്കു വഴിപാടുകള്‍ നടത്തുക, ശുക്രപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുക എന്നിവയും ഫലപ്രദമായ കര്‍മങ്ങളാണ്‌. വെള്ളി,ചൊവ്വ ദിവസങ്ങളും ഭരണി നക്ഷത്രവും ചേര്‍ന്ന്‌ വരുന്ന ദിവസങ്ങളില്‍ ഇവര്‍ സവിശേഷപ്രാധാന്യത്തോടെ വ്രതം, മറ്റ്‌ ദോഷപരിഹാരകര്‍മങ്ങള്‍ എന്നിവ അനുഷ്ഠിക്കണം. വെള്ള, ഇളംനീല, വിവിധവര്‍ണങ്ങള്‍ ചേര്‍ന്നത്‌, ചുവപ്പ്‌ എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌.നക്ഷത്ര ദേവത-യമന്‍മന്ത്രങ്ങള്‍1. ഓം യമായ ത്വാ മഖായ ത്വാ സൂര്യസ്യ ത്വാതപസേ ദേവസ്ത്വാ സവിതാ മധ്വാ നവതുപൃഥിവ്യാ സംസ്പൃശസ്പാഹി അര്‍ച്ചിരസിശൗചിരസി തപോസി2. ഓം യമായ നമഃഈ മന്ത്രങ്ങളും നിത്യേന ജപിക്കാവുന്നതാണ്‌.ഇതുകൂടാതെ ഇവര്‍ രാശ്യാധിപനായ കുജനെ പ്രീതിപ്പെടുത്തുന്നതും ഉത്തമം. ഭരണി നക്ഷത്രത്തിന്‌ ഭദ്രകാളിയുമായി ബന്ധം കല്‍പിക്കപ്പെടുന്നതിനാല്‍ ഭദ്രകാളീ ഭജനവും ചില ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്‌.നക്ഷത്ര മൃഗം: ആന, വൃക്ഷം-നെല്ലി, ഗണം-മനുഷ്യ, യോനി-പുരുഷം, പക്ഷി-പുള്ള്‌, ഭൂതം-ഭൂമി.പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

Click here for your Personalised Report


 

കാര്‍ത്തിക.

 
ഇച്ഛാശക്തി, പ്രവര്‍ത്തന നിരത, ശരീരസുഖം എന്നിവയോടുകൂടിയവരായിരിക്കും ഈ നക്ഷത്രക്കാര്‍. ഇവര്‍ക്ക്‌ സഹോദരന്മാര്‍ കുറവോ അവര്‍ക്കു നാശമോ വരാം. സംഭാഷണപ്രിയത, പ്രസിദ്ധി, കലാനിപുണത, ആഡംബരപ്രിയത്വം, ദാമ്പത്യസുഖം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌.
ഇവര്‍ക്ക്‌ പിതൃഭാഗ്യം കുറവായിരിക്കും. പലപ്പോഴും ഇവര്‍ നിര്‍ബന്ധബുദ്ധിയും കോപവും പ്രകടിപ്പിക്കാറുണ്ട്‌. തന്നെ വിമര്‍ശിക്കുന്നവരോട്‌ ഇവര്‍ ചിലപ്പോള്‍ ശത്രുതയോടെ പെരുമാറുന്നു. എരിവ്‌, പുളി തുടങ്ങിയ രസങ്ങളോട്‌ ഇവര്‍ക്ക്‌ താല്‍പര്യം കൂടും. കാര്‍ത്തിക ഒന്നാം പാദം മേടം രാശിയിലും ബാക്കി മൂന്നു പാദങ്ങള്‍ ഇടവരാശിയിലുമായി വ്യാപിച്ചിരിക്കുന്നു. കാര്‍ത്തിക ഒന്നാം പാദത്തില്‍ ജനിച്ചവര്‍ക്ക്‌ അല്‍പം തീഷ്ണസ്വഭാവം കൂടുതല്‍ കാണും. ഇടവക്കൂറില്‍ കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക്‌ ആഡംബര പ്രിയത്വം ഏറിയുമിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍ : മകയിരം, പുണര്‍തം, ആയില്യം, കാര്‍ത്തിക മേടക്കൂറിന്‌-വിശാഖം നാലാം പാദം, അനിഴം, കേട്ട എന്നിവയും കാര്‍ത്തിക ഇടവക്കൂറിന്‌-മൂലം, പൂരാടം, ഉത്രാടം ആദ്യപാദം എന്നിവയും പ്രതികൂലനക്ഷത്രങ്ങളാണ്‌.
അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ : കുജദശ, വ്യാഴദശ, ബുധദശ എന്നിവയില്‍ ഇവര്‍ പ്രത്യേകമായി, വിധിപ്രകാരമുള്ള ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കണം. കാര്‍ത്തിക നക്ഷത്രജാതര്‍ പതിവായി സൂര്യനെയും ശിവനെയും ഭജിക്കുന്നത്‌ ഉത്തമമാണ്‌. കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ ദിനങ്ങളില്‍ സൂര്യഭജനം, ശിവക്ഷേത്ര ദര്‍ശനം തുടങ്ങിയവ അനുഷ്ഠിക്കുക. കാര്‍ത്തികയും ഞായറാഴ്ചയും ഒത്തുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ വ്രതം, മറ്റ്‌ ദോഷപരിഹാരകര്‍മങ്ങള്‍ എന്നിവ അനുഷ്ഠിക്കണം.
ആദിത്യഹൃദയം പതിവായി ജപിക്കുന്നതും ഉത്തമമാണ്‌. ഇക്കൂട്ടര്‍ നിത്യവും രാവിലെ അല്‍പനേരം ആദിത്യപ്രാര്‍ത്ഥനയോടെ വെയിലേല്‍ക്കുന്നതു നല്ലതാണ്‌. കഴിയുന്നതും പകലുറക്കവും ഇവര്‍ ഒഴിവാക്കുക. കാര്‍ത്തിക മേടക്കൂറുകാര്‍ കുജപ്രീതികര്‍മങ്ങളും ഇടവക്കൂറുകാര്‍ ശുകപ്രീതി കര്‍മങ്ങളും അനുഷ്ഠിക്കുന്നതും അഭികാമ്യമാണ്‌. കാര്‍ത്തിക നക്ഷത്രക്കാര്‍ ചുവപ്പ്‌, കാവി തുടങ്ങിയ നിറങ്ങള്‍ ധരിക്കുന്നത്‌ നന്നായിരിക്കും.കാര്‍ത്തിക നക്ഷത്രദേവത അഗ്നിയാണ്‌.മന്ത്രങ്ങള്‍ : താഴെപ്പറയുന്ന മന്ത്രങ്ങള്‍ ഇവര്‍ നിത്യവും ജപിക്കുക.1. ഓം അഗ്നിമൂര്‍ദ്ധ്വാ ദിവഃ കകുതപ്തിഃപൃഥിവ്യാ അയംഅപാം രേതാംസി ജിന്വതി2. ഓം അഗ്നയേ നമഃനക്ഷത്രമൃഗം-ആട്‌, വൃക്ഷം-അത്തി, ഗണം-അസുരം, യോനി-സ്ത്രീ, പക്ഷി-പുള്ള്‌, ഭൂതം-ഭൂമി.പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.
 

രോഹിണി.

 
ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രം എന്ന പേരില്‍ പ്രസിദ്ധമായ ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സ്ഥിരചിത്തരും സൗന്ദര്യമുള്ളവരുമായിരിക്കും. നേത്രത്തിന്‌ വൈകല്യമോ രോഗമോ വരാന്‍ സാധ്യതയുണ്ട്‌. കുലീനത, മധുരഭാഷണം, പെട്ടെന്നുള്ള കോപം, നീതിന്യായ താല്‍പര്യം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌. ഏറ്റെടുക്കുന്ന ജോലിയില്‍ ഇവര്‍ തങ്ങളുടെ സാമര്‍ത്ഥ്യം പ്രകടിപ്പിക്കുന്നു. മാതാവുമായി ഇവര്‍ക്ക്‌ നല്ല ബന്ധമായിരിക്കും. സ്നേഹം, വാത്സല്യം, ദയ, പരോപകാര പ്രവണത, മുഖശ്രീ എന്നിവ ഇവരുടെ ഗുണങ്ങളാണ്‌. രോഹിണി നക്ഷത്രക്കാരായ സ്ത്രീകള്‍ സ്ത്രീസഹജമായ ഗുണങ്ങളുടെ വിളനിലമായിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍ : തിരുവാതിര, പൂയം, മകം, മൂലം, പൂരാടം, ഉത്രാടം (ആദ്യപാദം).അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ : രാഹു, ശനി, കേതു എന്നീ ദശാകാലങ്ങള്‍ ഇവര്‍ക്ക്‌ പൊതുവെ അശുഭമായിരിക്കും. ഇക്കാലത്ത്‌ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. രോഹിണി നക്ഷത്രജാതര്‍ പതിവായി ചന്ദ്രനെയും ചന്ദ്രന്റെ ദേവതകളെയുമാണ്‌ ഭജിക്കേണ്ടത്‌. ചന്ദ്രപ്രീതികരങ്ങളായ മന്ത്രങ്ങള്‍, സ്തോത്രങ്ങള്‍ എന്നിവ ജപിക്കുക, തിങ്കളാഴ്ചവ്രതമനുഷ്ഠിക്കുക എന്നിവയൊക്കെ ഉത്തമമാണ്‌.
തിങ്കളാഴ്ചയും രോഹിണി നക്ഷത്രവും പൗര്‍ണമിയും രോഹിണി നക്ഷത്രവും എന്നിങ്ങനെയുള്ള ദിവസങ്ങള്‍ വന്നാല്‍ അന്ന്‌ വ്രതമനുഷ്ഠിക്കുകയും ചന്ദ്രപൂജ നടത്തുകയും ചെയ്യാം. ജാതകത്തില്‍ ചന്ദ്രന്‌ പക്ഷബലമുള്ളവര്‍ ദുര്‍ഗ്ഗാദേവീഭജനം, ക്ഷേത്രദര്‍ശനം എന്നിവയും നടത്തണം. പൗര്‍ണമിനാളില്‍ ദുര്‍ഗ്ഗാക്ഷേത്രദര്‍ശനവും അമാവാസി നാളില്‍ ഭദ്രകാളീക്ഷേത്രദര്‍ശനവും ചെയ്യാം.
രോഹിണി നക്ഷത്രക്കാര്‍ക്ക്‌ അഭികാമ്യമായ നിറങ്ങള്‍ വെള്ള, ചന്ദനനിറം തുടങ്ങിയവയാണ്‌. രാശ്യാധിപനായ ശുക്രനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നത്‌ അഭികാമ്യമാണ്‌. രോഹിണി നക്ഷത്രത്തിന്റെ ദേവത ബ്രഹ്മാവാണ്‌.മന്ത്രങ്ങള്‍: താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യജപത്തിനു നല്ലത്‌.1. ഓം ബ്രഹ്മയജ്ഞാനം പ്രഥമം പുരസ്താദ്വിസീമതഃസുരുചോ വേന ആവഃസുബുധ്ന്യാ ഉപമാ അസ്യവിഷ്ഠാ സതശ്രയോനിമസതശ്ര വിവഃ2. ഓം ബ്രഹ്മണേ നമഃനക്ഷത്രമൃഗം-പാമ്പ്‌, വൃക്ഷം-ഞ്ഞാവല്‍, ഗണം-മാനുഷ, യോനി-സ്ത്രീ, പക്ഷി-പുള്ള്‌, ഭൂതം-ഭൂമി.പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.
 

മകയിരം

 

മകയിരം നക്ഷത്രത്തില്‍ ജനിച്ചവരില്‍ അധികംപേരും തീരുമാനങ്ങളെടുക്കാന്‍ വളരെയേറെ സമയമെടുക്കുന്നവരാണ്. എല്ലാത്തിനേയും സംശയത്തോടുകൂടി നോക്കുന്ന സ്വഭാവമുണ്ടാകും. മനസ് എപ്പോഴും ആശങ്കാകുലമായിരിക്കും. മകയിരം നക്ഷത്രക്കാര്‍ കൃത്രിമബുദ്ധിക്കാരല്ലാത്തതുകൊണ്ട് ആളുകളെ ഉള്ളുതുറന്ന് വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് ഇവര്‍ക്ക് വലിയ ചതിവും, അമളിയും പറ്റാറുണ്ട്. ഇവരുടെ പ്രത്യേകതകളും നേര്‍ബുദ്ധിയും കാരണം ആളുകള്‍ ഇവരോടു സന്തോഷപൂര്‍വം ഇടപഴകുന്നു. ഇവര്‍ക്ക് ആഡംബരഭ്രമവും വേഷവിധാനഭ്രമവും ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കാനും അവരുടെ കാര്യങ്ങള്‍ ചെയ്തുകൊടുക്കാനും ഇവര്‍ എപ്പോഴും തയാറായിരിക്കും. ഇവര്‍ പൊതുവെ ചിലവ് കൂടുതല്‍ ഉള്ളവരായതിനാല്‍ വേണ്ടതിനും വേണ്ടാത്തതിനും പണം ചിലവാക്കും. കൈയില്‍ വരുന്ന പണം മറ്റുള്ളവര്‍ക്കുവേണ്ടി ചിലവാക്കിയെന്നിരിക്കും. ഇത് കൂടുതല്‍ ബാധ്യതകള്‍ വരുത്തി വയ്ക്കും.

ആരോടെങ്കിലും വിശ്വാസം തോന്നിയാല്‍ അവര്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മടിക്കുകയില്ല. നിഷപക്ഷമായി ചിന്തിക്കുന്ന സ്വഭാവമുണ്ടാകും. ശത്രുക്കളെ സ്വാധീനിക്കാന്‍ പ്രത്യേകമായ കഴിവ് കാണിക്കും. അന്യരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുമെങ്കിലും തീരുമാനങ്ങളെടുക്കുന്നത് സ്വന്തം ഇഷ്ടമനുസരിച്ചായിരിക്കും. ഇതുമൂലം സ്വജനങ്ങളുമായി അടുപ്പക്കുറവും, അടുത്തസുഹൃത്തുക്കളുടെ അതൃപ്തിയും ഉണ്ടാകും. കുടുംബജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യക്കുറവുമൂലം ചിലപ്പോള്‍ ക്ലേശിക്കേണ്ടിവരും. ആശയപരമായ ഭിന്നതയും കുടുംബത്തിലുണ്ടാകും. എന്നാല്‍ ഉറച്ച ഈശ്വരവിശ്വാസവും അതില്‍ നിന്ന് ഉണ്ടാകുന്ന ആത്മവിശ്വാസവും എല്ലാ ബുദ്ധിമുട്ടുകളില്‍ നിന്നും മോചനം നേടാന്‍ വഴിതെളിക്കും. അമ്മയുടെ കുടുംബത്തില്‍ നിന്ന് സഹകരണം കൂടുതല്‍ ലഭിക്കാം. മധ്യവയസിനു ശേഷമായിരിക്കും ചിലപ്പോള്‍ ജീവിതത്തില്‍ നേട്ടമുണ്ടാവുക.

