സര്‍വാനുഗ്രഹകരം നരസിംഹ ജയന്തിവ്രതം

സര്‍വാനുഗ്രഹകരം നരസിംഹ ജയന്തിവ്രതം

nrusihashtakam - Copy
ഈ വര്‍ഷം നരസിംഹ ജയന്തി കൊല്ലവര്‍ഷം  1195  മേട മാസം 23 -ആം തീയതി  ബുധനാഴ്ചയാണ്. (ക്രിസ്തു വര്ഷം  2020  മെയ്‌ 06 ) നരസിംഹ ജയന്തി വ്രതം അനുഷ്ടിക്കുന്നവരുടെ സകല പാപങ്ങളും നശിക്കും. അവരുടെ ശത്രുക്കള്‍ നിഷ്പ്രഭരാകും. തടസ്സങ്ങള്‍ അകലും. ജീവിത വിജയം ഉണ്ടാകും. രോഗങ്ങള്‍ അകലും. ആഗ്രഹങ്ങള്‍ സാധിക്കും. അന്നേ ദിവസം  ഋണ മോചന നരസിംഹ സ്തോത്രം കൊണ്ട് ഭഗവാനെ പ്രാര്‍ത്ഥന ചെയ്യുന്നവരുടെ കട ബാധ്യതകള്‍ അകലും. 
ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രാവതാരമായിരുന്നു ശ്രീ നരസിംഹമൂർത്തി. കൃതയുഗത്തില്‍ മഹാവിഷ്ണു നാല് അവതാരങ്ങള്‍ എടുത്തു . അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനുമായാണ് മഹാവിഷ്ണു  സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ശരീരവുമായി  ദിക്കുകളെല്ലാം ഞെട്ടിവിറയ്ക്കുന്ന രീതിയിൽ അട്ടഹാസത്തോടു കൂടി നരസിംഹാവതാരം ചെയ്തത്.  രാത്രിയോ പകലോ അല്ലാത്ത സന്ധ്യക്ക് വീടിന് അകത്തോ പുറത്തോ അല്ലാത്ത വാതില്‍പ്പടി മേല്‍ വച്ച്  തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപുവിന്റെ വധം നടത്തുകയും ചെയ്തു .  ഭക്തന്മാരുടെ ദുരിതങ്ങള്‍ അകറ്റാന്‍   ഏത് മാര്‍ഗത്തിലും  ഭഗവാൻ എത്തിച്ചേരും എന്ന സന്ദേശമാണ് ഇതിലുള്ളത്.
നരസിംഹ ജയന്തി വ്രതം അനുഷ്ടിക്കേണ്ടതെങ്ങനെ?
നരസിംഹ ജയന്തി വ്രതം അനുഷ്ടിക്കുന്നവര്‍  തലേന്ന് മുതല്‍ മത്സ്യ മാംസാദികള്‍, ലഹരി മുതലായവ ഒഴിവാക്കണം. രണ്ടു ദിവസവും ബ്രഹ്മചര്യം പാലിക്കണം. വ്രതത്തലേന്നും വ്രത ദിവസവും ഒരിക്കല്‍ മാത്രം ധാന്യം ഭക്ഷിക്കുക. മറ്റു നേരങ്ങളില്‍ പാൽ, പഴങ്ങള്‍ മുതലായ ലഘു ഭക്ഷണം  ആകാം. വ്രത ദിവസം രാവിലെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരണം. സ്നാനം കഴിച്ച് ദേഹ ശുദ്ധി വരുത്തി നരസിംഹ ക്ഷേത്ര ദര്‍ശനം നടത്തുക. അടുത്ത് നരസിംഹ ക്ഷേത്രം ഇല്ലെങ്കില്‍ വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. യഥാശക്തി വഴിപാടുകള്‍, പാനക നിവേദ്യം മുതലായവ നടത്തുക. ഈ വർഷം ക്ഷേത്രദർശനം സാധ്യമാകാത്ത സാഹചര്യമാകയാൽ  സ്വഗൃഹത്തിലെ പൂജാമുറിയില്‍ നരസിംഹ മൂര്‍ത്തിയുടെ ചിത്രത്തിനു മുന്‍പില്‍ നെയ്‌ വിളക്ക് കത്തിച്ചു വച്ച് പ്രാര്‍ഥിക്കുക. ക്ഷേത്ര ദര്‍ശനം ചെയ്യുന്നവര്‍ ക്ഷേത്രത്തില്‍ നിന്നും പ്രസാദവും തീര്‍ഥവും സ്വീകരിച്ച് ഗൃഹത്തില്‍ മടങ്ങിയെത്തി പൂജാ മുറിയിലോ ശുദ്ധ സ്ഥലത്തോ നരസിംഹ മൂര്‍ത്തിയുടെ ചിത്രം വച്ച് അതിനു മുന്‍പില്‍ നെയ്‌ വിളക്ക് കത്തിച്ചു വച്ച് മഞ്ഞ നിറത്തില്‍ ഉള്ള വസ്ത്രം ധരിച്ച്, വടക്കോട്ട്‌ ദര്‍ശനമായി ഇരുന്നു കൊണ്ട് നരസിംഹ അഷ്ടോത്തരം, നൃസിംഹാഷ്ടകം,ലക്ഷ്മീ നരസിംഹ കരാവലംബ സ്തോത്രം, തുടങ്ങിയ സ്തോത്രങ്ങളാല്‍ നരസിംഹാരാധന ചെയ്യുക. അതിനു ശേഷം ലഘു ഭക്ഷണം ആകാം. ഉച്ചയ്ക്ക് ധാന്യം ഭക്ഷിക്കാം. സന്ധ്യാ സമയമാണ് അവതാര സമയം. സന്ധ്യാ സമയത്ത് മുന്‍പറഞ്ഞ പ്രകാരം ഇരുന്ന് മഹാ നരസിംഹ മന്ത്രം അഥവാ  നൃസിംഹാനുഷ്ടുപ്പ് മന്ത്രം

