എനിക്കിപ്പോള്‍ ഏതു ദശാകാലമാണ്?

എനിക്കിപ്പോള്‍ ഏതു ദശാകാലമാണ്?

ENIKKIPPOL ETHU DASHAAKALAMANU

ദശാപഹാരങ്ങളെക്കുറിച്ച് ശരിയായ ധാരണ ജ്യോതിഷ വിശ്വാസികള്‍ക്കും ഉണ്ടാകേണ്ടതാണ്.  പലരും ഗോചരനിലയെ മഹാ  ദശയായും തെറ്റി ധരിക്കാറുണ്ട്. ഏഴരശനിയും കണ്ടകശനിയും  അനുഭവിച്ചവർ ചിലർ  എനിക്ക് കഴിഞ്ഞ കുറെക്കാലം ശനിദശയായിരുന്നുവെന്ന് പറയാറുണ്ട്. ഏഴര ശനിയും കണ്ടകശനിയും ദശയല്ലെന്നും ദശയും ചാരവശാലുള്ള അനുഭവങ്ങളും  വ്യത്യസ്തമാണെന്നും സാധാരണ ജനങ്ങള്‍ക്കറിഞ്ഞു കൂടാ. ദശാകാലങ്ങള്‍ ജന്മ നക്ഷത്രത്തെ കൊണ്ടും ചാരഫലങ്ങള്‍ ജനിച്ച കൂറിനെ കൊണ്ടും ആണ് കണക്കാക്കുന്നത്.

ഒരാള്‍ ജനിക്കുന്ന സമയത്തെ  ദശയൊഴിച്ച് ബാക്കി ദശകൾ ഒരാള്‍ക്ക് പൂർണമായി അനുഭവത്തില്‍ വരും. ആദ്യത്തെ ദശയെ ജനനശിഷ്ടം, ജന്മശിഷ്ടം എന്നൊക്കെ ജാതകത്തില്‍ രേഖപ്പെടുത്തും. ആദ്യത്തെ ദശ പൂർണമായി ലഭിക്കണമെന്നില്ല. അവരവർ ജനിച്ച സമയത്ത് ജന്മനക്ഷത്രം എത്ര സഞ്ചരിച്ചു കഴിഞ്ഞുവോ അതിനു ശേഷമുള്ളതാണു ജീവിതദശയായി കണക്കാക്കുന്നത്. ജന്മ നക്ഷത്രം അനുസരിച്ചാണ് ഒരാള്‍ ഏതു ദശയില്‍ ആണ് ജനിക്കുന്നത് എന്ന് കണ്ടെത്തുന്നത്.

അതാണ് ആദ്യത്തെ ദശയെ ചിലയിടത്ത് ഗർഭശിഷ്ട ദശ എന്നും എഴുതാറുള്ളത്. ഗർഭത്തിൽ കിടക്കുന്ന കുഞ്ഞ് ജനിച്ച സമയത്ത്  ജമനക്ഷത്രം ബാക്കിയുള്ളത് – ഗണിച്ചാണ് ആദ്യദശ കണ്ടെത്തുന്നത്. ഈ ആദ്യ ദശയുടെ കൂടെ പിന്നെ ഓരോ ദശയുടെയും പൂർണവർഷവും കൂട്ടിയാണു കണക്കാക്കുന്നത്.
അശ്വതി, മകം, മൂലം നക്ഷത്രക്കാർ കേതുദശയിലും ഭരണി, പൂരം, പൂരാടം നക്ഷത്രക്കാർ ശുക്രദശയിലും കാർത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാർ സൂര്യദശയിലും രോഹിണി, അത്തം, തിരുവോണം നക്ഷത്രക്കാർ ചന്ദ്രദശയിലും മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാർ ചൊവ്വാദശയിലും തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാർ രാഹുദശയിലും പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രക്കാർ വ്യാഴദശയിലും പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാർ ശനിദശയിലും ആയില്യം, തൃക്കട്ടേ, രേവതി നക്ഷത്രക്കാർ ബുധദശയിലുമാണു ജനിക്കുന്നത്. ഇതിൽ ആദ്യത്തെ ദശ അറിഞ്ഞാൽ പിന്നെ എളുപ്പമായി.

nakshathra dashakalangal

ഉദാഹരണത്തിന് അശ്വതി നക്ഷത്രക്കാർക്കു ജനിക്കുമ്പോഴുള്ള ദശ കേതുവാണ്. കേതുവിന് മൊത്തം 7 വർഷമാണ്. എന്നാൽ അശ്വതിക്കാരൻ ജനിച്ചപ്പോൾ അശ്വതി നക്ഷത്രം പകുതി സഞ്ചരിച്ചു കഴിഞ്ഞുവെങ്കിൽ ഇയാൾക്ക് ആദ്യത്തെ ദശയായ കേതുവിന്റെ ദശ 3 വർഷവും 6 മാസവും മാത്രമേ ലഭിക്കൂ.അശ്വതി നക്ഷത്രം ജന്മ സമയത്ത് മുഴുവനും ശേഷിക്കുന്നു എങ്കില്‍ കേതുര്‍ദശ 7 വര്‍ഷവും അനുഭവിക്കും. അശ്വതി നക്ഷത്രം അവസാനിക്കാന്‍ എതാനും വിനാഴികകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ  എങ്കില്‍ കേതുര്‍ ദശ എതാനും ദിവസങ്ങള്‍ മാത്രമേ അനുഭവത്തില്‍ വരൂ. അപ്പോള്‍ ക്ലിപ്തമായ നക്ഷത്ര ശിഷ്ടം അറിയാത്ത അവസരത്തില്‍ നക്ഷത്രത്തിന്റെ പകുതി ചെന്നപ്പോള്‍ ജനനം ഉണ്ടായി എന്ന് സാമാന്യമായി സങ്കല്‍പ്പിച്ചാല്‍ കേതുര്‍ ദശയില്‍ ബാക്കി മൂന്നര വര്‍ഷം.  ഈ 3 വർഷം 6 മാസത്തിന്റെ കൂടെ ശുക്രദശയുടെ കാലം കൂട്ടണം. ശുക്രന് 20 വർഷം. അപ്പോൾ ഈ അശ്വതിക്കാരന് 23 വയസ്സും 6 മാസവും വരെ ശുക്രദശയാണെന്ന് ഏറെക്കുറെ കണക്കാക്കാം. തുടര്‍ന്ന് ആദിത്യദശാകാലമായ 6 വര്ഷം കൂട്ടുമ്പോള്‍ ഇരുപത്തിയൊന്പതര വയസ്സ് വരേയ്ക്കും ആദിത്യ ദശ എന്ന് ഉദ്ദേശം കണക്കുകൂട്ടാം. ശരിയായ ജന്മ സമയം അറിയാമെങ്കില്‍ ജ്യോതിഷനെ സമീപിച്ച് ജന്മ ശിഷ്ട ദശ സൂക്ഷ്മമായി കണക്കാക്കിയാല്‍ തുടര്‍ന്നുള്ള ദശകളും സൂക്ഷ്മമായി നിര്‍ണ്ണയിക്കാം. ജനന സമയത്തെ നാഴികകളുടെ വ്യത്യാസം പോലും ദശാപഹാരങ്ങളില്‍ ദിവസങ്ങളുടെ വ്യത്യാസം വരുത്തും.

ഇപ്രകാരം സ്വന്തം ദശ ഏതുപ്രായത്തിലും സാമാന്യമായി അറിയാന്‍ കഴിയുന്നതാണ്.


present dasha ad

.


തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
http://imojo.in/3edval

 

 

Click Here for your Pooja


Online_services

Click Here