സമ്പൂര്‍ണ്ണ വാരഫലം ( പരിഹാര സഹിതം) – 2020 ഫെബ്രുവരി 10 മുതൽ 16 വരെ

സമ്പൂര്‍ണ്ണ വാരഫലം ( പരിഹാര സഹിതം) – 2020 ഫെബ്രുവരി 10 മുതൽ 16 വരെ

masaphalam june18

 

 medamമേടം(അശ്വതി,ഭരണികാര്‍ത്തിക1/4)
കൂടുതൽ ഉത്തരവാദിത്തങ്ങളും ചുമതലകളും ഏറ്റെടുക്കേണ്ട വാരമായിരിക്കും. അദ്ധ്വാനം വർദ്ധിച്ചാലും ദീർഘകാല അടിസ്ഥാനത്തിൽ തൊഴിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. കഫജന്യമായ അസുഖങ്ങളെ കൊണ്ടും ശ്വാസകോശ സംബന്ധമായ രോഗങ്ങളെ കൊണ്ടും ആഴ്ചയുടെ തുടക്കത്തിൽ ചില ആരോഗ്യ ക്ലേശങ്ങൾ വരാവുന്നതാണെങ്കിലും വാരാവസാനത്തോടെ ആരോഗ്യം മെച്ചപ്പെടും. സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും ആദരവും വർധിക്കുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. ജീവിത പങ്കാളിയുമായും അടുത്ത ബന്ധുജനങ്ങളുമായും ഉള്ള ബന്ധങ്ങളിൽ ചില വിഷമതകൾ വരാവുന്നതാണ്. ക്ഷമയും നയാ വിനയവും ഉള്ള പെരുമാറ്റം ഗുണം ചെയ്യും.
ദോഷപരിഹാരത്തിനായി സുബ്രഹ്മണ്യന് പാൽ അഭിഷേകം, ശിവന് മൃത്യുഞ്ജയ പുഷ്പാഞ്ജലി    എന്നിവ സമർപ്പിക്കുക.
 
edavamഇടവം(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
 

ഇടവക്കൂറുകാര്‍ക്ക് പ്രവർത്തന വിജയം പ്രതീക്ഷിക്കാവുന്ന വാരമാണെങ്കിലും ചതി, വഞ്ചന മുതലായവയിൽ അകപ്പെടുവാനും തന്മൂലം ധനത്തിനോ സൽപ്പേരിനോ ലോപം വരുവാനും സാധ്യത കാണുന്നു. വാസ ഗൃഹം മാറുവാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ അനുഭവങ്ങൾ ഉണ്ടാകും. ആരോഗ്യ ക്ലേശങ്ങൾക്ക് പരിഹാരം ലഭിക്കും. സാധാരണയിലും കൂടുതൽ അദ്ധ്വാനവും അലച്ചിലും യാത്രകളും മറ്റും വേണ്ടി വരുന്ന വാരമായിരിക്കും. മുൻതീരുമാനിച്ച പല കാര്യങ്ങളിലും അവസാന നിമിഷം ചില പരിവർത്തനങ്ങൾ വരുത്തേണ്ട സാഹചര്യം വരാവുന്നതാണ്. സമയോചിതമായ സഹായങ്ങൾ ലഭ്യമാകുന്നതിനാൽ സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാകാൻ ഇടയില്ല. ഇഷ്ട ജനങ്ങളുടെ സാന്നിധ്യത്താൽ മനോസുഖം ലഭിക്കും.

ദോഷപരിഹാരത്തിനായി മഹാവിഷ്ണുവിന് നെയ് വിളക്കും കദളിപ്പഴ നിവേദ്യവും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയും  നടത്തുക.  ശാസ്താവിന് എള്ള് പായസം  നിവേദിക്കുക.

midhunamമിഥുനം(മകയിരം 1/2,തിരുവാതിര,പുണര്‍തം 3/4)