//ഓം ഉഗ്രം വീരം മഹാ വിഷ്ണും
ജ്വലന്തം വിശ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം//
108 തവണ ജപിക്കുക. ലക്ഷ്മീ നരസിംഹ സ്തോത്രം, ഋണ മോചന നരസിംഹ സ്തോത്രം, ഭാഗവതത്തിലെ നരസിംഹ അവതാര ഭാഗവും പ്രഹ്ലാദ സ്തുതിയും മുതലായവ പാരായണം ചെയ്യുക. രാത്രി ലഘു ഭക്ഷണം ആകാം. പിറ്റേന്ന് രാവിലെ കുളിച്ച് തുളസീ തീര്‍ത്ഥം സേവിച്ച് പാരണ വീടാം.

Click here for your Pooja Upto 11pm 05.05.2020


നരസിംഹ അഷ്ടോത്തരശതനാമാവലി 

ഓം നാരസിംഹായ നമഃ |
ഓം മഹാസിംഹായ നമഃ |
ഓം ദിവ്യസിംഹായ നമഃ |
ഓം മഹാബലായ നമഃ |
ഓം ഉഗ്രസിംഹായ നമഃ |
ഓം മഹാദേവായ നമഃ |
ഓം സ്തംഭജായ നമഃ |
ഓം ഉഗ്രലോചനായ നമഃ |
ഓം രൗദ്രായ നമഃ |
ഓം സര്‍വാദ്ഭുതായ നമഃ || 10
ഓം ശ്രീമതേ നമഃ |
ഓം യോഗാനന്ദായ നമഃ |
ഓം ത്രിവിക്രമായ നമഃ |
ഓം ഹരിയേ നമഃ |
ഓം കോലാഹലായ നമഃ |
ഓം ചക്രിണേ നമഃ |
ഓം വിജയായ നമഃ |
ഓം ജയവര്‍ദ്ധനനായ നമഃ |
ഓം പരബ്രഹ്മണേ നമഃ || 20 ||
ഓം അഘോരായ നമഃ |
ഓം ഘോരവിക്രമായ നമഃ |
ഓം ജ്വലന്മുഖായ നമഃ |
ഓം ജ്വാലാമാലിനേ നമഃ |
ഓം മഹാജ്വാലായ നമഃ |
ഓം മഹാപ്രഭവേ നമഃ |
ഓം നിടിലാക്ഷായ നമഃ |
ഓം സഹസ്രാക്ഷായ നമഃ |
ഓം ദുര്‍നിരീക്ഷായ നമഃ |
ഓം പ്രതാപനായ നമഃ || 30
ഓം മഹാദംഷ്ട്രായുധായ നമഃ |
ഓം പ്രാജ്ഞായ നമഃ |
ഓം ചണ്ഡ കോപിനേ നമഃ |
ഓം സദാശിവായ നമഃ |
ഓം ഹിരണ്യകശിപുധ്വംസിനേ നമഃ |
ഓം ദൈത്യദാനവ ഭംജനായ നമഃ |
ഓം ഗുണഭദ്രായ നമഃ |
ഓം മഹാഭദ്രായ നമഃ |
ഓം ബലഭദ്രകായ നമഃ |
ഓം സുഭദ്രകായ നമഃ || 40 ||
ഓം കരാളായ നമഃ |
ഓം വികരാളായ നമഃ |
ഓം വികര്‍ത്രേ നമഃ |
ഓം സര്‍വകര്‍തൃകായ നമഃ |
ഓം ശിംശുമാരായ നമഃ |
ഓം ത്രിലോകാത്മനേ നമഃ |
ഓം ഈശായ നമഃ |
ഓം സര്‍വേശ്വരായ നമഃ |