ബാല്യകാലം അത്ര മെച്ചമായിരിക്കുകയില്ല. ആരോഗ്യക്കുറവ്, കുടുംബത്തിലെ അസ്വസ്ഥതകള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തുടങ്ങിയവകൊണ്ട് 21 വയസുവരെ പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാം. വിദ്യാഭ്യാസത്തിന് അലസതയോ, തടസങ്ങളോ ഉണ്ടാകാം. 21 വയസു മുതല്‍ 37 വയസു വരെ പൊതുവെ അഭിവൃദ്ധികരമാണ്. വിദ്യാഗുണം, തൊഴില്‍ലാഭം, ധനാഭിവൃദ്ധി തുടങ്ങിയവയെല്ലാം ഈ കാലത്ത് പ്രതീക്ഷിക്കാം. 37 വയസിനു ശേഷം ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഈ കാലത്തു സ്വജനവിരോധം, സ്വജനങ്ങളില്‍ നിന്ന് ഉപദ്രവങ്ങള്‍ ഉണ്ടാകാം. ഈ കാലത്ത് ഉണ്ടാകുന്ന കൂട്ടുകെട്ടുകള്‍ വളരെ ശ്രദ്ധിക്കണം. 56 വയസിനു ശേഷം രോഗകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഇടവക്കൂറായ മകയിരം നക്ഷത്രക്കാരുടെ ജീവിതപങ്കാളികള്‍ പൊതുവെ ദേഷ്യക്കാരായിരിക്കും.

 

തിരുവാതിര.

 
ശിവന്റെ നക്ഷത്രമെന്നു പ്രസിദ്ധമായ തിരുവാതിരയില്‍ ജനിക്കുന്നവര്‍ അനവധി വിഷയങ്ങളില്‍ പരിജ്ഞാനമുള്ളവരും ധനസമ്പാദനത്തില്‍ ജാഗരൂഗരുമാണ്‌. ജീവിതത്തില്‍ ഇവര്‍ക്ക്‌ ഉയര്‍ച്ച താഴ്ചകള്‍ ഇടവിട്ടുണ്ടായിക്കൊണ്ടിരിക്കും. സരസമായ സംഭാഷണം ഇവരുടെ പ്രത്യേകതയാണ്‌. സ്ഥിരതയില്ലായ്മയും ഇവരുടെ മുമുദ്രയാണ്‌. ദുര്‍വാശി, ദുരഭിമാനം തുടങ്ങിയവ മൂലം ഇവര്‍ അര്‍ഹിക്കുന്ന കീര്‍ത്തി ലഭിക്കുന്നില്ല. ഉപകാര സ്മരണയും ഇവര്‍ക്കു കുറവായിരിക്കും. സ്ത്രീകള്‍ മറ്റുള്ളവരുടെ കുറ്റവും കുറവും പറയുന്ന സ്വഭാവക്കാരായിരിക്കും. വൈവാഹിക ജീവിതം അസ്വാരസ്യങ്ങള്‍ നിറഞ്ഞതായി കാണാറുണ്ട്‌.പ്രതികൂല നക്ഷത്രങ്ങള്‍പൂയം, മകം, ഉത്രം, ഉത്രാടം (മകരക്കൂര്‍) തിരുവോണം, അവിട്ടം (മകരക്കൂര്‍)
അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ശനി, കേതു, സൂര്യന്‍ എന്നീ ദശകളില്‍ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കണം. ഇവര്‍ രാഹുവിനെയും സര്‍പ്പങ്ങളെയും ഭജിക്കുന്നത്‌ നല്ലതാണ്‌. ജന്മനക്ഷത്ര ദിവസം സര്‍പ്പക്ഷേത്ര ദര്‍ശനം നടത്തുകയും വഴിപാടുകള്‍ കഴിക്കുകയും ചെയ്യുക. തിരുവാതിര, ചോതി, ചതയം നാളുകളില്‍ രാഹുപ്രീതികര്‍മങ്ങള്‍ അനുഷ്ഠിക്കുക. സര്‍പ്പക്കാവില്‍ കരിമരം വെച്ചുപിടിപ്പിക്കുക. രാശ്യാധിപനായ ബുധന്റെ പ്രീതിയ്ക്കുള്ള കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. കറുപ്പ്‌, കടുംനീല എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ഇവര്‍ക്ക്‌ ശുഭമായിരിക്കും.തിരുവാതിരയുടെ നക്ഷത്ര ദേവത ശിവനാണ്‌.
മന്ത്രങ്ങള്‍ശിവപ്രീതിയ്ക്ക്‌ നിത്യവും ജപിക്കേണ്ട മന്ത്രം താഴെക്കൊടുക്കുന്നു.1. ഓം നമസ്തേ രുദ്രമന്യവ ഉതോതഇഷവേ നമഃബാഹ്യഭ്യാമുത തേ നമഃ2. ഓം രുദ്രായ നമഃനക്ഷത്രമൃഗം-പെണ്‍പട്ടി, വൃക്ഷം-കരിമരം, ഗണം-മാനുഷം, യോനി-സ്ത്രീ, പക്ഷി-ചകോരം, ഭൂതം-ജലം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.
 

പുണര്‍തം.

 
പുണർതം നക്ഷത്രത്തിൽ ജനിക്കുന്നവർ ഈശ്വര വിശ്വാസികൾ ആയിരിക്കും .സ്വഭാവ ഗുണത്തിൽ ഇവർ മറ്റുള്ളവർക്ക് മാതൃകയാണ്.ഈ നാളുകാർ ഒരിക്കലും അസത്യത്തിനും അധർമ്മത്തിനും കൂട്ടുനിൽക്കില്ല.ആർദ്രതയും നിരുപദ്രവവുമായ പ്രകൃതമായിരിക്കും. പുണര്‍തം നക്ഷത്രക്കാര്‍ തെളിഞ്ഞ ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും ഉള്ളവരാണ്. ഉദാരഹൃദയരും വിശാല മനസ്കരുമായ ഇവര്‍ക്ക് ലൗകികവും പൊതു ജനങ്ങളെ സംബന്ധിക്കുന്നതുമായ എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധയുണ്ടായിരിക്കും. എല്ലാ കാര്യങ്ങളെ കുറിച്ചും നിശ്ചിതമായ അഭിപ്രായം രൂപീകരിക്കുകയും അവയെ പ്രായോഗിക ബുദ്ധിയോടുകൂടി മറ്റുള്ളവരുടെ മുന്‍പാകെ അവതരിപ്പിക്കുകയും പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യും. കാര്യങ്ങളുടെ നന്മ തിന്മകളെ നല്ല പോലെ വിലയിരുത്തുവാന്‍ കഴിവുള്ള ഇവര്‍ ഇപ്പോഴും പുതിയ അറിവുകള്‍ നേടാന്‍ ശ്രമിക്കുന്നു. ജാതകത്തില്‍ പാപ ഗ്രഹങ്ങളുടെ പ്രഭാവം ഇല്ലെങ്കില്‍ ഇവര്‍ സത്യപ്രിയന്മാരും ശുദ്ധ ഹൃദയരും ആയിരിക്കും. ധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ തത്പരരാണ്. അതുപോലെ സാഹിത്യ കാര്യങ്ങളിലും കലാകാര്യങ്ങളിലും താത്പരരായിരിക്കും. കൂലം കഷമായി ചിന്തിച്ചിട്ട് മാത്രമേ ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയുള്ളൂ. പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ അത് സ്ഥിരമായി ചെയ്യുകയും ചെയ്യും. ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളിലും വിശേഷിച്ച് അധ്യാപക പ്രവര്‍ത്തിയിലും ഇവര്‍ വളരെ ശോഭിക്കും. കുട്ടി കാലത്ത് ക്ലേശിക്കുമെങ്കിലും പ്രായം ആകുംതോറും ഇവര്‍ ഉന്നത പതവികളില്‍ എത്തും. അംഗീകാരവും സ്ഥാന മാനങ്ങളും ലഭിക്കണമെന്നാഗ്രഹിക്കുന്ന ഇവര്‍ അതിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കും. 
പ്രതികൂല നക്ഷത്രങ്ങൾ :- ആയില്യം ,പൂരം ,അത്തം ,ഉത്രാടം തിരുവോണം ,പൂരൂരുട്ടാതി
ഭാഗ്യനിറം :- മഞ്ഞ ,ചന്ദന നിറം
മന്ത്രം: “ഓം അദിതിയേ നമ:”
 

പൂയം.

 
എപ്പോഴും പ്രസന്നതയും സന്തോഷവും പൂയം നക്ഷത്രജാതരുടെ ലക്ഷണങ്ങളാണ്‌. എന്നാല്‍ നിസ്സാരകാര്യങ്ങള്‍ക്കുപോലും ഇവര്‍ കോപിക്കുകയും ചെയ്യും. വാക്സാമര്‍ത്ഥ്യം, കര്‍മകുശലത, പൊതുവിജ്ഞാനം എന്നിവയും ഇവര്‍ക്കുണ്ടായിരിക്കും. ഒരു നിശ്ചിത കാര്യത്തിനുവേണ്ടി കഠിനമായി പ്രയത്നിക്കാന്‍ ഇവര്‍ക്കു കഴിയുന്നു.പരാജയങ്ങള്‍ ഇവരെ നിരാശപ്പെടുത്തുന്നുമില്ല. എങ്കിലും മനസ്സിന്റെ ചാഞ്ചല്യം ഇവരുടെ ഒരു പ്രത്യേകതയാണ്‌. പെട്ടെന്നായിരിക്കും ഇവര്‍ അസ്വസ്ഥരാകുന്നത്‌. ഇവരുടെ ബാല്യകാലം ചിലപ്പോള്‍ ക്ലേശകരമായിരിക്കും. വീടിനോടും കുടുംബത്തോടും ഒന്നിച്ചുകഴിയാന്‍ ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നു. ഔദ്യോഗിക വിദ്യാഭ്യാസം നേടിയവരേക്കാള്‍ ലോക പരിജ്ഞാനം ഇവര്‍ക്കുണ്ടായിരിക്കും. രോഗബാധക്കു കൂടുതല്‍ സാധ്യതകളുള്ള ശരീരപ്രകൃതിയായിരിക്കും. പൂയം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ പലപ്പോഴും ദാമ്പത്യസുഖം ലഭിക്കാറില്ല. പല ക്ലേശങ്ങളും അവര്‍ക്ക്‌ അനുഭവിക്കേണ്ടിവരുന്നു.പ്രതികൂല നക്ഷത്രങ്ങള്‍മകം, ഉത്രം, ചിത്തിര, കുംഭക്കൂറില്‍പ്പെട്ട അവിട്ടം 1/2, ചതയം, പൂരുരുട്ടാതി (3/4).അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍കേതു, സൂര്യന്‍, ചൊവ്വ എന്നീ ദശാകാലങ്ങളില്‍ ഇവര്‍ വിധിപ്രകാരം പരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. പൂയം, അനിഴം, ഉതൃട്ടാതി നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം തുടങ്ങി പുണ്യകര്‍മങ്ങള്‍ക്ക്‌ ഉത്തമം. ശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ നിത്യവും അനുഷ്ഠിക്കുന്നതു നന്നായിരിക്കും. പൂയവും ശനിയാഴ്ചയും ഒത്തുവരുന്ന ദിവസങ്ങള്‍ സവിശേഷ പ്രാധാന്യത്തോടെ പരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കുക. ഈ ദിവസം ശനീശ്വരപൂജ, ശാസ്താക്ഷേത്ര ദര്‍ശനം, വ്രതാനുഷ്ഠാനം എന്നിവയ്ക്ക്‌ ഉത്തമം. രാശ്യാധിപനായ ചന്ദ്രനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതുണ്ട്‌. പൗര്‍ണമിനാള്‍തോറും പ്രത്യേകിച്ച്‌ മകരത്തിലെ പൗര്‍ണമിയില്‍, ദുര്‍ഗ്ഗാപൂജ നടത്തുന്നത്‌ ഐശ്വര്യപ്രദമായിരിക്കും. ശനിപ്രീതികരമായ കറുത്തതും നീലയുമായ വസ്ത്രങ്ങള്‍, ചന്ദ്രപ്രീതികരമായ വെളുത്ത വസ്ത്രങ്ങള്‍ എന്നിവ ഇവര്‍ക്ക്‌ അനുകൂലമാണ്‌. ശനിയാഴ്ചകളില്‍ ഇവര്‍ അരയാല്‍ പ്രദക്ഷിണം നടത്തുന്നതും ഐശ്വര്യപ്രദമാണ്‌.
നക്ഷത്രമൃഗം-ആട്‌, വൃക്ഷം-അരയാല്‍, ഗണം-ദേവം, യോനി-പുരുഷം, പക്ഷി-ചകോരം, ഭൂതം-ജലം.പൂയം നക്ഷത്രത്തിന്റെ ദേവത ബൃഹസ്പതിയാണ്‌.മന്ത്രങ്ങള്‍താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യജപത്തിന്‌ ഉത്തമം.1. ഓം ബൃഹസ്പതേ അതി യദര്യോ അര്‍ഹാദദ്യുമദ്വിഭാതി ഋതുമജ്ജനേഷുയദ്വിടയച്ഛവസ ഋതപ്രജാതദസ്മാസു ധേഹി ചിത്രം2. ഓം ബൃഹസ്പതയേ നമഃ
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.
 

