ദീപാവലി നാളെ.. ദീപാവലി ആചരണം എങ്ങനെ?

ദീപാവലി നാളെ.. ദീപാവലി ആചരണം എങ്ങനെ?

Deepavali_1_Panther-721x400

ദീപാവലി സംബന്ധമായി പല ഐതീഹ്യങ്ങളും പ്രചാരത്തിലുണ്ട്. പ്രാഗ് ജ്യോതിഷ രാജ്യത്തിലെ ദുഷ്ട രാജാവായിരുന്ന നരകാസുരനെ വധിച്ചു ഭഗവാന്‍ ശ്രീകൃഷ്ണന്‍ ലോകത്തെ തിന്മയില്‍ നിന്നും മോചിപ്പിച്ച ദിനമാണ് ദീപാവലി എന്നതാണ് പ്രധാന ഐതീഹ്യം.
രാമരാവണ യുദ്ധത്തിനു ശേഷം സീതാ സമേതനായി ഭഗവാന്‍ ശ്രീരാമന്‍ അയോധ്യയില്‍ മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി എന്നും വിശ്വസിക്കപ്പെടുന്നു.

പാലാഴി മഥന വേളയില്‍ പാലാഴിയില്‍ നിന്നും ലക്ഷ്മീദേവി പ്രത്യക്ഷമായതും   ദീപാവലി  ദിവസത്തില്‍ ആണെന്ന് കരുതപ്പെടുന്നു.

എന്തുതന്നെ ആയാലും തിന്മയുടെ ഇരുട്ടിന്മേല്‍ നന്മയുടെ വെളിച്ചം വിജയിക്കുന്ന ദിവസമാണ് ദീപാവലി.

ദീപാവലി കുളി 

പദ്മ പുരാണത്തില്‍ ഭഗവാന്‍ പരമശിവന്‍ പുത്രനായ സുബ്രഹ്മണ്യനോട് ഇപ്രകാരം പറയുന്നു. 

തൈലേ ലക്ഷ്മിര്‍ ജലേ ഗംഗാ 
ദീപാവല്യാം ചതുര്‍ദ്ദശീം 
പ്രാത സ്നാനാം ഹിയ കുത്യാത് 
യമലോകം നപശുതി 

ദീപാവലി ദിനത്തില്‍ ലക്ഷ്മീ ദേവി എണ്ണയിലും ഗംഗാദേവി ജലത്തിലും സാന്നിധ്യപ്പെടുന്നു. ആ ദിവസത്തില്‍  പ്രഭാത സ്നാനം സര്‍വ്വൈശ്വര്യങ്ങളും നല്‍കും. അതിലൂടെ അപമൃത്യുവും അകാലമൃത്യുവും പോലും കീഴടക്കാം. മരണാനന്തരം യമ ലോകം എന്ന  ഭീതിയും  ഒഴിവാകും. 

നരകാസുര നിഗ്രഹ ശേഷം യുദ്ധ ക്ഷീണം അകറ്റുവാനായി ശ്രീകൃഷ്ണ ഭഗവാന്‍ വിസ്തരിച്ച് എണ്ണ തേച്ചു കുളിച്ചതിന്‍റെ സ്മരണയാണ്‌ ദീപാവലി ദിവസത്തെ എണ്ണ തേച്ചു കുളിയിലൂടെ അനുസ്മരിക്കപ്പെടുന്നത്‌. യുദ്ധ വിജയ സന്തോഷാര്‍ത്ഥം ദീപങ്ങള്‍ തെളിയിച്ചതിന്‍റെയും മധുരം പങ്കിട്ടതിന്‍റെയും സ്മരണ ഈ ദിവസം അനുസ്മരിക്ക പ്പെടുന്നു. വിശദമായ എണ്ണ തേച്ചു കുളി, വിഭവ സമൃദ്ധമായ സദ്യയും മധുര പലഹാരങ്ങളും, വൈകിട്ട് ദീപ പ്രഭയാല്‍ പ്രകാശപൂര്‍ണ്ണമായ അന്തരീക്ഷം മുതലായവ ദീപാവലിയുടെ മാത്രം പ്രത്യേകതകളാണ്. 

ദീപാവലി ദിനത്തില്‍ മഹാലക്ഷ്മീ പൂജ നടത്തുന്നത് സര്‍വൈശ്വര്യ പ്രദായകമാണ്. കൂടാതെ  ഈ ദിവസം ധനപതിയായ കുബേരന്‍, വിഘ്നേശ്വരന്‍, ഇന്ദ്രന്‍, മഹാവിഷ്ണു, സരസ്വതി എന്നിവരെയും പൂജിക്കണം. സമ്പത്ത് ഉണ്ടാകുവാന്‍ കുബേരനെയും വിഘ്ന നിവാരണത്തിന് ഗണപതിയെയും സുഖ ലബ്ദിക്ക് ഇന്ദ്രനെയും ആഗ്രഹ സാഫല്യത്തിന് മഹാവിഷ്ണുവിനെയും വിദ്യാഭിവൃദ്ധിക്കും ബുദ്ധി വികാസത്തിനും സരസ്വതിയെയും പൂജിക്കുക.


.


തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
http://imojo.in/3edval


 

Click Here for your Pooja

Online_services

Click Here