ആത്മവിശ്വാസവും അനുഭവഗുണവും  വർധിക്കുന്ന അനുഭവങ്ങൾ ഈ വാരത്തിൽ പ്രതീക്ഷിക്കാം. കുടുംബ സുഖവും സാമ്പത്തിക ലാഭവും ഉണ്ടാകുന്നതാണ്‌. തൊഴിലിൽ അർഹമായ അംഗീകാരവും സ്ഥാന കയറ്റവും ലഭിക്കുന്നതാണ്. തൊഴിൽ അന്വേഷകർക്ക് പുതിയ നിയമന ഉത്തരവ് ലഭിക്കുവാൻ സാധ്യത കാണുന്നു. കുടുംബ സമേതം ഉല്ലാസ യാത്രകളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. മത്സരങ്ങളിലും തിരഞ്ഞെടുപ്പുകളിലും വിജയം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠന  കാര്യങ്ങളിൽ ഉത്സാഹം വർധിക്കുകയും മികച്ച പരീക്ഷാ വിജയം മുതലായവ ലഭ്യമാകുകയും ചെയ്യും. 

ദോഷപരിഹാരത്തിനായി ശിവന് ധാരയും, നാഗ ദേവതകൾക്ക് നൂറും പാലും എന്നീ വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുക. 


.


 karkidakamകര്‍ക്കിടകം(പുണര്‍തം 1/4, പൂയം,ആയില്യം)

തൊഴിൽ രംഗത്ത് തടസ്സാനുഭവങ്ങൾ മാറി കൂടുതൽ മെച്ചമായ അനുഭവങ്ങൾ ഉണ്ടാകാൻ ഇടയുള്ള വാരമാണ്. അധികാരികളിൽ നിന്നും അനുകൂല സമീപനം ലഭിക്കുന്നത് ആശ്വാസകരമാകും. കുടുംബത്തിൽ സുഖവും സന്തോഷവും നിലനിൽക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കുവാൻ കഴിയുന്നതിൽ മന സന്തോഷം തോന്നും.  ദൂര സ്‌ഥലത്തു ജോലി ചെയ്യുന്നവർക്ക് ജന്മനാട്ടിൽ വന്നു പോകാനുള്ള അവധിയും ആനുകൂല്യങ്ങളും ലഭിക്കും. സന്താനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ പ്രതീക്ഷിച്ചതിലും അധികം ധനം ചിലവാക്കേണ്ട സാഹചര്യം വന്നേക്കാം. അധിക ധനവ്യയം മൂലം സാമ്പത്തിക ആകാംക്ഷ വർധിക്കാൻ ഇടയുണ്ട്.

ദോഷപരിഹാരത്തിനായി മഹാവിഷ്ണുവിന് തുളസിമാല, പാൽപായസം, ശാസ്താവിന് നീരാഞ്ജനം.

chingamചിങ്ങം(മകംപൂരം,ഉത്രം 1/4)

ചെയ്യുന്ന പരിശ്രമങ്ങൾക്കും അദ്ധ്വാനത്തിനും തക്കതായ പ്രതിഫലം ലഭിക്കുന്നതിൽ മന സന്തോഷം തോന്നും. കുടുംബ പരമായ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുവാൻ കഴിയും. യാത്രകൾ മൂലം നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. വിദേശ യാത്രക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹ സാഫല്യം ഉണ്ടാകുന്നതാണ്. ഉദര സംബന്ധമായ വ്യാധികൾ മൂലം ആരോഗ്യ ക്ലേശങ്ങൾ വരാവുന്നതാണ്. സന്താനങ്ങളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ അവസരം ഉണ്ടാകും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ കരാറുകളും അവസരങ്ങളും ലഭിക്കാൻ സാധ്യത കൂടിയ വാരമാണ്. വ്യാപാരത്തിൽ ലാഭം വർധിക്കും. എന്നാൽ കൂട്ടുസംരംഭങ്ങളിൽ ചെറിയ വിഷമതകൾ ഉടലെടുക്കാവുന്നതാണ്. 

ദോഷപരിഹാരത്തിനായി ശിവന് ധാരയും  നിവേദ്യവും , ശ്രീകൃഷ്ണന് രാജഗോപാല മന്ത്രാർച്ചന.  

