സര്‍വ കാര്യസാധ്യത്തിന് തിരുവാഴപ്പള്ളി ഗണപതിക്ക് ഒറ്റയപ്പം.

സര്‍വ കാര്യസാധ്യത്തിന് തിരുവാഴപ്പള്ളി ഗണപതിക്ക് ഒറ്റയപ്പം.

appam cover

vazhappally

ചരിത്ര പ്രസിദ്ധമായതും 108 ശിവാലയങ്ങളില്‍ പെട്ടതുമായ  വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിലെ ഉപദേവതാ ക്ഷേത്രത്തിലാണ് വാഴപ്പള്ളി ഗണപതി കുടികൊള്ളുന്നത്. ഉപദേവത ആണെങ്കിലും മഹാദേവനോപ്പം കൊടിമരവും ഗണപതിക്കുണ്ട്.  കേരളത്തില്‍ ലഭ്യമായതില്‍ ഏറ്റവും പുരാതനമായ ശിലാശാസനമായ വാഴപ്പള്ളി ശാസനം ഈ ക്ഷേത്രത്തില്‍ നിന്നുമാണ് ലഭ്യമായത്.

വിഘ്നനിവാരണത്തിന് വാഴപ്പള്ളി ഗണപതിഭഗവാന് ഒറ്റയപ്പം  വഴിപാടായി കഴിപ്പിച്ചാൽ മതിയാകുമെന്നാണ് ഭക്തജനങ്ങളുടെ ഉറച്ച  വിശ്വാസവും അനുഭവവും. ഇവിടെ വിഘ്നേശ്വരന് നിത്യവും നിവേദിക്കുന്ന നിവേദ്യമാണ് വാഴപ്പള്ളി ഗണപതിയപ്പം. വാഴപ്പള്ളി ഒറ്റയപ്പം എന്നും ഇത് അറിയപ്പെടുന്നു. പഴയ തിരുവിതാംകൂര് നാണയമായിരുന്ന പണമാണ് ഇതിന്റെ അളവായി ഇന്നും കണക്കാക്കുന്നത്. ഒരു പണം – അരപ്പണം  തുടങ്ങിയ  അളവുകളായി    ഈ വഴിപാട് നമുക്ക് നടത്താവുന്നതാണ്.  ആവശ്യക്കാരേറെയുള്ള തിനാൽ അപ്പം വഴിപാടു നടത്താന്‍ അല്പം കാലതാമസം ഉണ്ടാകും.  കൊട്ടാരക്കര ഗണപതിയപ്പം പോലെ തന്നെ ശ്രേഷ്ഠവും രുചികരവുമാണ് വാഴപ്പള്ളി ഉണ്ണിയപ്പം. കൊട്ടാരക്കര ഗണപതിയ്ക്ക് പ്രാധാന്യം ഉണ്ണിയപ്പമാണെങ്കിൽ ഒരു കൈയോളം  വലിപ്പമുള്ളതാണ് വാഴപ്പള്ളി ഗണപതിയപ്പം.

ചങ്ങനാശ്ശേരി – കോട്ടയം സംസ്ഥാന  പാതയില്‍  ചങ്ങനാശ്ശേരിയില്‍ നിന്നും ഒന്നര കിലോമീറ്ററോളം  വടക്ക് മതുമൂല ജങ്ക്ഷനില്‍ നിന്നും ഒരു കിലോമീറ്ററില്‍ താഴെ ദൂരം മാത്രമേ ക്ഷേത്രത്തിലേക്ക് ഉള്ളൂ.

വാഴപ്പള്ളി ഗണപതിക്ക് അപ്പം നിവേദിക്കുന്നത് സംബന്ധമായ ഒരു പഴയ തിരുവാതിരപ്പാട്ട് പ്രസിദ്ധമാണ്.  

 

വാഴപ്പള്ളി ഗണപതി അപ്പം

തുമ്പപ്പൂ മാലയും ഗംഗാ നീരും 

പത്തുപലം ശര്‍ക്കര പത്തു തേങ്ങാ 

മുന്നാഴി നല്ല പശുവിന്‍ നെയ്യ് 

കദളിപ്പഴം ആഴക്ക് നല്ല പൊടിജീരകം

ഇവയെല്ലാം കൂട്ടീട്ടൊരപ്പം വാര്‍ത്തു 

അപ്പമിതാര്‍ക്കാര്‍ക്ക് കാഴ്ച വയ്പൂ

തിരുവാഴപ്പള്ളില്‍ ഗണപതിക്ക് 

കാഴ്ചയും വച്ചിതാ കൈ തൊഴുന്നേന്‍ 

എന്‍റെ ഗണപതി തമ്പുരാനേ 

ഞാനിതാ നിന്‍പാദം കുമ്പിടുന്നേന്‍ 

നീളമേ വാഴ്ക നെടുമംഗല്യം 

സന്തതിക്കേറ്റം വരം തരണം 

സന്തതം ചിന്തിച്ചിതാ തൊഴുന്നേന്‍…

 


Click here for details