സായനാചാര്യന്റെ പ്രകാശവേഗ നിര്‍ണ്ണയം

സായനാചാര്യന്റെ പ്രകാശവേഗ നിര്‍ണ്ണയം

Speed-of-Light

മായനാചാര്യ – ശ്രീമതീ ദേവി ദമ്പതികളുടെ മകനായി 1270 CE വര്‍ഷത്തില്‍sayanacharya പമ്പക്ഷേത്രയില്‍ (ഇപ്പോഴത്തെ ഹംപി) ഒരു ബ്രാഹ്മണ കുലത്തില്‍ സായനാചാര്യന്‍ ജനിച്ചു. അക്കാലത്തെ വേദ വ്യാഖ്യാതാക്കളില്‍ പ്രധാനിയായിരുന്നു. വേദ സംബന്ധിയായ ധാരാളം രചനകള്‍ അദ്ദേഹത്തിന്റേതായി ഉണ്ട്. അദ്ദേഹം വിജയനഗരത്തിലെ രാജാവിന്റെ ഉപദേശകനും ആയിരുന്നു.

ഋഗ്വേദത്തിലെ ഒരു മന്ത്രം വ്യാഖ്യാനിക്കുമ്പോള്‍ അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തി.

तथा च स्मर्यते-योजनाना सहस्ट्रे द्वे-द्वे शते द्वे च योजने |

एकेनं निमशारधेन क्रम मान नामोस्तुटे

തഥാ ച സ്മര്യന്തേ യോജനാനാം സഹസ്രേ ദ്വേ ദ്വേ ശതേ ദ്വേ ച യോജനേ 

എകേനം നിമിഷേര്‍ധേന ക്രമമാന നമോസ്തുതേ 

അര്‍ഥം 

ഞാന്‍ സ്മരിക്കുന്നു.. ഒരു നിമിഷാര്‍ദ്ധം കൊണ്ട് 2,202 യോജന സഞ്ചരിക്കുന്ന അല്ലയോ സൂര്യദേവാ ..അങ്ങേയ്ക്കു നമസ്കാരം.

മഹാഭാരതം ആദി പര്‍വത്തിലും ഇതര പുരാണങ്ങളിലും പറയും പ്രകാരം ദൂര സമയങ്ങളെ ഇപ്രകാരം മനസ്സിലാക്കാം.

ഒരു യോജന = ഉദ്ദേശം 9 മൈല്‍

1 ദിവസം = 30 മുഹൂര്‍ത്തം = 24 മണിക്കൂര്‍ 

1 മുഹൂര്‍ത്തം = 30 കല = 24/30 മണിക്കൂര്‍

1 കല = 30 കാഷ്ടം = 24 /900 മണിക്കൂര്‍ =1.6 മിനിറ്റ് 

1 കാഷ്ടം =  15 നിമേഷം = 1.6/15  മിനിറ്റ് = 3.2 സെക്കന്റ്‌ 

1 നിമേഷം = 3.2/15 = 0.21333… സെക്കന്റ്‌ 

അതായത് ഒരു നിമേഷം എന്നത് 16/75  (0.21333) സെക്കന്റ്‌ ആകുന്നു.

അപ്രകാരം കണക്കാക്കുമ്പോള്‍ 

(2202×9 മൈല്‍)/((16/75)/2 സെക്കന്റ്‌ ) = 185793.75 മൈല്‍സ്/സെക്കന്റ്‌.

ആധുനിക ശാസ്ത്രം കണ്ടെത്തിയത് അനുസരിച്ച് പ്രകാശവേഗം 186282.397 മൈല്‍സ്/സെക്കന്റ്‌ ആണ്. ഒരു ശതമാനം പോലും തെറ്റില്ലാത്ത നിരീക്ഷണം!! ആധുനിക ശാസ്ത്രത്തിന് എന്തൊക്കെ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും വേണ്ടിവന്നു ഈ കണ്ടെത്തല്‍ നടത്തുവാന്‍.. മനശക്തിയും തപശക്തിയും വേദവിജ്ഞാനവും മാത്രം കൊണ്ട് സായനാചാര്യന്‍ കണ്ടെത്തിയത് അത്രയോ വലിയ പ്രപഞ്ച സത്യം.


Click here for your Pooja