Click here for your Coin


kanni

 

 

കന്നി (ഉത്രം 3/4,അത്തംചിത്തിര1/2)

നയപരമായ തീരുമാങ്ങൾ എടുക്കുന്നതിലൂടെ സർവ്വ കാര്യ വിജയം സ്വന്തമാക്കാൻ കഴിയുന്ന വാരമാണ്. വാരാദ്യത്തിൽ അല്പം സാമ്പത്തിക ക്ലേശം നേരിടേണ്ടി വരുമെങ്കിലും വാരാവസാനത്തോടെ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ഗുണകരമായ വ്യക്തി ബന്ധങ്ങൾ ഉരുത്തിരിഞ്ഞു വരുവാൻ സാധ്യത കാണുന്നു. ഏതു പ്രതിസന്ധികളെയും അതിജീവിക്കാനുള്ള മനോബലവും ആത്മവിശ്വാസവും പ്രകടമാകും. വിലപ്പെട്ട വസ്തുക്കളോ വാഹനമോ സ്വന്തമാക്കാൻ പരിശ്രമിക്കുന്നവർക്ക് ആഗ്രഹ സാധ്യം ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കാണുവാനും ബന്ധം പുതുക്കുവാനും അവസരം ലഭിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ പലതിലും അനായാസം വിജയം സ്വന്തമാക്കുവാൻ കഴിയും.

ദോഷപരിഹാരത്തിനും ഭാഗ്യ പുഷ്ടിക്കുമായി ഗണപതിക്ക് കറുകമാലയും മോദക നിവേദ്യവും, ഭഗവതിക്ക് പായസ നിവേദ്യം.

thulaamതുലാം(ചിത്തിര 1/2,ചോതിവിശാഖം3/4)

കർമ്മ രംഗത്ത് അസുഖകരമായ ചില അനുഭവങ്ങൾ വരാവുന്ന വാരമാണ്. എങ്കിലും പ്രതിസന്ധികളെ വേണ്ട വിധത്തിൽ നേരിടുവാനും പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുവാനും കഴിയുന്നതാണ്. വാരത്തിന്റെ ആദ്യ പകുതി താരതമ്യേന കൂടുതൽ മെച്ചമായതിനാൽ പ്രധാന കർത്തവ്യങ്ങൾ വാരതുടക്കത്തിൽ തന്നെ നിർവഹിക്കുവാൻ ശ്രദ്ധിക്കണം. അടുത്ത കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത ഉള്ളതിനാൽ പെരുമാറ്റത്തിൽ മനപ്പൂർവ്വമായ ക്ഷമാ സ്വഭാവം നിലനിർത്തണം. സാമ്പത്തികമായി വലിയ ക്ലേശങ്ങൾക്ക് ഈ വാരത്തിൽ സാധ്യതയില്ല.

വിഷ്ണുവിന് നെയ് വിളക്ക്, തുളസിയും താമരയും സമർപ്പണം, ശിവന് ധാരയും പുറകു വിളക്കും. 

vrishchikamവൃശ്ചികം(വിശാഖം1/4, അനിഴം,തൃക്കേട്ട)

വൃശ്ചികകൂറുകാർക്ക് ഈ വാരത്തിൽ തൊഴിലിലും ബിസിനസ്സിലും കൂടുതൽ മെച്ചമായ അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ആത്മാർഥമായ പ്രവർത്തനങ്ങൾക്ക് അംഗീകാരവും ഫല പ്രാതഃപ്തിയും ലഭിക്കും. തടസ്സങ്ങൾക്കും മനോ വൈഷമ്യങ്ങൾക്കും പരിഹാരം ഉണ്ടാകും. എന്നാൽ വരുമാനവും ചിലവും ഒരുപോലെ ആകുന്നതിനാൽ ഈ വാരത്തിൽ സാമ്പത്തിക നീക്കി ബാക്കി ഉണ്ടാകുവാൻ പ്രയാസമായിരിക്കും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ വിജയവും ഉപരിപഠനത്തിനു അവസരവും ലഭിക്കുന്നതാണ്. അനാവശ്യ വിവാദങ്ങളിൽ നിന്നും വാക്കു തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

 ശിവന് ധാരയും കൂവളമാലയും . നാഗങ്ങൾക്ക് നൂറും പാലും .


