ഈ വര്‍ഷം പൂജ വയ്ക്കേണ്ടത് എപ്പോള്‍?

ഈ വര്‍ഷം പൂജ വയ്ക്കേണ്ടത് എപ്പോള്‍?

പൂജവയ്പ്

നവരാത്രിക്കാലത്ത് സന്ധ്യാസമയവും   അഷ്ടമി തിഥിയും  ചേര്‍ന്നുവരുന്ന സമയത്താണ് പൂജവെക്കേണ്ടത്‌. ഈ വര്‍ഷത്തെ നവരാത്രിക്കാലത്ത് അഷ്ടമി തിഥി ആരംഭിക്കുന്നത് കൊല്ലവർഷം 1194 കന്നി 30, 2018 ഒക്ടോബർ 16 ചൊവ്വ  രാവിലെ  10 മണി 16 മിനിറ്റ് മുതൽ ആണ് (തിരുവനന്തപുരം ആധാരമാക്കി). പിറ്റേന്ന് ദുര്‍ഗാഷ്ടമി നാളില്‍ (17.10.2018) ഉച്ചയ്ക്ക് 12.50 – ഓടു കൂടി അഷ്ടമി തിഥി അവസാനിക്കുന്നതിനാല്‍ അന്ന് സന്ധ്യാ സമയം അഷ്ടമി തിഥി ഇല്ല.

ആകയാല്‍ ദുര്‍ഗാഷ്ടമിയുടെ തലേന്ന്  2018 ഒക്ടോബർ 16 ചൊവ്വ വൈകുന്നേരം തന്നെ  പൂജ വയ്ക്കണം.

കേരളത്തില്‍ എവിടെയും ഈ സമയത്തില്‍ നിന്നും കാര്യമായ വ്യതിയാനമില്ല. അന്നേരം മുതല്‍ വിജയ ദശമി ദിനമായ 19.10.2018 വെള്ളിയാഴ്ച  പൂജ എടുക്കുന്ന  സമയം വരെ അധ്യയനം പാടില്ല. 19.10.2018 വെള്ളിയാഴ്ച വിജയ ദശമി ദിനത്തില്‍    ക്ഷേത്രത്തിലെ ആചാര സമയ പ്രകാരം പൂജ എടുക്കുക. തുടര്‍ന്ന് സരസ്വതീ സ്തോത്രങ്ങള്‍ ജപിച്ച് ദേവിയെ സ്തുതിക്കുക. ഹരിശ്രീ ഗണപതയേ നമ: അവിഘ്നമസ്തു എന്നും അക്ഷരമാലയും എഴുതുക. നാവില്‍ നല്ലത് വരാനും മനസ്സില്‍ നല്ലത് തോന്നാനും  എന്നില്‍ അനുഗ്രഹം ചൊരിയണമേ എന്ന് പ്രാര്‍ഥിക്കുക. സകല ഗുരുക്കന്മാരേയും മനസ്സില്‍ എങ്കിലും സ്മരിക്കുക. നേരില്‍ കാണാന്‍ കഴിയുന്ന ഒരു ഗുരുവിനെ എങ്കിലും സന്ദര്‍ശിച്ച് ദക്ഷിണ വച്ച് അനുഗ്രഹം വാങ്ങുക.


Click here for your Pooja