കേതുഗ്രസ്ത ചന്ദ്രഗ്രഹണം 17.07.2019 ന്

കേതുഗ്രസ്ത ചന്ദ്രഗ്രഹണം 17.07.2019 ന്

chandra-grahan-689x400-784x400

ചന്ദ്രന്‍ രാഹു കേതുക്കളാല്‍ ഗ്രസിക്കപ്പെടുമ്പോള്‍ ആണ് ചന്ദ്ര ഗ്രഹണം സംഭവിക്കുന്നത്. 17.07.2019 രാത്രി വരാന്‍ പോകുന്നത്  കേതുഗ്രസ്ത ചന്ദ്ര ഗ്രഹണമാണ്.സൂര്യ ചന്ദ്രന്മാരുടെ മധ്യത്തില്‍ ഭൂമി വരുമ്പോള്‍ ഭൂനിഴല്‍ ചന്ദ്രനില്‍ പതിച്ച് ഗ്രഹണം സംഭവിക്കുന്നു. ചന്ദ്രഗ്രഹണം പൗര്‍ണമി തിഥിയില്‍ മാത്രമേ സംഭവിക്കയുള്ളൂ. പൗര്‍ണമിയുടെ അവസാനം രാത്രിയില്‍ വന്നാല്‍ മാത്രമേ ഗ്രഹണം ദൃശ്യമാകൂ. ഇത്തവണ ഗ്രഹണാരംഭവും   ഗ്രഹണ മധ്യവും അവസാനവും അസ്തമയശേഷം രാത്രിയില്‍  ആകുന്നു.  ഗ്രഹണം ഇന്ത്യയില്‍ ദൃശ്യവും  ആചരണീയവും ആകുന്നു. 1194 മിഥുനം  31 (17.07.2019) ചൊവ്വാഴ്ച   ഉത്രാടം നക്ഷത്രത്തില്‍ രാത്രി 1.31 AM ന് ഈശാനകോണില്‍  ഗ്രഹണ സ്പര്‍ശവും 03.00AM നു ഗ്രഹണ മധ്യവും 04.29AM ന് വായു കോണില്‍  ഗ്രഹണ മോക്ഷവും ആകുന്നു. 


കൊല്ലവര്‍ഷം 1194 മിഥുനം 31 ബുധനായാഴ്ചയും ഉത്രാടം  നക്ഷത്രം ആദ്യപാദവും പൗര്‍ണമി തിഥിയും സിംഹകരണവും വൈധൃതി നിത്യയോഗവും ചേര്‍ന്ന ദിനത്തില്‍  ക്രിസ്തു വര്‍ഷം  17.07.2019 ന്  ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം  01.31 AM ന് മേടലഗ്നം അന്ത്യ ദ്രേക്കാണം കൊണ്ട്  ഗ്രഹണാരംഭം.

GRAHANA

 


കേരളത്തിലും ഗ്രഹണം ദൃശ്യമാണ്; അതിനാല്‍ തന്നെ ആചരണീയവും ആണ്. ഗ്രഹണം മുതല്‍ മൂന്നു നാള്‍ യാതൊരു ശുഭ കര്‍മങ്ങള്‍ക്കും മുഹൂര്‍ത്തം വിധിക്കാന്‍ പാടില്ല.സൂര്യഗ്രഹണത്തില്‍ ഗ്രഹണാരംഭവും (ഗ്രഹണ സ്പര്‍ശം) ചന്ദ്ര ഗ്രഹണത്തില്‍ ഗ്രഹണത്തിന്റെ അവസാനവും (ഗ്രഹണ മോക്ഷം) പുണ്യ മുഹൂര്‍ത്തങ്ങള്‍ ആകുന്നു. തീര്‍ഥ സ്നാനാദി പുണ്യകര്‍മങ്ങള്‍ക്ക് ഇത് ഏറ്റവും യോജിച്ച സമയമാകുന്നു. 


present dasha

.


ചന്ദ്ര ഗ്രഹണം ആര്‍ക്കൊക്കെ പ്രതികൂലമാകും?

