ഈ വര്‍ഷം പൂജ വയ്ക്കേണ്ടത് എപ്പോള്‍?

ഈ വര്‍ഷം പൂജ വയ്ക്കേണ്ടത് എപ്പോള്‍?

നവരാത്രിക്കാലത്ത് സന്ധ്യാസമയവും   അഷ്ടമി തിഥിയും  ചേര്‍ന്നുവരുന്ന സമയത്താണ് പൂജവെക്കേണ്ടത്‌. ഈ വര്‍ഷത്തെ നവരാത്രിക്കാലത്ത് അഷ്ടമി തിഥി ആരംഭിക്കുന്നത് കൊല്ലവർഷം 1195 കന്നി 19, 2019 ഒക്ടോബർ 05 ശനിയാഴ്ച  രാവിലെ  10 മണി  മുതൽ ആണ് (തിരുവനന്തപുരം ആധാരമാക്കി). പിറ്റേന്ന് ദുര്‍ഗാഷ്ടമി നാളില്‍ (06.10.2019) രാവിലെ 11.00 – ഓടു കൂടി അഷ്ടമി തിഥി അവസാനിക്കുന്നതിനാല്‍ അന്ന് സന്ധ്യാ സമയം അഷ്ടമി തിഥി ഇല്ല.

ആകയാല്‍ ദുര്‍ഗാഷ്ടമിയുടെ തലേന്ന്  2019 ഒക്ടോബർ 05 ശനിയാഴ്ച വൈകുന്നേരം തന്നെ  പൂജ വയ്ക്കണം.

കേരളത്തില്‍ എവിടെയും ഈ സമയത്തില്‍ നിന്നും കാര്യമായ വ്യതിയാനമില്ല. അന്നേരം മുതല്‍ വിജയ ദശമി ദിനമായ 08.10.2018 ചൊവ്വാഴ്ച  പൂജ എടുക്കുന്ന  സമയം വരെ അധ്യയനം പാടില്ല. ഇത്തവണ രണ്ടു ദിവസം അടച്ചുപൂജ വരുന്നു എന്നുള്ളതാണ് പ്രത്യേകത. 08.10.2019 ചൊവ്വാഴ്ച വിജയ ദശമി ദിനത്തില്‍    ക്ഷേത്രത്തിലെ ആചാര സമയ പ്രകാരം പൂജ എടുക്കുക. ഗൃഹത്തിലോ സ്ഥാപനത്തിലോ പൂജ എടുക്കുകയും വിദ്യാരംഭം കുറിക്കുകയും ചെയ്യുന്നവർക്ക് രാവിലെ 06 .55 am മുതൽ ഉള്ള രണ്ടു മണിക്കൂർ ഉള്ള തുലാം രാശി സമയം വളരെ ഉത്തമമാണ്.

തുടര്‍ന്ന് സരസ്വതീ സ്തോത്രങ്ങള്‍ ജപിച്ച് ദേവിയെ സ്തുതിക്കുക. ഹരിശ്രീ ഗണപതയേ നമ: അവിഘ്നമസ്തു എന്നും അക്ഷരമാലയും എഴുതുക. നാവില്‍ നല്ലത് വരാനും മനസ്സില്‍ നല്ലത് തോന്നാനും  എന്നില്‍ അനുഗ്രഹം ചൊരിയണമേ എന്ന് പ്രാര്‍ഥിക്കുക. സകല ഗുരുക്കന്മാരേയും മനസ്സില്‍ എങ്കിലും സ്മരിക്കുക. നേരില്‍ കാണാന്‍ കഴിയുന്ന ഒരു ഗുരുവിനെ എങ്കിലും സന്ദര്‍ശിച്ച് ദക്ഷിണ വച്ച് അനുഗ്രഹം വാങ്ങുക.


സരസ്വതി സ്തോത്രങ്ങൾ

സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതു മേ സദാ.

പദ്മപത്ര വിശാലാക്ഷീ
പദ്മകേസര വര്‍ണ്ണിനീ
നിത്യം പത്മാലയാ ദേവീ
സാ മാം പാതു സരസ്വതീം

സരസ്വതീം സത്യവാസാം
സുധാംശുസമവിഗ്രഹാം
സ്ഫടികാക്ഷരം പദ്മം
പുസ്തകം ച ശുകം കരൈ:

ചതുര്‍ഭിര്‍ധതീം ദേവീം
ചന്ദ്രബിംബസമാനനാം
വല്ലഭാമഖിലാര്‍ത്ഥാനാം
വല്ലകീവാദനപ്രിയാം

ഭാരതീം ഭാവയേ ദേവീം
ഭാഷാണാമധിദേവതാം
ഭാവിതാം ഹൃദയേ സദ്ഭി:
ഭാമിനീം പരമേഷ്ടിന:

ചതുര്‍ഭുജാം ചന്ദ്രവര്‍ണ്ണാം
ചതുരാനനവല്ലഭാം
ആരാധയാമി വാനീം താം
ആശ്രിതാര്‍ത്ഥപ്രദായിനീം.

കുന്ദപ്രസൂനരദനാം
മന്ദസ്മിതശുഭാനനാം
ഗന്ധര്‍വ്വപൂജിതാം
വന്ദേ നീരജാസനവല്ലഭാം.

 

യാ കുന്ദേന്ദുതുഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപദ്മാസനാ.
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭി:ദേവൈ: സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ.

 

ബുദ്ധിം ദേഹി യശോ ദേഹി കവിത്വം ദേഹി ദേഹി മേ
മൂഢത്വം ച ഹരേര്‍ദ്ദേവി ത്രാഹി മാം ശരണാഗതം.

 


Click here for your Pooja