ആയില്യം

 
 സര്‍പ്പപ്രാധാന്യമുള്ള ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ പൊതുവെ എന്തും ചെയ്യാന്‍ മടിയില്ലാത്തവരും സംശയാലുക്കളും വഞ്ചനാസ്വഭാവമുള്ളവരുമായിരിക്കും. പലപ്പോഴും പരസ്പരവൈരുദ്ധ്യം നിറഞ്ഞ സ്വഭാവസവിശേഷതകള്‍ ഇവരില്‍ കാണാം. ഉദ്ദേശിച്ച കാര്യം നേടിയെടുക്കുന്നതിന്‌ ഇവര്‍ ഏതു മാര്‍ഗ്ഗവും അവലംബിച്ചേക്കും.
കൗശലബുദ്ധി, രൗദ്രസ്വഭാവം, സ്വാര്‍ത്ഥത, വാക്സാമര്‍ത്ഥ്യം, ഉപകാരസ്മരണയില്ലായ്മ, അസൂയ തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. വലിയ സുഖങ്ങള്‍ക്കിടെ ഒരു ചെറിയ ദുഃഖമുണ്ടായാലും സുഖങ്ങള്‍ മറച്ചുവെച്ച്‌ ദുഃഖത്തെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരിക്കുന്നത്‌ ഇവരുടെ മറ്റൊരു പ്രത്യേകതയാണ്‌. പലപ്പോഴും ജീവിതത്തില്‍ ക്ലേശങ്ങള്‍ അനുഭവപ്പെടുമെങ്കിലും സാമ്പത്തികമായി പൊതുവെ ഇവര്‍ നല്ലനിലയിലെത്തും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ ദാമ്പത്യജീവിതം പൊതുവെ ക്ലേശകരമായിരിക്കും. തന്റേടക്കാരികളായ ഇവര്‍ പലപ്പോഴും ഭര്‍ത്താവിനെ ഭരിച്ചു കളയും. ഗൃഹഭരണത്തില്‍ ഇവര്‍ നിപുണകളായിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍പൂരം, അത്തം, ചോതി, കുംഭക്കൂറില്‍പ്പെട്ട അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ഇവര്‍ ശുക്രന്‍, ചന്ദ്രന്‍, രാഹു എന്നീ ദശാകാലങ്ങളില്‍ വിധിപ്രകാരം ദോഷ പരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കണം. ആയില്യം, കേട്ട, രേവതി നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനം തുടങ്ങിയ ശുഭകര്‍മങ്ങള്‍ക്ക്‌ ഉത്തമം. നക്ഷത്രാധിപനായ ബുധന്റെ സ്തോത്രങ്ങളും മന്ത്രങ്ങളും ജപിക്കുക, ബുധനാഴ്ചകളില്‍ വ്രതാനുഷ്ഠാനം, ശ്രീകൃഷ്ണക്ഷേത്രദര്‍ശനം തുടങ്ങിയവ അനുഷ്ഠിക്കുക എന്നിവ ഉത്തമം. ആയില്യവും ബുധനാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ വ്രതമനുഷ്ഠിക്കുക. രാശ്യാധിപനായ ചന്ദ്രനെ പ്രീതിപ്പെടുത്തുന്നതും ഉത്തമമാണ്‌. പച്ച, വെള്ള എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമായിരിക്കും.ആയില്യം നക്ഷത്രത്തിന്റെ ദേവത സര്‍പ്പങ്ങളാണ്‌.മന്ത്രങ്ങള്‍ഈ നക്ഷത്രക്കാര്‍ സര്‍പ്പഭജനം നടത്തുന്നത്‌ അത്യുത്തമമാണ്‌. അതിനുള്ള മന്ത്രങ്ങള്‍ താഴെക്കൊടുക്കുന്നു.1. ഓം നമോസ്തു സര്‍പ്പേഭ്യോ യേ കേ ചപൃഥിവീമനു യേ അന്തരിക്ഷേ യേ ദ്രിതിതേഭ്യഃ സര്‍പ്പേഭ്യോ നമഃ2. ഓം സര്‍പ്പേഭ്യോ നമഃനക്ഷത്രമൃഗം-കരിമ്പൂച്ച, വൃക്ഷം-നാകം, ഗണം-അസുരം, യോനി-പുരുഷം, പക്ഷി-ചകോരം, ഭൂതം-ജലം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.
 

മകം

 
ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ വിജ്ഞാനതൃഷ്ണ, ആത്മാഭിമാനം, കര്‍മകുശലത, ക്ഷിപ്രകോപം, ധാര്‍മികബോധം എന്നിവയുള്ളവരായിരിക്കും. ഇവര്‍ക്ക്‌ സൗന്ദര്യവും സമ്പത്തുമുണ്ടാകും. മറ്റുള്ളവരുടെ കീഴില്‍ ജോലി ചെയ്യുവാന്‍ ഇഷ്ടപ്പെടാത്ത ഇവര്‍ ഒന്നും മറച്ചുവെക്കാതെ തുറന്നുസംസാരിക്കുന്ന പ്രകൃതക്കാരുമായിരിക്കും. ആഡംബര സുഖസൗകര്യങ്ങള്‍ എന്നിവയില്‍ താല്‍പര്യം കാണും. രഹസ്യപ്രവര്‍ത്തനങ്ങളിലും താല്‍പര്യം പ്രകടിപ്പിക്കും. അധികാരികളുടെ പ്രീതി ലഭിക്കാറുള്ള ഇവര്‍ പൊതുജനങ്ങളുമായും നല്ല ബന്ധം സ്ഥാപിക്കും. സ്ത്രീകള്‍ക്ക്‌ ഈ നാള്‍ ഉത്തമമായി കരുതപ്പെടുന്നു. ഭര്‍ത്തൃഭാഗ്യം, സന്താനഭാഗ്യം എന്നിവ ഇവര്‍ക്ക്‌ കൈവരുമെങ്കിലും മനഃക്ലേശങ്ങള്‍ പലപ്പോഴും ഇവരെ വിട്ടുമാറില്ല.പ്രതികൂല നക്ഷത്രങ്ങള്‍ ഉത്രം, ചിത്തിര, വിശാഖം, മീനക്കൂറിലെ പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി. 
ആദിത്യന്‍, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങള്‍ ഇവര്‍ക്കു പൊതുവെ അശുഭമായതിനാല്‍ ഈ ദശാകാലത്ത്‌ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. അശ്വതി, മകം, മൂലം എന്നീ നക്ഷത്രങ്ങളില്‍ ഇവര്‍ ക്ഷേത്രദര്‍ശനം തുടങ്ങിയ കാര്യങ്ങള്‍ അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. നക്ഷത്രാധിപനായ കേതുവിന്റെ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുക, ഗണപതിയെ ഭജിക്കുക, പിറന്നാള്‍ തോറും ഗണപതിഹോമം നടത്തുക എന്നിവയൊക്കെ ഉത്തമമാണ്‌. രാശ്യാധിപനായ സൂര്യനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും അനുഷ്ഠിക്കേണ്ടതാണ്‌. മകവും ഞായറാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം പ്രത്യേകമായി സൂര്യപ്രീതി കര്‍മങ്ങള്‍ അനുഷ്ഠിക്കണം. ഇവര്‍ ചുവന്ന വസ്ത്രങ്ങള്‍ അണിയുന്നത്‌ നല്ലതാണ്‌.മകം നക്ഷത്രത്തിന്റെ ദേവത പിതൃക്കളാണ്‌.മന്ത്രങ്ങള്‍പിതൃപ്രീതികരമായ താഴെപ്പറയുന്ന മന്ത്രം നിത്യവും ജപിക്കേണ്ടതാണ്‌.1. ഓം പിതൃഭ്യഃ സ്വധായിഭ്യഃ സ്വധാ നമഃപിതാമഹേഭ്യഃ സ്വധായിഭ്യഃ സ്വധാ നമഃപ്രപിതാമഹേഭ്യഃ സ്വധായിഭ്യഃ സ്വധാ നമഃഅക്ഷന്ന പിതരോമീമദന്ത പിതരോ ള തീതൃപന്തപിതരഃ പിതരഃ സുഗന്ധധ്വം2. ഓം പിതൃഭ്യോ നമഃനക്ഷത്രമൃഗം-എലി, വൃക്ഷം-പേരാല്‍, ഗണം-അസുരം, യോനി-പുരുഷം, പക്ഷി, ചകോരം, ഭൂതം-ജലം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.
 

പൂരം

പൂരം നാളുകാരുടെ പ്രത്യേകത  ഇവർ  മറ്റാരുടെയും പിണിയാളായി ജീവിക്കുകയില്ല എന്നതാണ്.അതുകൊണ്ട് സേവചെയ്യാനോ ദാസിവൃത്തിക്കോ ഇവരെ കിട്ടില്ല.പൂരം നാളുകാർക്ക് ഒളിഞ്ഞും തെളിഞ്ഞുമുള്ള ശത്രുക്കൾ എപ്പോഴും ഉണ്ടായിരിക്കും.എങ്കിലും ഭാഗ്യവാന്മാരാണ്. പൂരം നക്ഷത്രക്കാര്‍ ഒരു സംഗതിയില്‍ ഏര്‍പ്പെട്ടാല്‍ ഇവരെ മാറ്റി നിര്‍ത്തിക്കൊണ്ട് ആ കാര്യം പൂര്‍ത്തിയാക്കാന്‍ വിഷമമാണ്. ഈ നക്ഷത്രക്കാര്‍ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും മനസ്സിലാക്കി പൊറുക്കുകയും അവരോടു സ്നേഹമായി പെരുമാറുകയും ചെയ്യും. ഇതു തരത്തിലുള്ള തടസത്തെയും തട്ടി മാറ്റിക്കൊണ്ട് ഇവര്‍ക്ക് മുന്നേറാന്‍ പറ്റും. തന്റെ കഴിവില്‍ അതിരറ്റ ആത്മവിശ്വാസം കാരണം ഇവര്‍ ഒരുത്തരുടെയും നിയന്ത്രണത്തില്‍ കഴിയാന്‍ ആഗ്രഹിക്കുകയില്ല. ശുക്രന്റെ സ്വഭാവ വിശേഷങ്ങള്‍ കൊണ്ട് ഇവര്‍ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റും. സന്താനങ്ങളോടു വളരെ സ്നേഹം ഉള്ളത് കാരണം അവരെ ദ്രോഹിക്കുന്നവരോട് പൂരം നക്ഷത്രക്കാര്‍ക്ക് വലിയ ദേഷ്യമായിരിക്കും. താന്‍ പ്രധാനിയാണെന്നും. തന്റെ കഴിവിനെ മറ്റുള്ളവര്‍ അംഗീകരിക്കണമെന്നും ഇവര്‍ക്ക് നിര്‍ബന്ധം ഉള്ളത് കൊണ്ട് ഒരു പ്രവര്‍ത്തനത്തിന്റെയും പിന്നില്‍ ഒതുങ്ങി നില്‍ക്കുന്നത് ഇവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്. എല്ലാ കാര്യങ്ങളിലും തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റാന്‍ ആഗ്രഹിക്കുന്ന ഇവര്‍ സ്വന്തം ഗൃഹത്തെയും പരിസരത്തെയും മനോഹരമായി സൂക്ഷിക്കും. സ്വയം ക്ലേശങ്ങള്‍ സഹിച്ച് മറ്റുള്ളവരുടെ സംരക്ഷണത്തിനായി മുന്നോട്ടു വരും. ഇവര്‍ കലകളില്‍ പ്രത്യേകിച്ചും സംഗീതത്തില്‍ വലിയ താത്പര്യം കാണിക്കും. അഭിമാന ബോധവും ഉയര്‍ന്ന സ്ഥാനങ്ങള്‍ അലങ്കരിക്കാനുള്ള കഴിവും ഇവര്‍ക്കുണ്ട്. നല്ല ഭരണ ശേഷി ഉള്ളവരാണ്. കുഴപ്പം പിടിച്ച കാര്യങ്ങള്‍ ഇവരെ ഏല്‍പ്പിച്ചാല്‍ അതിനു വളരെ വേഗം പരിഹാരം കണ്ടു പിടിക്കും.
ശുക്രനാണ് ദശാനാഥൻ.തുടർന്ന് രവി ,ചന്ദ്രൻ ,ചൊവ്വ ,രാഹു ,വ്യാഴം ,ശനി… ഇങ്ങനെ ദശാസ്ഥിതി.
ശിവനെ പ്രീതിപ്പെടുത്തുക.
ഭാഗ്യനിറം : വെള്ള ,ഇളം നീല ,ചുകപ്പ്
പ്രതികൂല നക്ഷത്രങ്ങൾ : അത്തം ,ചോതി ,അനിഴം ,പൂരോരുട്ടാതി,ഉത്രട്ടാതി ,രേവതി.

ഉത്രം.

