എന്‍റെ പുത്രന്‍ അല്ലെങ്കില്‍ പുത്രി എങ്ങനെയായിരിക്കും?

എന്‍റെ പുത്രന്‍ അല്ലെങ്കില്‍ പുത്രി എങ്ങനെയായിരിക്കും?

boy girl

ഒരു ജാതകത്തിലെ സന്താന ഭാവം എന്നു പറയുന്നത് അഞ്ചാം ഭാവമാണ്. കാരക ഗ്രഹം വ്യാഴവും. ജനിക്കാന്‍ പോകുന്നത് പുത്രനോ പുത്രിയോ എന്നും സന്താനങ്ങളുമായി മാതാപിതാക്കള്‍ക്ക് വരാന്‍ പോകുന്ന ബന്ധത്തിലെ ഗുണ ദോഷങ്ങളും മറ്റും അഞ്ചാം ഭാവം കൊണ്ട് ചിന്തിച്ചു മനസ്സിലാക്കാവുന്നതാണ്. 

ലഗ്നാധിപനും അഞ്ചാം ഭാവാധിപനും മിത്രങ്ങള്‍ ആണെങ്കില്‍ പുത്രന്മാരെ കൊണ്ട് ഗുണം വരാനുള്ള സാധ്യത ഏറിയിരിക്കും. വ്യാഴം അഞ്ചാം ഭാവാധിപനായി വരികയും ആ വ്യാഴത്തിനു ശുഭഗ്രഹങ്ങളുടെ ദൃഷ്ടി വരികയും ചെയ്‌താല്‍ വളരെയധികം സന്താനങ്ങള്‍ ഉണ്ടാകും. അഞ്ചാം ഭാവാധിപന്‍ ഏഴില്‍ നിന്നാല്‍ സന്താനങ്ങള്‍ സല്‍ സ്വഭാവികള്‍ ആയിരിക്കും.  അഞ്ചാം ഭാവാധിപന്‍ മറ്റു കേന്ദ്ര രാശികളിലും വരുന്നത് ഗുണ പ്രദമാണ്.


.


അഞ്ചാം ഭാവാധിപന്‍ പുരുഷ ഗ്രഹമായി വരികയും ആ ഗ്രഹം പുരുഷ രാശിയില്‍ നില്‍ക്കുകയോ അംശിക്കുകയോ ചെയ്‌താല്‍ ആദ്യ സന്താനം ആണ്‍കുട്ടി ആയിരിക്കും. അപ്രകാരം തന്നെ സ്ത്രീ ഗ്രഹമായാല്‍ തിരിച്ചും സംഭവിക്കാം.

ലഗ്നാധിപനും അഞ്ചാം ഭാവാധിപനും ചേര്‍ന്ന് ഒരു രാശിയില്‍ നില്‍ക്കുന്നത് പിതാവും പുത്രനും തമ്മില്‍ ഉള്ളതായ ഉറച്ച ബന്ധത്തെ കാണിക്കുന്നു. എന്നാല്‍ അഞ്ചാം ഭാവാധിപന് നീചസ്ഥിതി വന്നാലോ, ലഗ്നാധിപന്റെ ശത്രു ആയി വന്നാലോ പുത്രസുഖം കുറയാന്‍ ഇടയുണ്ട്. അഞ്ചാം ഭാവത്തില്‍ സൂര്യന്‍ നിന്നാലും പുത്ര ക്ലേശമാണ് സൂചിപ്പിക്കുന്നത്. അഞ്ചാം ഭാവാധിപന് പാപ മധ്യ സ്ഥിതി വരികയും വ്യാഴത്തിനു പാപ സംബന്ധം വരികയും ചെയ്താലും ഫലം ഇപ്രകാരം തന്നെ. ലഗ്നാധിപനും അഞ്ചാം ഭാവാധിപനും ഷഷ്ഠഷ്ടമങ്ങളില്‍ വരുന്നതും ദ്വിദ്വാദശങ്ങളില്‍ വരുന്നതും പുത്രഗുണം കുറയാന്‍ കാരണമാകും. 6,8,12 തുടങ്ങിയ ദുസ്ഥാനങ്ങളുടെ അധിപന്മാര്‍ അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്നതും പ്രതികൂലമാണ്.

വിശദമായ ജാതക നിരൂപണത്തിലൂടെ സന്താനങ്ങളുടെ വിശദാംശങ്ങളും മാതാപിതാക്കളും സന്താനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഗുണദോഷങ്ങളും മറ്റും മനസ്സിലാക്കാവുന്നതാണ്.


Click here for your Pooja