ഓം വിഭവേ നമഃ |
ഓം ഭൈരവാഡംബരായ നമഃ || 50 ||
ഓം ദിവ്യായ നമഃ |
ഓം അച്യുതായ നമഃ |
ഓം കവിമാധവായ നമഃ |
ഓം അധോക്ഷജായ നമഃ |
ഓം അക്ഷരായ നമഃ |
ഓം ശര്‍വായ നമഃ |
ഓം വനമാലിനേ നമഃ |
ഓം വരപ്രദായ നമഃ |
ഓം വിശ്വംഭരായ നമഃ |
ഓം അദ്ഭുതായ നമഃ || 60 ||
ഓം ഭവ്യായ നമഃ |
ഓം ശ്രീവിഷ്ണവേ നമഃ |
ഓം പുരുഷോത്തമായ നമഃ |
ഓം അനഘാസ്ത്രായ നമഃ |
ഓം നഖാസ്ത്രായ നമഃ |
ഓം സൂര്യജ്യോതിഷേ നമഃ |
ഓം സുരേശ്വരായ നമഃ |
ഓം സഹസ്രബാഹവേ നമഃ |
ഓം സര്‍വജ്ഞായ നമഃ |
ഓം സര്‍വസിദ്ധിപ്രദായകായ നമഃ || 70 ||
ഓം വജ്രദംഷ്ട്രായ നമഃ |
ഓം വജ്രനഖായ നമഃ |
ഓം മഹാനന്ദായ നമഃ |
ഓം പരംതപായ നമഃ |
ഓം സര്‍വ മന്ത്രേകരൂപായ നമഃ |
ഓം സര്‍വ യന്ത്ര വിധാരണായ നമഃ |
ഓം സര്‍വ തന്ത്രാത്മകായ നമഃ |
ഓം അവ്യക്തായ നമഃ |
ഓം സുവ്യക്തായ നമഃ |
ഓം ഭക്തവത്സലായ നമഃ || 80 ||
ഓം വൈശാഖശുക്ലഭൂതോത്ഥായ നമഃ |
ഓം ശരണാഗതവത്സലായ നമഃ |
ഓം ഉദാരകീര്‍ത്തയേ നമഃ |
ഓം പുണ്യാത്മനേ നമഃ |
ഓം മഹാത്മനേ നമഃ |
ഓം ദണ്ഡവിക്രമായ നമഃ |
ഓം വേദത്രയപ്രപൂജ്യായ നമഃ |
ഓം ഭഗവതേ നമഃ |
ഓം പരമേശ്വരായ നമഃ |
ഓം ശ്രീവത്സാങ്കായ നമഃ ||90 ||
ഓം ശ്രീനിവാസായ നമഃ |
ഓം ജഗദ്വ്യാപിനേ നമഃ |
ഓം ജഗന്മയായ നമഃ |
ഓം ജഗത്പാലായ നമഃ |
ഓം ജഗന്നാഥായ നമഃ |
ഓം മഹാകായായ നമഃ |
ഓം ദ്വിരൂപഭൃതേ നമഃ |
ഓം പരമാത്മനേ നമഃ |
ഓം പരംജ്യോതിഷേ നമഃ |
ഓം നിര്‍ഗുണായ നമഃ || 100 ||
ഓം നൃകേസരിണേ നമഃ |
ഓം പരതത്ത്വായ നമഃ |
ഓം പരംധാമ്നേ നമഃ |
ഓം സച്ചിദാനന്ദ വിഗ്രഹായ നമഃ |
ഓം ലക്ഷ്മീനൃസിംഹായ നമഃ |
ഓം സര്‍വാത്മനേ നമഃ |
ഓം ധീരായ നമഃ |
ഓം പ്രഹ്ലാദപാലകായ നമഃ || 108 ||
|| ശ്രീ നരസിംഹാഷ്ടോത്തര ശതനാമാവലിഃ സമ്പൂര്‍ണ്ണം  ||

