ധന്വന്തരീ ജയന്തി 05.12.2018

ധന്വന്തരീ ജയന്തി 05.12.2018

dhanwa-header

ദേവാസുരന്മാര്‍ പാലാഴി കടഞ്ഞപ്പോള്‍  കൈയിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണു വിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ.  ആശ്വിന  മാസത്തിലെ  കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഭഗവാൻ ക്ഷീരസമുദ്രത്തിൽ നിന്നും ഉയർന്നുവന്നത്. ഈ ദിനം ധന്വന്തരി ജയന്തി എന്നും  ധന്വന്തരി ത്രയോദശി എന്നും അറിയപെടുന്നു. ഈ വർഷം ഡിസംബര്‍ അഞ്ചാം തിയതി ബുധനാഴ്ചയാണ് ധന്വന്തരി ജയന്തിയായി ആഘോഷിക്കുന്നത്. അന്നേ ദിവസം ധന്വന്തരീ ക്ഷേത്രത്തിൽ നടത്തുന്ന പൂജകൾക്കും വഴിപാടുകൾക്കും സവിശേഷ ഫലസിദ്ധിയുണ്ട്. ആയുരാരോഗ്യ സമ്പൽ സമൃദ്ധിക്കു ധന്വന്തരി ജയന്തി  ദിനത്തിൽ ക്ഷേത്രദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകളും നൈവേദ്യ ങ്ങളും സമര്‍പ്പിക്കുന്നത് വളരെ ഗുണകരമാകുന്നു. 

ചതുർബാഹു രൂപത്തിലാണ് ഭഗവാനെ പൂജിക്കുന്നത്. ഭഗവാന്റെ നാല് കൈകളിലോരോന്നിലും ശംഖ്, ചക്രം, അട്ട, അമൃതകുംഭം എന്നിവയാണുള്ളത്. പ്രധാന പുഷ്പം കൃഷ്ണതുളസിയാണ്. മന്ദാരം, ചെത്തി എന്നിവയും പൂജക്കെടുക്കുന്നതാണ്. പാൽപ്പായസം, കദളിപ്പഴം എന്നിവയാണ് പ്രധാന നേദ്യങ്ങള്‍

ദേവന്മാരുടെ വൈദ്യനും ആയുസ്സിനെക്കുറിച്ചുള്ള വേദമായ ആയുർവേദത്തിന്റെ ദേവനുമാണ് ധന്വന്തരി.ആകയാല്‍ അന്നേ ദിവസം ദേശീയ തലത്തില്‍ ആയുര്‍വേദ ദിനമായും ആചരിക്കുന്നു. ആയുർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയെ സ്മരിക്കുന്ന അനുഷ്ടാനം നിലവിലുണ്ട്.

രോഗ ചികിത്സയില്‍ മരുന്നിനോളം പ്രാധാന്യം മന്ത്രത്തിനും ഉണ്ട്. സങ്കീര്‍ണമായ ചികിത്സകളുടെ ഫലപ്രാപ്തിക്ക് ദൈവാധീനവും ആവശ്യമാണല്ലോ. ധന്വന്തരീ മൂര്‍ത്തിയെ ശരണം പ്രാപിക്കുന്നതിലൂടെ സകല രോഗ ദുരിതങ്ങളും അകലും എന്നത് അനുഭവമാണ്. ധന്വന്തരീ ജയന്തി ദിനമായ 2019 ഡിസംബര്‍ 5 ന് നടത്തുന്ന ധന്വന്തരീ പൂജയില്‍ നിങ്ങളുടെ പേരിലും പൂജ നടത്താവുന്നതാണ്. ആവശ്യപ്പെടുന്നവര്‍ക്ക് പ്രസാദം അയച്ചു നല്‍കുന്നതാണ്.
ഭഗവാന്‍  ശ്രീധന്വന്തരീ മൂര്‍ത്തിയെ നിത്യവും ഭജിക്കുന്നത് സർവരോഗമുക്തിക്കും, സർവൈശ്വര്യത്തിനും കാരണമാകുന്നു. ഔഷധസേവയോടൊപ്പം ധന്വന്തരീമന്ത്രം ജപിക്കുന്നത് അതിവേഗ രോഗശാന്തിക്ക്‌ അത്യുത്തമമാണ്‌. അനാവശ്യ ആകുലത, മാനസിക സംഘർഷം, രോഗദുരിതം എന്നിവ അലട്ടുന്നവർക്കുള്ള കൈക്കൊണ്ട ഔഷധമാണ് ശ്രീ ധന്വന്തരീ മന്ത്രം. നിത്യവും കുറഞ്ഞത് ഒൻപത് തവണയെങ്കിലും ഭക്തിയോടെ ധന്വന്തരീ മന്ത്രം ജപിക്കണം

ധന്വന്തരിമന്ത്രം

ഓം നമോ ഭഗവതേ വാസുദേവായ 

ധന്വന്തരേ അമൃതകലശ ഹസ്തായ 

സർവാമയ വിനാശായ 

ത്രൈലോക്യനാഥായ ഭഗവതേ നമ:


Click here for your Pooja