ഉത്രം പൊതുവെ സ്ത്രീപുരുഷന്മാര്‍ക്ക്‌ ശുഭനക്ഷത്രമാണ്‌. മറ്റുള്ളവര്‍ ഇവരെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. സാമര്‍ത്ഥ്യം, വിദ്യാഭ്യാസം, സുഖം, ജനനായകത്വം എന്നിവ ഇവര്‍ക്കുണ്ടായിരിക്കും. നന്മയും പരിശുദ്ധിയും ഇഷ്ടപ്പെടുന്ന ഇവര്‍ മറ്റുള്ളവരും നല്ലത്‌ പ്രവര്‍ത്തിക്കുവാന്‍ നിര്‍ബന്ധിക്കുന്നു. ധനപരമായും ഇവര്‍ നല്ല നിലയിലെത്താറുണ്ട്‌. സര്‍ക്കാര്‍ ജോലിയും ഇവര്‍ക്ക്‌ ലഭിക്കുന്നു. വിശാലമനസ്കതയും ശുഭാപ്തി വിശ്വാസവും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കും. ഏതെങ്കിലും ഒരു കാര്യത്തിന്റെ വിജയത്തിനായി കഠിനപരിശ്രമം ചെയ്യുന്നതിന്‌ ഇവര്‍ക്കുകഴിയും. എങ്കിലും സ്വന്തം കാര്യത്തില്‍ ഇവര്‍ അധികം തല്‍പരരായരിക്കും. സ്വന്തം നേട്ടങ്ങള്‍ നോക്കിയായിരിക്കും ഇവര്‍ മറ്റുള്ളവരുമായി ബന്ധപ്പെടുന്നത്‌. എന്തെങ്കിലും പ്രയോജനം സിദ്ധിക്കാത്തവരുമായി ഇവര്‍ വലിയ അടുപ്പം പ്രദര്‍ശിപ്പിക്കാറില്ല. എപ്പോഴും സ്വന്തം നിലപാടുകള്‍ ശരി എന്ന വിശ്വാസവും ഇവരെ ഭരിക്കുന്നു. ഉത്രം ആദ്യ പാദ (ചിങ്ങക്കൂര്‍)ത്തില്‍ പുരുഷന്മാര്‍ ജനിക്കുന്നതും ഉത്രം മുക്കാലില്‍ (കന്നിക്കൂര്‍) സ്ത്രീകള്‍ ജനിക്കുന്നതും ഉത്തമമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. ചിങ്ങക്കൂറുകാര്‍ ആത്മീയമായി ചായ്‌വുള്ളവരായിരിക്കും. ഇവര്‍ക്ക്‌ ചിലപ്പോള്‍ ദാമ്പത്യദുരിതം അനുഭവപ്പെടാം. ഉത്രം മുക്കാലില്‍ ജനിച്ചവരില്‍ സ്ത്രീസഹജമായ പ്രത്യേകതകളും കാമാധിക്യവും കാണാം.പ്രതികൂല നക്ഷത്രങ്ങള്‍ചിത്തിര, വിശാഖം, കേട്ട. ഉത്രം ആദ്യപാദത്തില്‍ ജനിച്ചവര്‍ക്ക്‌ പൂരുരുട്ടാതി നാലാം പാദം, ഉതൃട്ടാതി, രേവതി എന്നിവയും മുക്കാലില്‍ ജനിച്ചവര്‍ക്ക്‌ അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം എന്നിവയും അശുഭനക്ഷത്രങ്ങളാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍കുജന്‍, വ്യാഴം, ബുധന്‍ എന്നീ ദശകളില്‍ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ഉത്രം, ഉത്രാടം, കാര്‍ത്തിക എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം, മറ്റ്‌ പൂജാദി കര്‍മ്മങ്ങള്‍ എന്നിവക്ക്‌ ഉത്തമം. ആദിത്യപ്രീതികരങ്ങളായ കര്‍മങ്ങള്‍, ആദിത്യഹൃദയജപം, ശിവക്ഷേത്രദര്‍ശനം, ശിവഭജനം എന്നിവ ഉത്രം നക്ഷത്രക്കാര്‍ക്ക്‌ ശുഭഫലങ്ങള്‍ നല്‍കുന്നു. ഇവര്‍ നിത്യവും ആദിത്യപ്രാര്‍ത്ഥനയോടെ അല്‍പസമയം വെയിലേല്‍ക്കുന്നത്‌ നന്നായിരിക്കും. പ്രത്യേകിച്ച്‌ ഉത്രം ആദ്യപാദത്തില്‍ ജനിച്ചവര്‍ക്ക്‌ രാശ്യാധിപനും സൂര്യനായതിനാല്‍ ആദിത്യഭജനം ക്ഷിപ്രഫലങ്ങള്‍ നല്‍കുന്നു. ഞായറാഴ്ചയും ഉത്രവും ചേര്‍ന്ന്‌ വരുന്ന ദിവസം ഇവര്‍ സവിശേഷ പ്രാധാന്യത്തോടെ ആദിത്യനെ ഭജിക്കുക. ഉത്രം മുക്കാലില്‍ (കന്നിക്കൂറില്‍) ജനിച്ചവര്‍ ബുധപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍, ശ്രീകൃഷ്ണക്ഷേത്രദര്‍ശനം, നിത്യേനയുള്ള ഭാഗവത പാരായണം എന്നിവ നടത്തുന്നത്‌ നന്നായിരിക്കും. ചുവപ്പ്‌, കാവി, പച്ച എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌.ഉത്രം നക്ഷത്രത്തിന്റെ ദേവത ഭഗനാണ്‌.മന്ത്രങ്ങള്‍താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യജപത്തിന്‌ ഉത്തമം1. ഓം ഭഗപ്രണേതര്‍ഭഗസത്യ രാധോ ഭഗേമാം ധിയമുദ്‌വാദദന്നഃ ഭഗ പ്രണോജനഗോഗോഭിരശ്വൈര്‍ ഭഗപ്രനൃഭിനൃര്‍വതേസ്യാം2. ഓം ഭഗായ നമഃനക്ഷത്രമൃഗം-ഒട്ടകം, വൃക്ഷം-ഇത്തി, ഗണം-മാനുഷം, യോനി-പുരുഷം, പക്ഷി-കാക്ക, ഭൂതം-അഗ്നി.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

അത്തം

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ വിദ്യാസമ്പന്നരും ജിജ്ഞാസുക്കളുമായിരിക്കും. കുലീനത, അധ്വാനശീലം, വശീകരണ ശക്തി എന്നിവയും ഇവരില്‍ കാണാം. ശാന്തത, ആത്മനിയന്ത്രണം, അടുക്കും ചിട്ടയും ഉള്ള ജീവിതശൈലി എന്നിവയും ഇവരുടെ ലക്ഷണങ്ങളാണ്‌. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ തുടര്‍ച്ചയായി ഇവര്‍ക്ക്‌ അനുഭവവേദ്യമാകും. കൗശലവും സ്വാര്‍ത്ഥതയും ചിലരുടെ സ്വഭാവമാണ്‌. നിരൂപണം, മറ്റുള്ളവരുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കുക എന്നിവ ഇവരുടെ സ്വഭാവമാണ്‌. വാര്‍ദ്ധക്യ കാലമായിരിക്കും ഇവര്‍ക്ക്‌ പൊതുവെ ഐശ്വര്യപ്രദം. അധികാരശക്തിയുള്ള തൊഴിലുകളിലാണ്‌ ഇവര്‍ വിജയിക്കുക. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍, വാക്കുകളുടെ ആകര്‍ഷകത്വം, ലഹരിവസ്തുക്കളോടുള്ള താല്‍പര്യം, വീടുവിട്ടുള്ള താമസം തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. ഈ നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ ആകര്‍ഷകത്വം, ഐശ്വര്യം, കുലീനത എന്നിവയാല്‍ അനുഗ്രഹീതരായിരിക്കും.പ്രതികൂലനക്ഷത്രങ്ങള്‍ചോതി, അനിഴം, മൂലം, അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം എന്നിവ ഇവര്‍ക്ക്‌ പ്രതികൂല നക്ഷത്രങ്ങളാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍രാഹു, ശനി, കേതു എന്നീ ദശാകാലങ്ങള്‍ പൊതുവെ അശുഭകരമായേക്കാമെന്നതിനാല്‍ ഇക്കാലത്ത്‌ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. അത്തം, തിരുവോണം, രോഹിണി നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം, മറ്റു പൂജാദികാര്യങ്ങള്‍ എന്നിവയ്ക്ക്‌ ഉത്തമം. ചന്ദ്രപ്രീതികരമായ കര്‍മങ്ങള്‍ അനുഷ്ഠിക്കുക, ദുര്‍ഗ്ഗാദേവിയെ ഭജിക്കുക എന്നിവ അത്തം നക്ഷത്രക്കാര്‍ക്ക്‌ ഉത്തമമാണ്‌. ചന്ദ്രന്‌ ജാതകത്തില്‍ പക്ഷബലമില്ലെങ്കില്‍ ഭദ്രകാളിയെയാണു ഭജിക്കേണ്ടത്‌. പക്ഷബലമുള്ളവര്‍ പൗര്‍ണമിയില്‍ ദുര്‍ഗ്ഗാപൂജ നടത്തുന്നതും നന്നായിരിക്കും. അത്തം നക്ഷത്രവും തിങ്കളാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ ക്ഷേത്രദര്‍ശനവും വ്രതാനുഷ്ഠാനങ്ങളും നടത്താവുന്നതാണ്‌. രാശ്യാധിപനായ ബുധനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍, ശ്രീകൃഷ്ണക്ഷേത്രദര്‍ശനം, ഭാഗവതപാരായണം തുടങ്ങിയവയും അനുഷ്ഠിക്കാവുന്നതാണ്‌. രാശ്യാധിപനായ ബുധനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍, ശ്രീകൃഷ്ണക്ഷേത്രദര്‍ശനം, ഭാഗവത പാരായണം തുടങ്ങിയവയും അനുഷ്ഠിക്കാവുന്നതാണ്‌. വെള്ള, പച്ച എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമായിരിക്കും.മന്ത്രങ്ങള്‍അത്തം നക്ഷത്രദേവത സൂര്യനാണ്‌. താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യജപത്തിന്‌ ഉത്തമം.1. ഓം വിഭ്രാദ്ബൃഹത്പിബതു സൗമ്യം മധ്വായുര്‍ദധ-ദ്യജ്ഞപതാ വവിര്‍ഹുതം വാതജൂതോയോഅഭിരക്ഷതിത്മനാ പ്രജാഃ പുപോഷ പുരൂധാ വിരാജതി2. ഓം സവിത്രേ നമഃനക്ഷത്രമൃഗം-പോത്ത്‌, വൃക്ഷം-അമ്പഴം, ഗണം-ദേവം, യോനി-സ്ത്രീ, പക്ഷി-കാക്ക, ഭൂതം-അഗ്നി.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌

ചിത്തിര:

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ സൗന്ദര്യം ആകര്‍ഷകമായ കണ്ണുകള്‍ എന്നിവയുള്ളവരും കല, സ്ത്രീവിഷയങ്ങള്‍ എന്നിവയില്‍ താല്‍പര്യമുള്ളവരുമായിരിക്കും. ആഡംബരങ്ങള്‍, വാഹനങ്ങള്‍, നിറപ്പകിട്ടുകള്‍ തുടങ്ങിയവയില്‍ താല്‍പര്യമുള്ള ഇവര്‍ വലിയ ഉത്സാഹശാലികളുമായിരിക്കും. ഇവരില്‍ പലര്‍ക്കും വിദേശവാസത്തിലൂടെ ഭാഗ്യം സിദ്ധിക്കുന്നു. പിതാവിനേക്കാള്‍ മാതാവില്‍നിന്നുമാണ്‌ ഇവര്‍ക്ക്‌ കൂടുതല്‍ ആനുകൂല്യം സിദ്ധിക്കുക. ദയാലുക്കളായ ഇവര്‍ പ്രിയപ്പെട്ടവര്‍ക്ക്‌ ദാനം ചെയ്യുന്നതിനും തയ്യാറാവും. ജീവിതത്തില്‍ ഉത്തരാര്‍ദ്ധമാണ്‌ ഇവര്‍ക്ക്‌ കൂടുതല്‍ അനുകൂലം. പലരും വീടു വെടിഞ്ഞ്‌ താമസിക്കുന്നു. ഇവരുടെ ദാമ്പത്യജീവിതം അത്ര സുഖകരമായിരിക്കില്ല. അതിനുകാരണം പലപ്പോഴും രഹസ്യബന്ധങ്ങളുമായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ പല ക്ലേശങ്ങളും വിവാഹജീവിതത്തില്‍ വന്നുകൂടുന്നതായി കാണാറുണ്ട്‌. എങ്കിലും അവരുടെ ജീവിതം ഐശ്വര്യപ്രദമായിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍വിശാഖം, കേട്ട, പൂരാടം നക്ഷത്രങ്ങള്‍ അശുഭമാണ്‌. ചിത്തിര ആദ്യപകുതി (കന്നിക്കൂര്‍)യില്‍ ജനിച്ചവര്‍ക്ക്‌ അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം എന്നിവയും രണ്ടാംപകുതി (തുലാക്കൂര്‍)യില്‍ ജനിച്ചവര്‍ക്ക്‌ കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി എന്നിവയും പ്രതികൂല നക്ഷത്രങ്ങളാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍വ്യാഴം, ബുധന്‍, ശുക്രന്‍, എന്നീ ദശകളില്‍ ഇവര്‍ ദോഷ പരിഹാര കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ചിത്തിര, അവിട്ടം, മകയിരം എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്ര ദര്‍ശനവും മറ്റു പൂജാദികാര്യങ്ങളും നടത്തുക.ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. ജാതകത്തില്‍ ചൊവ്വ ഓജരാശിയില്‍ സ്ഥിതിചെയ്താല്‍ സുബ്രഹ്മണ്യനേയും യുഗ്മരാശിയിലെങ്കില്‍ ഭദ്രകാളിയെയും ഭജിക്കുക. ചിത്തിര നക്ഷത്രവും ചൊവ്വാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ വ്രതം തുടങ്ങിയവ അനുഷ്ഠിക്കുക. കന്നിക്കൂറുകാരായ ചിത്തിരക്കാര്‍ ബുധനെ പ്രീതിപ്പെടുത്തുകയും ശ്രീകൃഷ്ണക്ഷേത്രദര്‍ശനം, ഭാഗവത പാരായണം തുടങ്ങിയവ നടത്തുന്നതും നന്നായിരിക്കും. തുലാക്കൂറുകാരായ ചിത്തിരക്കാര്‍ മഹാലക്ഷ്മീഭജനം, ശുക്രപ്രീതികര്‍മങ്ങള്‍ എന്നിവ നടത്തുന്നതും അഭികാമ്യം. ചുവപ്പ്‌, പച്ച(കന്നിക്കൂറിന്‌) വെള്ള, ഇളംനീല(തുലാക്കൂറിന്‌) എന്നിവ അനുകൂല നിറങ്ങളാണ്‌.മന്ത്രങ്ങള്‍ചിത്തിരയുടെ ദേവത ത്വഷ്ടാവ്‌ ആണ്‌. താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യജപത്തിന്‌ ഉത്തമം.1. ഓം ത്വഷ്ടാതുരോയോ അദ്ഭുത ഇന്ദ്രാഗ്നിപുഷ്ടിവര്‍ദ്ധനാ ദ്വിപദാച്ഛന്ദളഇന്ദ്രയമക്ഷാഗൗനവിമോദധു.2. ഓം വിശ്വകര്‍മണേ നമഃനക്ഷത്രമൃഗം-ആള്‍പുലി, വൃക്ഷം-കൂവളം, ഗണം-ആസുരം, യോനി-സ്ത്രീ, പക്ഷി-കാക്ക, ഭൂതം-അഗ്നി.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