.


dhanuധനു(മൂലംപൂരാടം,ഉത്രാടം 1/4)
തൊഴിലിനോടൊപ്പം പഠനത്തിനും ശ്രമിക്കുന്നവർക്ക് മെച്ചപ്പെട്ട അനുഭവങ്ങൾ വരാവുന്ന വാരമാണ്. ആരോഗ്യ പരമായ ക്ലേശങ്ങൾ മൂലം ജോലിയിൽ നിന്നും വിട്ടു നിൽക്കേണ്ട സാഹചര്യം വരാവുന്നതാണ്. തർക്കങ്ങളും മറ്റും വ്യവഹാരം കൂടാതെ മധ്യസ്ഥ ശ്രമങ്ങളാൽ തീരുമാനത്തിൽ എത്തിക്കാൻ കഴിയുന്നതാണ്. തടസ്സപ്പെട്ട ഭൂമി സംബന്ധമായ വിഷയങ്ങളിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. വളരെക്കാലമായി തടസ്സപ്പെട്ട ചില സുപ്രധാന കാര്യങ്ങളിൽ ഈ വരം അനുകൂല തീരുമാനങ്ങൾ പ്രതീക്ഷിക്കാം. വേണ്ടത്ര ബോധ്യമില്ലാത്ത കാര്യങ്ങളിലും പദ്ധതികളിലും മറ്റും പണം മുടക്കുന്നത് നഷ്ട സാധ്യത ഉണ്ടാക്കും. ഭാഗ്യ പരീക്ഷണവും ഊഹ കച്ചവടവവും  ഈ വാരത്തിൽ ഒഴിവാക്കണം.

ദോഷ പരിഹാരത്തിനായി ശാസ്താവിന് നീരാഞ്ജനം, ഭദ്രകാളിക്ക് നിവേദ്യ സഹിതം  രക്ത പുഷ്പാഞ്ജലി .

makaram-1മകരം(ഉത്രാടം 3/4,തിരുവോണം,അവിട്ടം 1/2)
കുടുംബ ബന്ധങ്ങൾ സുഖകരമാക്കുവാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകും. വ്യാപാര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുവാൻ കഴിയുന്ന വാരമായിരിക്കും. സഹ പ്രവർത്തകർ സുഹൃത്തുക്കൾ എന്നിവരിൽ നിന്നും അനുകൂലമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. കുടുംബാന്തരീക്ഷം സുഖകരവും സമാധാനപ്രദവും ആയിരിക്കും. ആഗ്രഹ തടസ്സങ്ങൾ അകന്നു കാര്യലാഭം പ്രതീക്ഷിക്കാം. വീഴ്ചകൾക്ക് സാധ്യതയുള്ളതിനാൽ അസമയത്തും അനാവശ്യവുമായ വാഹന ഉപയോഗം വിശേഷിച്ചും ഇരുചക്ര വാഹന ഉപയോഗം കഴിവതും പരിമിതപ്പെടുത്തണം. സാഹസിക കർമങ്ങളിൽ നിന്നും കഴിയുന്നതും ഒഴിവാക്കണം.

നവഗ്രഹ പൂജ, മഹാവിഷ്ണുവിന് നെയ് വിളക്കും കദളിപ്പഴ നിവേദ്യ സഹിതം ഭാഗ്യസൂക്ത പുഷ്പാഞ്ജലിയും.


.