ജനിച്ച കൂറില്‍ ഗ്രഹണം വന്നാല്‍ ദ്രവ്യ നാശവും ശരീര ക്ലേശവും രണ്ടാം കൂറില്‍ ആയാല്‍ മുറിവുകളും മൂന്നിലായാല്‍ ഐശ്വര്യവും നാലില്‍ ആയാല്‍ ദേഹപീഡയും അഞ്ചില്‍ മനോദുഖവും ആറില്‍ സുഖവും ഏഴില്‍ ആയാല്‍ ദാമ്പത്യ ക്ലേശവും എട്ടില്‍ ആയാല്‍ മൃത്യു ഭയവും ഒന്‍പതില്‍ അഭിമാന ക്ഷതവും പത്തില്‍ ആയാല്‍ സുഖാനുഭവങ്ങളും പതിനൊന്നില്‍ ധനലാഭവും പന്ത്രണ്ടില്‍ ധന നാശവും ഫലമാകുന്നു. ജനിച്ച നക്ഷത്രത്തിന്റെ അനുജന്മ നക്ഷത്രങ്ങളില്‍ ഗ്രഹണം വരുന്നതും ദോഷകരമാണ്.
 
ചന്ദ്രഗ്രഹണം സംഭവിക്കുന്നത് ഉത്രാടം നക്ഷത്രത്തില്‍ ആകയാല്‍ കാര്‍ത്തിക,ഉത്രം, ഉത്രാടം, മൂലം, പൂരാടം  എന്നീ നക്ഷത്രക്കാര്‍  വിശിഷ്യാ ഈശ്വരാധീന പ്രദങ്ങളായ കര്‍മങ്ങളില്‍ കൂടുതല്‍ വ്യാപരിക്കുക. ഇവര്‍ക്ക് മനക്ലേശം, ശാരീരിക ക്ലേശം, കര്‍മപരമായ വൈഷമ്യങ്ങള്‍ മുതലായ ദോഷങ്ങള്‍ക്ക് സാധ്യതയേറും. 
 
വിശാഖം വൃശ്ചികക്കൂര്‍ , അനിഴം , തൃക്കേട്ട, തിരുവോണം, അവിട്ടം മകരക്കൂര്‍  എന്നീ നക്ഷത്രക്കാര്‍ക്ക് അമിത ചിലവുകള്‍, ധന ക്ലേശം, സാമ്പത്തിക നഷ്ടം തുടങ്ങിയ അനുഭവങ്ങള്‍ വരാന്‍ ഇടയുണ്ട്.
 
രോഹിണി, മകയിരം അവസാന പകുതി  (ഇടവക്കൂര്‍) എന്നിവര്‍ക്ക് വീഴ്ചകള്‍, ക്ഷതങ്ങള്‍, മുറിവുകള്‍ മുതലായവയ്ക്ക് സാധ്യതയുള്ളതിനാല്‍ വാഹന ഉപയോഗം, സാഹസിക പ്രവര്‍ത്തനങ്ങള്‍ മുതലായവ പരിമിതപ്പെടുത്തുന്നത് നല്ലതാണ്. വൈദ്യുതി, യന്ത്രം, വാഹനം മുതലായവയുമായി ഇടപെടുമ്പോള്‍ കൂടുതല്‍ ജാഗ്രതയും സംരക്ഷണവും സ്വീകരിക്കുക.
 
മിധുനക്കൂറില്‍പെട്ട മകയിരം അവസാന പകുതി തിരുവാതിര പുണര്‍തം നക്ഷത്രക്കാര്‍ക്ക് ദാമ്പത്യത്തിലും വ്യക്തി ബന്ധങ്ങളിലും വൈഷമ്യം വരാവുന്നതാകയാല്‍ കോപ സംസാരം, എടുത്തുചാട്ടം മുതലായവ നിയന്ത്രിച്ച് ക്ഷമാ സ്വഭാവം നിലനിര്‍ത്തുക.
 
അവിട്ടം അവസാന പകുതി (കുംഭക്കൂര്‍)  ചതയം, പൂരൂരുട്ടാതി, ഉതൃട്ടാതി, രേവതി നക്ഷത്രക്കാര്‍ക്ക് ഗ്രഹണം മൂലം നല്ല അനുഭവങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ലാഭം, തൊഴില്‍ നേട്ടം, ആഗ്രഹ സാഫല്യം മുതലായവ പ്രതീക്ഷിക്കാം. 
 