ചോതി

ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സമര്‍ത്ഥരും, സുഖമുള്ളവരുമായിരിക്കും. ദാനശീലം ഇവരുടെ പ്രത്യേകതയാണ്‌. ധര്‍മിഷ്ഠത, ദയ എന്നിവയും ചോതിയുടെ ഗുണങ്ങളാണ്‌. ധനസമ്പാദനത്തില്‍ താല്‍പര്യമുള്ള ഇവര്‍ അതിനുവേണ്ടി ബുദ്ധിപരമായും ആകര്‍ഷകമായും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. സംഗീതം, സിനിമ, ലളിതകലകള്‍ തുടങ്ങിയവയില്‍ തല്‍പരരായിരിക്കും. ഇവരുടെ വിവാഹത്തില്‍ പല ക്ലേശങ്ങളും വന്നു ഭവിക്കാറുണ്ട്‌. ലഹരി,സുന്ദരികളായ സ്ത്രീകള്‍ എന്നിവ ഇവരുടെ ദൗര്‍ബല്യങ്ങളാണ്‌. മുന്‍കോപം, സ്വതന്ത്രചിന്ത പരോപകാരതാല്‍പര്യം, മാനുഷികത എന്നിവയും ഇവരുടെ സ്വഭാവസവിശേഷതകളില്‍പ്പെടുന്നു. യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ സ്വപ്നങ്ങളുടെ ലോകത്ത്‌ അഭിരമിക്കാനാവും ചില ചോതിക്കാര്‍ക്ക്‌ താല്‍പര്യം. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ നന്മയും സത്യസന്ധതയും ഉള്ളവരായിരിക്കും. സ്വഭാവഗുണമുള്ള ഇവര്‍ കുടുംബജീവിതത്തില്‍ വിജയിക്കുന്നു.പ്രതികൂല നക്ഷത്രങ്ങള്‍അനിഴം, മൂലം, ഉത്രാടം, കാര്‍ത്തിക അവസാന മൂന്നുപാദങ്ങള്‍, രോഹിണി, മകയിരം ആദ്യപകുതി എന്നിവയാണ്‌ പ്രതികൂല നക്ഷത്രങ്ങള്‍.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ശനി, കേതു, ആദിത്യന്‍ എന്നീ ദശകളില്‍ ഇവര്‍ വിധിപ്രകാരമുള്ള ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ചോതി, ചതയം, തിരുവാതിര എന്നീ നാളുകളില്‍ ക്ഷേത്രദര്‍ശനവും മറ്റും നടത്തുന്നത്‌ ഉത്തമം. സര്‍പ്പഭജനം ഈ നക്ഷത്രക്കാര്‍ക്ക്‌ ഗുണപ്രദമാണ്‌. രാഹുവിനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ അനുഷ്ഠിക്കുക,സര്‍പ്പക്ഷേത്ര ദര്‍ശനം നടത്തുക, സര്‍പ്പക്കാവില്‍ നീര്‍മരുത്‌ വെച്ചുപിടിപ്പിക്കുക തുടങ്ങിയവയൊക്കെ അനുഷ്ഠിക്കാവുന്ന കര്‍മങ്ങളാണ്‌. രാശ്യാധിപനായ ശുക്രനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. ചോതിയും വെള്ളിയാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം ലക്ഷ്മീപൂജ നടത്തുന്നത്‌ ഉത്തമം. കറുപ്പ്‌, ഇളംനീല, വെള്ള തുടങ്ങിയ നിറങ്ങള്‍ അനുകൂലം.മന്ത്രങ്ങള്‍നക്ഷത്രദേവത വായു. താഴെപ്പറയുന്ന മന്ത്രങ്ങള്‍ ജപത്തിന്‌ ഉത്തമം.1. ഓം വായോ യേ തേ സഹസൃണോരഥാസസ്തേഭിരാഗഹി നിത്യുത്വാന സോമ പീതയേ.2. ഓം വായവേ നമഃനക്ഷത്രമൃഗം-മഹിഷം, വൃക്ഷം-നീര്‍മരുത്‌, ഗണം-ദേവം, യോനി-പുരുഷം, പക്ഷി-കാക്ക, ഭൂതം-അഗ്നി.

പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

വിശാഖം.

ബുദ്ധിപരമായ ചിന്തകളും പ്രവര്‍ത്തനങ്ങളും വിശാഖക്കാരുടെ പ്രത്യേകതകളാണ്‌. ആകര്‍ഷകമായി സംസാരിക്കുന്ന ഇവര്‍ പലപ്പോഴും മുന്‍കോപികളുമായിരിക്കും. ഇടപെടുന്ന കാര്യങ്ങള്‍ ഇവര്‍ ഭംഗിയായി നിര്‍വഹിക്കും. ബാല്യകാലം ക്ലേശകരവും യൗവ്വനകാലം മുതല്‍ സാമ്പത്തിക പുരോഗതിയുമുണ്ടാകും. പിതാവില്‍നിന്ന്‌ ഇവര്‍ക്ക്‌ കാര്യമായ ആനുകൂല്യങ്ങള്‍ ലഭിക്കാറില്ല. ദുര്‍വാശി, അഹങ്കാരം എന്നിവ ചിലരുടെ ലക്ഷണങ്ങളാണ്‌. സത്യധര്‍മാദികളില്‍നിന്നു വ്യതിചലിക്കാത്ത ഇവര്‍ സ്വുപരിശ്രമത്തിലൂടെയാണ്‌ ജീവിതത്തില്‍ വിജയിക്കുക. ആത്മനിയന്ത്രണം കുറവായിരിക്കും. നയചാതുരിയുണ്ടെങ്കിലും വിവാഹജീവിതം ചിലപ്പോള്‍ അസ്വാരസ്യം നിറഞ്ഞതാവും. ഒരേ സമയം യാഥാസ്ഥിതികത്വവും സ്വതന്ത്രചിന്തയും ഇവരില്‍ മാറിമാറിവരുന്നു. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ഭര്‍ത്താവിനെ അകമഴിഞ്ഞു സ്നേഹിക്കുന്നു. ഈശ്വര ഭക്തിയും കുലനീതയുമുള്ള ഇവര്‍ക്ക്‌ ഭര്‍ത്തൃവിരഹവും അനുഭവിക്കേണ്ടിവരാറുണ്ട്‌.പ്രതികൂല നക്ഷത്രങ്ങള്‍കേട്ട, പൂരാടം, തിരുവോണം, തൂലാക്കൂറില്‍ ജനിച്ച വിശാഖക്കാര്‍ക്ക്‌ കാര്‍ത്തിക അവസാന മൂന്നു പാദങ്ങള്‍, രോഹിണി, മകയിരം ആദ്യപകുതി എന്നിവയും വൃശ്ചികക്കൂറില്‍ ജനിച്ച വിശാഖക്കാര്‍ക്ക്‌ മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്‍തം ആദ്യ മൂന്നു പാദങ്ങള്‍ എന്നിവയും പ്രതികൂലനക്ഷത്രങ്ങളാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ബുധന്‍, ശുക്രന്‍, ചന്ദ്രന്‍ എന്നീ ദശാകാലത്ത്‌ ഇവര്‍ ദോഷപരിഹാര കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. വിശാഖം, പൂരുരുട്ടാതി, പുണര്‍തം നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനം, പൂജാദികാര്യങ്ങള്‍ എന്നിവയ്ക്ക്‌ ഉത്തമം. ഇവര്‍ വ്യാഴപ്രീതികരങ്ങളായ കര്‍മങ്ങള്‍ അനുഷ്ഠിക്കുക, വ്യാഴാഴ്ചതോറും മഹാവിഷ്ണുക്ഷേത്രദര്‍ശനം നടത്തുക, വിശാഖം നാള്‍തോറും വിഷ്ണുപൂജ നടത്തുക, പതിവായി വിഷ്ണുസഹസ്രനാമം ജപിക്കുക തുടങ്ങിയവയൊക്കെ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. വ്യാഴാഴ്ചയും വിശാഖവും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ ഈശ്വരഭജനം നടത്തുക. വിശാഖം തൂലാക്കൂറുകാര്‍ ശുക്രപ്രീതികരങ്ങളായ മഹാലക്ഷ്മീഭജനവും വൃശ്ചികക്കൂറുകാര്‍ കുജപ്രീതികരമായ സുബ്രഹ്മണ്യഭജനവും ഭദ്രകാളീഭജനവും (ചൊവ്വ ജാതകത്തില്‍ യുഗ്മരാശിയില്ലെങ്കില്‍) നടത്തുന്നതും ഫലപ്രദമാണ്‌. വിശാഖത്തിന്‌ മഞ്ഞ, ക്രീം നിറങ്ങള്‍ അനുകൂലമാണ്‌. തുലാക്കൂറുകാര്‍ക്ക്‌ ഇളം നീല, വെള്ള എന്നിവയും വൃശ്ചികക്കൂറുകാര്‍ക്ക്‌ ചുവപ്പും അനുകൂലം തന്നെ.മന്ത്രങ്ങള്‍വിശാഖം നക്ഷത്രദേവത ഇന്ദ്രാഗ്നിയാണ്‌. ഈ ദേവതയെ ഭജിക്കാന്‍ താഴെപ്പറയുന്ന മന്ത്രങ്ങള്‍ ജപിക്കാം.1. ഓം ഇന്ദ്രാഗ്നീ ആഗതം സുതം ഗീര്‍ഭിര്‍നമോവരേണ്യം അസ്പാതം ധിയേഷിതാ2. ഓം ഇന്ദ്രാഗ്നിഭ്യാം നമഃനക്ഷത്രമൃഗം-സിംഹം, വൃക്ഷം-വയ്യങ്കതവ്‌, ഗണം-ആസുരം, യോനി-പുരുഷം, പക്ഷി-കാക്ക, ഭൂതം-അഗ്നി.

പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

അനിഴം.

ബുദ്ധിയും കഠിനപ്രയ്തനവും സാമര്‍ത്ഥ്യവും ഇവരുടെ പ്രത്യേകതകളാണ്‌. വൈകാരികമായ അസ്ഥിരത, മനഃപ്രയാസം എന്നിവയും ഇവയുടെ പൊതുലക്ഷണങ്ങളാണ്‌. ജീവിതത്തില്‍ പലപ്പോഴും ഇവര്‍ക്ക്‌ അപ്രതീക്ഷിതമായ പരിവര്‍ത്തനങ്ങളുണ്ടാവും. ചെറിയ കാര്യങ്ങള്‍പോലും ഇവരെ മാനസികമായി ക്ലേശിപ്പിക്കുന്നു. പലപ്പോഴും വിദേശത്താണ്‌ ഇവര്‍ക്ക്‌ അഭ്യുന്നതിയുണ്ടാകുന്നത്‌. മറ്റുള്ളവര്‍ എന്തു പറഞ്ഞാലും സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കും. സഹജീവികളോടും വേദനയനുഭവിക്കുന്നവരോടും ഇവര്‍ക്ക്‌ ദീനാനുകമ്പയുണ്ടായിരിക്കും. എതിര്‍പ്പുകളെ നേരിടുന്നതിന്‌ ഒരു പ്രത്യേക ശേഷി തന്നെ പ്രകടിപ്പിക്കാറുള്ള ഇവര്‍ ശത്രുക്കളോടു പകരം വീട്ടുന്നതിലും താല്‍പര്യമുള്ളവരാണ്‌. തീക്ഷ്ണമനോഭാവം, ആവേശശീലം, ഈശ്വരഭക്തി, കലാപ്രണയം, സ്വാതന്ത്ര്യബോധം, നിര്‍ബന്ധബുദ്ധി തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ പതിവ്രതകളും ഭര്‍ത്താവില്‍ ഭക്തിയുള്ളവരുമായിരിക്കും. ആഡംബരഭ്രമമവും ഇവര്‍ക്ക്‌ കുറവാണ്‌.പ്രതികൂല നക്ഷത്രങ്ങള്‍മൂലം, ഉത്രാടം, അവിട്ടം, മകയിരം രണ്ടാംപകുതി, തിരുവാതിര, പുണര്‍തം ആദ്യമൂന്നുപാദങ്ങള്‍ എന്നിവ ഇവര്‍ക്ക്‌ പ്രതികൂലമാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍കേതു, സൂര്യന്‍, ചൊവ്വ എന്നീ ദശകളില്‍ ഇവര്‍ വിധിപ്രകാരമുള്ള ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. അനിഴം, ഉത്രട്ടാതി, പൂയം എന്നീ നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും പൂജാദികാര്യങ്ങള്‍ക്കും ഉത്തമം. ശനി പ്രീതികരങ്ങളായ കര്‍മങ്ങള്‍ അനുഷ്ഠിക്കുക, ശാസ്താക്ഷേത്രദര്‍ശനവും, ശിവക്ഷേത്രദര്‍ശനവും നടത്തുക എന്നിവ അനിഴം നക്ഷത്രക്കാര്‍ മുടങ്ങാതെ ചെയ്യേണ്ടതാണ്‌. ശനിയാഴ്ചയും അനിഴം നക്ഷത്രക്കാര്‍ മുടങ്ങാതെ ചെയ്യേണ്ടതാണ്‌. ശനിയാഴ്ചയും അനിഴം നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം ശനീശ്വരപൂജ നടത്തുന്നതും ഉത്തമമാണ്‌. രാശ്യാധിപനായ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. ജാതകത്തിലെ ചൊവ്വ ഓജരാശിസ്ഥിതനായാല്‍, സുബ്രഹ്മണ്യനേയും യുഗ്മരാശിയിസ്ഥിതനായാല്‍ ഭദ്രകാളിയെയും പതിവായി ഭജിക്കുക. കറുപ്പ്‌, കടുംനീല, ചുവപ്പ്‌ എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌.അനിഴം നക്ഷത്രദേവത മിത്രനാണ്‌.മന്ത്രങ്ങള്‍ഈ ദേവതയെ ഭജിക്കുന്നതിനുള്ള മന്ത്രങ്ങള്‍ താഴെ കൊടുക്കുന്നു.1. ഓം നമോ മിത്രസ്യ വരുണസ്യ ചക്ഷസേമഹാദേവായ തദൃതം സപര്യതം ദൂരദൃംശേദേവജാതായ കേതവേ ദിവസ്പുത്രായസൂര്യായ സംസത2. ഓം മിത്രായ നമഃനക്ഷത്രമൃഗം-മാന്‍, വൃക്ഷം-ഇലഞ്ഞി, ഗണം-ദേവം, യോനി-സ്ത്രീ, പക്ഷി-കാക്ക, ഭൂതം-അഗ്നി.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌

തൃക്കേട്ട

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ പ്രവര്‍ത്തനനിരതരും, പ്രവര്‍ത്തനങ്ങളില്‍ ബുദ്ധികൂര്‍മ്മത പ്രകടിപ്പിക്കുന്നവരുമായിരിക്കും. പുറമെ മനോബലം പ്രകടിപ്പിക്കുമെങ്കിലും ഇവര്‍ ചഞ്ചലചിത്തരും, ഭീരുക്കളുമായിരിക്കും. ഗൂഢശാസ്ത്രങ്ങളില്‍ താല്‍പര്യമുള്ള ഇവര്‍ കാര്യങ്ങളുടെ അടിത്തട്ടുവരെ അന്വേഷിക്കുന്ന പ്രകൃതിക്കാരാണം. ജാതകത്തില്‍ ചന്ദ്രന്‌ ബലമില്ലാത്തവര്‍ മുന്‍കോപം, വക്രബുദ്ധി, സ്വാര്‍ത്ഥത തുടങ്ങിയ ദുര്‍ഗുണങ്ങള്‍ പ്രകടിപ്പിക്കും. തൃക്കേട്ടക്കാര്‍ സ്വഗൃഹവും ദേശവും വിട്ടു താമസിക്കുന്നവരാണ്‌. സന്താനങ്ങളില്‍നിന്ന്‌ ഇവര്‍ക്ക്‌ സുഖം ലഭിക്കാറില്ല. പല ജോലികളും ഇവര്‍ ജീവിതത്തില്‍ മാറിമാറി ചെയ്യും. നല്ല ആരോഗ്യമുള്ള ഇവര്‍ക്ക്‌ ജീവിതത്തിന്റെ ആദ്യഘട്ടം ക്ലേശകരമായിരിക്കും. ദാമ്പത്യവിഷയങ്ങളില്‍ പൊതുവെ സുഖവും സംതൃപ്തിയും ലഭിക്കും. ബന്ധുക്കള്‍ക്ക്‌ ഇവരില്‍നിന്ന്‌ ഉപകാരങ്ങള്‍ ഒന്നും ലഭിക്കാറില്ല. ചില തൃക്കേട്ടക്കാര്‍ മൂത്തസഹോദരക്ക്‌ നാശം ചെയ്യാറുണ്ട്‌. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്കും ചില ക്ലേശാനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്‌. ദാമ്പത്യക്ലേശം, പുത്രശോകം തുടങ്ങിയവ അനുഭവത്തില്‍ വരാം.പ്രതികൂല നക്ഷത്രങ്ങള്‍പൂരാടം, തിരുവോണം, ചതയം, മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മൂന്നു പാദങ്ങള്‍.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ഇവര്‍ ശുക്രന്‍, വ്യാഴം, സൂര്യന്‍ എന്നീ ദശാകാലങ്ങളില്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. കേട്ട, രേവതി, ആയില്യം എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റു പൂജാദികാര്യങ്ങളും നടത്തുക. ബുധനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുന്നത്‌ ഉത്തമമായിരിക്കും. ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനം, ഭാഗവത പാരായണം തുടങ്ങിയവ ഫലപ്രദമാണ്‌. തൃക്കേട്ടയും ബുധനാഴ്ചയും ചേര്‍ന്നു വരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ ശാന്തികര്‍മങ്ങളും വ്രതവും അനുഷ്ഠിക്കുക. ഇവര്‍ രാശ്യാധിപനായ ചൊവ്വയെ പ്രീതപ്പെടുത്തുന്ന കര്‍മങ്ങളും അനുഷ്ഠിക്കേണ്ടതാണ്‌. ജാതകത്തിലെ കുജസ്ഥിതിയനുസരിച്ച്‌ സുബ്രഹ്മണ്യനെയോ ഭദ്രകാളിയെയോ ഭജിക്കുക. പച്ച, ചുവപ്പ്‌ എന്നീ നിറങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമായിരിക്കും.ഇന്ദ്രനാണ്‌ കേട്ട നക്ഷത്രത്തിന്റെ ദേവത.മന്ത്രങ്ങള്‍താഴെപ്പറയുന്ന മന്ത്രങ്ങള്‍ ഇന്ദ്രപ്രീതിക്കായി ജപിക്കുക.1. ഓം ത്രാതാരമിന്ദ്രമവിതാരമിന്ദ്രം ഹവേഹവേ സുഹവം ശൂരമിന്ദ്രംഹൃയാമി ശകം പുരുഹൂതമിന്ദ്രം സ്വസ്തിനോ മധവാ ധാത്വിന്ദ്രഃ2. ഓം ഇന്ദ്രായ നമഃനക്ഷത്രമൃഗം-കേഴ, വൃക്ഷം-വെട്ടി, ഗണം-ഇലഞ്ഞി, യോനി-പുരുഷം, പക്ഷി-കോഴി, ഭൂതം-വായു.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

മൂലം.

ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ അഭിമാനികളും സമൂഹത്തില്‍ ബഹുമാന്യതയുള്ളവരും ധനികരുമായിരിക്കും. ഇവര്‍ സൗമ്യമായും ശാന്തമായും പെരുമാറുമെങ്കിലും ചിലപ്പോള്‍ അസ്ഥിരചിത്തരുമായിരിക്കും. സുഖലോലുപത, വ്യയശീലം, സ്വതന്ത്രബുദ്ധി, കര്‍മകുശലത തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. സമാധാനപ്രിയരായ ഇവര്‍ ആത്മീയമായ തലത്തില്‍ ചിന്തിക്കുന്നവരും ആയിരിക്കും. സത്യധര്‍മാദികളില്‍ നിഷ്ഠ, ദൈവവിശ്വാസം, പരോപകാരതാല്‍പര്യം, ഭൂതദയ തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. സര്‍ക്കാര്‍ ജോലി ലഭിക്കുവാനും സാധ്യതയുള്ള ഇവരുടെ ജീവിതം പൊതുവെ ഭാഗ്യമുള്ളതായിരിക്കും. തന്റേടവും നേതൃത്വഗുണവുമുള്ള ഇവര്‍ ദൃഢനിശ്ചയത്തോടെ ജീവിതത്തില്‍ മുന്നേറുന്നു. മതപരമായ അനുഷ്ഠാനങ്ങള്‍ മുറതെറ്റാതെ നിര്‍വഹിക്കാനും നിയമാനുസാരിയായി ജീവിക്കാനുമാണ്‌ ഇവര്‍ക്ക്‌ താല്‍പര്യം. പിതാവില്‍നിന്ന്‌ ഇവര്‍ക്ക്‌ വലുതായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ചിലപ്പോള്‍ ഇവര്‍ക്ക്‌ ആരോഗ്യപരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. ഈ നക്ഷത്രത്തില്‍ സ്ത്രീകള്‍ ജനിക്കുന്നത്‌ അത്ര ശുഭമല്ല. ഭര്‍ത്താവിനെ വകവെക്കാതെ പെരുമാറുന്ന ഇവര്‍ക്ക്‌ ദാമ്പത്യം ക്ലേശകരമായിരിക്കും. അണിഞ്ഞൊരുങ്ങി നടക്കുന്നതില്‍ ഇവര്‍ക്ക്‌ താല്‍പര്യം കൂടും.പ്രതികൂല നക്ഷത്രങ്ങള്‍ഉത്രാടം, അവിട്ടം, പൂരുരുട്ടാതി, പുണര്‍തം അവസാന പാദം, പൂയം, ആയില്യം.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍സൂര്യന്‍, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങള്‍ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. മൂലം, അശ്വതി, മകം എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റു പുണ്യകര്‍മങ്ങളും നടത്തണം. ഇവര്‍ പതിവായി ഗണപതിയെ ഭജിക്കുന്നതും മൂലം നക്ഷത്രം തോറും ഗണപതിഹോമവും നടത്തുന്നതും ഉത്തമമാണ്‌. കേതുവിനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും പതിവായി അനുഷ്ഠിക്കണം. രാശ്യാധിപനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. മൂലം നക്ഷത്രവും വ്യാഴാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം വിഷ്ണുക്ഷേത്രദര്‍ശനം നടത്തുന്നത്‌ ഉത്തമമാണ്‌. പതിവായി വിഷ്ണുസഹസ്രനാമജപവും അഭികാമ്യം. ചുവപ്പ്‌, മഞ്ഞ എന്നീ നിറങ്ങള്‍ അനുകൂലം.മൂലം നക്ഷത്രദേവത നിര്യതിയാണ്‌.മന്ത്രങ്ങള്‍താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യവും ജപിക്കുക1. ഓം മാതേവ പുത്രം പൃഥ്വി പുരീഷ്യമഗ്നി സ്വേയോനാവഭാരുഖാ താം വിശ്വ ഋതുഭിഃസംവദാനപ്രജാപതിര്‍ വിശ്വകര്‍മാ വിമുഞ്ചതു2. ഓം നിര്യതയേ നമഃനക്ഷത്രമൃഗം – ശ്വാവ്‌, വൃക്ഷം – പയിന, ഗണം – അസുരം, യോനി – പുരുഷം, പക്ഷി – കോഴി, ഭൂതം – വായു.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

പൂരാടം.

ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സൗന്ദര്യം, ആകര്‍ഷകത്വം, ബുദ്ധിശക്തി, വിശാലഹൃദയം തുടങ്ങിയവയുള്ളവരായിരിക്കും. വശീകരണശക്തി, ആകര്‍ഷകമായി സംസാരിക്കുവാനുള്ള കഴിവ്‌, സുഹൃത്തുക്കളോടു തികഞ്ഞ ആത്മാര്‍ത്ഥത എന്നിവയും ഇവരുടെ ഗുണങ്ങളാണ്‌. സ്നേഹം, വാത്സല്യം തുടങ്ങിയ സദ്ഗുണങ്ങള്‍, മറ്റുള്ളവരെ സഹായിക്കുവാനുള്ള മനസ്ഥിതി, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്ന സ്വഭാവം തുടങ്ങിയവയും ഇവരെ വലിയ സുഹൃദ്‌വലയത്തിന്‌ ഉടമകളാക്കുന്നു. ശുഭാപ്തിവിശ്വാസം, അഭിമാനബോധം എന്നിവയും ഇവരുടെ സവിശേഷതകളാണ്‌. മാതാപിതാക്കളില്‍നിന്നും ഇവര്‍ക്ക്‌ വലുതായ ആനുകൂല്യങ്ങള്‍ ലഭിക്കാറില്ല. ജീവിതത്തില്‍ മധ്യകാലമായിരിക്കും കൂടുതല്‍ ഐശ്വര്യപ്രദം. കലാപരമായ കാര്യങ്ങളിലും മതാനുഷ്ഠാനങ്ങളിലും ഇവര്‍ ഒരുപോലെ തല്‍പരരായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ സൗന്ദര്യം, ആഡംബരഭ്രമം എന്നിവയുള്ളവരായിരിക്കും. വിവാഹജീവിതത്തില്‍ ഇവര്‍ക്ക്‌ പല ക്ലേശങ്ങളും അഭിമുഖീകരിക്കേണ്ടിവരാറുണ്ട്‌.പ്രതികൂല നക്ഷത്രങ്ങള്‍തിരുവോണം, ചതയം, ഉത്തൃട്ടാതി, പുണര്‍തം അവസാനപാദം, പൂയം, ആയില്യം.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ചന്ദ്രന്‍, രാഹു, ശനി എന്നീ ദശകളില്‍ ഇവര്‍ വിധിപ്രകാരമുള്ള ദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. പൂരാടം, ഭരണി, പൂരം എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം മറ്റ്‌ പൂജാദികാര്യങ്ങള്‍ എന്നിവയ്ക്ക്‌ ഉത്തമം. ശുക്രപ്രീതികരങ്ങളായ കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. മഹാലക്ഷ്മീഭജനം, അന്നപൂര്‍ണേശ്വരീഭജനം എന്നിവ ഉത്തമമാണ്‌. പൂരാടം നക്ഷത്രവും വെള്ളിയാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ മുന്‍പറഞ്ഞ കര്‍മങ്ങള്‍ അനുഷ്ഠിക്കുക, ജന്മനക്ഷത്രം തോറും ലക്ഷ്മീപൂജ നടത്തുന്നതും ഉത്തമമാണ്‌. രാശ്യാധിപനായ വ്യാഴത്തിനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതാണ്‌. വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം എന്നിവ ഉത്തമം. വ്യാഴാഴ്ചയും പൂരാടം നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം വിഷ്ണു പൂജയും നടത്താം. വെള്ള, മഞ്ഞ എന്നിവ അനുകൂലനിറങ്ങള്‍.ജലം അഥവാ അപസ്സാണ്‌ ഈ നക്ഷത്രത്തിന്റെ ദേവത.
മന്ത്രങ്ങള്‍താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യവും ജപിക്കാം.1. ഓം അബാധമപകില്‍ വിഷമപകൃത്വാമപോരപഃഅപാമാര്‍ഗത്വവമസ്മദഷദുഃ ഷ്വപ്യം സുവ2. ഓം അദ്രഭ്യോ നമഃനക്ഷത്രമൃഗം – വാനരന്‍, വൃക്ഷം – വഞ്ഞി, ഗണം – മാനുഷം, യോനി – പുരുഷം, പക്ഷി – കോഴി, ഭൂതം – വായു.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

ഉത്രാടം.

