ശനിജയന്തി 03.06.2019- അറിയേണ്ട കാര്യങ്ങള്‍

ശനിജയന്തി 03.06.2019- അറിയേണ്ട കാര്യങ്ങള്‍

shani banner1

ഉത്തരേന്ത്യന്‍ പൂര്‍ണിമാന്ത കലണ്ടറിലെ  ജ്യേഷ്ഠ മാസത്തിലെ അമാവാസി തിഥിയിലാണ് ശനീശ്വരജയന്തി ആചരിക്കുന്നത്. തന്റെ ജന്മ ദിനത്തില്‍ തന്നെ ആരാധിക്കുന്നവരില്‍ ശനി ഭഗവാന്‍ സംപ്രീതനാകും എന്ന് വിശ്വസിക്കപ്പെടുന്നു. ശനി ന്യായത്തിന്റെയും നീതിയുടെയും ധര്‍മത്തിന്റെയും ദേവനാണ്. ശനി പ്രീതി നഷ്ടമായാല്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്കൊന്നും മതിയായ പ്രതിഫലമോ പ്രയോജനമോ ലഭിക്കില്ല. ഏഴരശനി, കണ്ടക ശനി, അഷ്ടമ ശനി ദോഷങ്ങളാല്‍ വിഷമിക്കുന്നവര്‍ ഈ ദിവസം നിശ്ചയമായും ശനി ദേവനെ ഉപാസിക്കണം. ശനി പ്രീതി വരുത്തുവാന്‍ ശനി ജയന്തിയോളം പറ്റിയ ദിവസമില്ല. ഈ വര്‍ഷം ശനിജയന്തി ആചരിക്കുന്നത് 2019 ജൂണ്‍ മാസം 3- ആം തീയതിയാണ്.

ഇപ്പോള്‍ ചാരവശാലുള്ള ശനിസ്ഥിതി  ദോഷപ്രദമാകുന്ന നക്ഷത്രങ്ങള്‍ 

1.  ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്നു പാദങ്ങള്‍, രോഹിണി, മകയിരം ആദ്യ രണ്ട് പാദങ്ങള്‍)   അഷ്ടമ ശനി

2. മിഥുനക്കൂറ് (മകയിരം-അവസാന രണ്ട് പാദങ്ങള്‍, തിരുവാതിര, പുണര്‍തം-ആദ്യ മൂന്നു പാദങ്ങള്‍) കണ്ടകശനി

3. കന്നിക്കൂറ് (ഉത്രം-അവസാന മൂന്നു പാദങ്ങള്‍, അത്തം, ചിത്തിര-ആദ്യ രണ്ട് പാദങ്ങള്‍) കണ്ടകശനി

4. വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, തൃക്കേട്ട) –  ഏഴരശനി

5. ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം) –   ഏഴരശനിയിലെ ജന്മശനി

6. മകരക്കൂറ് (ഉത്രാടം-അവസാന മൂന്നു പാദങ്ങള്‍, തിരുവോണം, അവിട്ടം-ആദ്യ രണ്ടുപാദം) –  ഏഴരശനി

7. മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉതൃട്ടാതി, രേവതി) കണ്ടകശനി

കൂടാതെ ഗ്രഹനിലയില്‍ ശനി അനിഷ്ട സ്ഥാനങ്ങളില്‍ നില്‍ക്കുന്നവരും, ശനി ശത്രു  ക്ഷേത്രങ്ങളിലോ നീചം ഭവിച്ചോ നില്‍ക്കുന്നവരും ശനി പ്രീതി വരുത്തണം.

ശനി ജയന്തി ദിനത്തില്‍ നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നീല നിറത്തില്‍ ഉള്ള പുഷ്പങ്ങളാല്‍ മാല ചാര്‍ത്തുന്നതും പുഷ്പാഞ്ജലി നടത്തുന്നതും എള്ള്, എണ്ണ എന്നിവ സമര്‍പ്പിക്കുന്നതും വളരെ ഗുണം ചെയ്യും. ശനിയുടെ അധിദേവതയായ ശാസ്താ ക്ഷേത്രത്തിലും ദര്‍ശനം നടത്തി പ്രാര്‍ഥിക്കുക. ശനിയുടെ വാഹനമായ കാക്കയ്ക്ക് പച്ചരിയും എള്ളും നനച്ചു കൊടുക്കുന്നത് ക്ഷിപ്രഫലം ചെയ്യും. ശനി ഗ്രഹനിലയില്‍ ദോഷ കാരകന്‍ അല്ലാത്തവര്‍ക്ക് ശനിയുടെ രത്നമായ ഇന്ദ്രനീലമോ അതിന്റെ ഉപ രത്നങ്ങളോ ധരിക്കുന്നത് ഗുണം ചെയ്യും.

നേരില്‍ ക്ഷേത്ര ദര്‍ശനം സാധ്യമാകാത്തവര്‍ക്ക് ഞങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.


ശനീശ്വര ജയന്തി ദിനത്തില്‍ ശനിശാന്തി പൂജയും ഹരിദ്ര ഗണപതി ഹോമവും03.06.2019

ശനീശ്വര ജയന്തി ദിനമായ 03.0.2019 നു ശനിദോഷ ശാന്തി പൂജയും ഹരിദ്ര ഗണപതി ഹോമവും നടത്തുന്നു. വൃശ്ചികം, ധനു, മകരം എന്നീ കൂറുകാര്‍ക്ക് ഏഴര ശനി ആകയാലും: മീനം, മിഥുനം, കന്നി എന്നീ കൂറുകാര്‍ക്ക് കണ്ടക ശനി ആകയാലും: ഇടവ കൂറുകാര്‍ക്ക് അഷ്ടമ ശനി ആകയാലും വരും നാളുകളില്‍ ദോഷാനുഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ കൂറുകളില്‍ പെട്ട എല്ലാവര്‍ക്കും ഒരേ പോലെ ദോഷാനുഭവങ്ങള്‍ വരണമെന്നില്ല. ശനി ജാതകത്തില്‍ ഇഷ്ട ഭാവ സ്ഥിതനും ബലവാനും ആയിട്ടുള്ളവര്‍ക്ക് ശനി ദോഷം അത്രമേല്‍ ബാധിക്കുകയില്ല. ആരോഗ്യ ക്ലേശം, തൊഴില്‍ വൈഷമ്യം മുതലായവ അനുഭവിക്കുന ആര്‍ക്കും ഈ പൂജയാല്‍ പ്രയോജനം ലഭിക്കുന്നതാണ്. സാമ്പത്തിക അഭിവൃദ്ധിക്കും തടസ്സ നിവാരണത്തിനും ഗുണകരമായ ഹരിദ്ര ഗണപതിഹോമം പൂജയ്ക്ക് മുന്നോടിയായി നടത്തുന്നതാണ്. ഈ വിശേഷാല്‍ ഹോമത്തിലും നിങ്ങളുടെ പേരില്‍ ഹോമ ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നതാണ്.
ശനിജയന്തി ദിവസമായ 03.06.2019 ന് ശ്രേയസ് ജ്യോതിഷ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സമൂഹ ശനി ദോഷശാന്തി പൂജ, ഹോമം എന്നിവ നടത്തുന്നു. നിങ്ങളുടെ പേരിലും പൂജ നടത്താവുന്നതാണ്. പൂജാ നിരക്ക് 499 രൂപ. പ്രസാദം ആവശ്യമുള്ളവര്‍ മേല്‍വിലാസം, ലോക്കല്‍ മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കാന്‍ മറക്കരുത്.


Click here for your Pooja