silver elass

Click Here for your Yantra


നൃസിംഹാഷ്ടകം 

ശ്രീമദകലങ്ക പരിപൂര്‍ണ ശശികോടി
ശ്രീധര മനോഹര സടാപടല കാന്ത
പാലയ കൃപാലയ ഭവാംബുധി നിമഗ്നം
ദൈത്യവരകാല നരസിംഹ നരസിംഹ
 
 പാദകമലാവനത പാതകി ജനാനാം
പാതകദവാനല പതത്രിവര കേതോ
ഭാവന പരായണ ഭവാര്‍ത്തിഹരയാ മാം
പാഹി കൃപയൈവ നരസിംഹ നരസിംഹ
 
തുംഗനഖ പംക്തിദലിതാസുര വരാസൃക്
പങ്ക നവകുങ്കുമ വിപങ്കില മഹോര
പണ്ഡിതനിധാന കമലാലയ നമസ്തേ
പങ്കജനിഷണ്ണ നരസിംഹ നരസിംഹമൗലിഷു വിഭൂഷണമിവാമര വരാണാം
യോഗിഹൃദയേഷു ച ശിരസ്സു നിഗമാനാം
രാജദരവിന്ദ രുചിരം പദയുഗം തേ
ദേഹി മമ മൂര്‍ധ്നി നരസിംഹ നരസിംഹവാരിജവിലോചന മദന്തി മദശായാം
ക്ലേശവിവ ശീകൃതസമസ്ത കരണായാം
ഏഹിരമയാ സഹ ശരണ്യ വിഹഗാനാം
നാഥമധിരുഹ്യ നരസിംഹ നരസിംഹഹാടക കിരീട വരഹാര വനമാലാ
ധാരരശനാ മകരകുണ്ഡല മണീന്ദ്രൈഃ
ഭൂഷിതമശേഷ നിലയം തവ വപുര്‍മേ
ചേതസി ചകാസ്തു നരസിംഹ നരസിംഹഇന്ദു രവി പാവക വിലോചന രമായാഃ
മന്ദിര മഹാഭുജല സദ്വര രഥാംഗ!
സുന്ദര ചിരായ രമതാം ത്വയി മനോ മേ
നന്ദിത സുരേശ നരസിംഹ നരസിംഹമാധവ മുകുന്ദ മധുസൂദന മുരാരേ
വാമന നൃസിംഹ ശരണം ഭവ നതാനാം
കാമദ ഘൃണിന്‍ നിഖിലകാരണ നയേയം
കാല മമരേശ നരസിംഹ നരസിംഹഅഷ്ടകമിദം സകല പാതക ഭയഘ്നം
കാമദം അശേഷ ദുരിതാമയ രിപുഘ്നം
യഃ പഠതി സന്തതമശേഷ നിലയം തേ
ഗച്ഛതി പദം സ നരസിംഹ നരസിംഹ