ബുദ്ധിശക്തി, സംസ്കാര സമ്പന്നത, ധാര്‍മികത എന്നിവ ഈ നക്ഷത്രക്കാരുടെ ലക്ഷണങ്ങളാണ്‌. ധാരാളം സുഹൃത്തുക്കളും അവരില്‍നിന്നുള്ള സഹായങ്ങളും ഇവര്‍ക്കുണ്ടാവും. ആ സഹായങ്ങള്‍ കൃതജ്ഞതയോടെ സ്മരിക്കുന്ന സ്വഭാവവും ഇവര്‍ക്കുണ്ട്‌. ആത്മാര്‍ത്ഥതയും ദീനാനുകമ്പയും ഇവരുടെ ഗുണങ്ങളാണ്‌. കഴിയുന്നതും മറ്റുള്ളവരെ ഉപദ്രവിക്കാതെയും അവര്‍ക്ക്‌ നന്മചെയ്തും കഴിയാന്‍ ഇവര്‍ ആഗ്രഹിക്കുന്നു. ആര്‍ഭാടങ്ങളില്‍ ഇവര്‍ക്ക്‌ താല്‍പര്യം കുറവായിരിക്കും. മറ്റുള്ളവരോട്‌ പരുഷമായി പെരുമാറുമെന്നും ഇവര്‍ക്ക്‌ ബുദ്ധിമുട്ടായിരിക്കും. ജീവിതത്തിലെ പൂര്‍വ്വാര്‍ദ്ധത്തില്‍ ഇവര്‍ക്ക്‌ പല ക്ലേശങ്ങളും അനുഭവിക്കേണ്ടിവരുന്നു. എന്നാല്‍ പ്രയത്നം കൊണ്ട്‌ ഇവര്‍ നല്ലനിലയിലെത്തിച്ചേരുന്നു. എങ്കിലും കുടുംബക്ലേശങ്ങള്‍ ഇവരെ പൊതുവേ വിട്ടുമാറാറില്ല. അന്യായമായ മാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുവാന്‍ ഇവര്‍ വിമുഖരാണ്‌. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ഭര്‍തൃഭക്തിയും ഈശ്വരഭക്തിയുമുള്ളവരായിരിക്കും. എങ്കിലും അഹങ്കാരം, വാഗ്ദോഷം എന്നിവ ഇവരില്‍ ചിലരുടെ ദോഷങ്ങളാണ്‌.പ്രതികൂല നക്ഷത്രങ്ങള്‍അവിട്ടം, പൂരുരുട്ടാതി, രേവതി, ഉത്രാടം ആദ്യപാദ(ധനുക്കൂര്‍)ത്തിന്‌ പുണര്‍തം അന്ത്യപാദം(കര്‍ക്കിടകക്കൂര്‍), പൂയം, ആയില്യം എന്നിവയും ഉത്രാടം അവസാന മൂന്നുപാദ (മകരക്കൂര്‍)ത്തിന്‌ മകം, പൂരം, ഉത്രം ആദ്യപാദം എന്നിവയും പ്രതികൂല നക്ഷത്രങ്ങളാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ചൊവ്വ,വ്യാഴം, ബുധന്‍ എന്നീ ദശാകാലങ്ങളില്‍ ഇവര്‍ ദോഷപരിഹാര കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ഉത്രാടം, കാര്‍ത്തിക, ഉത്രം നാളുകള്‍ ക്ഷേത്രദര്‍ശനം മറ്റ്‌ പൂജാദികാര്യങ്ങള്‍ എന്നിവയ്ക്ക്‌ ഉത്തമം. നക്ഷത്രാധിപനായ ആദിത്യനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കേണ്ടതാണ്‌. ഞായറാഴ്ചവ്രതം, ഉത്രാടം നാളില്‍ ശിവക്ഷേത്രദര്‍ശനം, ശിവഭജനം, ഞായറും ഉത്രാടവും ചേര്‍ന്നുവരുന്ന ദിവസം ആദിത്യപൂജ തുടങ്ങിയവയൊക്കെ അനുഷ്ഠിക്കാം. നിത്യവും സൂര്യോദയത്തിനുശേഷം ആദിത്യനെ ഭജിച്ചുകൊണ്ട്‌ അല്‍പസമയം വെയിലേല്‍ക്കുന്നത്‌ ഉത്തമമാണ്‌. ഉത്രാടം ധനുക്കൂറില്‍ ജനിച്ചവര്‍ വ്യാഴത്തെയും മകരക്കൂറില്‍ ജനിച്ചവര്‍ ശനിയെയും പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും അനുഷ്ഠിക്കണം. വ്യാഴപ്രീതിക്കായി വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം, വിഷ്ണുപൂജ തുടങ്ങിയവയും, ശനിപ്രീതിക്കായി ശനിയാഴ്ചവ്രതം, ശാസ്താക്ഷേത്രദര്‍ശനം, ശനീശ്വരപൂജ, അന്നദാനം തുടങ്ങിയവയും നടത്താം. ചുവപ്പ്‌, ധനുക്കൂറില്‍ ജനിച്ചവര്‍ക്ക്‌ മഞ്ഞ, മകരക്കൂറില്‍ ജനിച്ചവര്‍ക്ക്‌ കറുപ്പ്‌, കടുംനീല എന്നിവ അനുകൂല നിറങ്ങളാണ്‌.ഉത്രാടം നക്ഷത്രദേവത വിശ്വദേവകളാണ്‌.മന്ത്രങ്ങള്‍താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യവും ജപിക്കാം.1. ഓം വിശ്വദേവഃ ശൃണുതേമം ഹവം യേ മേഅന്തരിക്ഷയ ഉപദ്യവിഷ്ഠാ യേ അഗ്നിജിഹ്വാഉതവാ യജത്രാ ആസദ്യാസ്മിന്‍ യജ്ഞേവര്‍ഹിഷി മാ ദയധ്വം2. ഓം വിശ്വേദേവേഭ്യോ നമഃനക്ഷത്രമൃഗം-കാള, വൃക്ഷം-പിലാവ്‌, ഗണം-മാനുഷം, യോനി-പുരുഷം, പക്ഷി-കോഴി, ഭൂതം-വായു.

തിരുവോണം.

തിരുവോണം നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ കുലീനത, ദാനശീലം, നിരന്തരപ്രയത്നശീലം, പരോപകാരതല്‍പരത എന്നീ ഗുണങ്ങളോടുകൂടിയവരായിരിക്കും. നല്ല സംഭാഷണത്തിലൂടെ ഇവര്‍ക്ക്‌ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടാകുന്നു. ആചാരാനുഷ്ഠാനങ്ങളില്‍ ഇവര്‍ക്ക്‌ വലിയ വിശ്വാസമുണ്ടായിരിക്കും. അതിയായ ഉത്കര്‍ഷേച്ഛയുള്ളവരുമാണ്‌ ഇവര്‍. പൊതുവെ സ്വദേശത്തുനിന്നും വിട്ടുനില്‍ക്കുമ്പോഴാണ്‌ ഇവര്‍ക്ക്‌ ഭാഗ്യാനുഭവങ്ങളുണ്ടാവുന്നത്‌. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കവും അതുമൂലമുള്ള പിശുക്കും ഇവരുടെ പ്രത്യേകതയാണ്‌. പ്രതിസന്ധികളിലും ഇവര്‍ കഠിനമായി പ്രയത്നിച്ച്‌ മുന്നേറുന്നു. ജീവിതത്തിന്‌ ഒരു അടിത്തറ വേണമെന്ന ആഗ്രഹത്തോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടും. ന്യായമായ മാര്‍ഗ്ഗത്തില്‍നിന്നും വ്യതിചലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല. കുടുംബാംഗങ്ങളെ സ്നേഹിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതും ഇവരുടെ ഗുണമാണ്‌. ഭക്ഷണകാര്യങ്ങളില്‍ ഇവര്‍ തങ്ങളുടേതായ താല്‍പര്യം പുലര്‍ത്തുന്നു. ആദര്‍ശനിഷ്ഠമായ രാഷ്ട്രീയവിശ്വാസവും ഇവര്‍ക്കുണ്ടായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ നല്ല ഭര്‍ത്താവ്‌, കുടുംബസുഖം, ഐശ്വര്യം എന്നിവയുണ്ടാവും.പ്രതികൂല നക്ഷത്രങ്ങള്‍ചതയം, ഉത്തൃട്ടാതി, അശ്വതി, മകം, പൂരം, ഉത്രം ആദ്യപാദം.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍രാഹു, ശനി, കേതു ദശാകാലങ്ങളില്‍ ഇവര്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. തിരുവോണം, രോഹിണി, അത്തം നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റ്‌ പൂജാദികാര്യങ്ങളും നടത്തുക. നക്ഷത്രനാഥനായ ചന്ദ്രനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുക. ജാതകത്തില്‍ ചന്ദ്രന്‌ പക്ഷബലമുണ്ടെങ്കില്‍ ദുര്‍ഗ്ഗാദേവീഭജനവും പക്ഷമില്ലെങ്കില്‍ ഭദ്രകാളീഭജനവും നടത്തുന്നത്‌ ഉത്തമം. പൗര്‍ണ്ണമി ദിനത്തില്‍ ദുര്‍ഗ്ഗാപൂജയും അമാവാസി ദിനത്തില്‍ ഭദ്രകാളീപൂജയും നടത്താം. തിരുവോണവും തിങ്കളാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍അനുഷ്ഠിക്കേണ്ടതാണ്‌. ശനിയാഴ്ച വ്രതം, ശാസ്താഭജനം, ശനീശ്വര പൂജ, അന്നദാനം തുടങ്ങിയവ തിരുവോണം നാളില്‍ നടത്താം. വെളുപ്പ്‌, കറുപ്പ്‌ നിറങ്ങള്‍ അനുകൂലം.മന്ത്രങ്ങള്‍നക്ഷത്രാധിപന്‍ വിഷ്ണുവാണ്‌. വിഷ്ണുപ്രീതിക്ക്‌താഴെപ്പറയുന്ന മന്ത്രം ജപിക്കാം.1. ഓം വിഷ്ണോ രരാടമസി വിഷ്ണോഃശ്നപ്ത്രേസ്ഥോ വിഷ്ണോഃ സ്യൂരസിവിഷ്ണോര്‍ധുവോ ളസി വൈഷ്ണവമസി വിഷ്ണവേ ത്വം2. ഓം വിഷ്ണവേ നമഃനക്ഷത്രമൃഗം-പെണ്‍കുരങ്ങ്‌, വൃക്ഷം-എരുക്ക്‌, ഗണം-ദേവം, യോനി-പുരുഷം, പക്ഷി-കോഴി, ഭൂതം-വായു.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌

അവിട്ടം.

 പൊതുവെ കർക്കശക്കാരാണ്‌ അവിട്ടം നാളുകാർ. കലഹിക്കാൻ മടിക്കാത്ത സ്വഭാവക്കാരാണ്‌. തികഞ്ഞ അഭിമാനബോധമാണ്‌ ഇവരുടെ സ്വഭാവത്തിലെ ഒരു പ്രത്യേകത. ഇത്‌ ഇവരെ ദൃഢചിത്തരും ശ്രദ്ധാലുക്കളുമാക്കുന്നു. എന്നാൽ പ്രതികാരബുദ്ധി ഇത്തരക്കാർക്ക്‌ കൂടുതലായിരിക്കും. ആശ്രിതവത്സലത്വം പ്രകടിപ്പിക്കും. ഉദാരമനസ്കരായിക്കും. 
കലയിൽ പ്രത്യേകിച്ച്‌ സംഗീതത്തിൽ പ്രാവീണ്യം പ്രകടിപ്പിക്കുന്ന നാളുകാരാണ്‌ അവിട്ടത്തിലെ സ്‌ത്രീകൾ. തികച്ചും ഉദാരശീലരുമായിരിക്കും ഇവർ. വീടിന്‌ പ്രാധാന്യം കൊടുക്കുന്ന പ്രകൃതക്കാരാണ്‌ ഇവർ. വീട്ടിലെ അംഗങ്ങൾക്ക്‌ എന്ന പോലെ വീടിനെയും ഒരു അംഗമായി കണ്ട്‌ ഇവർ പ്രവർത്തിക്കും. ഉൾക്കനമുള്ള ചിന്തകളായിരിക്കും ഇത്തരക്കാർ പ്രകടിപ്പിക്കുക.
മന്ത്രം: “ഓം വസുഭ്യോ നമ:”

ചതയം.

ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സ്വതന്ത്രചിന്താഗതിയുള്ളവരും സ്ഥിരമായി പ്രവര്‍ത്തിക്കുന്നവരും കുലീനതയുള്ളവരുമായിരിക്കും. ആദര്‍ശങ്ങളെ മുറുകെപ്പിടിക്കുന്ന ഇവര്‍ ഔദാര്യശീലമുള്ളവരുമായിരിക്കും.
ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ സഹജമായ കഴിവുള്ള ഇവര്‍ സാഹസികകര്‍മങ്ങളില്‍ ഏര്‍പ്പെടാനും മടിക്കാറില്ല. ആരോടും എന്തും തുറന്നു പറയുന്ന സ്വഭാവമാണ്‌ ഇവരുടേത്‌. അത്‌ ഇവര്‍ക്ക്‌ അനവധി ശത്രുക്കളെ സൃഷ്ടിക്കുകയും ചെയ്യുന്നു. സൗഹൃദങ്ങള്‍ക്ക്‌ ഇവര്‍ വലിയ വിലകല്‍പിക്കുകയും ചെയ്യാറുണ്ട്‌. പാരമ്പര്യം, പ്രാചീന ശാസ്ത്രങ്ങള്‍ എന്നിവയോട്‌ ഇവര്‍ക്ക്‌ ആഭിമുഖ്യം കൂടുതലായിരിക്കും. ആത്മീയമായ മനസസിനുടമകളുമായിരിക്കും ഇവര്‍. സഹായം അഭ്യര്‍ത്ഥിച്ചു വരുന്നവരെ ഇവര്‍ എന്തുവിലകൊടുത്തും സഹായിക്കാന്‍ ശ്രമിക്കുന്നു. പിതാവിനേക്കാള്‍ മാതാവിനോടായിരിക്കും ഇവര്‍ക്ക്‌ ആഭിമുഖ്യം കൂടുതല്‍. ഈ നക്ഷത്രത്തില്‍ ജനക്കുന്ന സ്ത്രീകള്‍ക്ക്‌ ദാമ്പത്യജീവിതം ക്ലേശകരമായിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍ഉത്തൃട്ടാതി, അശ്വതി, കാര്‍ത്തിക, ഉത്രം മൂക്കാല്‍, അത്തം, ചിത്തിര ആദ്യ പകുതി.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ശനി, കേതു, സൂര്യന്‍ എന്നീ ദശകളില്‍ ഇവര്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ചതയം, തിരുവാതിര, ചോതിനക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും മറ്റ്‌ പൂജാദികാര്യങ്ങള്‍ക്കും ഉത്തമം. നക്ഷത്രാധിപനായ രാഹുവിനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കേണ്ടതാണ്‌. സര്‍പക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക, കുടുംബത്തില്‍ സര്‍പക്കാവുകള്‍ പരിരക്ഷിക്കുക, അവിടെ കടമ്പുവൃക്ഷം വെച്ചുപിടിപ്പിക്കുക തുടങ്ങിയവയൊക്കെ ദോഷപരിഹാരകര്‍മങ്ങളാണ്‌. ചതയം നാളില്‍ രാഹുപൂജ നടത്തുന്നതും ഉത്തമം. രാശ്യാധിപനായ ശനിയെയും ഇതുപോലെ പ്രീതിപ്പെടുത്തേണ്ടതാണ്‌. ശനിദോഷപരിഹാരകര്‍മങ്ങള്‍ മുമ്പു സൂചിപ്പിച്ചിട്ടുള്ളത്‌ വിധിപ്രകാരം അനുഷ്ഠിക്കുക. കറുത്ത വസ്ത്രങ്ങള്‍ ഇവര്‍ക്ക്‌ അനുകൂലമാണ്‌.മന്ത്രങ്ങള്‍ചതയം നക്ഷത്രദേവത വരുണനാണ്‌. വരുണപ്രീതിക്കായി താഴെപ്പറയുന്ന മന്ത്രം ജപിക്കാവുന്നതാണ്‌.1 ഓം വരുണസ്യോത്തം ഭനമസി വരുണസ്യസ്കംഭസര്‍ജ്ജനീസ്ഥോ വരുണസ്യ ഋതളസദന്യസിവരുണസ്യ ഋതസദനമസി വരുണസ്യഋതസദനമാസിദഓം വരുണായ നമ:നക്ഷത്രമൃഗം- കുതിര, വൃക്ഷം- കടമ്പ്‌, ഗണം-ആസുരം, യോനി- സ്ത്രീ, പക്ഷി-മയില്‍, ഭൂതം- ആകാശം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