മറ്റുള്ള നക്ഷത്രക്കാര്‍ ഗുണ ദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കണം.

കൂടാതെ ഇപ്പോള്‍ ചന്ദ്ര ദശയോ അപഹാരമോ അനുഭവിച്ചു വരുന്നവര്‍ക്കും ദോഷഫലങ്ങള്‍ വരാം.

പൊതുവില്‍ ഇപ്രകാരം ആണെങ്കിലും ജാതക  ഗ്രഹനിലയില്‍ ചന്ദ്രന്‍ അനുകൂലരായവര്‍ക്കും ഇപ്പോള്‍ നക്ഷത്ര ദാശാപഹാരം അനുകൂലമായവര്‍ക്കും വലിയ ദോഷാനുഭവങ്ങള്‍ക്ക് സാധ്യത കുറയും. 


ഗ്രഹണത്തിന്റെ ഫലങ്ങള്‍ ഒരു വര്‍ഷക്കാലത്തെക്കോ അടുത്ത ഗ്രഹണം വരെയോ നിലനില്‍ക്കും. 2019 ഡിസംബര്‍ 26 നു സൂര്യ ഗ്രഹണം സംഭവിക്കുന്നതിനാല്‍ ഈ ഗ്രഹണത്തിന്റെ ഫലങ്ങള്‍ അന്ന് വരേയ്ക്ക് മാത്രമേ നിലനില്‍ക്കൂ.


 ദോഷ പരിഹാരങ്ങള്‍ 

ഗ്രഹണം തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ പരമശിവനെയും ദുര്‍ഗാ ഭഗവതിയെ ഉപാസിക്കുക.  ശിവ സ്തുതികളും ദേവീ സ്തുതികളും കീര്‍ത്തനങ്ങളും മന്ത്രങ്ങളും ജപിക്കുക. ഗ്രഹണ സമയം ക്ഷേത്രങ്ങള്‍ അടയ്ക്കുന്നതിനാല്‍ ആസമയം ക്ഷേത്ര ദര്‍ശനം സാധ്യമാകില്ല. രാവിലെ ശിവ ക്ഷേത്ര ദര്‍ശനവും  ദുര്‍ഗാ ക്ഷേത്ര ദര്‍ശനവും നാഗക്ഷേത്ര ദര്‍ശനവും നടത്തി യഥാശക്തി വഴിപാടുകള്‍ നടത്തി പ്രാര്‍ഥിക്കുക. ഗ്രഹണത്തിന്റെ മൂന്നു യാമം അല്ലെങ്കില്‍ നാലര മണിക്കൂര്‍ മുന്‍പു മുതല്‍ തന്നെ ഭക്ഷണം ഒഴിവാക്കണം. ഗ്രഹണ സ്പര്‍ശ സമയത്ത് കുളിച്ച് ഭസ്മം ധരിച്ച് ഗ്രഹണം കഴിവോളവും പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്. ഗ്രഹണ ദോഷ പരിഹാര പൂജയിലും ഹോമത്തിലും പങ്കെടുക്കുന്നതും ഉത്തമമാണ്.


ഗ്രഹണ ദോഷ പരിഹാരത്തിനായി ശ്രേയസ് ജ്യോതിഷ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രഹണ ദോഷപരിഹാരപൂജ നടത്തുന്നുണ്ട്. ചന്ദ്രന്റെ ദേവതയായ ദുര്‍ഗാ ഭഗവതിക്ക് വിശേഷാല്‍ പൂജയും നൈവേദ്യവും, ഗ്രഹണ പീഡാഹര പുഷ്പാഞ്ജലി, നവഗ്രഹപൂജ എന്നിവ ഓരോ വഴിപാടു കാരുടെയും പേരും നാളും ചൊല്ലി വിധിപ്രകാരം സമര്‍പ്പിക്കുന്നതാണ്. വിലാസം നല്‍കുന്നവര്‍ക്ക് പ്രസാദം അയച്ചു നല്‍കും. പൂജാ നിരക്ക് 399 രൂ. 16.07.2019 വൈകുന്നേരം 3 വരെ പൂജ ബുക്ക്‌ ചെയ്യാവുന്നതാണ്.
grahan-puja-300x166

Click Here for your Pooja