kumbhamകുംഭം(അവിട്ടം 1/2,ചതയം,പൂരൂരുട്ടാതി 3/4)
കർമ്മ രംഗത്ത് അനുകൂല അനുവഭവങ്ങൾ സ്‌ഥാന നേട്ടം ധനലാഭം മുതലായവ പ്രതീക്ഷിക്കാവുന്നതാണ്. ദാമ്പത്യ ബന്ധം കൂടുതൽ ഊഷ്മളമാകും. പൊതുവിൽ സമൂഹ മധ്യത്തിൽ അംഗീകാരവും ആദരവും വർധിക്കും. ആഴ്ചയുടെ തുടക്കത്തിൽ ചില ആരോഗ്യ ക്ലേശങ്ങൾക്ക് സാധ്യതയുള്ളതിനാൽ വൈദ്യോപദേശം കർശനമായി പാലിക്കണം. യാത്രകൾ സഫലങ്ങൾ ആകും. അധികാരികളിൽ നിന്നും ഉന്നത വ്യക്തികളിൽ നിന്നും അനുകൂലമായ സമീപനം പ്രതീക്ഷിക്കാം. കുടുംബ സമേതം യാത്രകളും മറ്റും പോകാനുള്ള ആഗ്രഹം സാധിക്കും. വിദ്യാർഥികൾക്ക് അന്തിമ പരീക്ഷയിൽ അർഹമായ വിജയം സ്വന്തമാക്കാൻ കഴിയും. പുതിയ സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാൻ കഴിയും.
ദോഷ ശമനത്തിനായി ശാസ്താവിന് നീരാഞ്ജനവും എള്ളുപായസനിവേദ്യവും .
meenamമീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
തൊഴിൽ രംഗത് അനുഭവിച്ചു വന്നിരുന്നതായി വിഷമതകൾക്കും ആകാംക്ഷകൾക്കും പരിഹാരം ലഭിക്കും. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പല കാര്യങ്ങളും വിജയകരമായി ചെയ്തു പൂർത്തിയാക്കാൻ കഴിയും. ജോലിയിൽ അനുകൂലമായ മാറ്റങ്ങൾ ഈ വാരത്തിൽ പ്രതീക്ഷിക്കാം. സാമ്പത്തിക ക്രയ വിക്രയം നടത്തുന്നവർ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിച്ചില്ലെങ്കിൽ ധന നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രധാന കർത്തവ്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തുകയും വിദഗ്ധ ഉപദേശം തേടുകയും ചെയ്യുന്നത് നല്ലതാണ്.  മനസ്സിൽ ആഗ്രഹിച്ച പല കാര്യങ്ങളും വലിയ ആയാസം കൂടാതെ ഈ വാരത്തിൽ സാധിപ്പിക്കുവാൻ കഴിയുന്നതാണ്. 

ദോഷ പരിഹാരത്തിനായി ഗണപതിക്ക് കറുകമാലയും  ശ്രീകൃഷ്ണന് വെണ്ണ നിവേദ്യവും , തുളസിമാലയും 

 

 

തടസ്സ നിവാരണത്തിനും ആഗ്രഹ സാധ്യത്തിനും ഗണപതി ഭഗവാന് വിശേഷാല്‍ നാരങ്ങാമാല വഴിപാട്

പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും ചെയ്യുന്നതാണ് ഈ വിശേഷാല്‍ വഴിപാട്. എന്ത് ആഗ്രഹം മനസ്സില്‍ സ്മരിച്ചു കൊണ്ടാണോ ഭക്തിപൂര്‍വ്വം ഈ വഴിപാട് നടത്തുന്നത്, ആ ആഗ്രഹ സാധ്യത്തിനു പ്രതിബന്ധമാകുന്ന തടസ്സങ്ങളെ ഗണപതി ഭഗവാന്‍ ഇല്ലാതാക്കുമെന്നാണ് ഭക്തജന വിശ്വാസം.

ജന്മ നക്ഷത്ര ദിവസം(പക്കപ്പിറന്നാള്‍) പുഷ്പാഞ്ജലി വരത്തക്ക വിധത്തില്‍ വഴിപാടു നടത്തുന്നത് അതി വിശേഷമായി കരുതപ്പെടുന്നു. പ്രധാന കാര്യങ്ങളുടെ വിജയത്തിനായും സംരംഭങ്ങള്‍ മുതലായവയുടെ ശുഭാരംഭത്തിനായും ആ പ്രത്യേക ദിനത്തില്‍ വഴിപാട് പൂര്‍ത്തിയാകുന്ന വണ്ണം അനുഷ്ഠിക്കുന്നതും വിശേഷമാണ്.
വഴിപാട് ആവശ്യമുള്ളവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം.
http://imojo.in/3edval


Click Here for your Pooja

Online_services

Click Here