പൂരൂരുട്ടാതി

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍, നീതിനിഷ്ഠ, പൗരുഷം എന്നിവയോടുകൂടിയവരായിരിക്കും. ആത്മീയമായ ഉള്‍ക്കാഴ്ച ഇവരുടെ പ്രത്യേകതയാണ്‌. പൊതുവെ ആരോഗ്യവും ദീര്‍ഘായുസ്സും ഉള്ള ഇവര്‍ ഔദ്യോഗികരംഗത്തും ഉയര്‍ച്ച പ്രാപിക്കുന്നു.
ഏതു രംഗത്തും ഇവര്‍ ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. പാരമ്പര്യരീതികള്‍, നിയമങ്ങള്‍ എന്നിവ പിന്‍തുടരാനും അനുസരിക്കാനുമാണ്‌ ഇവര്‍ക്കിഷ്ടം. ഹൃദയവിശാലതയും മറ്റുള്ളവരുടെ ഇഷ്ടമറിഞ്ഞു പൊരുമാറാനുമുള്ള കഴിവും ഇവര്‍ക്കുണ്ട്‌. തനിക്കും മറ്റുള്ളവര്‍ക്കും പ്രയോജനപ്രദമാകുന്ന രീതിയില്‍ ഇവര്‍കാര്യങ്ങള്‍ ചെയ്യും. മറ്റുള്ളവരുടെ അഭിപ്രായം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുമെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മാത്രമേ എന്തും പ്രവര്‍ത്തിക്കുകയൂള്ളു. സ്ഥരമായ പ്രയത്നം, അഭിപ്രായസ്ഥിരത എന്നിവയും ഇവരുടെ പ്രത്യേകതകളാണ്‌. എന്തെങ്കിലും തരത്തിലുള്ള മനോദുരിതം പലപ്പോഴും ഇവര്‍ക്കുണ്ടായിക്കൊണ്ടിരിക്കും. ഈ നക്ഷത്രത്തില്‍ ജനച്ച സ്ത്രീകള്‍ക്ക്‌ ഉന്നത നിലയിലുള്ള ഭര്‍ത്തൃലബ്ധി, സന്താനസുഖം, സര്‍ക്കാര്‍ജോലി എന്നിവ ലഭിക്കാം.പ്രതികൂല നക്ഷത്രങ്ങള്‍രേവതി,ഭരണി, രോഹിണി, പൂരുരുട്ടാതി ആദ്യമൂന്നുപാദങ്ങള്‍ക്ക്‌(കുംഭക്കൂര്‍) ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യപാദവും, പൂരുരുട്ടാതി അന്ത്യപദത്തിന്‌ ചിത്തിര അവസാനപാദം, ചോതി, വിശാഖം ആദ്യമൂന്നു പാദങ്ങള്‍ എന്നിവയും പ്രതികൂലമാണ്‌.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ഇവര്‍ ബുധന്‍, ശുക്രന്‍, ചന്ദ്രന്‍ എന്നീ ദശാകാലങ്ങളില്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. പൂരുരുട്ടാതി, പുണര്‍തം, വിശാഖം നക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും മറ്റു പൂജാദി ശുഭകര്‍മങ്ങള്‍ക്കും ഉത്തമം. നക്ഷത്രാധിപനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ നിത്യവും അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. ജന്മനക്ഷത്രം തോറും വിഷ്ണുപൂജ, പതിവായി വിഷ്ണുസഹസ്രനാമജപം തുടങ്ങിയവ അനുഷ്ഠിക്കുന്നത്‌ ഉത്തമമാണ്‌. പൂരുരുട്ടാതിയും വ്യാഴാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ കര്‍മങ്ങള്‍ അനുഷ്ഠിക്കണം. രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. മഞ്ഞ, കറുപ്പ്‌, കടും നീല എന്നിവ അനുകൂല നിറങ്ങള്‍.മന്ത്രങ്ങള്‍ഈ നക്ഷത്രത്തിന്റെ ദേവത അജൈകപാദ്‌ ആണ്‌. താഴെപ്പറയുന്ന മന്ത്രങ്ങള്‍ ഈ ദേവതാ പ്രീതിക്കായി ജപിക്കാം.1 ഓം ശിവോ നാമാസി സ്വധിതിസ്തേ പിതാനമസ്തേ അസ്തു മാമാ ഹിംസീ:നിവര്‍ത്തയാമ്യായുഷേള ന്നാദ്യായ പ്രജനനായരായസ്പോഷായ സുപ്രജാസ്ത്വായ സുവീര്യായ2. ഓം അജൈകപദേ നമ:നക്ഷത്രമൃഗം- നരന്‍, വൃക്ഷം-തേന്മാവ്‌, ഗണം- മാനുഷം, യോനി-പുരുഷം, പക്ഷി-മയില്‍, ഭൂതം- ആകാശം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

ഉതൃട്ടാതി.

ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ ഈശ്വരവിശ്വാസികളും ആത്മീയവാദികളും മധുരമായും മൃദുവായും സംസാരിക്കുന്നവരുമായിരിക്കും. ശാസ്ത്രജ്ഞാനം, ധര്‍മിഷ്ഠത, സത്യസന്ധത, ദയാദാക്ഷിണ്യങ്ങള്‍ എന്നിവ ഇവരുടെ ഗുണങ്ങളാണ്‌.
ആകര്‍ഷകത്വം, നിഷ്കളങ്കപ്രകൃതം, പരോപകാരതാല്‍പര്യം തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. ആത്മനിയന്ത്രണശക്തിയുള്ള ഇവരുടെ മനസ്സിലിരുപ്പ്‌ മറ്റുള്ളവര്‍ക്ക്‌ പെട്ടെന്ന്‌ മനസ്സിലാക്കാന്‍ കഴിയില്ല. ക്ലേശിക്കുന്നവരെ സഹായിക്കുന്ന മനസ്സും ഇവര്‍ക്കുണ്ട്‌.ഇവര്‍ വലിയ ധൈര്യശാലികളാണെന്നും പറയുവാന്‍ കഴിയുകയില്ല. അലപ്മായ ആലസ്യവും ഇവര്‍ക്കുണ്ടായിരിക്കും. സ്വയം പ്രവര്‍ത്തിക്കാതെ മറ്റുള്ളവരെക്കൊണ്ട്‌ പ്രവര്‍ത്തിപ്പിക്കുവാനാണ്‌ ഇവര്‍ ശ്രമിക്കാറ്‌. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ ഇവര്‍ക്കു കഴിവുണ്ട്‌. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ കുടുംബജീവിതം സുഖപ്രദമായിരിക്കും. നല്ല പെരുമാറ്റവും സ്വഭാവവും ഇവരുടെ ഗുണങ്ങളാണ്‌.പ്രതികൂല നക്ഷത്രങ്ങള്‍അശ്വതി, കാര്‍ത്തിക, മകയിരം, ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മൂന്നു പാദങ്ങള്‍.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍കേതു, സൂര്യന്‍, ചൊവ്വ എന്നീ ദശകളില്‍ ഇവര്‍ ഗ്രഹദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ഉത്തൃട്ടാതി, പൂയം, അനിഴം നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റുപൂജാദികര്‍മങ്ങളഉം ചെയ്യുക. നക്ഷത്രനാഥനായ ശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കുന്നതു നന്നായിരിക്കും. ശനിയാഴ്ച വ്രതം, ജന്മനക്ഷത്രംതോറും ശനീശ്വരപൂജ, അന്നദാനം തുടങ്ങിയവ നടത്തുക. ശനിയും ഉത്തൃട്ടാതിയും ചേര്‍ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ കര്‍മങ്ങള്‍ അനുഷ്ഠിക്കുക. രാശിനാഥനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതാണ്‌. വിഷ്ണുസഹസ്രനാമജപം, വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുപൂജ തുടങ്ങിയവ നടത്താവുന്നതാണ്‌. മഞ്ഞ, കറുപ്പ്‌ എന്നിവ അനുകൂല നിറങ്ങള്‍.മന്ത്രങ്ങള്‍അഹിര്‍ബുധ്നിയാണ്‌ നക്ഷത്രദേവത. താഴെപ്പറയുന്ന മന്ത്രങ്ങള്‍ പതിവായി ജപിക്കാം.1. ഓം ഉതനോളഹിര്‍ബുധ്ന്യഃ ശൃണോത്വജഏകപാത്പൃഥിവീ സമുദ്രഃവിശ്വേദേവാ ഋതാവധീന ഹുവാനഃ സ്തുതാമന്ത്രാ കപിശസ്താ അവന്തു.2. ഓം അഹിര്‍ബുധ്ന്യായ നമഃനക്ഷത്ര മൃഗം-പശു, വൃക്ഷം-കരിമ്പന, ഗണം-മാനുഷം, യോനി-സ്ത്രീ, പക്ഷി-മയില്‍, ഭൂതം-ആകാശം.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

രേവതി

 
ഇത് ദേവഗണനക്ഷത്രമാകുന്നു. രേവതിയെ ഗണ്ഡാന്തനക്ഷത്രം എന്നും അറിയപ്പെടുന്നു. രേവതി നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ക്ക് മന:ശുദ്ധിയും ധൈര്യവും ലോകപ്രിയതയും ധനവും ഉണ്ടായിരിക്കും. ശരീരബലവും പുഷ്ടിയും സൗന്ദര്യമുള്ള അവയവങ്ങളും ഉണ്ടായിരിക്കും. പൊതുവേ സുന്ദരനും അഭിമാനിയും ആയിരിക്കും. ഏര്‍പ്പെടുന്ന രംഗങ്ങളില്‍ എളുപ്പത്തില്‍ നേതൃസ്ഥാനത്ത്‌ എത്തിച്ചേരും. ഏത് കാര്യം ഏറ്റെടുത്താലും അത് വൈദഗ്ദ്ധ്യത്തോടെ നിര്‍വഹിക്കുക്കയും ചെയ്യും. ബുദ്ധിമാനും വിജ്ഞാനമുള്ളവനും ആണെങ്കിലും മറ്റുള്ളവരുടെ ശരിയായ നിര്‍ദ്ദേശങ്ങളെപ്പോലും അംഗീകരിക്കുകയില്ലെന്നത് ന്യൂനതയാണ്. മറ്റുള്ള ഉയര്‍ച്ച ഇവരെ അസ്വസ്ഥരാക്കാറുമുണ്ട്. ബിസിനസ്സില്‍ നല്ല പങ്കാളി ആയിരിക്കും. വിവാഹശേഷമാണ് അഭിവൃദ്ധി കണ്ടുവരുന്നത്. വീടിനോടെന്നപോലെ സ്വന്തം ദേശത്തോടും സ്നേഹം കാണിക്കും. ജീവിതത്തില്‍ സകല സുഖവും അനുഭവിക്കാനുള്ള ഭാഗ്യം ലഭിക്കും.
ഇവര്‍ക്ക്‌ സമ്പത്തും ബുദ്ധിയും ഉണ്ടായിരിക്കും. ഏവര്‍ക്കും ഇവരുടെ ശരീരവും ഭംഗിയുള്ളതായിരിക്കും. സ്വന്തം കാര്യം നേടാന്‍ വലിയ മിടുക്കായിരിക്കും. ഭാര്യ പറയുന്നത് അംഗീകരിക്കും. സ്വാര്‍ത്ഥമായ ചിന്താഗതിയും ഉണ്ടായിരിക്കും.
ശുക്ര, രാഹു, ചന്ദ്രദശകളില്‍ ദോഷപരിഹാരം ചെയ്യണം. നക്ഷത്രാധിപനായ ബുധന്‍റെ അധിദേവതയായ മഹാവിഷ്ണു / ശ്രീകൃഷ്ണനെ ആരാധിക്കണം. രാശ്യാധിപന്‍ വ്യാഴം ആകയാല്‍ മഹാവിഷ്ണുപ്രീതി അത്യുത്തമം ആയിരിക്കും. ബുധനും രേവതിയും ഒത്തുവരുന്ന ദിവസം പ്രത്യേക വിഷ്ണുപൂജകള്‍ ചെയ്യണം.
സ്ഥാനചലനമുണ്ടാക്കുന്ന പാദവേധദോഷമുള്ളതിനാല്‍ മകവുമായി വിവാഹം പാടില്ല. അഥവാ ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ സംവാദസൂക്തമന്ത്രാര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കണം.
പച്ച, മഞ്ഞ നിറങ്ങള്‍ അനുകൂലം. നക്ഷത്രദേവത-പൂഷാവ്. നിത്യവും ദേവതാമന്ത്രം ജപിക്കുന്നത് ഗുണകരം ആയിരിക്കും.
മന്ത്രം: “ഓം പൂഷണെ നമ:”
രേവതിയുടെ ഭാഗ്യസംഖ്യ-5, ഉപാസനാമൂര്‍ത്തി-മഹാവിഷ്ണു, മഹാലക്ഷ്മി. ധരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ യന്ത്രം-സുദര്‍ശനയന്ത്രം. അനുകൂലരത്നം-മരതകം.
കടപ്പാട് : ഡോ: കെ. ബാലകൃഷ്ണ വാരിയര്‍